For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ദീപാവലിക്ക് സ്മാര്‍ട്ട്‌ഫോണ്‍ സമ്മാനമായി  നല്‍കൂ

By Jibi
|

നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ആഘോഷങ്ങളെല്ലാം വളരെ പ്രിയപ്പെട്ടതാണല്ലോ അല്ലേ? ആഘോഷങ്ങളില്‍ നിങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം സമ്മാനങ്ങള്‍ ആണല്ലോ. സമ്മാനങ്ങള്‍ കൊടുക്കുകയും വാങ്ങുകയും ചെയ്യുക എന്നത് ഇന്ത്യന്‍ ആഘോഷങ്ങളുടെ ഒരു പ്രധാന ഭാഗമാണ്. ഇത്തവണ ഫ്‌ളിപ്പ്കാര്‍ട്ട് ഇത് എളുപ്പമാക്കും. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അതിശയിപ്പിക്കുന്ന സമ്മാനങ്ങള്‍ വാങ്ങാനായി ഇ കോമേഴ്‌സ് വെബ്സൈറ്റ് ഉത്സവകാല വില്‍പ്പന തുടങ്ങിയിട്ടുണ്ട്. ഫ്‌ളിപ്പ്കാര്‍ട്ടിലെ ആയിരക്കണക്കിന് ഉത്പന്നങ്ങളില്‍ സ്മാര്‍ട്ട് ഫോണ്‍ ദീപാവലിക്ക് അതിശയിപ്പിക്കുന്ന ഒരു സമ്മാനമായിരിക്കും. റീയല്‍മിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ എക്‌സ്ട്രാവാഗന്‍സ സെയിലില്‍ വാങ്ങിയാല്‍ മികച്ച ദീപാവലി സമ്മാനമാകും. ഇന്ത്യന്‍ വിപണിയിലെ ഒരു മുഴക്കമാണ് റിയല്‍മി എന്ന ബ്രാന്‍ഡ്.

ധാരാളം ഫീച്ചേഴ്‌സ് ഉള്ള ഈ സ്മാര്‍ട്ടഫോണ്‍ അതിശയിപ്പിക്കുന്ന വിലയില്‍ നിങ്ങള്‍ക്ക് ലഭിക്കും. ഇത് എല്ലാ പ്രായക്കാരെയും പ്രീതിപ്പെടുത്തുന്ന വിധത്തില്‍ എല്ലാ വിലനിലവാരത്തിലും ലഭ്യമാണ്. നിങ്ങള്‍ക്ക് ഗുണനിലവാരത്തെ അവഗണിക്കാന്‍ കഴിയാത്തതും നിങ്ങളുടെ ബഡ്ജറ്റിന് ഒതുങ്ങിയ ഒന്നാണ് വേണ്ടതെങ്കില്‍ റിയല്‍മി ബ്രാന്‍ഡ് നിങ്ങള്‍ക്ക് ഏറ്റവും യോജിച്ചതാണ്.

flipkart

മികച്ച പെര്‍ഫോമന്‍സ് ഉള്ളതും ഇടത്തരം ബഡ്ജറ്റുകാര്‍ക്ക് യോജിച്ചതുമായ സ്മാര്‍ട്ട് ഫോണ്‍ കമ്പനി ഈയിടയ്ക്ക് ഇറക്കിയിട്ടുണ്ട്. ഇത് ഫ്ളിപ്കാര്‍ട്ടിലെ ഉത്സവകാല ധമാക്ക സെയിലില്‍ ലഭ്യമാണ്.

ഇതില്‍ റിയല്‍മി സി 1 ,റിയല്‍മി 2 ,റിയല്‍മി 2 പ്രോ എന്നിവ ഉള്‍പ്പെടും. ഇവയെല്ലാം അതിന്റെ സ്‌പെസിഫിക്കേഷന്‍ കൊണ്ട് നിങ്ങളെ അതിശയിപ്പിക്കും.

