Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
കൈയ്യിലെ ആ രേഖകള്‍, നിങ്ങളെ കാത്തിരിക്കും ഭാഗ്യം
ജീവിതത്തില്‍ എന്താണ് അടുത്ത നിമിഷം നടക്കുന്നത് അല്ലെങ്കില്‍ നടക്കാന്‍ പോവുന്നത് എന്ന് പലര്‍ക്കും അറിയില്ല. ഇതെല്ലാം അറിയുന്നതിന് പലരിലും ആകാംഷ ഉണ്ടാവും എന്ന കാര്യം ചില്ലറയല്ല. അടുത്ത നിമിഷം സംഭവിക്കാന്‍ പോവുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞാല്‍ അത് ജീവിതത്തില്‍ നിങ്ങള്‍ക്ക് പ്ലാന്‍ ചെയ്ത് മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നു.
ഭാവിയിലെ കാര്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞാല്‍ അത് ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം മുന്‍കൂട്ടി കാണുന്നതിന് സഹായിക്കുന്നു. ഹസ്തരേഖാശാസ്ത്രം അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലാണ് പ്രചാരം നേടുന്നത്. കാരണം കാര്യങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കുന്നതിന് കഴിയുന്നതിലൂടെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് നമുക്ക് കഴിയുന്നു.
കൈകള്‍ നോക്കി ഭാവിയും ഭൂതവും എല്ലാം പറയാന്‍ ശ്രമിക്കുന്നവര്‍ക്ക് പല കാര്യങ്ങളേയും മനസ്സിലാകക്കാന് സാധിക്കുന്നു. കൈരേഖകള്‍ നോക്കി നമുക്ക് ഇത്തരത്തിലുള്ള പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്നു. കൈരേഖയില്‍ തെളിഞ്ഞ് വരുന്ന ചില കാര്യങ്ങള്‍ നോക്കി നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാവുന്നതാണ്. എന്തൊക്കെയെന്ന് നോക്കാം. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായിരിക്കും എല്ലാവരുടേയും കൈരേഖ. എന്തൊക്കെയാണ് കൈരേഖയിലൂടെ നമുക്ക് പറയാന്‍ സാധിക്കുന്ന കാര്യം എന്ന് നോക്കാം.

കൈയ്യില്‍ എക്സ് ഉണ്ടോ?
നിങ്ങളുടെ ഇരു കൈകളിലും എക്സ് ഉണ്ടോ, എങ്കില്‍ നിങ്ങളിലെ വിശിഷ്ട വ്യക്തിത്വത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. മാത്രമല്ല ഭാവിയെക്കുറിച്ച് വളരെയധികം ശ്രദ്ധിച്ച് മാത്രം തീരുമാനം എടുക്കുന്ന വ്യക്തിയായിരിക്കും നിങ്ങള്‍. ജീവിതത്തെക്കുറിച്ച് വളരെയധികം പ്രതീക്ഷയോടെയായിരിക്കും കാര്യങ്ങളെ നോക്കിക്കാണുന്നത്. വിധിക്കനുസരിച്ച് പലപ്പോഴും കാര്യങ്ങള്‍ തീരുമാനിക്കുന്നവരായിരിക്കും അവര്‍. മറ്റുള്ളവരില്‍ നിന്ന് നിങ്ങള്‍ എന്നും വ്യത്യസ്തരായിരിക്കും.

എം എന്ന അക്ഷരം
ജീവിതത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുമെങ്കിലും അതെല്ലാം തരണം ചെയ്യുന്നതിനുള്ള കഴിവ് നിങ്ങള്‍ക്കുണ്ട്. മറ്റുള്ളവരാല്‍ ആദരിക്കപ്പെടുന്നവരായിരിക്കും ഇവര്‍. സാമ്പത്തികമായും ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ അനുഭവിക്കുമെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നതിന് പെട്ടെന്ന് തന്നെ കഴിയുന്നു. മറ്റുള്ളവരുടെ അംഗീകാരം തന്നെയായിരിക്കും നിങ്ങളുടെ നേട്ടം.

കൈയ്യില്‍ എ എന്ന അക്ഷരം
നിങ്ങളുടെ കയ്യില്‍ എ എന്ന അക്ഷരമുള്ള ചിഹ്നമുണ്ടോ? ഇവര്‍ക്ക് ഭാഗ്യം വളരെ കൂടുതലായിരിക്കും. തേ് പ്രതിസന്ധി ഘട്ടത്തേയും വളരെ ഫലപ്രദമായി മുന്നോട്ട് കൊണ്ട് പോവുന്നതിനും അതിനെ പരിഹരിക്കുന്നതിനും ഇവര്‍ക്ക് കഴിയുന്നു. എല്ലാ കാര്യത്തിലും ഇവരെ ഭാഗ്യം പിന്തുണക്കുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും പെച്ചെന്ന് പരിഹാരം കാണുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഭാഗ്യം ഏത് കാര്യത്തിലും ഇവര്ക്കൊപ്പമുണ്ടാവുന്നു. സാമ്പത്തികമായി നേട്ടമുണ്ടാക്കുന്നവരായിരിക്കും ഇവര്‍.

