For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പത്ത് ആകര്‍ഷിയ്ക്കും വാസ്തു ടിപ്‌സ്

സമ്പത്ത് ആകര്‍ഷിയ്ക്കും വാസ്തു ടിപ്‌സ്

|

വാസ്തുവിന് നമ്മുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട സ്ഥാനമുണ്ട്. സ്ഥലം വാങ്ങുന്നതില്‍ മുതല്‍ വീടു പണിയുമ്പോഴും വീട്ടിലെ മുറികളും എന്തിന് സാധനങ്ങള്‍ വരെ ക്രമീകരിയ്ക്കുമ്പോഴും വാസ്തു ഏറെ പ്രധാനപ്പെട്ട ഒന്നു തന്നെയാണ്.

സാമ്പത്തിക ഉന്നമനം ആഗ്രഹിയ്ക്കുന്നവരാണ് നാമെല്ലാവരും. വാസ്തു പ്രകാരം വീട്ടില്‍ ചെയ്യുന്ന ചില പ്രത്യേക കാര്യങ്ങള്‍ ധനലാഭത്തിനും സൗഭാഗ്യത്തിനുമെല്ലാം സഹായകവുമാണ്.

ധനത്തെ ആകര്‍ഷിയ്ക്കാന്‍, ദാരിദ്ര്യം നീക്കാന്‍ വീട്ടില്‍ ചെയ്യേണ്ട ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചറിയൂ,

വാസ്തു പ്രകാരം

വാസ്തു പ്രകാരം

വാസ്തു പ്രകാരം നോര്‍ത്ത് അതായത് വടക്കു ദിക്കാണ് കുബേര സ്ഥാനം. ഇവിടെ പൊസറ്റീവിറ്റിയും ഊര്‍ജവും നിറയ്ക്കാന്‍ സാധിയ്ക്കണം. വടക്കു കിഴക്ക് മുകള്‍ ഭാഗത്തായി വാട്ടര്‍ ടാങ്കു പണിയരുത്. ഇത് ധന നഷ്ടത്തെ സൂചിപ്പിയ്ക്കുന്നു. എന്നാല്‍ വീടിനു താഴെയായി ടാങ്കു വേണമെങ്കില്‍ പണിയാം. വീടിന്റെ പ്രധാന വാതിലില്‍ യാതൊരു തടസങ്ങളും പാടില്ല. എന്തെങ്കിലും വയറുകളോ കുഴികളോ യാതൊന്നും തന്നെ ഇവിടെ പാടില്ല.

വീടിന്റെ വടക്കു കിഴക്കു ദിശകള്‍

വീടിന്റെ വടക്കു കിഴക്കു ദിശകള്‍

വീടിന്റെ വടക്കു കിഴക്കു ദിശകള്‍ യാതൊരു വിധത്തിലും തടസപ്പെടുത്തരുത്. ഇതു പണം വരുന്നതു തടയുകും അധികച്ചെലവിന് ഇടയാക്കുകയും ചെയ്യും. സാധിയ്ക്കുമെങ്കില്‍ ഈ ഭാഗത്ത് പൂജാമുറിയോ പ്രാര്‍ത്ഥനയ്ക്കുള്ള ഇടമോ ആക്കി മാറ്റുക.

വീട് അടിച്ചു വാരുക

വീട് അടിച്ചു വാരുക

രാവിലെ സൂര്യോദയത്തിനു മുന്‍പ് വീട് അടിച്ചു വാരുക. വീടിനു പുറം ഭാഗത്തേയ്ക്കായി അടിച്ചു വാരരുത്. ഉള്‍ഭാഗത്തേയ്ക്കായി അടിച്ചു വാരുക. പ്രധാന വാതിലിനു പുറത്തേയ്ക്കായും അടിച്ചു വാരരുത്. ഇത് ധനനഷ്ടത്തിന് ഇട വരുത്തുന്ന കാരണങ്ങളാണ്. വേസ്റ്റ് ഇടാനുള്ള ബക്കറ്റിന് അടപ്പു വേണം. തുറന്നു വയ്ക്കരുത്. ഇതുപോലെ ഓട്ടയുള്ളവ ഉപയോഗിയ്ക്കുകയുമരുത്.

ബെഡ്‌റൂം ജനാലകള്‍

ബെഡ്‌റൂം ജനാലകള്‍

ബെഡ്‌റൂം ജനാലകള്‍ ദിവസവും 20 മിനിറ്റെങ്കിലും തുറന്നു വയ്ക്കുക. ഇത് നല്ല ഊര്‍ജ പ്രവാഹത്തിന് സഹായിക്കുന്ന ഒന്നാണ്. ഇതുപോലെ കട്ടില്‍ തറയില്‍ നിന്നും ഒരടി ഉയരത്തില്‍ എങ്കിലും ആകണം. ഇത് നല്ല ഊര്‍ജ പ്രവാഹത്തിനും അതേ സമയം നല്ല ധനവരവിനും സഹായകമാണ്.