എന്‍ട്രി ലെവലിലെ പുതിയ രാജാവാണ് റിയല്‍മി സി 1 . ഇതിന്റെ വില 6999 രൂപയാണ്. ഒരു ദിവസത്തില്‍ കൂടുതല്‍ ചാര്‍ജ് നില്‍ക്കുന്ന ശക്തമായ 4230 എംഎ എച്ച് ബാറ്ററിയാണ് ഇതിന്റെ സവിശേഷത.2 ജിബി റാം ബാക്കപ്പില്‍ കരുത്താര്‍ജ്ജിച്ചസ്‌നാപ്ഡ്രാഗണ്‍ 450 ഒക്ടകോര്‍ പ്രൊസസര്‍ ഫോണിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നു. 16 ജിബി ഇന്റേണല്‍ സ്റ്റോറേജ് കപ്പാസിറ്റി ഈ വിലയ്ക്ക് ഫോണിനെ വേറിട്ട് നിര്‍ത്തുന്നു. 256 ജിബി വരെ മെമ്മറി വികസിപ്പിക്കാനാകും എന്നത് മറ്റൊരു പ്രത്യേകതയാണ്. 13 എംപി + 2 എം.പി ഡ്യുവല്‍ റിയര്‍ ക്യാമറയും5 മെഗാപിക്‌സല്‍ മുന്നിലെ ക്യാമറയും ചിത്രങ്ങള്‍ക്ക് മിഴിവേകുന്നു. ഫേസ്് അണ്‍ലോക് സെന്‍സറും ഇതിലുണ്ട്. 6.2 ഇഞ്ച്ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയിലാണ് ഫോണ്‍ വരുന്നത്.

ഈ ബ്രാന്‍ഡിന്റെ മറ്റൊരു വാഗ്ദാനമാണ് റിയല്‍മി 2 . ഇത് രണ്ടു വേരിയന്റുകളില്‍ ഉണ്ട്. 3 ജിബി റാ0+ 32 ജിബി ഇന്റേണല്‍ സ്റ്റോറേജും 4 ജിബി റാ0 +64 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നീ വേരിയന്റുകളില്‍ നിന്നാണ് നിങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്. രണ്ടിന്റെയും ഇന്റേണല്‍ സ്റ്റോറേജ്256 ജിബി വരെ വര്‍ദ്ധിപ്പിക്കാനാകും. 1.8 ജിഗാഹെര്‍ഡ്‌സ് ഒക്ട കോര്‍ പ്രോസസ്സര്‍ റിയല്‍മി 2 നെ മികച്ച പ്രതികരണശേഷിയുള്ളതാക്കുന്നു. 13MP +2MP റിയര്‍ ക്യാമറ , 8 എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് ഫോണിനുള്ളത്. ഇത് സെല്‍ഫി പ്രേമികള്‍ക്കും ഇഷ്ടപ്പെടുന്ന ഒന്നാണ്. ഡ്യുവല്‍ സിം ഇതിനുണ്ട്. ഫേസ് അണ്‍ലോക്കുംവിരലടയാള സ്‌കാനിംഗും ഉള്‍പ്പെടുന്ന സെന്‍സറുകള്‍ ഇതിന്റെ മാറ്റ് കൂട്ടുന്നു. 168 ഗ്രാം മാത്രം ഭാരമുള്ള സ്മാര്‍ട്ട് ആയ ഫോണാണിത്.

റിയല്‍മി 2 ന്റെ പരിഷ്‌ക്കരിച്ച വേര്‍ഷനും പുതിയ റിയല്‍മി 2 പ്രോയും6.3 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്പ്ലെ ഉള്ളവയാണ്. ബജറ്റ് വിഭാഗത്തില്‍ ഡ്യു ഡ്രോപ്പ് സ്‌ക്രീന്‍ നല്‍കുന്ന ആദ്യ ഫോണാണിത്. ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് ഓറിയോ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ ആണിത് പ്രവര്‍ത്തിക്കുന്നത്.മള്‍ട്ടിടാസ്‌കിങ് ഉള്ളഈ സെഗ്മെന്റിലെ ഏറ്റവും ശക്തമായ ചിപ്പ്‌സെറ്റ് ആയ ഒക്ടാ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 600 ചിപ്‌സെറ്റ് ആണ് ഇതിലുള്ളത്. മൂന്നു വ്യത്യസ്ത റാം വേരിയന്റുകളില്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാനുള്ള അവസരം നിങ്ങള്‍ക്കുണ്ട്.

