For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹിന്ദുവിന്റെ ജീവൻ രക്ഷിക്കാൻ വ്രതം മുറിച്ച മുസ്ലിം

ഇദ്ദേഹത്തെ പോലുള്ളവർ വളർന്നുവരുന്ന തലമുറയ്ക്ക് ഒരു പ്രചോദനമാണ്.

|

ജാതിയുടെയും മതത്തിന്റെയും പേരിൽ പരസ്പരം തല്ലി കൊല്ലുന്ന ജനങ്ങൾ മാത്രമല്ല ഇന്ത്യയിലുള്ളത്.... ഈ ലേഖനം പറയുന്നതും അങ്ങനെയുള്ളൊരു മനുഷ്യസ്നേഹിയുടെ ജീവിതത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്... ഒരു ഭാരതീയനായതിൽ നമുക്ക് അഭിമാനിക്കാം.

f

ആരിഫ് ഖാൻ.ഒരു സാധാരണ മുസൽമാൻ.തന്റെ മതത്തിനേക്കളും മനുഷ്യത്വത്തിന്‌ വില നൽകിയ മനുഷ്യൻ.വിശുദ്ധ റമദാൻ മാസത്തിൽ തന്റെ വ്രതശുദ്ധിയേക്കാൾ വലുതാണ് ഒരു മനുഷ്യജീവൻ എന്നു തെളിയിച്ചയാൾ.അതും ഒരു ഹിന്ദുവിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി തന്റെ ഉപവാസം അവസാനിപ്പിച്ച് രക്തം ദാനം ചെയ്ത ആ നല്ല മനുഷ്യന്റെ പ്രചോദനാത്മക കഥ നിങ്ങൾക്കിവിടെ കാണാം.സിറ്റി ആശുപത്രിയിൽ വളരെ ഗുരുതരമായ അവസ്ഥയിൽ അഡ്മിറ്റാണ് അജയ് ബിജിലിവാൻ..ഇദ്ദേഹത്തിന്റെ രക്തത്തിലെ പ്ലേറ്റ്ലെറ്റുകൾ ദിനംപ്രതി കുറഞ്ഞു വരികയും അത് അദ്ദേഹത്തിന്റെ കരളിനെ ബാധിക്കുകയും ചെയ്തു.
aa

പ്ലേറ്റിലെറ്റിന്റ അളവ് കുറയുന്നത് കൊണ്ട്തന്നെ അദ്ദേഹത്തിന് മറ്റൊരാളുടെ രക്തം ആവശ്യമായിരുന്നു. അദ്ദേഹത്തിന്റെ ബന്ധുക്കൾ സോഷ്യൽ മീഡിയയിലൂടെ അജയ്‌ബിജിലിവാന്റെ ബ്ലഡ്‌ ഗ്രൂപ്പിന്റെ എല്ലാ വിവരങ്ങളും അദ്ദേത്തിന്റെ അച്ഛന്റെ ഫോൺ നമ്പറും വച്ച് ഈ വിവരം എല്ലാവരെയും അറിയിച്ചു. വാട്സ്ആപ്പിലൂടെയാണ് ആരിഫ്ഖാനും ഈ വിവരം അറിയുന്നത്. അദ്ദേഹം അജയ്ന്റെ അച്ഛന്റെ നമ്പറിൽ വിളിച്ച് അറിഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് ബോധ്യപ്പെടുകയും പിന്നീട് ഒരു നിമിഷം പോലും വൈകിക്കാതെ ആശുപത്രിയിലേക്ക് പോകുകയും ചെയ്തു. ആരിഫ്ഖാൻ ഡെറാഡൂണിലെ സഹ്സ്ത്രധാര റോഡിലാണ് താമസിക്കുന്നത്. രക്ഷിതാക്കളുടെയും കുട്ടികളുടെയും അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന ദേശിയ അസോസിയേഷന്റെ പ്രസിഡന്റും കൂടിയാണ് ഇദ്ദേഹം.
f

രക്തം ദാനം ചെയ്യണമെങ്കിൽ തന്റെ ഉപവാസം അവസാനിപ്പിച്ച് ഭക്ഷണം കഴിക്കാൻ ഡോക്ടർസ് അദ്ദേഹത്തോട് ആവശ്യപ്പെട്ടു.വിശുദ്ധ റമദാനിൽ വ്രതമെടുക്കുന്ന ഏതൊരു മുസൽമാനും തന്റെ വ്രതശുദ്ധിക്ക് ഇതൊരു തടസ്സമാണെന്നും വ്രതം മുറിക്കുന്നത് സങ്കടകരമായ അവസ്ഥയാണെന്നും അറിയാമായിരുന്നു. "എന്റെ ഉപവാസം അവസാനിപ്പിച്ചു ഏതെങ്കിലും മനുഷ്യജീവൻ രക്ഷിക്കാൻ കഴിയുമെങ്കിൽ ഞാൻ മനുഷ്യത്വം തിരഞ്ഞെടുക്കും.വ്രതം വീണ്ടും എടുക്കാം.അതിനേക്കാളും വിലപ്പെട്ടതാണ് മനുഷ്യജീവൻ",എന്നദ്ദേഹം വെളിപ്പെടുത്തി.

a

"നിർദ്ധനനായ ഒരാളെ സഹായിക്കണം എന്നാണ് റമദാന്റെ അടിസ്ഥാനപരമായ പാഠം.മറ്റുള്ളവരെ സഹായിക്കതെ നമ്മൾ ഉപവാസം തുടരുകയാണെങ്കിൽ ദൈവം ഒരിക്കലും സന്തോഷവാനായിരിക്കില്ല.ആരെയെങ്കിലും സഹായിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു." എന്നദ്ദേഹം കൂട്ടിച്ചേർത്തു. ഇവിടെ ഇദ്ദേഹം മതത്തെക്കാളും മനുഷ്യത്വത്തിനു വില നൽകി..മനുഷ്യത്വം പുനഃസ്ഥാപിച്ചു.....

ഭാരതത്തിൽ ഇന്നും മനുഷ്യത്വം നിലനിൽക്കുന്നതിന്റെ ഒരു തെളിവാണ് ആരിഫ് ഖാൻ..ഇദ്ദേഹത്തെ പോലുള്ളവർ വളർന്നുവരുന്ന തലമുറയ്ക്ക് ഒരു പ്രചോദനമാണ്..

English summary

muslim-man-broke-his-fast-to-save-life-of-a-hindu

details about a special case where a man named Arif Khan went a step ahead and proved that being a human is more important, by breaking his fast to donate blood.
Story first published: Sunday, May 27, 2018, 7:10 [IST]
X
Desktop Bottom Promotion