For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികള്‍ സന്ധ്യയ്ക്കു പുറത്തിറങ്ങിയാല്‍...

ഗര്‍ഭിണികള്‍ സന്ധ്യയ്ക്കു പുറത്തിറങ്ങിയാല്‍...

|

വിശ്വാസങ്ങള്‍ക്കു യാതൊരു പഞ്ഞവുമില്ലാത്ത നാടാണ് നമ്മുടേത്. 21-ാം നൂറ്റാണ്ടെന്നു പറയുമ്പോഴും ഇപ്പോഴും പല തരം വിശ്വാസങ്ങള്‍ കൂടെപ്പിടിയ്ക്കുന്നവരാണ് നാം പലരും.

പലപ്പോഴും ചിലത് അന്ധവിശ്വാസം എന്നു പറഞ്ഞു നാം തള്ളിക്കളയുന്നവയാണ്. എന്നാല്‍ അന്ധവിശ്വാസങ്ങള്‍ എന്നു പറഞ്ഞു തള്ളിക്കളയുന്ന പലതിനു പുറകിലും ശാസ്ത്രീയ സത്യങ്ങള്‍ ഏറെയുണ്ട്. ഇതല്ലെങ്കില്‍ ചില മുന്‍കരുതലുകളുമുണ്ട്.

ഇത്തരം ചില വിശ്വാസങ്ങളെക്കുറിച്ചറിയൂ, അന്ധവിശ്വാസമെന്നു നാം പറയുമ്പോഴും അതിനു പുറകിലെ ചില സത്യങ്ങള്‍ വിളിച്ചോതുന്ന കാര്യങ്ങള്‍.

സൂര്യഗ്രഹണസമയത്തു ഭക്ഷണം

സൂര്യഗ്രഹണസമയത്തു ഭക്ഷണം

സൂര്യഗ്രഹണസമയത്തു ഭക്ഷണം കഴിച്ചാല്‍ വിഷമാകുമെന്നു പറയും. ഇതിനു പുറകിലും ഒരു കാര്യമുണ്ട്‌. സൂര്യഗ്രഹണസമയത്ത്‌ അന്തരീക്ഷത്തില്‍ നിന്നുള്ള അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ നേരിട്ടു ഭൂമിയില്‍ പതിയ്‌ക്കും. ഇവയില്‍ പല രോഗങ്ങള്‍ക്കുമുള്ള ഘടകങ്ങളുണ്ട്‌. ഇവ ഭക്ഷണത്തില്‍ പതിയ്‌ക്കുന്നതും ഇതു കഴിയ്‌ക്കുന്നതും അസുഖങ്ങള്‍ വരുത്തി വയ്‌ക്കും.

അരി അടുപ്പത്തിടുമ്പോള്‍

അരി അടുപ്പത്തിടുമ്പോള്‍

അരി അടുപ്പത്തിടുമ്പോള്‍ ഒരു മണി പോലും താഴെ വീണുപോകരുതെന്നു പറയും. ഇങ്ങനെ ചെയ്‌താല്‍ ദാരിദ്ര്യമാകുമത്രെ ഫലം. ഭക്ഷണം ഒരു തരി പോലും നഷ്ടപ്പെടുത്താതിരിയ്‌ക്കാനുള്ള ന്യായമാണിത്‌.

സന്ധ്യകഴിഞ്ഞു തയ്‌ക്കരുതെന്നു പറഞ്ഞിരുന്നതും

സന്ധ്യകഴിഞ്ഞു തയ്‌ക്കരുതെന്നു പറഞ്ഞിരുന്നതും

സന്ധ്യകഴിഞ്ഞു തയ്‌ക്കരുതെന്നു പറഞ്ഞിരുന്നതും കയ്യില്‍ സൂചി തറച്ചു കയറി മുറിവേല്‍ക്കാതിരിയ്‌ക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായായിരുന്നു. അന്നത്തെ കാലത്ത് ലൈറ്റുകളും കറന്റിന്റെ ഉപയോഗവും വിരളമായിരുന്നതു തന്നെയാണ് കാരണം

