TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഇന്നത്തെ (22September 2018) രാശിഫലം എന്താണെന്നറിയൂ
ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി വരുന്ന ജീവിതത്തില്‍ ഒരോ ദിവസവും നല്ലതാകണമേ എന്ന പ്രാര്‍ത്ഥനയോടെയാകും ഓരോ ദിവസവും ഉണര്ന്നെഴുന്നേല്ക്കുക. ഇതിനായി ശകുനമടക്കമുള്ള പല കാര്യങ്ങളും ചെയ്യുന്നവരുമുണ്ട്. ആരെയാണ് കണി കണ്ടതെന്ന ശാപ വാക്കും വന്നേക്കാം.
ചിലപ്പോള്‍ എന്തെല്ലാം ചെയ്താലും നമ്മുടേതല്ലാത്ത കുററങ്ങള്‍ കൊണ്ട് ദിവസം മോശമാകു, വരുന്നതു മുഴുവനും പ്രശ്നങ്ങളും ഭാഗ്യക്കേടുകളുമാകും. ഗ്രഹപ്പിഴ പിടിച്ച ദിവസമെന്നു പറയുകയും ചെയ്യും.
നല്ല ദിവസം അല്ലെങ്കില്‍ ചീത്ത ദിവസം. ഇതില്‍ ഗ്രഹങ്ങള്‍ക്കും ഇതു വഴി രാശിയ്ക്കുമെല്ലാം പ്രാധാന്യമുണ്ടെന്നാണ് ജ്യോതിഷ വിശ്വാസം. ജനിച്ച മാസം അടിസ്ഥാനപ്പെടുത്തിയാണ് രാശി അഥവാ സൂര്യരാശി കണ്ടു പിടിയ്ക്കുന്നതും.
ലക്ഷ്മീദേവിയെ വീട്ടില്‍ കുടിയിരുത്താന്‍
രാശി പ്രകാരം ദിവസം ഓരോരുത്തര്‍ക്കും പല തരമാകും. ചില രാശികള്‍ക്കു ചില ദിവസം നല്ലതാകും, ചില ദിവസവും മോശവും.ചില ദിവസങ്ങള്‍ ഭാഗ്യം, ചിലതു ദുര്ഭാഗ്യം. ഇതിനു കാരണങ്ങള്‍ പലതാകാം. ഗ്രഹ സ്വാധീനം ഏറെ പ്രധാനമെന്നും പറയാം. കാരണം രാശിയും ഗ്രഹ സ്ഥാനവും തമ്മില്‍ ബന്ധമുണ്ട്.
രാശി അഥവാ സോഡിയാക് സൈന്‍ പ്രകാരം ഇന്നത്തെ ദിവസം അഥവാ സെപ്റ്റംബര്‍ 22 ശനിയാഴ്ച നിങ്ങള്‍ക്കു നല്ലതോ ചീത്തയോ എന്നറിയൂ. ഭാഗ്യമുണ്ടാകുമോ ദുര്ഭാഗ്യമുണ്ടാകുമോ എന്നറിയൂ,ഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമോ പ്രതികൂലമോ എന്നും അറിയൂ.
ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസവും ജോലിയില്‍ ഏറെ സ്ട്രെസ് ഉണ്ടാക്കുന്ന ദിവസമാണ്. എന്നു കരുതി നിങ്ങള്ക്കെതിരുള്ളവരെ ചെറുക്കാനും സാധിയ്ക്കും. ചിന്തിച്ചും ഒപ്പം സൂത്രം കാണിച്ചും കാര്യങ്ങള്‍ നടത്തും. കാര്യമില്ലാതെ ഒന്നിനും പോകാതിരിയ്ക്കുകയാണ് നല്ലത്.
ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം തങ്ങളുടെ മനസിലുള്ള കാര്യം ആരെങ്കിലുമായി പങ്കു വയ്ക്കാന്‍ ഏറെ ആഗ്രഹിയ്ക്കുന്ന ദിവസമാകും, ഇത്. ഇങ്ങനെ പങ്കു വയ്ക്കുന്ന കാര്യങ്ങള്‍ മററുള്ളവരുമായി നിങ്ങളെ കൂടുതല്‍ അടുപ്പിയ്ക്കുകയും ചെയ്യും. നിങ്ങളുടെ മനസിലുള്ളവ വളറെ നല്ല രീതിയില്‍ മറ്റുള്ളവരെ പറഞ്ഞു മനസിലാക്കാനും സാധിയ്ക്കും. പങ്കാളിയുമായി സന്തോഷകരമായ നിമിഷങ്ങളുണ്ടാകും. അസ്വസ്ഥമായ കാര്യങ്ങള്‍ ഉണ്ടാകുമെങ്കിലും ഇതെല്ലാം പരിഹരിയ്ക്കപ്പെടും.
ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിക്കാര്‍ക്ക് രാവിലെ പല പ്ലാനുകളും പദ്ധതികളും ലക്ഷ്യങ്ങളും വയ്ക്കുന്ന ദിവസമാണ്. എന്നാല്‍ ചെറിയ പ്രശ്നങ്ങള്‍ ഇതിനു തടസം നില്ക്കും. ഉച്ചയോടെ നിങ്ങളുടെ സാമ്പത്തികത്തില്‍ നിങ്ങള്ക്കല്പം പേടി തോന്നിയേക്കാം. എങ്കിലും മനസു പിടിവിടരുത്. വൈകീട്ടോടെ ധ്യാനം പോലുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടും.
ക്യാന്‍സര്‍ അഥലാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥലാ കര്‍ക്കിടക രാശിക്കാര്‍ക്ക് പങ്കാളി, അഥവാ പ്രണയിയുമായി പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് സ്നേഹക്കുറവു കാരണമല്ല, സ്നേഹക്കൂടുതല് കാരണമാകും. രണ്ടുപേരും വളരെ ഇമോഷണലെങ്കില് പ്രശ്ന സാധ്യത ഏറുകയും ചെയ്യും. ഇതു കൊണ്ടു തന്നെ വികാരങ്ങളെ നിയന്ത്രിയ്ക്കാന്‍ പഠിയ്ക്കുക.
ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം അധ്വാനത്തിന് സമ്മിശ്ര ഫലം ലഭിയ്ക്കുന്ന ദിവസമാണ്. ബിസിനസ് പാര്‍ട്നര്‍ഷിപ്പ് ചില നഷ്ടങ്ങള്ക്കിട വരുത്തുന്ന ദിവസം. വില്‍പ്പനക്കാര്‍ക്ക് വില്‍പ്പനയില്‍ കുറവു വരുന്ന ദിവസമാണിത്. ജേിലിക്കാര്ക്കും ചില്ലറ ബുദ്ധിമുട്ടുകള്‍ വരുന്ന ദിവസമാണ് ഇന്നത്തേത്. മുതിര്‍ന്നവര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ ചെവിക്കൊള്ളുന്നതു ഗുണം നല്‍കും.
വിര്‍ഗോ അഥവാ കന്നിരാശി
വിര്‍ഗോ അഥവാ കന്നിരാശിക്കാര്‍ക്ക് ഇന്നത്തെ ദിവസംചില പ്രശ്നങ്ങളില്‍ പ്രതികരിയ്ക്കാന്‍ കഴിയുന്ന ദിവസമാകും. ഏതെങ്കിലും വിധത്തില്‍ നിങ്ങളുടെ വ്യക്തിത്വം പ്രദര്‍ശിപ്പിയ്ക്കാന്‍ പറ്റിയ ദിവസമാകും, ഇന്ന്.
ലിബ്ര അഥവാ തുലാ രാശി
ലിബ്ര അഥവാ തുലാ രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ഭാവിയെക്കുറിച്ച് കണക്കു കൂട്ടി പ്രവര്‍ത്തിയ്ക്കേണ്ട കാര്യങ്ങളെക്കുറിച്ചു തീരുമാനിയ്ക്കുന്ന ദിവസമാണ്. ഇത് വിജയം മാത്രമേ സമ്മാനിക്കൂ. കരിയറിലും ചിന്തിയ്ക്കാത്ത ലാഭവും ഭാഗ്യവുമെല്ലാം കാണുന്നു. അവസരങ്ങള്‍ നിങ്ങളുടെ വാതിലില്‍ മുട്ടി വിളിയ്ക്കുമെന്നു വേണം, കരുതാന്‍.