4 ജിബി റാം+ 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 6 ജിബി റാം+ 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 8 ജിബി റാം +128 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നീ വേരിയന്റുകളിലാണ് റിയല്‍മി 2 പ്രൊ വരുന്നത്. 3500 mAh ബാറ്ററിയാണ് ഫോണിനുള്ളത്.ഫോട്ടോഗ്രാഫര്‍മാര്‍ക്കും സന്തോഷം പകരുന്ന ഫോണാണ് റിയല്‍മി 2 പ്രൊ . 16 എം.പി+ 2 എം.പി ക്യാമറ എല്ലാ ലൈറ്റിലും തെളിച്ചമുള്ള ഫോട്ടോകള്‍ നിങ്ങള്‍ക്ക് സമ്മാനിക്കും. റിയല്‍മി 2 പ്രോയുടെ റിയര്‍ ക്യാമറ എ ഐ കപ്പാസിറ്റി ഉള്ളതും ഒണ്‍ പ്ലസ് 5 റ്റി യില്‍ ഉള്ളതുപോലെ ഐഎം എക്‌സ് 398 ഉള്ളതുമാണ്. 16 എം പി ഫ്രണ്ട് ക്യാമറ സമൂഹമാധ്യമങ്ങളില്‍ ഇടാന്‍ പാകത്തിനുള്ള നല്ല സെല്‍ഫികള്‍ എടുക്കാന്‍ നിങ്ങളെ സഹായിക്കും

വിലയും ലഭ്യതയും

ഇതിന്റെ സ്‌പെസിഫിക്കേഷനുകളില്‍ നിങ്ങള്‍ക്ക് മതിപ്പുണ്ടായിക്കാനും. ഫ്‌ളിപ്പ്കാര്‍ട്ട് ഉത്സവകാല ധമാക്ക സെയിലിലൂടെ നിങ്ങള്‍ക്ക് വാങ്ങാന്‍ അവസരം നല്‍കും. ഒക്ടോബര്‍ 24 മുതല്‍ ഒക്ടോബര്‍ 28 വരെയാണ് ഉത്സവകാല സെയില്‍.

  • റിയല്‍മി സി 1 സ്മാര്‍ട്ട്‌ഫോണ്‍ ഫ്‌ളിപ്കാര്‍ട്ട് ഡോട്ട് കോമിലൂടെ 6,999 രൂപ എന്ന ആകര്‍ഷകമായ വിലയില്‍ നിങ്ങള്‍ക്ക് ലഭിക്കും. ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 2018 ഒക്ടോബര്‍ 24 നു 2 .00 pm മുതല്‍ തുടങ്ങും.
  • റിയല്‍മി 2, റിയല്‍മി 2 പ്രൊ എന്നിവയുടെ വില്‍പ്പന 2018 ഒക്ടോബര്‍ 24 ന് അര്‍ദ്ധരാത്രി 12 ന് ആരംഭിക്കും
  • കൂടാതെ റിയല്‍മി 1 ആമസോണ്‍ ഡോട്ട് ഇന്നില്‍ 4 ജിബി റാം +64 ജിബി റോം വേരിയന്റിന് ഡിസ്‌കൗണ്ട് വിലയായ9,990 രൂപയ്ക്ക് ലഭിക്കും. 6 ജിബി റാം +128 ജി ബി റാംവേരിയന്റിന് 11,990 രൂപയാണ് വില. ഹീലിയോ P60, 6RAM +128ROM എന്നിവയുള്ള റിയല്‍മി 1 , 12 k യ്ക്കുള്ളില്‍ നിങ്ങള്‍ക്ക് ലഭിക്കും.
flipkart

ഡയമണ്ട് ബ്ലൂ എന്നറിയപ്പെടുന്ന റിയല്‍മി 2 ന്റെ പ്രത്യേക പതിപ്പ്2018 ഒക്ടോബര്‍ 24 അര്‍ദ്ധരാത്രി മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ലഭിക്കും.

