For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  മോഡേണ്‍ ആവാന്‍ നോക്കി പോയത് ജീവിതം

  |

  എപ്പോഴും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തുന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ കാലം മാറുന്നതിനനുസരിച്ച് കോലം കെട്ടുന്നതിന് വളരെയധികം ശ്രദ്ധ കൊടുക്കുന്ന ഒരു തലമുറയാണ് ഇപ്പോഴുള്ളത്. പക്ഷേ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നമ്മുടെ ജീവിതത്തിന്റെ ഒരു നല്ല പങ്ക് തന്നെയാണ് ഇല്ലാതാക്കുന്നത്. പലപ്പോഴും ലുക്ക് കൊണ്ട് ശ്രദ്ധ നേടാന്‍ ശ്രമിക്കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് പല വിധത്തില്‍ നമ്മള്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു. അതിന് വേണ്ടി എത്രയൊക്കെ കഷ്ടപ്പെടുന്നതിനും പലരും തയ്യാറാവുന്നു.

  കൈയ്യില്‍ ഈ രേഖയുണ്ടോ, ഒളിച്ചിരിക്കും രഹസ്യം

  ഏഥന്‍ ബ്രാംപിള്‍, സമൂഹത്തില്‍ ശ്രദ്ധേയനാവുന്നതിന് വേണ്ടി 150 ടാറ്റൂ ആണ് ദേഹത്ത് അടിച്ച് വെച്ചിട്ടുള്ളത്. മാത്രമല്ല നാവില്‍ വരെ പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള ആളാണ് ഈ വിദ്വാന്‍. മാത്രമല്ല ഇതിന് വേണ്ടി സര്‍ജറി വരെ നടത്തിയിട്ടുണ്ട്. എന്തിനാണെന്ന് ചോദിച്ചാല്‍ വ്യക്തമായ ഉത്തരം ഇയാള്‍ക്കും ഇല്ല. സമൂഹത്തില്‍ എന്തെങ്കിലും ഒക്കെ ചെയ്ത് പ്രശസ്തനാവണം എന്ന് വിചാരിക്കുന്നവര്‍ക്ക് ഇയാള്‍ ഒരു മാതൃക തന്നെയാണ്. പക്ഷേ ഇത്രയും വേദനയും ത്യാഗവും മറ്റും സഹിച്ച് എന്തിനാണ് ഇത്തരത്തില്‍ ഒരു കടുംകൈ ചെയ്തതെന്ന് ഇദ്ദേഹത്തിനു പോലും അറിയില്ല.

   ചെറുപ്പത്തിലേ തുടങ്ങിയ ആഗ്രഹം

  ചെറുപ്പത്തിലേ തുടങ്ങിയ ആഗ്രഹം

  പതിനൊന്ന് വയസ്സില്‍ തന്നെ ശരീരത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നതിന് ഏഥന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. അതിന് വേണ്ടി ചെവികള്‍ക്ക് നീളം കൂട്ടി കൂടാതെ ടാറ്റു ചെയ്യുന്നതിനും തുടക്കമായി. ശരീരത്തില്‍ മാറ്റം വരുത്തുന്നതിന് ഏകദേശം നാല്‍പ്പതിലധികം സര്‍ജറികള്‍ ഇദ്ദേഹം ചെയ്തിട്ടുണ്ട്. മാത്രമല്ല ഇത് ഇപ്പോഴൊന്നും നിര്‍ത്തുന്നതിനും പരിപാടിയില്ലെന്നാണ് ഏഥന്‍ പറയുന്നത്.

  കണ്ണിനുള്ളില്‍ വരെ പരീക്ഷണം

  കണ്ണിനുള്ളില്‍ വരെ പരീക്ഷണം

  കണ്ണിനുള്ളില്‍ വരെ ഇത്തരത്തില്‍ ഒരു പരീക്ഷണം നടത്തുന്നതിന് ഇയാള്‍ തയ്യാറായി. അതിനായി കണ്ണിനുള്ളില്‍ ടാറ്റൂ ചെയ്തു. പൊക്കിള്‍ എടുത്ത് കളഞ്ഞു. അവിടേയും തീര്‍ന്നില്ല നാവിനെ രണ്ടായി വിഭജിച്ചു, ചെവി തുളച്ച് വലിയ ദ്വാരങ്ങള്‍ ഉണ്ടാക്കി. ഇത്തരത്തില്‍ ആകെ കോലം മാറിപ്പോയി ഏഥന്‍.

