Just In
Don't Miss
- News
പൗരത്വ നിയമഭേദഗതി ബില് ഇന്ന് ലോക്സഭയില് അവതരിപ്പിക്കും; ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം
- Sports
ISL: ഹൈദരാബാദിനെതിരെ എഫ്സി ഗോവയ്ക്ക് ജയം
- Movies
തൃഷയും അനശ്വര രാജനും ഒന്നിക്കുന്ന രാംഗി! സിനിമയുടെ കിടിലന് ടീസര് പുറത്ത്
- Technology
ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷന് നിര്മിക്കും: റിപ്പോർട്ട്
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
ആഴ്ചയിലെ ഒരോ ദിവസവും ചെയ്യൂ, സാമ്പത്തികാഭിവൃദ്ധി
ജീവിതത്തില് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒന്നാണ് സാമ്പത്തിക നിലനില്പ്പ്. ജീവിതത്തിന് ഒരു സാമ്പത്തിക അടിത്തറ ഉണ്ടെങ്കില് ജീവിതം പകുതിയും സുരക്ഷിതമായി എന്ന് തന്നെ പറയാവുന്നതാണ്. അതിനായി ചില കാര്യങ്ങള് ശ്രദ്ധിച്ചാല് മതി. സാമ്പത്തിക നേട്ടത്തിനും ഐശ്വര്യത്തിനും വേണ്ടി ചെയ്യേണ്ട ചില കാര്യങ്ങള് ഉണ്ട്. ഇവ ശ്രദ്ധിച്ചാല് അത് നിങ്ങള്ക്ക് ചുറ്റുമുള്ള നെഗറ്റീവ് എനര്ജിയെ ഇല്ലാതാക്കി ജീവിതത്തില് പോസിറ്റിവ് എനര്ജി വര്ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
സൂക്ഷിച്ച് നോക്കൂ, എത്ര വിവാഹ രേഖകളുണ്ട് കൈയ്യില്
സാമ്പത്തിക അടിത്തറ വര്ദ്ധിപ്പിക്കുന്നതിന് ആഴ്ചയിലെ ഓരോ ദിവസവും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഓരോ ദിവസവും ഇതെല്ലാം ചെയ്താല് അത് നിങ്ങളിലെ സാമ്പത്തികാഭിവൃദ്ധിക്ക് കാരണമാകുന്നു. ഓരോ ആഴ്ചയും ചെയ്യേണ്ട കാര്യങ്ങള് എന്തൊക്കെയെന്ന് നോക്കാം. ഇത്തരം കാര്യങ്ങള് ചെയ്ത് നമുക്ക് ഇത്തരം കാര്യങ്ങളില് ശ്രദ്ധിക്കാവുന്നതാണ്.

ഞായറാഴ്ച
ഞായറാഴ്ച പൊതുവേ അവധി ദിനമാണ്. എന്നാല് പല ശുഭകാര്യങ്ങളും ചെയ്യുന്നത് ഞായറാഴ്ചയാണ്. ശുഭകാര്യങ്ങള്ക്കായി വീട്ടില് നിന്ന് ഇറങ്ങുമ്പോള് അല്പം വെറ്റിലയും ചുണ്ണാമ്പും ചേര്ത്ത് മുറുക്കുന്നത് നല്ലതാണ്. എല്ലാ ഞാറാഴ്ചയും ഇത് തുടര്ന്ന് പോരുക. ഇത് നിങ്ങള്ക്ക് സാമ്പത്തികാഭിവൃദ്ധിയുണ്ടാക്കും എന്നാണ് വിശ്വാസം.

തിങ്കളാഴ്ച
ഒരു അവധി ദിനം കഴിഞ്ഞ് തുടക്കം കുറിക്കുന്ന ദിവസത്തില് പലപ്പോഴും പലരും മടി കൊണ്ട് നില്ക്കുന്നവരായിരിക്കും. എന്നാല് ഈ അലസതയെ ഇല്ലാതാക്കാനും ജീവിതത്തില് പോസിറ്റീവ് എനര്ജി നിറക്കുന്നതിനും സഹായിക്കുന്ന ഒരു മാര്ഗ്ഗമുണ്ട്. അതിനായി വീട്ടില് നിന്നും ഇറങ്ങുന്നതിനു മുന്പ് കണ്ണാടിയില് നോക്കാന് ശ്രദ്ധിയ്ക്കുക. ഇത് നിങ്ങളില് തന്നെ ഒരു പോസിറ്റീവ് എനര്ജി ഉണ്ടാക്കും എന്നാണ് പറയുന്നത്. മാത്രമല്ല ഇത് സാമ്പത്തികലാഭവും ഉണ്ടാക്കും എന്നാണ് പറയുന്നത്.

