For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വർണ്ണമൂങ്ങയെ തിരഞ്ഞെടുത്ത് വ്യക്തിത്വത്തെക്കുറിച്ച് അറിയൂ

നിങ്ങളുടെ ഇഷ്ട നിറം ശരിക്കും നിങ്ങളെ കുറിച്ച്‌ ഏറെ പറയുമെന്ന കാര്യം അറിയാമോ?

|

താങ്കൾക്ക് എത്രമാത്രം സ്വയം അറിയാമെന്ന് ചിന്തിച്ചിട്ടുണ്ടോ? താങ്കളുടെ വ്യക്തിത്വത്തെയും താങ്കളിൽ ഒളിഞ്ഞിരിക്കുന്ന ആശങ്കകളേയും കണ്ടെത്തുന്നതിന് ധാരാളം മാർഗ്ഗങ്ങളുണ്ട്. മെച്ചപ്പെട്ട രീതിയിൽ താങ്കളുടെ വ്യക്തിത്വത്തെ തിരിച്ചറിയുന്നതിനുവേണ്ടിയുള്ള ധാരാളം മനഃശ്ശാസ്ത്ര പരിശോധനകൾ നിലവിലിരിക്കുന്നു. ഉപബോധമനസ്സിൽ ഒളിഞ്ഞിരിക്കുന്ന മോശമായ ആശങ്കകളെയും, നമ്മിലെ ഏറ്റവും മെച്ചമായ മനോനിലയേയും വെളിവാക്കുവാൻ ഉപകരിക്കുന്നവയാണ് ഇവിടെ നൽകിയിരിക്കുന്ന നേരമ്പോക്കുകൾ.

wl


മുകളിൽ നൽകിയിരിക്കുന്ന ചിത്രത്തിൽ വ്യത്യസ്ത വർണ്ണത്തിലുള്ള 4 മൂങ്ങകളെ നൽകിയിരിക്കുന്നു. അതിൽനിന്നും ഏതെങ്കിലും വർണ്ണത്തിലുള്ള ഒരു മൂങ്ങയെ തിരഞ്ഞെടുത്ത് താങ്കളുടെ വ്യക്തിത്വത്തിൽ അതിന് എന്താണ് വെളിവാക്കുവാനുള്ളത് എന്ന് കണ്ടെത്തുക. തിരഞ്ഞെടുക്കുന്ന ഓരോ വർണ്ണത്തിലും അതിന്റേതായ അർത്ഥവും ജ്ഞാനവും കുടികൊള്ളുന്നു. താങ്കൾ എന്താണ് എന്നതിനെക്കുറിച്ചും, എന്തുകൊണ്ടാണ് താങ്കൾ ചെയ്യുന്ന കാര്യങ്ങൾ ഇങ്ങനെതന്നെ ആയിരിക്കുന്നു എന്നതിനെക്കുറിച്ചും ഏറെക്കുറെ കൃത്യമായ വിവരണത്തെയാണ് ഈ വ്യക്തിത്വപരിശോധനകൾ വെളിവാക്കുന്നത്. ഓരോ വർണ്ണത്തിലും കാണപ്പെടുന്ന മൂങ്ങകൾക്ക് താങ്കളുടെ വ്യക്തിത്വത്തെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് നോക്കാം.

പച്ച മൂങ്ങ

പച്ച വർണ്ണത്തിലുള്ള മൂങ്ങയെ ആണ് താങ്കൾ തിരഞ്ഞെടുക്കുന്നതെങ്കിൽ, വിജ്ഞാനത്തിനുവേണ്ടിയുള്ള ആഹ്വാനത്തെയാണ് അത് കാണിക്കുന്നത്. പുതുതായി എന്തോ അറിയുവാൻ താങ്കൾ ആഗ്രഹിക്കുന്നു. താങ്കളുടെ മുഖ്യ സവിശേഷത തുറന്ന പ്രകൃതമാണ് എന്ന കാര്യം ഓർമ്മിക്കുക. മറ്റൊരുതരത്തിൽ പറഞ്ഞാൽ, യഥാർത്ഥത്തിൽ ചെയ്യേണ്ട കാര്യങ്ങൾ താങ്കൾ ഒഴിവാക്കുകയും, എന്നാൽ സ്വയം തോന്നുന്ന കാര്യങ്ങൾ എല്ലായ്‌പ്പോഴും ചെയ്യുകയും ചെയ്യും. ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. നിസ്സാരമായ പ്രശ്‌നങ്ങളിൽ ഊർജ്ജം പാഴാക്കുന്നതിനെ ഒഴിവാക്കി ജീവിതത്തിലെ മഹത്തായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

