കടബാധ്യതയില്ല, സാമ്പത്തിക നേട്ടം ഇവര്‍ക്ക്

Posted By:
Subscribe to Boldsky

രാശിപ്രകാരം ഓരോരുത്തര്‍ക്കും ജീവിതത്തില്‍ വ്യത്യസ്ത അനുഭവങ്ങളാണ് ഉണ്ടാവുന്നത്. എന്നാല്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പല തരത്തിലുള്ള പരിഹാര മാര്‍ഗ്ഗങ്ങളും പല ജ്യോത്സ്യന്‍മാരും നിശ്ചയിക്കുന്നു. എന്നാല്‍ ഓരോ വര്‍ഷവും നല്ലതും മോശവുമായ പല തരത്തിലുള്ള അനുഭവങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ഓരോരുത്തരുടേയും ഗ്രഹങ്ങളുടെ മാറ്റത്തിനനുസരിച്ച് ജന്മരാശിയിലും മാറ്റങ്ങള്‍ സംഭവിക്കുന്നു.

മാസവരുമാനം 30000, ഭാര്യമാര്‍ 3

ഇത്തരം മാറ്റങ്ങള്‍ അവരുടെ ഭാഗ്യത്തിനും നിര്‍ഭാഗ്യത്തിനും കാരണമാകുന്നുണ്ട്. ഇത്തരത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളാണ് ഓരോ വര്‍ഷത്തിനനുസരിച്ച് വരുന്നത്.ചില ഗ്രഹങ്ങള്‍ നേട്ടങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ചിലതാകട്ടെ ദോഷങ്ങളിലേക്ക് നയിക്കുന്നു. എന്നാല്‍ 2018-ല്‍ നിങ്ങളെ കാത്തു വെച്ചിരിക്കുന്ന ഭാഗ്യം എന്തൊക്കെയെന്ന് നോക്കാം.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് വളരെ നല്ലൊരു വര്‍ഷമായിരിക്കും 2018. സ്‌നേഹബന്ധവും കുടുംബബന്ധവും എല്ലാ നല്ല രീതിയില്‍ മാറുന്നു. മാത്രമല്ല പുതിയ വീടെടുക്കാനും ഉള്ള വീട് പുതുക്കിപണിയാനും ഈ കൊല്ലം സാധിക്കുന്നു. കരിയറില്‍ പോസിറ്റീവ് മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതും ഈ കൊല്ലത്തിലൂടെയാണ്.

ഇടവം രാശി

ഇടവം രാശി

ഈ വര്‍ഷം പലപ്പോഴും നിങ്ങള്‍ക്ക് നിരവധി വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. ബിസിനസിന്റെ കാര്യത്തില്‍ വളര്‍ച്ചകള്‍ ഉണ്ടാവുന്നു. എങ്കിലും എക്‌സ്ട്രാ എഫര്‍ട്ട് ആവശ്യമായി വരുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. എങ്കിലും പിതാവുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്.

മിഥുനം രാശി

മിഥുനം രാശി

നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വളരെ നല്ലൊരു വര്‍ഷമായിരിക്കും 2018 നിങ്ങള്‍ക്ക്. സ്വന്തമായി ജോലിയില്‍ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ ഈ വര്‍ഷം നിങ്ങളെ സഹായിക്കുന്നു. ഡിസൈനിംഗ്, ജേര്‍ണലിസം, ആര്‍ട്‌സ് എന്നീ മേഖലകളില്‍ നിങ്ങള്‍ തിളങ്ങുന്നു.

കര്‍ക്കിടകം

കര്‍ക്കിടകം

വിവാഹം പ്രണയബന്ധം എന്നിവക്ക് യോജിച്ച ഒരു വര്‍ഷമായിരിക്കില്ല നിങ്ങള്‍ക്ക് ഈ വര്‍ഷം. എന്നാല്‍ ബിസിനസ് രംഗത്ത് ശോഭിക്കുന്ന നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യപരമായും നല്ലൊരു സമയമായിരിക്കും നിങ്ങള്‍ക്ക്.