ആര്‍ത്തവ കാലത്ത്

ആര്‍ത്തവ കാലത്ത്

ആര്‍ത്തവ കാലത്ത് പണ്ടു സ്ത്രീകള്‍ക്ക് വിലക്കുള്ള ഇടമായിരുന്നു അടുക്കള. അശുദ്ധി എന്ന കാരണം പറഞ്ഞാണ് ഇതു ചെയ്തിരുന്നത്. കാരണം അടുക്കള വിശുദ്ധിയുള്ള ഒരിടം എന്നായിരുന്ന പൊതുവേ വിശ്വാസംആര്‍ത്തവസമയത്ത്‌ പണ്ടുകാലത്ത്‌ സ്‌ത്രീകള്‍ അടുക്കളയില്‍ കയറിയിരുന്നതു വിലക്കിയിരുന്നു. അശുദ്ധമാകുമെന്ന കാരണമാണ്‌ ഇതിനു കാരണമായി പറഞ്ഞിരുന്നത്‌. എന്നാല്‍ വാസ്‌തവത്തില്‍ പണ്ടുകാലത്തെ വീടുകളില്‍ പണിയൊഴിഞ്ഞിട്ടില്ലാത്ത സ്‌ത്രീകള്‍ക്കു വിശ്രമത്തിനായാണ്‌ ഇത്തരമൊരു കാര്യം പറഞ്ഞിരുന്നത്‌. ഈ ദിവസങ്ങളില്‍ ക്ഷീണം കൂടുമെന്നതിനാല്‍ പണികളില്‍ നിന്നും പൂര്‍ണവിശ്രമം തന്നെ.

ഗര്‍ഭിണികള്‍

ഗര്‍ഭിണികള്‍

ഗര്‍ഭിണികളായ സ്‌ത്രീകള്‍ സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങി നടക്കരുതെന്നു പറയും. പ്രത്യേകിച്ച്‌ ഒറ്റയ്‌ക്ക്‌. ദുഷ്ടശക്തികള്‍ ഗര്‍ഭിണികളെ ലാക്കാക്കി നടക്കുന്നുവെന്ന കാരണമാണ്‌ പറയാറ്‌. എന്നാല്‍ സന്ധ്യാസമയം കഴിഞ്ഞ്‌ ഇരുട്ടത്ത്‌ എന്തെങ്കിലും കണ്ടു പേടിച്ചാല്‍ സ്‌ത്രീ ശരീരത്തില്‍ ചില ഹോര്‍മോണുകളുണ്ടാകും. ഇത്‌ കുഞ്ഞിന്റെ ആരോഗ്യത്തിനു നല്ലതല്ല.ഗര്‍ഭകാലത്ത് അമ്മയ്ക്കുണ്ടാകുന്ന എല്ലാ മാറ്റങ്ങളും കുഞ്ഞിനേയും ബാധിയ്ക്കും. ഭീതി കൊണ്ട് അമ്മയുടെ ശരീരത്തില്‍ ഉല്‍പാദിപ്പിയ്‌ക്കെപ്പെടുന്ന ഹോര്‍മോണ്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് ദോഷകരവുമാണ്.

സന്ധ്യ

സന്ധ്യ

സന്ധ്യ കഴിഞ്ഞ്‌ നഖം വെട്ടരുതെന്നു പറയും. പണ്ടുകാലത്ത്‌ നെയില്‍ കട്ടറും മറ്റു സുരക്ഷിത മാര്‍ഗങ്ങളുമൊന്നുമില്ലായിരുന്നു. വൈദ്യുതിയുമില്ല. ഇരുട്ടില്‍ കൈനഖം മുറിയ്‌ക്കുന്നത്‌ മുറിവുണ്ടാക്കുമെന്ന കാരണമാണ്‌ ഇതിനു പുറകില്‍.സ്വയം സുരക്ഷയ്ക്കു വേണ്ടിയുള്ള ഒന്ന്.

സന്ധാ സമയത്ത്‌

സന്ധാ സമയത്ത്‌

സന്ധ്യാ സമയത്ത്‌ അടിച്ചു വാരുന്നത്‌ ലക്ഷ്‌മീദേവിയെ ദൂരെ നിര്‍ത്തുമെന്നാണ്‌ വിശ്വാസം. ഇരുട്ടില്‍ അടിച്ചു വാരുമ്പോള്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെടാതിരിയ്‌ക്കാനുള്ള മുന്‍കരുതല്‍.

Read more about: pulse life
English summary

Find Out The Truth Behind These Things

Find Out The Truth Behind These Things, Read more to know about,
Story first published: Saturday, June 30, 2018, 12:34 [IST]
X
Desktop Bottom Promotion