ഈ രാശിക്കാര്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ നല്ലവര്‍

Posted By:
Subscribe to Boldsky

സ്വന്തം സ്വഭാവം മറച്ച് വെച്ച് മറ്റുള്ളവര്‍ക്ക് മുന്നില്‍ നല്ലതായി നില്‍ക്കുന്ന രാശിക്കാര്‍ നിരവധിയാണ്. സ്വന്തം ജീവിതത്തില്‍ ദു:ഖമാണെങ്കില്‍ പോലും അത് സന്തോഷമായി കണക്കാക്കി മറ്റുള്ളവര്‍ക്കു മുന്നില്‍ നല്ലതു പോലെ ഇവര്‍ അഭിനയിക്കുന്നു. സ്വന്തം ദു:ഖം അത് മറ്റുള്ളവര്‍ക്ക് മുന്നില്‍ പറയാന്‍ താല്‍പ്പര്യമില്ലാത്തവര്‍ ആയിരിക്കും ഇവര്‍. എന്നാല്‍ ഇത് മറച്ച് വെച്ച് സന്തോഷത്തോടെ അഭിനയിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു.

ഇവരില്‍ നല്ലൊരു വിഭാഗവും പലപ്പോഴും സ്വാര്‍ത്ഥരായിരിക്കാം. സ്വാര്‍ത്ഥത ഒരു തെറ്റല്ല, എന്നാല്‍ അമിതമായ സ്വാര്‍ത്ഥത അത് പലപ്പോഴും തെറ്റ് തന്നെയാണ്. എനിക്ക് വേണം എല്ലാം, എനിക്ക് മാത്രമേ അത് പാടുള്ളൂ എന്ന ചിന്ത ഉണ്ടാക്കുന്നത് പലപ്പോഴും പ്രശ്‌നങ്ങള്‍ തന്നെയാണ്. ഇത്തരക്കാരെ ഒരകലത്തില്‍ നിര്‍ത്തുന്നത് തന്നെയാണ് എന്തുകൊണ്ടും നല്ലത്. എന്നാല്‍ പലരും പലപ്പോഴും പല വിധത്തില്‍ ഇവരില്‍ നിന്ന് അകലത്തില്‍ നില്‍ക്കാന്‍ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്.

മുടിക്ക് നീളംകൂടുതലോ,ആഗ്രഹിക്കുന്നത് സ്വന്തമാക്കാം

എന്നാല്‍ ഒരിക്കലും സ്വന്തം ലാഭത്തിനും നേട്ടത്തിനും വേണ്ടിയായിരിക്കില്ല ഇവര്‍ ഇത്തരത്തില്‍ ചെയ്യുന്നതും. തന്റെ സങ്കടം മറ്റുള്ളവരെ അറിയിക്കാതിരിക്കുന്നതിനും അതിനെ മറികടക്കുന്നതിനും വേണ്ടി അഭിനയിക്കുന്നവരായിരിക്കും ഇവര്‍. ഇത്തരത്തില്‍ അകമേ ഒന്നു വെച്ച് പുറമേ മറ്റൊന്ന് കാണിക്കുന്ന രാശിക്കാര്‍ നിരവധിയാണ്. ആരൊക്കെയാണ് അവര്‍ എന്ന് നോക്കാം.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ ഇത്തരത്തില്‍ സ്വാര്‍ത്ഥതയുടെ പര്യായമാണ്. ഏത് പ്രശ്‌നത്തിനും മറ്റുള്ളവരെ സമീപിക്കുമ്പോള്‍ എന്തുകൊണ്ടും അതിന് പരിഹാരം കാണുക എന്ന ലക്ഷ്യം മാത്രമേ ഇവര്‍ക്കുണ്ടാവുകയുള്ളൂ. ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തിന് മാറ്റം വരുത്തുന്നത്. എങ്കിലും ഇവര്‍ക്ക് എത്രത്തോളം പ്രശ്‌നമുണ്ടെങ്കിലും പ്രയാസമുണ്ടെങ്കിലും മറ്റുള്ളവരുടെ മുന്നില്‍ ഇവര്‍ അത് കാണിക്കുകയില്ല. എങ്കിലും മറ്റുള്ളവര്‍ക്ക് മുന്നില്‍ തന്റെ കാര്യം സാധിപ്പിച്ചെടുക്കും വരെ നല്ലതു പോലെ തന്നെ അഭിനയിക്കുകയാണ് അവര്‍ ചെയ്യുന്നത്.