ചൊവ്വാഴ്ച
ഹിന്ദുവിശ്വാസമനുസരിച്ച് ചൊവ്വാഴ്ച ഹനുമാന് സേവ നടത്തുന്നത് നല്ലതാണ്. അതിനു ശേഷം പ്രഭാത ഭക്ഷണത്തിനു മുന്പായി അല്പം മധുരം കഴിയ്ക്കാം. പുറത്തേക്ക് ഇറങ്ങും മുന്പ് അല്പം മധുരം കഴിച്ചതിനു ശേഷം ഇറങ്ങി നോക്കൂ. ഇത് സാമ്പത്തിക നേട്ടവും സ്വസ്ഥതയും ജീവിതത്തില് പോസിറ്റീവ് ഊര്ജ്ജവും നിറക്കും എന്നാണ് വിശ്വാസം.

ബുധനാഴ്ച
ജീവിതത്തില് ഐശ്വര്യം വര്ദ്ധിപ്പിക്കുന്ന കാര്യത്തില് ബുധനാഴ്ച ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ബുധനാഴ്ചയാകുമ്പോഴേക്ക് ആഴ്ചയുടെ പകുതിയായി. ഈ ദിവസം കര്പ്പൂര തുളസി ചവയ്ക്കുന്നത് നല്ലതാണ്. എന്തെങ്കിലും പ്രധാനപ്പെട്ട കാര്യത്തിനു പോകുന്നതിനു മുന്പ് കര്പ്പൂര തുളസി ചവച്ചിട്ട് പോകുന്നത് ഐശ്വര്യം കൊണ്ട് വരും. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങള് ചെയ്താല് അത് ജീവിതത്തില് ഐശ്വര്യം വര്ദ്ധിപ്പിക്കുന്നതിനും സാമ്പത്തിക നേട്ടത്തിനും സഹായിക്കുന്നു.

വ്യാഴാഴ്ച
ജീവിതത്തില് സ്വസ്ഥത ലഭിക്കുന്നതിനും സാമ്പത്തിക നേട്ടത്തിനും വ്യാഴാഴ്ച ചെയ്യേണ്ട കാര്യങ്ങളും അല്പം വ്യത്യസ്തമായതാണ്. ഓരോ ആഴ്ചയും പ്രധാനപ്പെട്ട ഒരു കാര്യമെങ്കിലും ചെയ്യാനുണ്ടാവും. എന്നാല് അതിനായി വീട്ടില് നിന്നും ഇറങ്ങുന്നതിനു മുന്പ് അല്പം കടുകോ അല്ലെങ്കില് ജീരകമോ കഴുകി വൃത്തിയാക്കി കൈയ്യില് സൂക്ഷിക്കുന്നത് നല്ലതാണ്. ഇത് പല വിധത്തിലാണ് ജീവിതത്തില് ഉണ്ടാക്കുന്ന മാറ്റങ്ങള്ക്ക് വഴിവെക്കുന്നത്.

വെള്ളിയാഴ്ച
വെള്ളിയാഴ്ച അത്ര നല്ല ദിവസമായല്ല കണക്കാക്കുന്നത്. വെള്ളിയാഴ്ച പൊതുവേ ശുഭകാര്യങ്ങള്ക്ക് നല്ലതല്ല എന്ന അഭിപ്രായമാണ് ഉള്ളത്. എന്നാല് ഇതിനെ മറികടക്കാനും എല്ലാ കാര്യങ്ങളും ശുഭമാക്കാനും രണ്ട് ടേബിള് സ്പൂണ് തൈര് കഴിയ്ക്കുന്നത് നല്ലതാണ്. ഇത് നിങ്ങളില് പോസിറ്റീവ് എനര്ജി വര്ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. പ്രത്യേകിച്ച് വീട്ടില് നിന്ന് ഇറങ്ങുന്നതിന് മുന്പ് ഇത് ചെയ്യണം.േേ േഇതെല്ലാം വെള്ളിയാഴ്ചകളിലെ പ്രത്യേകതയാണ്.

ശനിയാഴ്ച
ശനിയാഴ്ച ഒരു ആഴ്ചയുടെ അവസാനത്തെ ദിവസമാണ്. അതുകൊണ്ട് തന്നെ ശനിയാഴ്ച അല്പം ശ്രദ്ധിച്ച് കാര്യങ്ങള് കൈകാര്യം ചെയ്യാവുന്നതാണ്. ഇഞ്ചിയുടെ ഗുണങ്ങള് നമ്മളാരും അറിയാത്തതല്ല. എന്നാല് എല്ലാ ശനിയാഴ്ചയും അല്പം ഇഞ്ചി എടുത്ത് നെയ് മിക്സ് ചെയ്ത് വായിലിട്ട് ചവക്കുന്നത് നല്ലതാണ്. ഇതെല്ലാം പലര്ക്കിടയിലും നിലനില്ക്കുന്ന വിശ്വാസത്തിന്റെ ഭാഗമാണ്. എന്നാല് ഒരിക്കലും ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവും ഇതിനില്ല.