പേരിലുണ്ടോ M, പണവും പ്രശസ്തിയും അരികെ

Posted By:
Subscribe to Boldsky

നമ്മുടെയെല്ലാം പേരിന് ഒരു അര്‍ത്ഥമുണ്ട്. പണ്ട് കാലത്ത് നമ്മുടെ അച്ഛനമ്മമാര്‍ പേരിന്റെ അര്‍ത്ഥം നോക്കി തന്നെയാണ് പേരിട്ടിരുന്നത്. എന്നാല്‍ ഇന്നാണ് പലപ്പോഴും പേരിന് അര്‍ത്ഥം എന്നത് വെറും ഒരു ഫാഷന് വേണ്ടി മാത്രമായി മാറിയിട്ടുള്ളത്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ നമ്മള്‍ കാണിക്കുന്ന അശ്രദ്ധ പല വിധത്തില്‍ ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കാരണം പലപ്പോഴും പേരിലെ അക്ഷരങ്ങളാണ് നമ്മുടെ ജീവിതത്തില്‍ നല്ല കാലവും നേട്ടവും ഉണ്ടാക്കുന്നത്.

പലരും ഭാഗ്യമില്ലെന്ന് പറഞ്ഞ് പേര് മാറ്റുന്നത് കണ്ടിട്ടില്ലേ? ഇത്തരം കാര്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ അതുകൊണ്ട് തന്നെ നിരവധിയാണ്. ഇത്തരം കാര്യങ്ങളില്‍ നമുക്ക് അല്‍പം ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യം തന്നെയാണ്. നിങ്ങളുടെ പേരില്‍ എം ഉണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് നല്‍കുന്നത് ഭാഗ്യമാണ്.

പൊക്കിളില്‍ സൂക്ഷിക്കുന്ന രഹസ്യം ഇതാണ്

ഇത് പലപ്പോഴും പല വിധത്തില്‍ നിങ്ങളുടെ ജീവിതത്തെ മാറ്റി മറിക്കുന്നു. എന്തൊക്കെയാണ് പേരിലെ M അക്ഷരത്തിന് നിങ്ങളോട് ചെയ്യാന്‍ കഴിയുന്നത് എന്ന് നോക്കാം. ഏതൊക്കെ വിധത്തിലാണ് ഇത് ജീവിതത്തില്‍ നിങ്ങളെ ബാധിക്കുന്നത് എന്ന് നോക്കാം. ഏതൊക്കെ തരത്തിലാണ് ഇത് നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാക്കുന്നത് എന്ന് നോക്കാം.

സാമ്പത്തിക ബാധ്യത ഇല്ല

സാമ്പത്തിക ബാധ്യത ഇല്ല

സാമ്പത്തിക ബാധ്യത ഒരു തരത്തിലും ഇവരെ ബാധിക്കുകയില്ല. എത്രയൊക്കെ സാമ്പത്തിക പ്രതിസന്ധികള്‍ വന്നാലും അതൊരിക്കലും ജീവിതത്തെ ബാധിക്കുകയില്ല. കഠിനാധ്വാനം ചെയ്യുന്നതിന് മനസ്സുള്ളവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ജീവിതത്തെ വളരെ ഇഷ്ടത്തോടെ കാണുന്നവരും ആയിരിക്കും. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഇവര്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും. പലപ്പോഴും ജീവിതത്തിലെ മാറ്റങ്ങള്‍ പോസിറ്റീവ് ആയി എടുക്കുന്നതിന് ഇവര്‍ക്ക് കഴിയും.

ധാര്‍മ്മികത

ധാര്‍മ്മികത

ധാര്‍മ്മികത ഇവരുടെ കൂടപ്പിറപ്പായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഒരു കാര്യത്തിലും കള്ളം പറയുന്നതിനോ ധാര്‍മികത വിട്ട് പെരുമാറുന്നതിനോ ഇവര്‍ തയ്യാറാവില്ല. ഏത് കാര്യത്തേയും ആത്മവിശ്വാസത്തോടു കൂടി ചെയ്യുന്നതിന് ഇവര്‍ക്ക് കഴിയുന്നു. ഇത് എല്ലാ വിധത്തിലും ജീവിതത്തില്‍ മാറ്റം വരുത്തുന്നു. ഏത് അവസരത്തിലും നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയത്തിലെത്തുന്നതിനും എം അക്ഷരക്കാര്‍ക്ക് സാധിക്കുന്നു.