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഭ്രാന്തെടുപ്പിയ്ക്കുന്ന ഏതെങ്കിലും താല്പര്യമുണ്ടാകാന് സാധ്യതയുണ്ട്. ഇതിനു വേണ്ടി ഏതറ്റം വരെ പോകാനും തയ്യാറാകും. മുതിര്‍ന്നവരുമായി സൗമ്യവും മര്യാദയുമായി ഇടപെടുന്നതാണ് കൂടുതല്‍ നല്ലത്. വൈകീട്ടോടെ വിവാഹ സംബന്ധമായ കാര്യങ്ങള്‍ക്കു സാധ്യതയുണ്ട്.
സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് പങ്കാളിയ്ക്കൊപ്പം സമയം ചെലവഴിയ്ക്കാനുളള ദിവസമാണിന്ന് നേരിട്ടോ അല്ലെങ്കില്‍ ചിന്തകളിലോ. വൈകീട്ടോടെ സം വണ്‍ സ്പെഷല്‍, അതായത് പ്രത്യേകിച്ചൊരാളെ കാണാന്‍ സാധ്യതയുണ്ട്. ഷോപ്പിംഗ് സാധ്യതയുള്ള ദിവസം കൂടിയാണ് ഇത്.
കാപ്രികോണ്‍ അഥവാ മകരം രാശി
കാപ്രികോണ്‍ അഥവാ മകരം രാശിയ്ക്ക് ഇന്നത്തെ ദിവസം അധികാരം ലഭിയ്ക്കുന്ന, അതായത് തങ്ങള്‍ക്കുള്ള അധികാരം തെളിയ്ക്കാന് പറ്റുന്ന ദിവസമാകും. പ്രത്യേകിച്ചും ഗവണ്മെന്റ് ജോലിക്കാര്‍ക്ക്. ജോലി ചെയ്യുന്നവര്‍ക്ക് അവരവരുടെ ബോസില്‍ നിന്നും അംഗീകാരം ലഭിയ്ക്കുന്ന ദിവസം കൂടിയാണ് ഇന്നത്തേത്. അവരുടെ വിശ്വാസം നേടാന്‍ പറ്റുന്ന ദിവസം. ഇതു കൊണ്ടു തന്നെ തര്‍ക്ക സംബന്ധമായ വിഷയങ്ങളെക്കുറിച്ച് അവര്‍ നിങ്ങളോടു ചര്‍ച്ച ചെയ്യാനും സാധ്യതയുണ്ട്.
അക്വാറിയസ് അഥവാ കുംഭ രാശി
അക്വാറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം ദാനം നല്‍കുന്നതിന്റെ ഗുണങ്ങള്‍ മനസിലാക്കുന്ന ദിനമാകും. വിശാല മനസോടെയുള്ള സമീപനം എത്ര നല്ലതാണെന്നു മനസിലാകുന്ന സമയം കൂടിയാണിത്. അനീതിയ്ക്കെതിരെ പോരാടാന്‍ മനസു വരുന്ന ദിവസമാണിത്. നിങ്ങളെ മറ്റുള്ളവര്‍ ബഹുമാനിയ്ക്കുന്ന ദിവസം കൂടിയാണ് ഇത്.
പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം വീടു സംബന്ധമായ കാര്യങ്ങള്‍ തീരുമാനിയ്ക്കാനുള്ള ദിവസമാണ്. പുതിയ വീടു വാങ്ങുകയോ അല്ലെങ്കില്‍ നിലവിലെ വീട് പുനര്നിര്മിയ്ക്കുകയോ. സമ്പാദ്യ കാര്യത്തില്‍ ശ്രദ്ധിയ്ക്കുക. അല്ലെങ്കില്‍ ഭാവിയില്‍ ബു്ദ്ധിമുട്ടു വരും.