Latest Updates
-
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം -
ദീപിക കക്കറിന്റെ ഭാരക്കുറവ് ഡയറ്റിംഗല്ല! ഇമ്മ്യൂണോതെറാപ്പിയുടെ പാർശ്വഫലം; ആരാധകർക്ക് മുന്നറിയിപ്പുമായി ഷൊഐബ് -
വ്യാഴമാറ്റം ഒക്ടോബർ 31-ന്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ ഈ 10 ദിവസങ്ങൾ നിർണായകം!
റമദാൻ വ്രതം നൽകുന്ന പാഠങ്ങൾ
റമദാൻ മാസം വന്നു പോകാറായി.ഈ മാസം നാം എന്തെല്ലാം നേടി എന്തെല്ലാം പഠിച്ചു എന്ന് നാം മനസിലാക്കണം.അത് എത്രത്തോളം നമ്മിൽ സ്വാധീനിച്ചു എന്നതാണ് ഈ ടെസ്റ്റിന്റെ വിജയം.

അച്ചടക്കം
അല്ലാഹുവിനെ മഹത്വപ്പെടുത്താനായി എങ്ങനെ സ്വയം അച്ചടക്കം പാലിക്കണം എന്ന് നാം ഈ മാസത്തിൽ പഠിച്ചു.രാവിലെയും വൈകുന്നേരവും കൃത്യനിഷ്ഠയോടെ ഭക്ഷണം കഴിക്കലും കുടിക്കലും നടത്തി.ഭക്ഷണം കഴിക്കുന്നതിനൊപ്പം ആത്മീയതയും നേടി.ദിവസേനയുള്ള ശീലങ്ങൾ നാം മാറ്റി.നമ്മുടെ ശീലങ്ങൾക്കൊന്നും നാം അടിമയല്ല എന്ന് തിരിച്ചറിഞ്ഞു.നാം അല്ലാഹുവിന്റെ മാത്രം അടിമയായിരിക്കും.റമദാന് ശേഷവും നാം ഈ അച്ചടക്കം ജീവിതത്തിൽ തുടരണം.

സ്വഭാവ രൂപീകരണം
നമ്മൾ കേൾക്കുന്നതും പറയുന്നതും ചിന്തിക്കുന്നതുമെല്ലാം ശ്രദ്ധയോടെ ആയിരിക്കണമെന്ന് റമദാൻ നമ്മെ പഠിപ്പിച്ചു.അല്ലെങ്കിൽ വിശപ്പും ദാഹവും വ്രതവുമെല്ലാം പാപമാകും

ആത്മീയ ജീവിതത്തിന്റെ നവീകരണം
അല്ലാഹുവിനോടുള്ള നമ്മുടെ ഭക്തിയും ആരാധനയും റമദാൻ പുതുക്കുന്നു.ഈ മാസത്തിൽ നാം എല്ലാ ദിവസവും ശ്രദ്ധയോടെ പ്രാർത്ഥിക്കുകയും രാത്രിയിൽ പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്യുന്നു.പ്രാർത്ഥന ഇല്ലാതെ ഒരു മതവും ഇല്ല.എന്നാൽ മുസ്ലീങ്ങൾ പ്രാർത്ഥനയിലൂടെ ഈ മാസം വളരെയേറെ ശക്തിപ്പെടുന്നു.

എന്നോടുള്ള സമ്പർക്കം പുതുക്കുന്നു
റമദാനും ഖുറാനും തുടക്കം മുതലേ ബന്ധപ്പെട്ടിരിക്കുന്നു.ഈ മാസം പ്രവാചകനായ മുഹമ്മദ് ഒരു പുണ്യ സന്ദേശം നൽകുന്നു.പ്രവാചകൻ ആദ്യം വെളിപ്പെടുത്തിയത് വ്രതത്തിലൂടെയുള്ള സമാധാനമാണ്.വ്രതം നമ്മെ അല്ലാഹുവിന്റെ ലോകം മനസ്സിലാക്കാനായി വിശ്വസ്തതയുള്ള ഒരു ഹൃദയത്തിനുടമയാകും.മാനസികമായും ആത്മീയമായും വേണ്ടത് എന്ന് ഖുറാനിൽ പറയുന്നത് ഇതാണ്.മുസ്ലീങ്ങൾ ഈ മാസത്തിൽ ഖുറാന് വളരെയേറെ പ്രാധാന്യം കൊടുക്കുന്നു.ഖുറാനുമായുള്ള സമ്പർക്കം നമ്മെ ഈ സന്ദേശം പിന്തുടരാൻ സഹായിക്കും