ജീവിതത്തെക്കുറിച്ച് ധാരണ

ജീവിതത്തെക്കുറിച്ച് ധാരണ

ജീവിതത്തെക്കുറിച്ച് കൃത്യമായ ധാരണ ഇവര്‍ക്കുണ്ടാവുന്നു. ഏതൊക്കെ അവസ്ഥയില്‍ കൃത്യമായി നിങ്ങള്‍ എത്തുന്നു എന്നതിനെ കൈകാര്യം ചെയ്യുന്നതിന് കഴിയുന്നു. പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നതിന് ഇവര്‍ക്ക് കഴിയുന്നു. ഒരു കാര്യത്തിനും നാണക്കേട് വിചാരിക്കേണ്ട അവസ്ഥ നിങ്ങള്‍ക്കുണ്ടാവില്ല. മാത്രമല്ല ജീവിതത്തില്‍ തകര്‍ന്നു പോവാതെ മുന്നോട്ട് കുതിക്കുന്നതിന് നിങ്ങള്‍ക്ക് കഴിയുന്നു. പുതിയ പരീക്ഷണങ്ങള്‍ വിജയത്തിലെത്തുന്നതിന് നിങ്ങള്‍ക്ക് കഴിയുന്നു.

കരിയറില്‍ മികച്ച് നില്‍ക്കുന്നു

കരിയറില്‍ മികച്ച് നില്‍ക്കുന്നു

കരിയറില്‍ മികച്ച് നില്‍ക്കുന്ന അവസ്ഥ ഇവര്‍ക്കുണ്ടാവും. ഒരു കാരണവശാലും ഇവര്‍ ജോലി സ്ഥലത്തോ മറ്റോ താഴ്ന്ന് പോവുകയില്ല. ഇത് എല്ലാ വിധത്തിലും ജീവിതത്തില്‍ ഇവരെ മുന്നോട്ട് നയിക്കുന്നു. കടം കൊടുക്കുന്നത് ശീലമാണെങ്കിലും അത് തിരിച്ച് കിട്ടാന്‍ പലപ്പോഴും ഇവര്‍ക്ക് അല്‍പം പ്രയാസമായിരിക്കും. എങ്കിലും ജോലി സംബന്ധമായി ഉയരങ്ങള്‍ കീഴടക്കുന്നതിന് ഇവര്‍ക്ക് കഴിയുന്നു.

വിശ്വാസവും നിരാശയും

വിശ്വാസവും നിരാശയും

മറ്റുള്ളവരില്‍ അമിതമായി വിശ്വസിച്ചാല്‍ പലപ്പോഴും നിരാശയായിരിക്കും ഫലം. ഇത്തരം ഒരു അവസ്ഥ m പേരുകാര്‍ക്ക് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് എല്ലാ വിധത്തിലും ജീവിതത്തില്‍ ഇവരെ തളര്‍ത്തുന്നു. കാരണം കൂടുതല്‍ വിശ്വസിക്കുന്നവരിലാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ എത്ര അടുപ്പമുള്ളവരാണെങ്കില്‍ പോലും അമിതമായി വിശ്വസിക്കരുത്. ഇത് പലപ്പോഴും ജീവിതത്തില്‍ വളരെ വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കും.

 ആക്രമണ സ്വഭാവം

ആക്രമണ സ്വഭാവം

ഇവരില്‍ ആകെ ഉള്ള ഒരു പ്രശ്‌നം എന്നു വെച്ചാല്‍ ആക്രമണ സ്വഭാവം കൂടുതലായിരിക്കും എന്നതാണ്. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം സ്വഭാവങ്ങള്‍ അല്‍പം അടക്കി വെക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള അപകടങ്ങളും വരുത്തി വെക്കും. മാത്രമല്ല മുന്‍പിന്‍ നോക്കാതെ സംസാരിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് വളരെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിച്ച് ചെയ്യണം എന്നതാണ് അറിയേണ്ടത്.

