സോഡിയാക് സൈന്‍ പ്രകാരം ദാനം ചെയ്താല്‍ പണം നേടാം

Posted By:
Subscribe to Boldsky

ജനനമാസ പ്രകാരം സോഡിയാക് സൈനുകള്‍ എല്ലാവര്‍ക്കുമുണ്ട്. സോഡിയാക് സൈന്‍ അഥവാ രാശി നമ്മുടെയെല്ലാം ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്നുമുണ്ട്. നമ്മുടെ പ്രവൃത്തിയിലും വ്യക്തിത്വത്തിലുമെല്ലാം.

സോഡിയാക് സൈന്‍ പ്രകാരം ധനം അഥവാ പണം സമ്പാദിയ്ക്കാന്‍ പല വഴികളുമുണ്ട്. ഇതിലൊരു വഴിയാണ് ദാനം ചെയ്യുകയെന്നത്. ദാനം എപ്പോഴും മഹത്തായ കാര്യമാണ്. എന്നാല്‍ സോഡിയാക് സൈന്‍ പ്രകാരം ചില പ്രത്യേക ദാനങ്ങള്‍ നടത്തുന്നത് ധനസമ്പാദനത്തിന് സഹായിക്കുമെന്നു ശാസ്ത്രം പറയുന്നു. ഒാരോ സോഡിയാക് സൈനില്‍ പെട്ടവരും വ്യത്യസ്ത ദാനങ്ങളാണ് നടത്തേണ്ടത്.

ഓരോ സോഡിയാക് സൈന്‍ പ്രകാരം നടത്തേണ്ട ദാനങ്ങളെക്കുറിച്ചറിയൂ, ഇത്തരം ദാനം വഴി ധനം നമുക്കെത്തിച്ചേരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഏരീസ്

ഏരീസ്

ഏരീസ് വിഭാഗത്തില്‍ പെട്ടവരുടെ സ്വാധീന ഗ്രഹം ചൊവ്വയാണ്. ഇതില്‍ വരുന്നവര്‍ കടലപ്പരിപ്പ്, കടലമാവ്, സ്വര്‍ണം, മഞ്ഞള്‍ എന്നിവ ദാനം ചെയ്യുന്നത് ധനം നേടാന്‍ സഹായിക്കും.

ടോറസ്

ടോറസ്

ടോറസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് വീനസാണ് ഭാഗ്യഗ്രഹം. ചുവന്ന പരിപ്പ്, തേന്‍ എന്നിവ ഇത്തരക്കാര്‍ ദാനം ചെയ്യുന്നത് ധനമുണ്ടാകാന്‍ സഹായിക്കും.

ജെമിനി

ജെമിനി

ജെമിനി വിഭാഗത്തില്‍ പെട്ടവരുടെ സ്വാധീനഗ്രഹം ബുധനാണ്. ഇവര്‍ നെയ്യ്, പഴങ്ങള്‍, സോക്‌സ്, തൈര് എന്നിവ ദാനം ചെയ്യുന്നത് നല്ലതാണെന്നു ശാസ്ത്രം പറയുന്നു.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ചന്ദ്ര സ്വാധീനം കൂടുതലാണ്. ഇവര്‍ പാല്‍ വെള്ളം, വെള്ളി, പണം, മുത്ത് എന്നിവ ദാനം ചെയ്യുന്നത് പണം നേടാന്‍ നല്ലതാണ്.

ലിയോ

ലിയോ

ലിയോ വിഭാഗത്തില്‍ പെട്ടവരുടെ സ്വാധീന ഗ്രഹം സൂര്യനാണ്. ഇവര്‍ സ്വര്‍ണം, കുങ്കുമം, ചെമ്പ് എന്നിവ ദാനം ചെയ്യുന്നത് ഏറെ നല്ലതാണ്.