ബി എന്ന അക്ഷരം
നിങ്ങളുടെ കൈയ്യില്‍ ബി എന്ന അക്ഷരം ഉണ്ടെങ്കില്‍ നിങ്ങള്‍ അല്പം സ്പെഷ്യലാണ്. പലപ്പോഴും അപൂര്‍വ്വമായി മാത്രമേ നിങ്ങളുടെ കൈയ്യില്‍ ബി എന്ന അക്ഷരം കാണപ്പെടുകയുള്ളൂ. മറ്റുള്ളവരുടെ പ്രശ്നങ്ങളെക്കുറിച്ചി ചിന്തിക്കുകയും അതിന് പരിഹാരം കാണുന്നതിന് പരിഹാരം കാണുന്നതിനും അവര്‍ക്ക് കഴിയുന്നു. മാത്രമല്ല മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തില്‍ ഒരിക്കലും ഇവര്‍ പിന്നോട്ട് നില്ക്കുകയില്ല. ഇത് ജീവിതത്തില്‍ വളരെ വലിയ നേട്ടം ആണ് ഉണ്ടാക്കുന്നത്. സാമ്പത്തികമായും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവും നിങ്ങളില്‍. പക്ഷേ അതിനെ തരണം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയുന്നു.

എഫ് എന്ന അക്ഷരം
നിങ്ങളുടെ കൈയ്യില്‍ എഫ് എന്ന അക്ഷരം ഉണ്ടോ? ഇവര്‍ സ്വഭാവമേന്മയുള്ളവരായിരിക്കും. ജീവിതത്തില്‍ സത്യം മാത്രമേ ഇവര്‍ പറയുകയും ചെയ്യുകയും ഉള്ളൂ. സന്തോഷത്തോടെ ഇരിക്കാന്‍ വളരെയധികം ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍. ഒരിക്കലും ജീവിതത്തില്‍ പിന്നോട്ട് പോവേണ്ട അവസ്ഥ ഇവര്‍ക്കുണ്ടാവില്ല. യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍. എപ്പോഴും സന്തോഷത്തിന് പ്രാധാന്യം കൊടുക്കുന്നവര്‍ മറ്റുള്ളവര്‍ക്കും ജീവിതത്തില്‍ വളരെയധികം പ്രാധാന്യം നല്കുന്നു.

ഡി എന്ന അക്ഷരം
കൈയ്യില്‍ ഒന്നു സൂക്ഷിച്ച് നോക്കൂ, ഡി എന്ന അക്ഷരം ഉണ്ടോ, എന്നാല്‍ നിങ്ങള്‍ അല്പം സ്പെഷ്യലാണ്. എന്നാല്‍ ഇത്തരത്തിലുള്ളവര്‍ക്ക് പല വിധത്തിലാണ് ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നത്. എന്നാല്‍ ചെറിയ അശ്രദ്ധ ഉണ്ടാക്കുന്നത് പലപ്പോഴും ഭീമമായ നഷ്ടമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പല വിധത്തിലാണ് മാനസിക സമ്മര്‍ദ്ദം പോലും ഉണ്ടാക്കുന്നത്.

കെ എന്ന അക്ഷരം
കൈയ്യില്‍ കെ എന്ന അക്ഷരത്തിന്റെ ആകൃതി കാണുന്നുണ്ടോ? ഇത്തരത്തില്‍ കണ്ടാല്‍ നിങ്ങള്‍ ദീര്ഘവീക്ഷണമുള്ളവരായിരിക്കും ഏറെ പ്രതീക്ഷയോടെ ജീവിതത്തെ കാണുന്നവരായിരിക്കും ഇവര്‍. എന്ത് കാര്യവും നല്ലതു പോലെ ശ്രദ്ധിച്ച് ചെയ്യുന്നവരായിരിക്കും. പണത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ച്. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള നഷ്ടവും ഇവരെ അലട്ടുകയില്ല. ജീവിതത്തില്‍ ഏറെ പ്രതീക്ഷകള്‍ വച്ചു പുലര്‍ത്തുന്നവരാണ് ഇവര്‍.



Click it and Unblock the Notifications