മുന്‍വിധി

മുന്‍വിധി

മുന്‍വിധിയോടെയാണ് പലപ്പോഴും പലരും സമീപിക്കുക. ഇതും ഇവരുടെ പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. പലപ്പോഴും മുന്‍വിധിയോടെ കാര്യങ്ങള്‍ സമീപിക്കുമ്പോള്‍ അത് എല്ലാ വിധത്തിലും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഒരു വ്യക്തിയെ കണ്ടാല്‍ അയാളെക്കുറിച്ച് പല കാര്യങ്ങളും മനസ്സില്‍ സങ്കല്‍പ്പിച്ച് വെക്കുന്നത് അല്‍പം പൊട്ടത്തരമാണ് എന്നത് മനസ്സിലാക്കണം.

പ്രേമം അന്യം

പ്രേമം അന്യം

M അക്ഷരം പേരിലുള്ളവരെ അത്ര പെട്ടെന്ന പ്രേമത്തില്‍ വീഴ്ത്താന്‍ പറ്റുകയില്ല. കാരണം ഇവര്‍ക്ക് പ്രണയ ബന്ധത്തേക്കാള്‍ കൂടുതല്‍ സൗഹൃദങ്ങള്‍ നിലനിര്‍ത്തുന്നതിനായിരിക്കും താല്‍പ്പര്യം ഉണ്ടാവുക. ഇത് പല വിധത്തില്‍ ഇവരുടെ ജീവിതത്തെ സഹായിക്കുന്നു. ഒരാളുമായി പ്രേമത്തിലാവുക എന്നത് പലപ്പോഴും ഇവരെ സംബന്ധിച്ചിടത്തോളം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. എല്ലാ അര്‍ത്ഥത്തിലും ഇത് വളരെ നെഗറ്റീവ് കാര്യമായാണ് ഇവര്‍ക്ക് തോന്നുക.

പ്രേമിച്ചാല്‍ റൊമാന്റിക്

പ്രേമിച്ചാല്‍ റൊമാന്റിക്

എന്നാല്‍ ഇവരെങ്ങാനും പ്രേമത്തില്‍ വീണാല്‍ പിന്നെ ഇവരേക്കാള്‍ റൊമാന്റിക് ആയി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ആരും തന്നെയില്ല എന്നതാണ് സത്യം. എല്ലാ വിധത്തിലും ഇത് പ്രേമത്തില്‍ വീഴുന്ന പെണ്ണിന്റെ അല്ലെങ്കില്‍ ആണിന്റെ ഭാഗ്യം എന്ന് തന്നെ പറയാം. പല വിധത്തിലാണ് ഇത് നിങ്ങളുടെ പ്രണയ ബന്ധത്തിന് സഹായകമാവുന്നത്. ഒരിക്കല്‍ പ്രേമിച്ചാല്‍ പിന്നെ കട്ടക്ക് കൂടെ നില്‍ക്കുന്നവരായിരിക്കും ഇവര്‍.

സ്‌നേഹിക്കുന്നവരോടൊപ്പം

സ്‌നേഹിക്കുന്നവരോടൊപ്പം

എപ്പോഴും തന്നെ സ്‌നേഹിക്കുന്നവരുടെ തണലില്‍ ജീവിക്കുന്നതിനാണ് ഇവര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നതിന് ചുറ്റും ആളുകളുണ്ടെന്ന ധൈര്യം ഇവരില്‍ ഉണ്ടാവും. എന്നാല്‍ ഇതൊരിക്കലും നിങ്ങളുടെ സ്വന്തം ആരോഗ്യം കളഞ്ഞിട്ടാവരുത് എന്ന കാര്യം ശ്രദ്ധിക്കണം.

വിശ്വസ്തര്‍

വിശ്വസ്തര്‍

ഏത് കാര്യത്തിനും വിശ്വസിച്ച് കൂടെ നിര്‍ത്താന്‍ പറ്റുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ജീവിതത്തില്‍ എത്രത്തോളം ഇവര്‍ക്ക് മുന്നില്‍ നില്‍ക്കാനും കൂടെ നില്‍ക്കാനും പറ്റുമോ അത് ജീവന്‍ പോവുന്ന വരേയും ഇവര്‍ ചെയ്യുന്നു. ഏത് അവസ്ഥയിലും ജീവിതത്തില്‍ വിശ്വസ്തതയോടെ കൂടെ നില്‍ക്കുന്നവരായിരിക്കും ഇവര്‍.

English summary

Personality Traits of People whose Name Starts with Letter M

Personality Traits of People whose Name Starts with Letter M read on to know more.