ഓഫറുകള്‍ വിശദമായി

Realme 2 Pro

Realme 2

Realme C1

Open-sale date 0:00 hrs Oct 11 0:00 hrs Oct 11 12 noon Oct 11
AXIS 10%-discount price Starting from Rs.12591 Starting from Rs.8091 Rs.6999
Complete mobile protection Rs.99 Rs.99 Rs.99
Buyback guarantee 70% 50% for all brands No
No-cost EMI Yes Yes Yes
Jio offer Up to Rs.4450 Up to Rs.4200 Up to Rs.4450
Exchange offer Minimum Rs.500 for all brands Minimum Rs.500 for all brands No
Free case cover and screen protector Yes Yes Yes

നിങ്ങള്‍ക്കിതുവരെയും റിയല്‍മി വാങ്ങാന്‍ പ്രത്യേകിച്ച് കാരണമില്ലാതിരുന്നുവെങ്കില്‍ റിയല്‍മി സി 1 ഉം മാര്‍ക്കറ്റിലെ മറ്റു മത്സരാര്‍ഥികളില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന റെഡ്മി 6 എ യും തമ്മിലുള്ള താരതമ്യം ചുവടെ കൊടുക്കുന്നു.

വിലനിലവാര മത്സരത്തില്‍ റിയല്‍മി സി 1 വളരെ മുന്നിലാണ്. റെഡ്മി 6 എ യ്ക്ക് 5 .45 ഇഞ്ച് സ്‌ക്രീന്‍ മാത്രമേയുള്ളൂ. റിയല്‍മി സി 1 ന്720m *1520 പിക്‌സല്‍ റിസല്യൂഷനുള്ളവലിയ 6.2 ഇഞ്ച് സ്‌ക്രീനാണ് ഉള്ളത്. ഇത് പല ഉപയോഗങ്ങള്‍ക്ക് ഈ സ്മാര്‍ട്ട് ഫോണിനെ പ്രാപ്തനാക്കും. മാത്രമല്ല, 19: 9 അനുപാതത്തിലുള്ള ഡിസ്‌പ്ലേ, 81.2% സ്‌ക്രീന്‍-ടു-ബോഡി അനുപാതം എന്നിവ റിയല്‍മി സി 1 നെ വളരെ ലളിതവും ഒരു കൈ ഉപയോഗിച്ച് ഉപയോഗിക്കാന്‍ വിധം എളുപ്പവുമാക്കുന്നു. റിയല്‍മി സി 1 നെ അപേക്ഷിച്ച്, റെഡ്മി 6എ യ്ക്ക്18: 9 അനുപാതമേ ഉള്ളൂ.

flipkart

സ്‌നാപ്പി സ്‌നാപ്ഡ്രാഗണ്‍ 450 സി.പി.യു ഉള്ള റിയല്‍മി സി 1 ,മീഡിയടെക് ഹെലിയോ A22 ചിപ്‌സെറ്റ് ഉള്ളറെഡ്മി 6A യെക്കാളും മികച്ചതാണെന്ന് ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും. റെഡ്മി 6 എ യുടെ ക്യാമറയെക്കാളുംറിയല്‍മി സി 1ക്യാമറ മികച്ചതാണ്. ഹാര്‍ഡ് വെയര്‍ റണ്ണിംഗ് ബോക് എഫക്ട് ഉള്ള ഡ്യൂവല്‍ ലെന്‍സ് ആണ്റിയല്‍മി സി1 നു ഉള്ളത്. എന്നാല്‍ റെഡ്മി 6 എ യുടെ ഒരു ക്യാമറപോര്‍ട്രെയിറ്റ് ഷോട്ടുകള്‍ പിടിച്ചെടുക്കാന്‍ പോലും കഴിയാത്തവയാണ്. ബാറ്ററിയുമായി താരതമ്യം ചെയ്യുമ്പോള്‍ റിയല്‍മി സി1 നു4230 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. അതേസമയംറെഡ്മി 6 എ3000 എംഎഎച്ച് ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നത്.

അപ്പോള്‍ ഇനി എന്തിനാണ് കാത്തിരിക്കുന്നത്? ഏറ്റവും വലിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് ഫെസ്റ്റിവലില്‍ ട്യൂണ്‍ ചെയ്ത് നിങ്ങളുടെ ഉത്സവങ്ങള്‍ കൂടുതല്‍ സവിശേഷതയുള്ളതാക്കുക.

Read more about: insync pulse
English summary

Gift Your Loved Ones The Best Smartphone This Diwali

The brand Realme is making all the right buzz in the Indian markets due to its credibility to churn out feature-rich smartphones at amazing prices. Moreover, it has appealed to every age group, offering phones in every price segment. If you do not want to compromise on the quality but want to stay within your budget, Realme is the brand for you.
Story first published: Thursday, October 25, 2018, 11:02 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more