For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്തുകൊണ്ട് മൂന്നാം യാമം പേടിപ്പെടുത്തുന്നു

|

എന്തുകൊണ്ടാണ് മൂന്നാം യാമം ഭയപ്പെടുത്തുന്ന രീതിയില്‍ എല്ലാവരും കണക്കാക്കുന്നത് എന്ന് അറിയാമോ? മാത്രമല്ല പുലര്‍ച്ചെ മൂന്ന് മണി എന്നത് പിശാചിന്റെ സമയമാണ് എന്നാണ് അറിയപ്പെടുന്നത്. പലപ്പോഴും ഇത്തരം അവസ്ഥകള്‍ പലരേയും ഭയപ്പെടുത്തുന്നവരാണ്. പലരും ഉറക്കത്തിന്റെ മൂന്നാം യാമത്തില്‍ ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണരുന്നു. ഇത് പല വിധത്തില്‍ അസ്വസ്ഥകളും പലരിലും ഉണ്ടാക്കാറുണ്ട്. ഇത്തരത്തില്‍ ഒരേ സമയം ഞെട്ടി ഉണരുന്നത് കൊണ്ട് ഇതില്‍ കൂടുതലായി ചില കാര്യങ്ങള്‍ ഉണ്ട്.

വരാനിരിക്കുന്നത് സാമ്പത്തികനഷ്ടമോ, ലക്ഷണം പറയുംവരാനിരിക്കുന്നത് സാമ്പത്തികനഷ്ടമോ, ലക്ഷണം പറയും

അതീന്ദ്രീയ ശക്തികള്‍ക്ക് ശക്തി കൂടുന്ന സമയമാണ് ഇതെന്നതാണ് പലപ്പോഴും വിശ്വാസം. എന്നാല്‍ ഇതെല്ലാം പലപ്പോഴും വിശ്വാസത്തിന്റെ പുറത്താണ്. പലപ്പോഴും വിശ്വാസങ്ങള്‍ തന്നെയാണ് നമ്മുടെ ജീവിതത്തിന്റെ തന്നെ ആധാരം. ദുഷ്ട ശക്തികള്‍ക്ക് പല വിധത്തില്‍ ശക്തി കൂടുന്ന അവസ്ഥയാണ് ഈ സമയത്തെ എന്നാണ് വിശ്വാസം. മൂന്നാം യാമത്തെക്കുറിച്ച് ഇത്തരത്തില്‍ എന്തൊക്കെ വിശ്വാസങ്ങള്‍ ഉണ്ടെന്ന് നോക്കാം.

പൈശാചിക ശക്തികള്‍

പൈശാചിക ശക്തികള്‍

പൈശാചിക ശക്തികള്‍ ഊറ്റം കൂടുന്ന സമയമാണ് പുലര്‍ച്ചെ മൂന്ന് മണി. മൂന്ന് മണിക്കും നാല് മണിക്കും ഇടയിലുള്ള സമയമാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഇതില്‍ മൂന്ന് മണി സമയമാണ് ഏറ്റവും കൂടുതല്‍ ഇത്തരം ശ്ക്തികള്‍ക്ക് ശക്തി കൂടുന്നത്.

 ഭാഗ്യം കെട്ട സമയം

ഭാഗ്യം കെട്ട സമയം

ക്രിസ്ത്യന്‍ വിശ്വാസമനുസരിച്ച് ക്രിസ്തുവിനെ കുരിശിലേറ്റിയ സമയമാണ് വൈകുന്നേരം മൂന്ന് മണി. അതുകൊണ്ട് തന്നെ ഏറ്റവും ഭാഗ്യം കെട്ട സമയമാണ് മൂന്ന് എന്നതാണ് ഇവരുടെ വിശ്വാസം. എന്നാല്‍ പുലര്‍ച്ചെ വരുന്ന മൂന്ന് മണി എന്നത് ഒരു ദിവസത്തിലെ ഏറ്റവും മോശപ്പെട്ട സമയമാണ്. പൈശാചിക ശക്തികള്‍ ഏറ്റവും ശക്തി ക്ഷയിക്കുന്ന സമയമാണ് വൈകുന്നേരം മൂന്ന് മണി. എന്നാല്‍ ഇവര്‍ ഏറ്റവും ശക്തി പ്രാപിക്കുന്ന സമയമാണ് പുലര്‍ച്ചെ മൂന്ന് മണി.

