ഈ നക്ഷത്രക്കാര്‍ക്ക് ചീത്തപ്പേര് കൂടപ്പിറപ്പ്

Subscribe to Boldsky

ചില നക്ഷത്രക്കാര്‍ക്ക് എത്രയൊക്കെ ശ്രദ്ധിച്ചാലും ചീത്തപ്പേരും പരാജയവും പിന്തുടര്‍ന്ന് കൊണ്ടേ ഇരിക്കും. സൗഹൃദങ്ങളുടെ കാര്യത്തിലായാലും സാമ്പത്തിക കാര്യങ്ങളിലായാലും സ്വകാര്യ ജീവിതത്തില്‍ ആയാലും പരാജയവും ദുഷ്‌പ്പേരും മാത്രം അനുഭവിക്കുന്നുണ്ടോ? എന്നാല്‍ അതിന് പിന്നില്‍ നിങ്ങളുടെ നക്ഷത്രം തന്നെയാണ്. എന്ത് ചെയ്തിട്ടും കാര്യമില്ല എന്ന് വിചാരിക്കുന്നവര്‍ക്ക് പലപ്പോഴും വില്ലനാവുന്നത് അവരുടെ നക്ഷത്രം തന്നെയാണ്. എന്നാല്‍ ചില നക്ഷത്രക്കാര്‍ അങ്ങനെയാണ്. നിങ്ങള്‍ ഒന്നും ചെയ്തില്ലെങ്കിലും അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ പലപ്പോഴും ജീവിത കാലം മുഴുവന്‍ പ്രശ്‌നമുണ്ടാക്കുന്നു.

ഈ നക്ഷത്രത്തിലെ പെണ്ണിനെ വിവാഹം ചെയ്താല്‍ ഫലം

ഏതൊക്കെ നക്ഷത്രക്കാരാണ് ഇത്തരത്തില്‍ ഒരു പ്രതിസന്ധിയില്‍ ജീവിതകാലം മുഴുവന്‍ അകപ്പെടുന്നത് എന്ന് നോക്കാം. എത്രയൊക്കെ പ്രതിസന്ധി ഘട്ടങ്ങള്‍ വന്നാലും ഒരു കാരണവശാലും ഇതിനെയൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പോവുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ നക്ഷത്രത്തിന്റേയോ രാശിയുടേയോ പേരില്‍ സങ്കടപ്പെട്ട് ജീവിക്കേണ്ട ആവശ്യമില്ല. ഏത് തളര്‍ച്ചയിലും ഈശ്വരനെ സ്മരിക്കുന്നതിന് ഉയര്‍ത്തെവുന്നേല്‍പ്പിനുള്ള കരുത്ത് വര്‍ദ്ധിപ്പിക്കുന്നു. ഏതൊക്കെ നക്ഷത്രക്കാരാണ് ജീവിതത്തില്‍ ഇത്തരത്തില്‍ ഒരു വെല്ലുവിളി നേരിടേണ്ടി വരുന്നത് എന്ന് നോക്കാം.

അശ്വതി, ഭരണി, കാര്‍ത്തിക

അശ്വതി, ഭരണി, കാര്‍ത്തിക

മേടം രാശിയില്‍ അശ്വതി, ഭരണി, കാര്‍ത്തിക എന്നീ നക്ഷത്രക്കാര്‍ക്കാണ് ദുഷ്‌പ്പേര് സമ്മാനിക്കുന്നത്. ആരെന്ത് പറഞ്ഞാലും അത് ചെയ്യുന്നതിന് താല്‍പ്പര്യം കാണിക്കുന്നവരാണ് അവര്‍. എന്നാല്‍ ഇത്തരം താല്‍പ്പര്യങ്ങള്‍ പലപ്പോഴും ഇവര്‍ക്ക് തന്നെ വെല്ലുവിളി ഉണ്ടാക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ മുന്‍കൂട്ടി മനസ്സിലാക്കി ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് ശ്രമിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഭാവിയില്‍ ഉടനീളം നിങ്ങളെ പിന്തുടര്‍ന്ന് കൊണ്ടേ ഇരിക്കും. നല്ല കാര്യങ്ങള്‍ ആണെങ്കില്‍ പോലും ശ്രദ്ധിച്ച് ചെയ്തില്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ജീവിതം തകര്‍ക്കുന്നു. എന്ത് ചെയ്യുമ്പോഴും ഈശ്വര ചിന്ത ഇവരില്‍ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.

