TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
ഈ രാശിക്കാര് വിവാഹിതരായാല് പണക്കാരാകാം
സൂര്യരാശി അഥവാ സോഡിയാക് സൈന് പല കാര്യങ്ങളും പലരെക്കുറിച്ചു വിവരിയ്ക്കുന്ന ഒന്നാണ്. ഒരാളുടെ ഭാഗ്യനിര്ഭാഗ്യങ്ങളെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും രൂപത്തെക്കുറിച്ചുമെല്ലാം വിവരിയിക്കുന്ന ഒന്നാണിത്.
വിവാഹജീവിതത്തെക്കുറിച്ചും ഉത്തമ പങ്കാളിയെക്കുറിച്ചും വിവാഹജീവിതത്തിലെ ഭാഗ്യനിര്ഭാഗ്യങ്ങളെക്കുറിച്ചുമെല്ലാം സൂര്യരാശി അഥവാ സോഡിയാക് സൈന് വിവരിയ്ക്കുന്നുണ്ട്.
സോഡിയാക് സൈന് പ്രകാരം ചില പ്രത്യേക രാശികള് തമ്മില് വിവാഹം ചെയ്താല് ധനലാഭവും ഭാഗ്യവും ജീവിതത്തില് ഉയര്ച്ചയുമെല്ലാമുണ്ടാകും. ഇതെക്കുറിച്ചറിയൂ, ഇതുപ്രകാരം എതൊക്കെ സോഡിയാക് സൈനുകള് അഥവാ രാശികളാണ് വിവാഹജീവിതത്തില് ഒന്നിയ്ക്കേണ്ടതെന്നു നോക്കൂ,
ഏരീസ്
വായു, വെള്ളം, തീ എന്നിങ്ങനെ മൂന്നു സ്വാധീനവിഭാഗത്തിലാണ് സോഡിയാക് സൈനുകള് അഥവാ രാശികള് വരുന്നത്. ഇതുപ്രകരം ഏരീസ് വിഭാഗത്തില് പെ്ട്ടവര് അക്വാറിയസ് വിഭാഗത്തില് പെട്ടവരെ വിവാഹം ചെയ്യുന്നതാകും ധനപരമായ ഏറ്റവും നല്ല ഭാഗ്യം നല്കുക. ലിബ്ര, ജെമിനി വിഭാഗത്തില് പെട്ടവരുമായുള്ള വിവാഹവും ഏരീസുകാര്ക്ക് നല്ലതാണ്. എന്നാല് ഏരീസ്-സ്കോര്പിയോ വിവാഹബന്ധം ധനനഷ്ടമുണ്ടാക്കും.
ടോറസ്
ടോറസ് വിഭാഗത്തില് പെട്ടവര്ക്ക് അക്വാറിയസ്, സ്കോര്പിയോ വിഭാഗത്തില് പെട്ടവരെ വിവാഹം കഴിയ്ക്കുന്നതാണ് ധനമുണ്ടാകന് ഏറ്റവും നല്ലത്. ലിയോ, ടോറസ്, സാജിറ്റേറിയസ് വിഭാഗക്കാരും നല്ലതാണ്.
ജെമിനി
ജെമിനി വിഭാഗത്തില് പെട്ടവര് സാമ്പത്തിക ഉന്നമനത്തിനായി ലിയോ വിഭാഗത്തെ വിവാഹം ചെയ്യുന്നതു നല്ലതാകും. ടോറസ്, കാപ്രിക്കോണ്, വിര്ഗോ വിഭാഗക്കാരെ വിവാഹം ചെയ്യുമ്പോള് ശ്രദ്ധിയ്ക്കുക. സാമ്പത്തികം ലഭിയ്ക്കുമെങ്കിലും ധനനഷ്ടവും ഫലമാണ്. സ്കോര്പിയോ വിഭാഗത്തില് പെട്ടവരെ വിവാഹം ചെയ്താല് ധനനഷ്ടം ഫലമാണ്.
ക്യാന്സര്
ക്യാന്സര് വിഭാഗത്തില് പെട്ടവര് ലിയോ, സാജിറ്റേറിയസ്, ഏരീസ് വിഭാഗത്തില് പെട്ടവരെ വിവാഹം ചെയ്യുന്നതു നല്ലതാകും. ടോറസ് വിഭാഗത്തില് പെട്ടവരും നല്ലതു തന്നെ.
