മാതൃദിനത്തെ വിശിഷ്ടമാക്കുക

Subscribe to Boldsky

അമ്മയെ ആദരിക്കുന്നതിനുവേണ്ടി ഒരു ദിനത്തെ മാറ്റിവയ്ക്കുന്ന ആചാരത്തിന്റെ ചുവടുകൾ പൗരാണികതയിലാണ് നിലകൊള്ളുന്നതെങ്കിലും, ദേശംമുഴുവൻ നിറഞ്ഞുനിൽക്കുന്ന ഒരു വാർഷികാഘോഷം എന്ന ആശയം ആസൂത്രണണംചെയ്ത ഫിലാഡൽഫിയയിലെ അന്നാ എം. ജാർവിസ് എന്ന ഭക്തയായ മകളുടെ പ്രയത്‌നംകൊണ്ട് 1907 ലാണ് നമ്മുടെ മാതൃദിനാനുഷ്ഠാനം ആരംഭിക്കുന്നത്.

ff

പൊതുജനങ്ങളും പത്രമാധ്യമങ്ങളും ഈ ആശയത്തെ സ്വാഗതംചെയ്തു, മാത്രമല്ല ഗ്രാമങ്ങളും, നഗരങ്ങളും, പട്ടണങ്ങളും, സംസ്ഥാനങ്ങളും വളരെവേഗംതന്നെ അനൗദ്യോഗികമായി മാതൃദിനം ആചരിച്ചുതുടങ്ങുകയും ചെയ്തു. 1914 മേയ് 8 ാം തീയതി, അമേരിക്കൻ പ്രസിഡന്റായ വുഡ്രോ വിൽസൻ, മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച മാതൃദിനമാണെന്നുള്ള പ്രഖ്യാപനത്തിൽ ഒപ്പുവച്ചു. അങ്ങനെ ഏതാനും വർഷങ്ങൾക്കുള്ളിൽ, ഈ ആശയത്തിന് ആഗോളപ്രാമുഖ്യം കൈവന്നു.

അമ്മയെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എല്ലാവരും ഈ ദിനത്തെ അമ്മയോടുള്ള ഭയഭക്തി ബഹുമാനത്തോടെ ആചരിക്കേണ്ടതുണ്ട്. ഈ ദിനത്തെ ഏറ്റവും ഫലപ്രദവും, ഉല്ലാസകരവും, ആസ്വാദ്യകരവുമായ രീതിയിൽ എങ്ങനെ ആഘോഷിക്കാം എന്നതിനെക്കുറിച്ചുള്ള ഒരു ലഘുവിവരണമാണ് ചുവടെ നൽകിയിരിക്കുന്നത്.

ee

അമ്മയ്ക്കുവേണ്ടി പുഷ്പങ്ങൾ കൊണ്ടുവരുകഃ

അമ്മയുമായുള്ള ബന്ധത്തിന്റെ പ്രതീകമായി നിലകൊള്ളുവാൻ അനുയോജ്യമായ ഒന്നാണ് പൂച്ചെണ്ട്. ഉദാഹരണത്തിന്, ചൈനക്കാരുടെ ഇടയിൽ ലില്ലിപ്പുഷ്പങ്ങൾ മാതൃത്വത്തിന്റെയും, ഓർക്കിഡ് പുഷ്പങ്ങൾ വളരെയധികം മക്കൾ എന്നതിന്റെയും പ്രതീകമാണ്. വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പ്രതീകമായ പർപ്പിൾ വർണ്ണമുള്ള ഐറിസ് പുഷ്പങ്ങൾ അമ്മമാർക്കുവേണ്ടി തിരഞ്ഞെടുക്കാവുന്ന പ്രത്യേക പുഷ്പങ്ങളാണ്. വെളുത്ത കാർണേഷൻ പുഷ്പമാണ് ചരിത്രപരമായ പ്രധാന്യം ഏറ്റവും കൂടുതലുള്ള പുഷ്പം. കാരണം മാതൃദിനത്തിന്റെ സ്ഥാപകയായ അന്നാ ജാർവിസ് മൂല്യംകല്പിച്ച മാതൃദിനപ്രതീകം ഇതായിരുന്നു. ഇതുപോലെ വളരെ പ്രാധാന്യം തോന്നുന്ന മനോഹരമായ പുഷ്പങ്ങൾ അമ്മമാർക്ക് മാതൃദിനപ്രതീകമായി നൽകാം.

ee

മധുരം വിളമ്പുകഃ

ബേക്കറിയിൽനിന്ന് വാങ്ങിച്ച എന്തെങ്കിലും മധുരപലഹാരം മാതൃദിനപ്രതീകമായി അമ്മയ്ക്ക് പ്രഭാതത്തിൽ കിടക്കയിൽ കൊണ്ടുവന്ന് കൊടുക്കുകയാണെങ്കിൽ അതൊരു സന്തോഷമായിരിക്കും. പഴങ്ങൾവച്ച് അലങ്കരിച്ച മറ്റെന്തെങ്കിലും ഭക്ഷണം അമ്മയുടെ കിടക്കയിൽ കൊണ്ടുചെന്നശേഷം വിളിച്ചുണർത്തി നൽകുന്നതും നല്ലൊരു കാര്യമാണ്. വിശേഷപ്പെട്ട രീതിയിലുള്ള പ്രഭാതഭക്ഷണം മാതൃദിനപ്രതീകമായി ഉണ്ടാക്കിക്കൊടുത്താലും അതും വളരെ ശ്രേഷ്ഠം തന്നെയാണ്.

