ഈ രാശിക്കാരോടൊപ്പം നെഗറ്റീവ് എനര്‍ജി

Posted By:
Subscribe to Boldsky

ജ്യോതിഷത്തിന് നമ്മുടെ നാട്ടിലുള്ള അത്രയും പ്രാധാന്യം വേറൊന്നിനും ലഭിക്കുകയില്ല. പലപ്പോഴും നമ്മുടെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും പ്രതിസന്ധികളെ തരണം ചെയ്യുന്നതിനും വേണ്ടി ശ്രമിക്കുമ്പോള്‍ അതിന് പലരും പരിഹാരം കാണുന്നത് ജ്യോതിഷത്തിലാണ്. കാരണം അത്രയേറെ ജ്യോതിഷത്തില്‍ പലരും വിശ്വസിക്കുന്നു എന്നത് തന്നെയാണ് കാര്യം. രാശിപ്രകാരം നല്ല കാലമാണോ ചീത്ത കാലമാണോ എന്ന് മുന്‍കൂട്ടി മനസ്സിലാക്കുന്നതിനും ഭാവിയില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാവുമോ എന്നെല്ലാം രാശിപ്രകാരം നമുക്ക് മനസ്സിലാക്കാവുന്നതാണ്.

പേരില്‍ ഈ അക്ഷരമുണ്ടോ, സാമ്പത്തിക നേട്ടം

എന്നാല്‍ ഓരോ രാശിക്കാര്‍ക്കും പോസിറ്റീവ് ഭാഗം മാത്രമല്ല അവരുടേതായ നെഗറ്റീവ് ഭാഗങ്ങളും ഉണ്ടാവുന്നു. ഇത് ജ്യോതിഷത്തില്‍ മാത്രമല്ല സ്വഭാവത്തിലും ഇത് തന്നെയാണ് അവസ്ഥ. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെയെല്ലാം തരണം ചെയ്യുന്നതിനും ദോഷസമയത്തെക്കുറിച്ചും ജോഷസ്വഭാവങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനും ഓരോ ജന്മരാശികള്‍ സഹായിക്കുന്നു. എങ്ങനെയെന്ന് നോക്കാം.

മേടം രാശി

മേടം രാശി

ക്ഷമ തീരെയില്ലാത്തവരയിരിക്കും ഇത്തരക്കാര്‍. ഇത് കൂടാതെ അവനവനിഷ്ടമുള്ള പോലെ ജീവിക്കാന്‍ താല്‍പ്പര്യം കൂടുതലുള്ളവരായിരിക്കും ഇവര്‍. ഇത് പലപ്പോഴും മറ്റുള്ളവരോടുള്ള വെറുപ്പായി മാറുന്നതിനും കാരണമാവുന്നു. പക്വതയില്ലായ്മയാണ് മറ്റൊരു പ്രശ്‌നം. കുട്ടിക്കളി വിട്ടുമാറിയിട്ടില്ലാത്ത സ്വഭാവക്കാരായിരിക്കും മേടം രാശിക്കാര്‍.

ഇടവം രാശി

ഇടവം രാശി

ഏത് കാര്യത്തിലും നിര്‍ബന്ധവും അസൂയയുമുള്ള സ്വഭാവക്കാരായിരിക്കും ഇവര്‍. മടിയന്‍മാരും മറ്റുള്ളവരെ അനുസരിക്കാത്ത സ്വഭാവക്കാരുമായിരിക്കും ഇടവം രാശിക്കാര്‍. കൂടുതല്‍ പണം ചിലവാക്കാന്‍ താല്‍പ്പര്യം കൂടുതലുള്ള സ്വഭാവക്കാരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ക്ക് പണം സൂക്ഷിച്ച് എങ്ങനെ ചിലവാക്കണം എന്ന കാര്യം അറിയുകയില്ല.

മിഥുനം രാശി

മിഥുനം രാശി

എല്ലാ കാര്യത്തിന്റേയും തലവന്‍ ഞാനായിരിക്കണം എന്ന ചിന്തക്കാരായിരിക്കും ഇവര്‍. ഇതിനു വേണ്ടി മറ്റുള്ളവരോട് എന്ത് ചെയ്യാനും എത്രയൊക്കെ താഴാനും ഇവര്‍ തയ്യാറാകും. പല കാര്യങ്ങളോടും താല്‍പ്പര്യം തോന്നുന്ന സ്വഭാവക്കാരാണെങ്കിലും ഇതിലൊന്നെങ്കിലും പൂര്‍ത്തീകരിക്കാന്‍ വളരെയധികം കഷ്ടപ്പെടുന്നു ഇവര്‍. ധിക്കാരം നിറഞ്ഞ സ്വഭാവക്കാരായിരിക്കും ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. വിശ്വസിക്കാന്‍ കൊള്ളാത്തവരും ആയിരിക്കും ഇവര്‍ എന്നാണ് രാശിപ്രകാരം പറയുന്നത്.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