   ജീവിതത്തെക്കുറിച്ച്

  ജീവിതത്തെക്കുറിച്ച്

  പതിമൂന്നാമത്തെ വയസ്സുമുതലാണ് ഇത്തരം കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന് വേണ്ടി തുടങ്ങിയത്. ടാറ്റു സെന്ററുകളില്‍ പോയി പോയി ജീവിതത്തിലും ഇതേ ടാറ്റൂ പരീക്ഷണങ്ങള്‍ നടത്താന്‍ ഏഥന്‍ തീരുമാനിച്ചു. പരീക്ഷണങ്ങളുടെ കലവറയായിരുന്നു പിന്നീട് എഥന്റെ ജീവിതം

   സോഷ്യല്‍ മീഡിയ

  സോഷ്യല്‍ മീഡിയ

  സോഷ്യല്‍ മീഡിയയില്‍ ധാരാളം ചിത്രങ്ങള്‍ ഏഥന്‍ പങ്കുവെച്ചു കൊണ്ടിരുന്നു. ഏകദേശം 65000 ഫോളേവേഴ്‌സ് ആണ് ഇയാള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്. ദിവസവും തന്റെ ആരാധകര്‍ക്കായി നിരവധി ഫോട്ടോകളാണ് ഇയാള്‍ ഷെയര്‍ ചെയ്യുന്നത്.

  ഏറ്റവും റിസ്‌ക് ആയ സര്‍ജറി

  ഏറ്റവും റിസ്‌ക് ആയ സര്‍ജറി

  കൃഷ്ണമണിയില്‍ നടത്തിയ ഒരു സര്‍ജറിയാണ് ജീവിതത്തില്‍ ഏറ്റവും റിസ്‌ക് എടുത്ത് ചെയ്തതെന്ന് ഏഥന്‍. തന്നെ അന്ധനാക്കാന്‍ പോലും കഴിയുന്ന ഒരു സര്‍ജറിയായിരുന്നു അത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഒരാള്‍ തന്റെ കണ്‍പോളകള്‍ തുറന്ന് പിടിച്ചിരിക്കുന്നു. ഒരു പ്രത്യേക പോയിന്റിലേക്ക് നോക്കി വേണം ഇത്തരം സര്‍ജറി ചെയ്യുന്നതിന്. ഒരു സെക്കന്റ് പോലും കണ്ണിന് അനക്കം തട്ടാന്‍ പാടില്ല. ഇത് കാഴ്ചശക്തിയെ തന്നെ ഇല്ലാതാക്കുന്നു.

   നാവിലെ മാറ്റങ്ങള്‍

  നാവിലെ മാറ്റങ്ങള്‍

  നാവിനെ രണ്ടായി വിഭജിച്ചിരിക്കുകയാണ് ബോഡി മോഡിഫിക്കേഷന്‍ നടത്തിയതിലൂടെ ഏഥന്‍. 17 വയസ്സിലാണ് ഏഥന്‍ ഇത്തരത്തില്‍ ഒരു സാഹസത്തിന് മുതിര്‍ന്നത്. ഏറ്റവും വേദനാജനകമായ ഒരു സര്‍ജറിയായിരുന്നു അത് എന്നത് തന്നെയാണ് ഏറ്റവും ഭീകരതയുണര്‍ത്തുന്ന കാര്യം. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പോലും തഴിയാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.

  ആകെയുള്ള പേടി

  ആകെയുള്ള പേടി

  ജീവിതത്തില്‍ ആകെയുണ്ടായിരുന്ന പേടി മരിച്ചു പോവുമോ എന്നത് മാത്രമായിരുന്നു. തന്റെ നാവിന്റെ സര്‍ജറി നടത്തിയതിനു ശേഷമാണ് ഇത്തരത്തില്‍ ഒരു ഭയം തന്നെ പിടികൂടിയത് എന്ന് ഏഥന്‍ പറയുന്നു. എന്നാല്‍ ശരീരത്തില്‍ നടത്തിയ ഇത്തരത്തിലുള്ള മോഡിഫിക്കേഷനുകള്‍ ഒന്നും തന്നെ യാതൊരു വിധത്തിലും മോശമായി ബാധിച്ചിട്ടില്ല എന്നും ഇയാള്‍ പറയുന്നു.

  വെറുതേ ഒരു രസത്തിന്

  വെറുതേ ഒരു രസത്തിന്

  എന്തിന് ഇങ്ങനെയൊക്കെ ചെയ്തു എന്ന് ചോദിച്ചാല്‍ അതിന് ഏഥന്‍ ചോദിക്കുന്നത് എന്തിന് പെണ്‍കുട്ടികള്‍ മൂക്ക് കുത്തുന്നു, മുടി കളര്‍ ചെയ്യുന്നു, ടാറ്റൂ ചെയ്യുന്നു എന്നൊക്കെയാണ്. എന്നാല്‍ ഇത്തരം ചോദ്യങ്ങളൊന്നും തന്നെ ജീവിതത്തില്‍ ഈ ഒരു പ്രവൃത്തിയില്‍ നിന്ന് പിന്‍മാറ്റില്ല എന്നതാണ് ഇവന്‍ പറയുന്നത്.

  All image source

  English summary

  Ethan Bramble facts

  Ethan Bramble, from New South Wales, Australia, reveals that the numerous operations that he underwent were 100% worth the torment. Check out his bizarre body modifications!
  Story first published: Wednesday, May 16, 2018, 11:30 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more