വിര്‍ഗോ (22aug-23sep)

വിര്‍ഗോ (22aug-23sep)

വിര്‍ഗോ വിഭാഗത്തി്ല്‍ പെട്ടവര്‍ക്ക് മൃഗങ്ങള്‍ക്കു പച്ചപ്പുല്ലു നല്‍കുക, അമ്പലത്തിലേയ്ക്കു ശംഖു നല്‍കുക, മീനുകള്‍ക്കും ആമയ്ക്കും ഭക്ഷണം നല്‍കുക എന്നിവ പണം എത്തിച്ചേരാന്‍ സഹായിക്കുന്ന വഴികളാണ്.

ലിബ്ര (24 sep-23 octb)

ലിബ്ര (24 sep-23 octb)

ലിബ്ര വിഭാഗത്തില്‍ പെട്ടവരുടെ സ്വാധീനഗ്രഹം വീനസാണ്. ഇവര്‍ നെയ്യ്, വെള്ളി, പൂക്കള്‍, ്മ്യൂസിക് സിഡി എന്നിവ ദാനം ചെയ്യുന്നത് ഏറെ നല്ലതാണ്.

സ്‌കോര്‍പിയോ (24oct-22 nov)

സ്‌കോര്‍പിയോ (24oct-22 nov)

സ്‌കോര്‍പിയോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ചൊവ്വയുടെ സ്വാധീനം കൂടുതലാണ്. ഇവര്‍ ഓറഞ്ച് നിറമുള്ള സാധനങ്ങള്‍, ഷൂ, സിന്ദൂരം തുടങ്ങിയവ ദാനം ചെയ്യുന്നത് ഏറെ നല്ലതാണ്.

സാജിറ്റേറിയസ് (23 nov-22 dec)

സാജിറ്റേറിയസ് (23 nov-22 dec)

സാജിറ്റേറിയസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് വ്യാഴമാണ് സ്വാധീന ഗ്രഹം. സ്റ്റീല്‍ പാത്രങ്ങള്‍, കറുത്ത കടല, മഞ്ഞള്‍ എ്ന്നിവ ദാനം ചെയ്യുന്നത് ഏറെ നല്ലതാണ്.

കാപ്രികോണ്‍ (23dec-20 janu)

കാപ്രികോണ്‍ (23dec-20 janu)

കാപ്രികോണ്‍ സൈനുകാര്‍ക്ക് ശനിസ്വാധീനം കൂടുതലാണ്. ഇഷ്ടിക, സിമന്റ്, ഷൂസ്, ബദാം എന്നിവ ഇക്കൂട്ടര്‍ ദാനം ചെയ്യുന്നത് ധനസമ്പാദനത്തിന് സഹായിക്കും.

അക്വേറിയസ് (21 jan-19 feb)

അക്വേറിയസ് (21 jan-19 feb)

അക്വേറിയസ് വിഭാഗത്തില്‍ പെട്ടവരുടേയും സ്വാധീനഗ്രഹം ശനിയാണ്. സിമന്റ്, ഷൂസ്, വസ്ത്രം, ബ്ലാങ്കെറ്റ് എന്നിവ ഇക്കൂട്ടര്‍ ദാനം ചെയ്യുന്നത് ഏറെ നല്ലതാണ്.

പീസസ് (20feb-20march)

പീസസ് (20feb-20march)

പീസസ് വിഭാഗത്തില്‍ പെട്ടവരുടെ സ്വാധീന ഗ്രഹം വ്യാഴമാണ്. ഇവര്‍ ചെമ്പു സാധനങ്ങള്‍, പിങ്ക് നിറത്തിലെ വസ്ത്രങ്ങള്‍, ശര്‍ക്കര, റൂബി എ്ന്നിവ ദാനം ചെയ്യുന്നത് ഏറെ നല്ലതാണ്.

English summary

Donate These According To Your Zodiac Sign To Earn Money

Donate These According To Your Zodiac Sign To Earn Money, read more to know about,