വളരെയധികം വികാരഭരിതരും സെന്‍സിറ്റീവും ആയിരിക്കും കര്‍ക്കിടകം രാശിക്കാര്‍. മാത്രമല്ല എപ്പോഴും മൂടിപ്പിടിച്ചിരിക്കുന്ന സ്വഭാവവും ഇവരുടെ കുത്തകയാണ്. എത്രയൊക്കെ സന്തോഷമുള്ള കാര്യമാണെങ്കിലും അതിനെല്ലാം ഒരു നെഗറ്റീവ് സ്വഭാവം കാണാന്‍ ഇവര്‍ ശ്രമിക്കുന്നു. തങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്ന് മാറിയാല്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു ഇവര്‍. മറ്റുള്ളവരെ അവഹേളിക്കുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍.

ചിങ്ങം രാശി

ചിങ്ങം രാശി

സ്‌നേഹമുള്ളവരാണ് ചിങ്ങം രാശിക്കാര്‍. എന്നാല്‍ സ്വയം സ്‌നേഹം അല്‍പം കൂടുതലരായിരിക്കും ഇവര്‍ക്ക്. എപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമാവാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും. എല്ലാം തങ്ങളുടെ ചുറ്റും മാത്രമേ നടക്കാവൂ, തന്നെ ചുറ്റിപ്പറ്റിയായിരിക്കണം എന്ന് വിചാരിക്കുന്നവരായിരിക്കും ഇത്തരക്കാര്‍.

 കന്നിരാശി

കന്നിരാശി

മറ്റുള്ളവരെ വിലയിരുത്താനും അവരെ വിധിക്കാനും വളരെയധികം സാമര്‍ത്ഥ്യമുള്ളവരായിരിക്കും കന്നിരാശിക്കാര്‍. പെര്‍ഫക്ഷനിസം അവകാശപ്പെടുന്നവരായിരിക്കും ഇവര്‍ എപ്പോഴും. എന്തെങ്കിലും കാര്യത്തിന് തളര്‍ന്ന് പോയാല്‍ ലോകം അവസാനിച്ചെങ്കിലെന്ന് കരുതുന്നവരായിരിക്കും ഇത്തരക്കാര്‍. എല്ലാവരുടേയും ജീവിതത്തില്‍ കയറി അഭിപ്രായം പറയാന്‍ ശ്രമിക്കുന്നവരായിരിക്കും ഇത്തരക്കാര്‍.

 തുലാം രാശി

തുലാം രാശി

രണ്ട് തട്ടില്‍ നില്‍ക്കുന്നവരായിരിക്കും ഇവര്‍. ഏത് കാര്യത്തിനും രണ്ട് മനസ്സോടെയാണ ഇവര്‍ പെരുമാറുന്നത്. ചെറിയകാര്യമാണെങ്കില്‍ പോലും ഇത്തരത്തില്‍ തന്നെയായിരിക്കും ചെയ്യുക. ഇവര്‍ക്ക് സാധിക്കാത്തതായി ഒന്നുമില്ലെന്ന് വിചാരിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. താനായിരിക്കണം എല്ലാത്തിന്റേയും ്‌വസാന വാക്ക് എന്ന ചിന്ത തന്നെയാണ് പലപ്പോഴും പ്രശ്‌നം.

വൃശ്ചികം രാശി

വൃശ്ചികം രാശി

മറ്റുള്ളവരോടു ക്ഷമിക്കാത്തവരായിരിക്കും വൃശ്ചികം രാശിക്കാര്‍. മറ്റുള്ളവരിലേക്ക് പെട്ടെന്ന് തന്നെ നെഗറ്റീവ് ഊര്‍ജ്ജം നിറക്കാന്‍ ഇവര്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും. പല കാര്യങ്ങള്‍ക്കും ആവശ്യമില്ലാതെ തന്നെ പ്രതികരിക്കുന്ന സ്വഭാവക്കാരിയിരിക്കും ഇവര്‍. അതുകൊണ്ട് അല്‍പം ശ്രദ്ധിച്ചും കണ്ടും കാര്യങ്ങളില്‍ ഇടപെടാന്‍ വൃശ്ചികം രാശിക്കാര്‍ ശ്രമിക്കുക.