ലിയോ
ലിയോ വിഭാഗത്തില് പെട്ടവര്ക്ക് ധനലാഭത്തിന് ജെമിനിയാണ് വിവാഹത്തിന് ഏറ്റവും അനുകൂല രാശി. രണ്ടു കൂട്ടര്ക്കും ധനലാഭമുണ്ടാകും. വിര്ഗോ, ലിബ്ര, അക്വേറിയസ്, കാപ്രികോണ്, ടോറസ് എന്നിവയും ഇവര്ക്കു ചേരുന്ന നല്ല മാച്ചാണ്. സ്കോര്പിയോ വിഭാഗത്തില് പെട്ടവരും ലിയോക്കാരും ചേരില്ല. ഇത് ധനനഷ്ടമാണ് ഉണ്ടാക്കുക.
വിര്ഗോ
വിര്ഗോ വിഭാഗത്തില് പെട്ടവര് സ്കോര്പിയോ വിഭാഗത്തില് പെട്ടവരെ വിവാഹം കഴിയ്ക്കുന്നതാണ് ഏറ്റവും നല്ലതെന്നു വേണം, പറയാന്. ഇത് സാമ്പത്തികലാഭമുണ്ടാക്കാന് സഹായിക്കും.
ലിബ്ര
ലിബ്ര വിഭാഗത്തില് പെട്ടവര് ഒരു മാതിരി എല്ല സോഡിയാക് സൈനുകളുമായും ചേരുന്നുവെന്നു പറയാം.ലിബ്ര-സാജിറ്റേറിയസ് വിവാഹം സൗഭാഗ്യം തരും.
സ്കോര്പിയോ
സ്കോര്പിയോ വിഭാഗത്തില് പെട്ടവര് മിക്കവാറും സോഡിയാക് സൈനുമായി ചേര്ന്നാല് ധനനഷ്ടമുണ്ടാക്കുന്നവരാണ്. കാപ്രികോണ്, ടോറസ്, വിര്ഗോ എന്നിവര് മാത്രമാണ് ഇവരുമായി ചേരുന്ന രാശിക്കാര്. അതായത് ഈ നാശം തടയാന് സാധിയ്ക്കുന്നവര്. ധനലാഭമുണ്ടാകണമെങ്കില് ലിയോ, സാജിറ്റേറിയസ്, ഏരീസ് എന്നിവരുമായി വേണം, ചേരാന്. എന്നാല് ഈ രാശിക്കാര് ധനസംബന്ധമായ തീരുമാനങ്ങള് സ്കോര്പിയോ വിഭാഗക്കാര്ക്കു വിട്ടുകൊടുക്കുകയും വേണം.
സാജിറ്റേറിയസ്
സാജിറ്റേറിയസ് വിഭാഗത്തില് പെട്ടവര് അക്വേറിയസ്, ലിബ്ര വിഭാഗക്കാരെ വിവാഹം ചെയ്താല് ധനമുണ്ടാക്കാം. അതേ സമയം സാജിറ്റേറിയസ് വിഭാഗക്കാരെ വിവാഹം ചെയ്താല് കാപ്രികോണ്, ടോറസ്, വിര്ഗോ വിഭാഗക്കാര്ക്കു പണമുണ്ടാകും.
കാപ്രികോണ്
കാപ്രികോണ് വിഭാഗത്തില് പെട്ടവര് ആരെ വിവാഹം ചെയ്താലും ധനക്കമ്മിയുണ്ടാകില്ല. എന്നാല് ലിയോ, ഏരീസ്, സാജിറ്റേറിയസ് വിഭാഗത്തില് പെട്ടവരെ വിവാഹം ചെയ്താല് കൂടുതല് സാമ്പത്തികഭദ്രത നേടാനും സാധിയ്ക്കും.
അക്വേറിയസ്
അക്വേറിയസ് വിഭാഗത്തില് പെട്ടവര് ഏരീസ്, സാജിറ്റേറിയസ്, ലിയോ വിഭാഗക്കാരെ വിവാഹം കഴിയ്ക്കുന്നത് നല്ലതാകും. ലിബ്രയും ടോറസും ഇവര്ക്കു വിവാഹം കഴിച്ചാല് ഭാഗ്യം നല്കുന്ന വിഭാഗക്കാരുമാണ്. എന്നാല് സ്കോര്പിയോക്കാരില് നിന്നും ഒഴിഞ്ഞു നില്ക്കുന്നതാണ് നല്ലത്.
പീസസ്
പീസസ് വിഭാഗക്കാര്ക്ക് വിര്ഗോ, ടോറസ്, കാപ്രിക്കോണ് വിഭാഗക്കാരുമായുള്ള വിവാഹമാണ് ഏറെ നല്ലത്. സ്വന്തമായി സാമ്പത്തികലാഭമുണ്ടാക്കണമെങ്കില് ഏരീസുമായുള്ള ബന്ധം നല്ലതാണ്.