സ്റ്റെയര്‍കേസ്

സ്റ്റെയര്‍കേസ്

വീടിന്റെ വടക്കുകിഴക്കേ മൂലയില്‍ സ്റ്റെയര്‍കേസ് പാടില്ല. ഇത് ധനനഷ്ടമുണ്ടാക്കുന്നു. ഇതുപോലെ പടികളുടെ എണ്ണം എപ്പോഴും ഇരട്ടയായിരിയ്ക്കുകയും വേണം. അതായത് ഏതു കാല്‍ വച്ചാണോ കോണിപ്പടി കയറുന്നത് അതേ കാലില്‍ തന്നെ പടികള്‍ അവസാനിയ്ക്കുന്ന വിധത്തിലാകണം, ചെയ്യേണ്ടത്. പ്രധാന വാതിലിലിനു നേരെ സ്റ്റെയര്‍കേസ് പാടില്ല. ഇതുപോലെ പൂജാമുറിയും കോണിപ്പടിയ്ക്കു താഴെ പാടില്ല.

നടക്കാത്ത ക്ലോക്കുകളോ വാച്ചുകളോ

നടക്കാത്ത ക്ലോക്കുകളോ വാച്ചുകളോ

നടക്കാത്ത ക്ലോക്കുകളോ വാച്ചുകളോ പാടില്ല. എല്ലാ വാച്ചുകളിലേയും ഒരേ സമയമാകണം. പെന്‍ഡുലമുള്ള, ശബ്ദം വരുന്ന തരത്തിലെ ക്ലോക്കുകള്‍ വാസ്തു പ്രകാരം നല്ലതല്ല.

പണം നഷ്ടപ്പെടുന്നുവെങ്കില്‍

പണം നഷ്ടപ്പെടുന്നുവെങ്കില്‍

അകാരണമായി പണം നഷ്ടപ്പെടുന്നുവെങ്കില്‍ തെക്കു പടിഞ്ഞാറേ മൂലയിലായി ഒരു കട്ടിയുള്ള ലോഹക്കഷ്ണമോ ലോഹത്തിന്റെ വടിയോ വയ്ക്കുക.

പ്രധാന വാതിലിനും പുറത്തേയ്ക്കു പോകാനുള്ള വാതിലിലും

പ്രധാന വാതിലിനും പുറത്തേയ്ക്കു പോകാനുള്ള വാതിലിലും

വീടിന്റെ പ്രധാന വാതിലും പുറത്തേയ്ക്കു പോകാനുളള വാതിലുണ്ടെങ്കില്‍ അതും ഒരേ ലൈനില്‍ തന്നെ വരുന്നതു വാസ്തു പ്രകാരം ധനനഷ്ടം വരുത്തും. ഇവ ഇതേ രീതിയില്‍ വന്നാല്‍ ഇവയ്ക്കിടയിലായി ഒരു കര്‍ട്ടനോ മറ്റോ ഇടാം. വീടിന്റെ പ്രധാന വാതിലിനും പുറത്തേയ്ക്കു പോകാനുള്ള വാതിലിലും സമീപത്തായി എന്തെങ്കിലും സസ്യം, പ്രധാനമായും പന പോലെയുള്ള എന്തെങ്കിലും ഒന്നു വയ്ക്കുന്നതു നല്ലതാണ്.

സമ്പത്ത് ആകര്‍ഷിയ്ക്കും വാസ്തു ടിപ്‌സ്

പണം വയ്ക്കുന്ന സ്ഥലം, അത് അലമാര തന്നെയായാലും വാതിലിന് അഭിമുഖമായി മുന്‍ഭാഗം വരരുത്. ഇത് നധനഷ്ടം സൂചിപ്പിയ്ക്കുന്നു. വാതിലിന് പുറം തിരിഞ്ഞോ വശങ്ങളിലേയ്‌ക്കോ ആകാം. ഇതിനു മുന്നില്‍ കണ്ണാടി വയ്ക്കുന്നതും ഏറെ ന്ല്ലതാണ്.

English summary

Home Vastu Tips To Attract Money

Home Vastu Tips To Attract Money, Read more to know about
Story first published: Wednesday, July 11, 2018, 13:58 [IST]
X
Desktop Bottom Promotion