ധനു രാശി

ധനു രാശി

മന്ദബുദ്ധികളായിരിക്കും ധനു രാശിക്കാര്‍. പലപ്പോഴും ക്ഷമയുടെ നെല്ലിപ്പടി പോലും മറികടക്കാന്‍ ിവരുടെ മണ്ടത്തരം കൊണ്ട് മറ്റുള്ളവര്‍ക്ക് കഴിയും. താന്‍ വളരെ നീതിമാനായ വ്യക്തിയെന്ന സ്വയംധാരണ ഇവര്‍ക്കുണ്ടാവുന്നു. എന്നാല്‍ പലപ്പോഴും സാമാന്യ മര്യാദ പോലും ഇവര്‍ക്കുണ്ടാവില്ല എന്നതാണ് സ്ത്യം. മറ്റുള്ളവരുടെ നന്മക്കായി കണ്ണീര്‍ പൊഴിക്കും എന്നൊരു ധാരണ നിങ്ങള്‍ മറ്റുള്ളവരില്‍ ഉണ്ടാക്കിയെടുക്കുമെങ്കിലും സ്വന്തം കാര്യം നേടുന്നതിനായാണ് ഇത് എന്ന കാര്യം നിങ്ങള്‍ക്ക് മാത്രമേ അറിയൂ.

 മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ എന്തും നിയന്ത്രിക്കുന്നവരാണ്. ഒഴുക്കിനനുസരിച്ച് നീങ്ങാന്‍ ഇവര്‍ക്കറിയില്ല. സ്വന്തം നേട്ടത്തിനു വേണ്ടി എന്തൊക്കെ പറയുന്നതിനും ചെയ്യുന്നതിനും ഇവര്‍ തയ്യാറാവുന്നു. എപ്പോഴും നെഗറ്റീവ് ഊര്‍ജ്ജം മാത്രം പുറത്തേക്ക് വിടുന്നവരായിരിക്കും ഇത്തരക്കാര്‍. എന്തെങ്കിലും കാര്യത്തിന് മറ്റുള്ളവരെ കുറ്റപ്പെടുത്തുമ്പോള്‍ ഒരിക്കലും ഇവര്‍ രണ്ടുവട്ടം ആലോചിക്കില്ല എന്നതാണ് സത്യം.

 കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് സ്വയം ധാരണയുണ്ടാവുന്നു ഇവര്‍ വലിയ സ്മാര്‍ട്ട് ആണ് ലോജിക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് എന്ന്. എന്നാല്‍ അത് വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് അവരുടെ പ്രവര്‍ത്തിയിലൂടെ മറ്റുള്ളവര്‍ക്ക് മനസ്സിലാവും. തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി നിരവധി സമയം ചിലവാക്കേണ്ട അവസ്ഥ ഇവര്‍ക്കുണ്ടാവുന്നു. നല്ല ഉപദേശങ്ങള്‍ ഇവര്‍ക്ക് ലഭിക്കുമെങ്കിലും ഒരിക്കലും അത് പിന്തുടരാന്‍ ഇവര്‍ തയ്യാറാവില്ല. എന്നാല്‍ മറ്റുള്ളവരെ ഉപദേശിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് ഇവര്‍.

മീനം രാശി

മീനം രാശി

വ്യക്തമായ ദിശയില്ലാതെ സ്ഞ്ചരിക്കുന്നവരാണ് മീനം രാശിക്കാര്‍. പല സാഹചര്യങ്ങളിലും മറ്റുള്ളവരില്‍ നിന്ന് അകന്ന് നില്‍ക്കുന്നതിനും പ്രശ്‌നങ്ങളില്‍ പെടാതെ ശ്രദ്ധിക്കുന്നതിനും ഇവര്‍ക്ക് കഴിയുന്നു. വളരെ സത്യസന്ധരായതു കൊണ്ട് തന്നെ മറ്റുള്ളവര്‍ക്ക് എളുപ്പം പറ്റിക്കാവുന്നവരായിക്കും ഇവര്‍. എന്നാല്‍ മറ്റുള്ളവരെ സ്‌നേഹിക്കുന്നതിനും ഒഴുക്കിനൊപ്പം നീങ്ങുന്നതിനും ഇവര്‍ എപ്പോഴും ശ്രമിച്ചു കൊണ്ടേ ഇരിക്കും.

English summary

The Dark Side of Each Zodiac Sign

As humans, we all have positive and negative sides that play a role in our personality and life. Here we explaining the dark side of each zodiac sign, take a look
Story first published: Thursday, January 11, 2018, 11:08 [IST]