നീല മൂങ്ങ

നീല വർണ്ണത്തിലുള്ള മൂങ്ങയെ ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ, വളരെയധികം ആശങ്കകളുള്ള ഒരു വ്യക്തിയാണ് താങ്കൾ എന്ന് സൂചിപ്പിക്കപ്പെടുന്നു. എന്തിനെക്കുറിച്ചും താങ്കൾക്ക് ഭായാശങ്കകളുണ്ട്. മനസ്സിനെ അതിന്റെ ശാന്തമായ അവസ്ഥയിലേക്ക് മാറ്റിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പുതിയ അനുഭൂതികളെ അനുഭവിക്കുന്നതിനുവേണ്ടി പുറം ലോകത്തേക്ക് ഇറങ്ങൂ. ഈ മൂങ്ങയെ തിരഞ്ഞെടുത്തതിന് മറ്റൊരു അർത്ഥംകൂടിയുണ്ട്. താങ്കളുടെ ഭയാശങ്കകളിലേക്ക് ഉറ്റുനോക്കുവാനുള്ള നല്ലൊരു മാർഗ്ഗമാണിത്. പുതിയ ആളുകളെ കണ്ടെത്തേണ്ടിയിരിക്കുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ, താങ്കളുടെ സുഹൃത്തുക്കളുമായി കൂടുതൽ ആശയവിനിമയം നടത്തേണ്ടിയിരിക്കുന്നു.

വയലറ്റ് മൂങ്ങ

നിഷ്‌കളങ്കതയെയാണ് ഈ മൂങ്ങ വെളിവാക്കുന്നത്. ആത്മവിശ്വാസം വളരെയധികമുള്ള ഒരു വ്യക്തിയാണ് താങ്കൾ. പുതിയ ചക്രവാളങ്ങൾ പിടിച്ചെടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും, അത്യധികം നിഷ്‌കളങ്കനായ വ്യക്തിയായി മാറുന്ന അവസരങ്ങൾ പലപ്പോഴും ഉണ്ടാകാറുണ്ട്. മറ്റുള്ളവരുടെ പ്രശ്‌നങ്ങളിൽ ഉത്കണ്ഠാകുലനായും ചിന്താധീനനായും ഇരിക്കുമ്പോൾ, അത് താങ്കളെ സംബന്ധിച്ച് നല്ല കാര്യമല്ലാത്തതുകൊണ്ട്, താങ്കൾക്കത് തിരിച്ചടിയുണ്ടാക്കും. അനാവശ്യമായ പല കാര്യങ്ങളും മാറ്റിവയ്ക്കുകയും ആവശ്യമായ യഥാർത്ഥ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയുമാണ് താങ്കളെ സംബന്ധിച്ച് ഇപ്പോൾ അനിവാര്യമായ കാര്യം.

ഓറഞ്ചുനിറത്തിലുള്ള മൂങ്ങ

ഓറഞ്ചുവർണ്ണത്തിലുള്ള മൂങ്ങയെ ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ, വളരെ ദയാവായ്പുള്ള ഒരു വ്യക്തിയാണ് താങ്കൾ എന്ന് അത് വെളിവാക്കുന്നു. ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കുവാൻവേണ്ടും തികഞ്ഞ ധിഷണാശക്തിയുള്ള ഒരു വ്യക്തികൂടിയാണ് താങ്കൾ. താങ്കളുടേതായ ആത്മപ്രകടനത്തിന്റെ മാർഗ്ഗങ്ങൾ വ്യക്തി എന്ന നിലയിൽ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. താങ്കൾ ഇത് കണ്ടെത്തും എന്നാണ് കാണുന്നത്. അതേസമയംതന്നെ താങ്കളുടെ യഥാർത്ഥമായ വ്യക്തിത്വത്തെ ആളുകൾ മനസ്സിലാക്കും എന്നുള്ള സാദ്ധ്യതകളും കാണുന്നുണ്ട്. അതിനാൽ താങ്കൾ ആരാണെന്ന് ലോകം ഒടുവിൽ മനസ്സിലാക്കും.

Read more about: insync life ജീവിതം
English summary

Find Out What An Owl Reveals

Almost everyone has a favorite color. Even if you don’t think you have one, you’re probably still more naturally drawn to some colors more than others. We all have our preferences — that’s just how human beings roll.
Story first published: Tuesday, April 24, 2018, 13:34 [IST]
X
Desktop Bottom Promotion