മുസ്ലിം സമൂഹത്തിന്റെ ഐഡന്റിറ്റി പുതുക്കൽ
റമദാൻ വ്യക്തിപരമായ അനുഭവം മാത്രമല്ല.അത് സമൂഹത്തിന്റെ അനുഭവം കൂടിയാണ്.മുസ്ലിം സമൂഹം മുഴുവൻ ഒറ്റക്കെട്ടായി വ്രതമെടുക്കുന്നു.അല്ലാഹുവിനോടുള്ള വിധേയത്തിൽ നാം ഇവരെ തിരിച്ചറിയുന്നു.ഇത് ഒത്തൊരുമയും കൂട്ടായ്മ മനോഭാവവും നൽകുന്നു.മുസ്ലിം സമൂഹം അല്ലാഹുവിനോട് വളരെ ഭക്തിയുള്ള ഒരു സമൂഹം ആണെന്നും അതിലെ ഓരോ വ്യക്തിയും അല്ലാഹുവിനോടുള്ള പവിത്രമായ ശക്തിയാൽ പരസ്പരം ശക്തിപ്പെടുന്നവയും ആണ്.ഇത് മനുഷ്യരാശിയുടെ നന്മ തെളിയിക്കുന്ന ബോണ്ടുകളാണ്,മുസ്ലിം സമൂഹത്തിന്റെ ശക്തി നന്മ,ധാർമികത,ഭക്തി എന്നീ മൂല്യങ്ങളോട് ചേർന്നിരിക്കുന്നു.ഇത് റമദാൻ വെളിപ്പെടുത്തുകയും ചെയ്യുന്നു
സഹാനുഭൂതിയും സംരക്ഷണവും
ദരിദ്രരുടെയും പാവപ്പെട്ടവരുടെയും കഷ്ടതയും വേദനയും മനസ്സിലാക്കാൻ കൂടിയുള്ളതാണ് റമദാനിന്റെ നോമ്പ്.നമ്മുടെ സ്വമേധയുള്ള വിശപ്പും ദാഹവും ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങളാണെന്ന് ഇത് ഓർമ്മിപ്പിക്കുന്നു.സഹാനുഭൂതിയുടെയും സഹായത്തിന്റെയും മാസം കൂടിയാണ് റമദാൻ.ഈ മാസത്തിൽ എങ്ങനെ കൂടുതൽ ദയാലുവാകണം എന്നുകൂടെ ഇത് പഠിപ്പിക്കുന്നു.പല മുസ്ലീങ്ങളും സക്കാത്തു കൊടുക്കുകയും ചെയ്യുന്നു.

ജിഹാദ് അല്ലെങ്കിൽ കഷ്ടത
റമദാനിലെ വ്രതവും ജിഹാദും ഒരേ വർഷം തന്നെയാണ്.അതായത് മദീനയിലെ ഹിജറയിലെ രണ്ടാം വര്ഷം.വ്രതം നമുക്ക് ത്യാഗത്തിനുള്ള ശക്തി തരുന്നു.ഇതില്ലാതെ ജിഹാദ് സാധ്യമല്ല.എങ്ങനെ തിന്മയ്ക്ക് എതിരെ പോരാടണമെന്ന് റമദാൻ പഠിപ്പിക്കുന്നു.

തക്വ
ധാർമ്മികവും ആത്മീയവുമായ എല്ലാ സമ്മാനങ്ങൾക്കൊപ്പം എന്ന് പറഞ്ഞാൽ റമദാൻ തക്വ ആണെന്ന് പറയാം.തക്വ എന്നാൽ ഇസ്ലാമിക ജീവിതത്തിന്റെ ആകെത്തുകയാണ്.ഇത് ഇസ്ലാമിന്റെ ഏറ്റവും മഹത്തരമായ ഒരു കാര്യമാണ്.ദൈവിക ബോധം ,ഭക്തി,ഭയം,അല്ലാഹുവിനോടുള്ള കീഴ്വഴക്കം,എല്ലാത്തിനുമുപരി തിന്മയെ അകറ്റി നന്മ സ്വീകരിക്കുക .റമദാൻ അനുഭവിക്കുന്നതിലൂടെ ഒരു സമൂഹം തന്നെ വ്യത്യസ്തമാകുന്നു.ആത്മീയമായും ധാർമികമായും റമദാന് ശേഷം ആ സമൂഹം ശക്തിപ്പെടുകയും വരും തലമുറയിലേക്ക് അത് നിക്ഷേപിക്കാൻ ശ്രമിക്കുകയും വേണം .



Click it and Unblock the Notifications