ചിങ്ങം രാശി

ചിങ്ങം രാശി

വെല്ലുവിളികള്‍ നിറഞ്ഞ ഒരു വര്‍ഷമായിരിക്കും നിങ്ങള്‍ക്ക് ചിങ്ങം രാശി. ആരോഗ്യപരമായി ചെറിയ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവുമെങ്കിലും അത് പലപ്പോഴും കാര്യമായ വെല്ലുവിളികള്‍ ഉണ്ടാക്കുകയില്ല. മാത്രമല്ല വിവാഹ ജീവിതം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നു.

കന്നി രാശി

കന്നി രാശി

വളരെയധികം സന്തോഷമുള്ള ഒരു വര്‍ഷമായിരിക്കും നിങ്ങള്‍ക്ക് 2018. നിങ്ങളുടെ സാമ്പത്തിക നിലക്ക് വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നു. ബോസിന്റെ അടുത്ത് നിന്നും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങാനുള്ള അവസരം നിങ്ങള്‍ക്കുണ്ടാവുന്നു. എന്നാല്‍ കുട്ടികള്‍ക്ക് ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

 തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് വളരെ നല്ലൊരു വര്‍ഷമായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. കഠിനാധ്വാനം ചെയ്യുന്നതിനനുസരിച്ചുള്ള ഫലം ഇവര്‍ക്ക് ലഭിക്കുന്നു. ഔദ്യോഗികപരമായി വളരെയധികം നേട്ടങ്ങള്‍ കൊയ്യാനുള്ള അവസ്ഥ നിങ്ങള്‍ക്കുണ്ടാവുന്നു. മാത്രമല്ല പല വിധത്തിലും ആരോഗ്യ സംബന്ധമായ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു.

 വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചിക രാശിക്കാര്‍ക്ക് വെല്ലുവിളികള്‍ നിറഞ്ഞ ഒരു വര്‍ഷമായിരിക്കും ഈ വര്‍ഷം. പ്രതീക്ഷിക്കാത്ത സമയത്ത് പല വിധത്തിലുള്ള ചിലവുകളും ഉണ്ടാവുന്നു. കുട്ടികളുടെ കാര്യത്തില്‍ അല്‍പം സീരിയസ് ആയിട്ട് കാര്യങ്ങള്‍ തീരുമാനിക്കണം.

ധനു രാശി

ധനു രാശി

ധനപരമായ കാര്യങ്ങളില്‍ നേട്ടമുണ്ടാകുന്ന വര്‍ഷമാണ് 2018. ഇത് സാമ്പത്തികപരമായും ബിസിനസിലും നല്ല നേട്ടം കൊയ്യാന്‍ കാരണമാകുന്നു. വഴക്കുകളില്‍ നിന്ന് പരമാവധി ഒഴിഞ്ഞ് നില്‍ക്കാന്‍ ശ്രമിക്കണം.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് 2018 പോസിറ്റീവ് കാര്യങ്ങളുടെ തുടക്കമായിരിക്കും. പ്രൊഫഷണല്‍ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങളാണ് സംഭവിക്കുക. എങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

 കുംഭം രാശി

കുംഭം രാശി

വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും വളരെ വലിയ നേട്ടമാണ് ഈ വര്‍ഷം നിങ്ങളെ കാത്തിരിക്കുന്നത്. ആത്മീയമായ കാര്യങ്ങളില്‍ വളരെ വലിയ മാറ്റം സംഭവിക്കുന്നു. പണത്തിന്റെ ഒഴുക്ക് നിങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ ആയിരിക്കും സംഭവിക്കുക.

 മീനം രാശി

മീനം രാശി

2018- നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളും ജീവിത രീതിയില്‍ വരുത്തുവാന്‍ ഇടയുണ്ട്. ചിലത് നിങ്ങളെ സഹായിക്കുന്ന തരത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ആയിരിക്കും. ജോലി സ്ഥലത്ത് നിങ്ങള്‍ എടുക്കുന്ന കഷ്ടപ്പാടുകള്‍ക്ക് അനുസരിച്ചുള്ള ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു.

English summary

interesting facts, zodiac sign

2018 is going to be an important year for every zodiac sign possibly because of the various astrological events happening in the year. The positions of the different planets is going to have a deep effect in the prospects and life of every zodiac sign. 2018
Story first published: Tuesday, January 9, 2018, 18:15 [IST]