പ്രത്യേക ഭക്ഷണം തയ്യാറാക്കുകഃ

അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ഏതാണെന്നതിനെക്കുറിച്ച് ചിന്തിക്കുക. അത്തരത്തിലുള്ള ഭക്ഷണം ഉണ്ടാക്കി മാതൃദിനപ്രതീകമായി നൽകുന്നത് അമ്മമാർക്ക് വളരെയേറെ പ്രിയമുള്ള കാര്യമായിരിക്കും. തലമുറകളായി കൈമാറിവരുന്ന പല ഭക്ഷണവിഭവങ്ങളും അമ്മമാർക്ക് വളരെ ഇഷ്ടമായിരിക്കും. അത്തരത്തിൽ കുട്ടിക്കാലത്ത് ആസ്വദിക്കുവാൻ കഴിഞ്ഞതുപോലെയുള്ള ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാൻ കഴിയുകയാണെങ്കിൽ, വളരെ ശ്രേഷ്ഠമായൊരു മാതൃദിനപ്രതീകമായിരിക്കും അത്.

dd

കേക്ക് ഉണ്ടാക്കുകഃ

കേക്കുകൾ ഉണ്ടാക്കിയോ വാങ്ങിച്ചോ മാതൃദിനപ്രതീകമായി നൽകാവുന്നതാണ്. പല ആഘോഷവേളകളിലും കേക്കുകൾ ആസ്വാദ്യമായൊരു വിഭവമാണ്. ബേക്കറിയിൽനിന്ന് വാങ്ങി നൽകുന്നതിനേക്കാളും സ്വന്തമായി നിർമ്മിച്ച് നൽകാമെങ്കിൽ, അതിനായിരിക്കും ഏറ്റവും കൂടുതൽ സവിശേഷത ഉണ്ടാകുന്നത്.

tt

സമ്മാനം നൽകുകഃ

സ്‌നേഹവായ്‌പോടുകൂടി നൽകപ്പെടുന്ന സമ്മാനങ്ങൾ അമ്മമാർക്ക് വളരെ വലിയ ഇഷ്ടമാണ്. വസ്ത്രങ്ങൾ, ആഭരണങ്ങൾ, അടുക്കളയുപകരണങ്ങൾ, വിശേഷപ്പെട്ട പാത്രങ്ങൾ അങ്ങനെ എന്ത് തരത്തിലുള്ള സമ്മാനമാണെങ്കിലും മാതൃദിനപ്രതീകമായി നൽകുവാൻ കഴിയുകയാണെങ്കിൽ, അതും വളരെ ശ്രേഷ്ഠമാണ്.

അനുസ്മരണോപഹാരങ്ങൾഃ ചില വിശേഷപ്പെട്ട ഉപഹാരങ്ങൾ മാതൃദിനപ്രതീകമായി നൽകുവാനാകുമെങ്കിൽ അവ ഏറ്റവും വിലപിടിച്ചതാണ്. കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ചിത്രം അടക്കംചെയ്ത ഒരു ലോക്കറ്റ് ഇത്തരത്തിലുള്ള മാതൃദിനപ്രതീകമായി നൽകാമെങ്കിൽ, അത് അമ്മമാർക്ക് അത്യധികം ആഹ്ലാദം നൽകുന്ന ഒന്നായിരിക്കും.

t

ആശംസാ കാർഡുകൾ നൽകുകഃ

മാതൃദിനപ്രതീകമായി ആശംസാ കാർഡുകൾ നിർമ്മിച്ച് അമ്മയ്ക്ക് നൽകാവുന്നതാണ്. അവയിൽ അമ്മയും നിങ്ങളുമായുള്ള രസകരമായ എന്തെങ്കിലും പഴയ ഓർമ്മകളെ എഴുതിയാണ് നൽകുന്നതെങ്കിൽ, അത് നിങ്ങളുടെ അമ്മയുടെ ചുണ്ടിൽ പുഞ്ചിരി ഉണർത്തും.

മാതൃദിനത്തിൽ അങ്ങനെ വളരെയധികം കാര്യങ്ങൾ അമ്മമാരുടെ സന്തോഷത്തിനും ഉല്ലാസത്തിനുംവേണ്ടി കൈക്കൊള്ളുവാനാകും. അമ്മയുമൊത്തുള്ള ഉല്ലാസയാത്രകൾ, മറ്റെന്തെങ്കിലും വിനോദങ്ങൾ തുടങ്ങിയവ മാതൃദിനപ്രതീകമായി പാലിക്കാം. ഈ ദിനത്തെപ്പറ്റിയുള്ള ഒരു ഓർമ്മപ്പെടുത്തലായി എന്തുതന്നെ നൽകിയാലും അതിന്റെ മഹത്വം വളരെ വലുതായിരിക്കും. കാരണം കൺമുന്നിൽ നേരിട്ട് കാണുവാനാകുന്ന ദൈവത്തോടുള്ള ഒരു ഭയഭക്തിബഹുമാന പ്രകടനംകൂടിയായിരിക്കും അത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    Read more about: insync life ജീവിതം
    English summary

    Mother's Day

    Mother's Day was first celebrated in 1908, when Anna Jarvis, a US national, held a memorial for her mother at St Andrew's Methodist Church in Grafton in West Virginia. She campaigned to make Mother's Day a recognized holiday in the United States after her mother Ann Reeves Jarvis, a peace activist, died in 1905.
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more