 ഏറ്റവും ശക്തി കൂടിയ സമയം

ഏറ്റവും ശക്തി കൂടിയ സമയം

പ്രത്യേക മത വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍, 3 മണിക്ക് പരമാവധി അനുഷ്ഠാനങ്ങളും യാഗങ്ങളും നടക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. മറ്റേതൊരു സമയത്തേക്കാളും കൂടുതല്‍ ശക്തമായി കാര്യങ്ങള്‍ നടത്താനും ഫലം ലഭിക്കുന്നതുമായ സമയമാണ് പുലര്‍ച്ചെ മൂന്ന് മണി.

സിനിമകള്‍ ഭയം കൂട്ടുന്നു

സിനിമകള്‍ ഭയം കൂട്ടുന്നു

സിനിമകള്‍ ഭയം കൂട്ടുന്നതാണ് പലരേയും ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. പല പ്രേത സിനിമകളിലും ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തുന്ന സമയമായി കാണിക്കുന്നത് പുലര്‍ച്ചെ മൂന്ന് മണി സമയമാണ്. ഇത് പലപ്പോഴും കാണുന്ന പ്രേക്ഷകരില്‍ പോലും ഭയം നിറക്കുന്ന അവസ്ഥയുണ്ടാക്കുന്നു.

ആദ്യകാലത്തെ വിശ്വാസം

ആദ്യകാലത്തെ വിശ്വാസം

ആദ്യ കാലങ്ങളില്‍ ഇത്തരത്തില്‍ ഉറക്കത്തിനിടക്ക് സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് പ്രകൃതി വിരുദ്ധ ശക്തികളുടെ വരവായാണ് കണക്കാക്കിയിരുന്നത്. അല്ലെങ്കില്‍ ദുഷ്ടശക്തികളുടെ വരവാണ് എന്നാണ് പറയുന്നത്.

അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍

അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍

ഉറങ്ങുന്ന ഒരാളുടെ നെഞ്ചില്‍ ആരോ കയറിയിരിക്കുന്നതായി അനുഭവപ്പെടും. അത് നമ്മുടെ കഴുത്തില്‍ കുത്തിപ്പിടിക്കുന്ന തരത്തില്‍ തോന്നുകയും ചെയ്യും.

ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണരുന്നു

ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണരുന്നു

ഈ അവസ്ഥയില്‍ പെട്ടെന്ന് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണരുന്നു. ഇത് മനസ്സില്‍ ഭയം നിറക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു.

 ഉറക്കത്തിലല്ലെന്ന ബോധം

ഉറക്കത്തിലല്ലെന്ന ബോധം

പലര്‍ക്കും ഉറക്കത്തിലാണെങ്കിലും ഉറക്കത്തിലല്ലെന്ന ബോധം പോലെ തോന്നുന്നു. ആരോ ദേഹത്ത് ഇരിക്കുകയും വ്യക്തമായ പൈശാചിക ശബ്ദം കേള്‍ക്കുന്ന പോലെ തോന്നുകയും ചെയ്യും. മാത്രമല്ല ആ അവസ്ഥയില്‍ നിസ്സഹായമായിരിക്കും നമ്മള്‍. കൈകാലുകള്‍ അനങ്ങാത്ത അവസ്ഥയുണ്ടാവും.

English summary

Why is 3 am called the Devil's hour

Did you know that 3 am is also known as the witching hour? This is the time when dark things happen. Demons and hellish forces are believed to be their most active.
Story first published: Tuesday, July 17, 2018, 11:38 [IST]
X
Desktop Bottom Promotion