മകയിരം, തിരുവാതിര, പുണര്‍തം

മകയിരം, തിരുവാതിര, പുണര്‍തം

സംസാരമാണ് ഇവരുടെ ഏറ്റവും വലിയ വില്ലന്‍. ആവശ്യമില്ലാതെയുള്ള സംസാരം ഇവരുടെ ശത്രുക്കളെ വര്‍ദ്ധിപ്പിക്കും. മിഥുനം രാശിക്കാര്‍ ആണ് ഈ നക്ഷത്രത്തില്‍ വരുന്നവര്‍. ആരേയും ദ്രോഹിക്കാതെ സംസാരിക്കാനാണ് ഇവര്‍ ശ്രമിക്കാറെങ്കിലും അതിന്റെയെല്ലാം അനന്തരഫലം എന്ന് പറയുന്നത് പലപ്പോഴും ദ്രോഹം തന്നെയായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ചെന്ന് സംസാരിക്കാതിരിക്കുക. ഇതെല്ലാം നമ്മുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ കാരണമാകുന്നു. പോസിറ്റീല് മാറ്റങ്ങള്‍ എന്ന് കരുതി നമ്മള്‍ ചെയ്യുന്ന അല്ലെങ്കില്‍ പറയുന്ന കാര്യങ്ങള്‍ പലപ്പോഴും നെഗറ്റീവ് മാറ്റങ്ങളായിരിക്കും ഉണ്ടാക്കുന്നത്. അതുകൊണ്ട് ശ്രദ്ധിച്ച ്മാത്രം കാര്യങ്ങള്‍ ചെയ്യുക.

പൂയ്യം, ആയില്യം, മകം

പൂയ്യം, ആയില്യം, മകം

കര്‍ക്കിട രാശിക്കാരാണ് ഇവര്‍. കര്‍ക്കിടകമാസം എന്ന് പറയുന്നത് തന്നെ പൊതുവേ പ്രശ്‌നങ്ങളും പരാതികളും രോഗങ്ങളും നിറഞ്ഞ മാസമാണ്. അതുകൊണ്ട് ഈ നക്ഷത്രക്കാര്‍ കര്‍ക്കിടകമാസത്തില്‍ട എന്തെങ്കിലും കാര്യങ്ങള്‍ക്കായി ശ്രമിച്ചാല്‍ അത് അല്‍പം മോശമായി മാത്രമേ ഭവിക്കുകയുള്ളൂ. എല്ലാവരോടും ദേഷ്യപ്പെടുന്ന സ്വഭാവമായിരിക്കും ഇക്കൂട്ടര്‍ക്ക്. എന്നാല്‍ ഒരു കാര്യവും മനസ്സില്‍ വെച്ച് പെരുമാറുന്ന സ്വഭാവക്കാരല്ല അവര്‍. അതുകൊണ്ട് ഇവരോട് വളരെയധികം ദേഷ്യമൊന്നും ആര്‍ക്കും തോന്നില്ല. മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള ഉയര്‍ച്ച താഴ്ചകളും ഇവരില്‍ ഉണ്ടാവുന്നു. ഇതെല്ലാം പല മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാക്കുന്നത്.

വിശാഖം, അനിഴം, തൃക്കേട്ട

വിശാഖം, അനിഴം, തൃക്കേട്ട

വിശാഖം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രക്കാര്‍ ദേഷ്യത്തിന്റെ ആശാന്‍മാരായിരിക്കും. അതുകൊണ്ട് തന്നെ മുന്‍ശുണ്ഠിയോടെ ചെയ്യുന്ന പല കാര്യങ്ങളും പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇത് ഇവരില്‍ കൂടുതല്‍ പരാജയത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. അടുപ്പം കാണിക്കുന്ന കാര്യത്തില്‍ ഇവര്‍ മുന്നിലായിരിക്കുമെങ്കിലും ഇവരുമായി ബന്ധം വെച്ചു പുലര്‍ത്താന്‍ പലര്‍ക്കും താല്‍പ്പര്യമുണ്ടാവില്ല. ഇതെല്ലാം അല്‍പം ശ്രദ്ധിച്ച് മാത്രം ചെയ്യേണ്ട കാര്യമാണ്. അതുകൊണ്ട് തന്നെ എന്ത് കാര്യം ചെയ്യുമ്പോഴും അത് മൂറു തവണ ആലോചിച്ച് വേണം.

അവിട്ടം, ചതയം, പൂരുരുട്ടാതി

അവിട്ടം, ചതയം, പൂരുരുട്ടാതി

അവിട്ടം, ചതയം, പൂരുരുട്ടാതി എന്നീ നക്ഷത്രക്കാര്‍ കുംഭം രാശിയില്‍ വരുമ്പോള്‍ അവര്‍ ആത്മാര്‍ത്ഥതയുടെ ആള്‍രൂപമായിരിക്കും. സ്വന്തം കാര്യത്തിനേക്കാള്‍ പ്രാധാന്യം മറ്റുള്ളവരുടെ കാര്യത്തില്‍ നല്‍കുന്നവരായിരിക്കും ഇവര്‍. ഇത് തന്നെയാണ് പലപ്പോഴും ഇവരെ പ്രശ്‌നത്തിലേക്ക് തള്ളിവിടുന്നതും. ആത്മാര്‍ത്ഥമായി എന്ത് കാര്യം ചെയ്താലും അതില്‍ മറ്റുള്ളവര്‍ സംശയിക്കുന്നു. എന്ത് ചെയ്താലും കുറ്റപ്പെടുത്തലുകള്‍ മാത്രമായിരിക്കും ഇവര്‍ക്ക് ലഭിക്കുക. ഇതെല്ലാം പലപ്പോഴും ഈ നക്ഷത്രക്കാരെ മടുപ്പിലേക്ക് തള്ളിവിടുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Dangers in each nakshathra

    Nakshatras too have a good and the bad side. In this article the some nakshatras effect and who are born under them.
    Story first published: Thursday, July 19, 2018, 16:06 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more