 തുലാം രാശി

തുലാം രാശി

തുലാം രാശിക്കാരും ഇത്തരത്തില്‍ ഒരു സ്വഭാവക്കാരാണ്. എന്നാല്‍ തന്റെ സ്വഭാവം കൊണ്ട് ബുദ്ധിമുട്ട് കൊണ്ട് മറ്റുള്ളവരെ വിഷമിപ്പിക്കുന്നതിന് ഇവര്‍ക്ക് കഴിയില്ല. എപ്പോഴും മറ്റുള്ളവര്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കുന്നതിനും തന്റെ സങ്കടങ്ങള്‍ പുറത്ത് അറിയിക്കാതിരിക്കുന്നതിനും ഇവര്‍ ശ്രമിക്കും. എങ്കിലും ഇത് പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മാത്രമല്ല പല വിധത്തിലും സ്വന്തം കാര്യത്തിന് വേണ്ടി സ്വാര്‍ത്ഥത കാണിക്കുന്നതിനും ഇവര്‍ പിന്നിലായിരിക്കില്ല.

 മീനം രാശി

മീനം രാശി

മീനം രാശിക്കാരും ഇത്തരത്തില്‍ അകമേ ഒന്ന് വെച്ച് പുറമേ സന്തോഷം കാണിക്കുന്നവരായിരിക്കും. പലപ്പോഴും വിശ്വാസത്തിന്റെ കാര്യത്തില്‍ ഇവര്‍ അല്‍പം പുറകോട്ടായിരിക്കും. എന്നാല്‍ ഏത് പ്രശ്‌നത്തേയും മറ്റുള്ളവര്‍ക്ക് മുന്നിലാണെങ്കില്‍ ചിരിച്ച് കൊണ്ട് നേരിടാന്‍ ഇവര്‍ക്ക് കഴിയുന്നു. മറ്റുള്ളവര്‍ക്ക് സഹായകമാവുമെങ്കിലും പലപ്പോഴും നിങ്ങളുടെ സ്വഭാവം അവരെ വല്ലാതെ പ്രതിസന്ധിയിലാക്കും.

കന്നി രാശി

കന്നി രാശി

മറ്റൊരാള്‍ക്ക് നിങ്ങളെ എപ്പോള്‍ ആവശ്യം വേണമെന്ന് തോന്നുന്നുവോ അപ്പോള്‍ നിങ്ങള്‍ അവിടെ എത്തുന്നു. അത്രക്കധികം നല്ല മനസ്സുള്ളവരായിരിക്കും നിങ്ങള്‍. എന്നാല്‍ ചില നേരത്തെ സ്വാര്‍ത്ഥത നിങ്ങളെ പ്രതിസന്ധിയിലാക്കുന്നു. നിങ്ങള്‍ക്ക് മറ്റുള്ളവരെ സഹായിക്കുന്നതിന് ചിലപ്പോള്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ നിങ്ങളുടെ സാന്നിധ്യമായിരിക്കും പലപ്പോഴും ഏറ്റവും വലുത്.

 കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാരും സ്വാര്‍ത്ഥരായിരിക്കും. എങ്കിലും മനസ്സില്‍ വിഷമം വെച്ച് മറ്റുള്ളവര്‍ക്ക് മുന്നില്‍ ചിരിച്ച് കാണിക്കുന്നതിന് തയ്യാറാവും. പലപ്പോഴും ഇതിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്നതിന് നിങ്ങള്‍ പലപ്പോഴും തയ്യാറാവും. ഏത് പ്രശ്‌നത്തേയും നിങ്ങള്‍ക്ക് നല്ലതു പോലെ നേരിടാന്‍ സാധിക്കുന്നു. എങ്കിലും പലപ്പോഴും നിങ്ങള്‍ കാണിക്കുന്ന സ്വാര്‍ത്ഥത പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

English summary

five genuinely nice zodiac signs

Zodiac signs who are way too nice for their own good, read on.
Story first published: Monday, March 26, 2018, 10:34 [IST]