For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മതേതര ഇന്ത്യയുടെ പത്ത് കഥകള്‍

By Shanoob M
|

ഇന്ന് രാജ്യത്ത് വർഗീയ ഭിന്നിപ്പ് നിലനിൽക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അവയുടെ ഉദാഹരണങ്ങൾ സാധാരണയെന്നോണം കണ്ടു വരുന്നുണ്ടോ. നൂറ്റണ്ടുകളോളം മുസ്ലിം, സിഖ്, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ രാജ്യത്ത് ജീവിച്ച അതേ സമാധാനപരമായി അവരിന്ന് ജീവിക്കുന്നുണ്ടോ.ബ്രിട്ടിഷ് ഇന്ത്യയിലെ ജീവിതത്തിന് സമാനമായി വിക്രതവും മോശവുമായ ജീവിതസാഹചര്യങ്ങളിലേക്ക് അവരേ മാറ്റി നിർത്തപെടണുണ്ടോ

hh

1. ഹിന്ദുവും മുസ്ലീമും ഒരേ പോലെ ദുഖിതനായ ദിനം

സേന്ദ്വ എന്ന പട്ടണത്തിലെ നിരാശ്രയനായ സിതാറാം എന്ന 75 വയസായ വ്രിദ്ധൻ മരണപെട്ടപ്പോൾ ഇരു വിഭാഗങ്ങളിലേയും വിശ്വാസികള്‍ മരണചടങ്ങുകളിൽ പങ്കെടുക്കുകയും, അടക്കം ചെയ്യുകയുമുണ്ടായി

y9y

2.ഹിന്ദുവായ രക്തസാക്ഷിയെ ആദരിക്കുന്ന മുസ്ലീം ജനത

18ആം നൂറ്റാണ്ടില്‍ മരണപെട്ട ഒരു ഹിന്ദൂ രക്തസാക്ഷിയെ ആദരിക്കുന്ന മുസ്ലീം ജനത ഇന്നും കേരളത്തിലെ മലപ്പുറം ജില്ലയില്‍ കാണാനാകും. ഏവരാലും ബഹുമാനിക്കപെടുന്ന കുഞേലു എന്ന വ്യക്തി ആയിരുന്നു അദ്ദേഹം. 290 വർഷങ്ങൾക്ക് മുന്പ് കോഴിക്കോട് രാജാവിന്റെ ആക്രമണം ഉണ്ടായപ്പോള്‍ 43 മുസ്ലീം സഹോദാരങ്ങളോടൊപ്പം അദ്ദേഹം ജീവന്‍ വെടിയുകയായിരുന്നു. തണ്ടാനായിരുന്ന കുഞേലു നികുതി പിരിവുമായി ബന്ധപെട്ട് ഉണ്ടായ യുദ്ധത്തില്‍ മുസ്ലീം സഹോദരങ്ങളുമായി അണി ചേരുകയായിരുന്നു.വലിയ അങ്ങാടി ജുമാ മസ്ജിദിൽ കൂടി മുസ്ലീങ്ങൾ ഇദ്ദേഹത്തിനായി പ്രാർത്ഥിക്കാറുണ്ട്. കുഞേലുവിന്റെ പിന്മുറക്കാരെയും ആ പ്രാർത്ഥനയിലേക്ക് ക്ഷണിക്കാറുണ്ട്.

m

3. പള്ളിയുടെ പുനരുദ്ധാരണത്തിനായി കൈകോർത്ത ഹിന്ദു-സിഖ് വിഭാഗങ്ങൾ

ലുദിയാനയിലെ മുസ്ലീം പള്ളിയുടെ പുനരുദ്ധാരണത്തിനായി ഹിന്ദു സിഖ് വിഭാഗങ്ങൾ കൈകോർക്കുകയുണ്ടായി. 65ശതമാനത്തോളം വരുന്ന പണിയുടെ ചിലവുകൾ വഹിച്ചതും ഇവരായിരുന്നു. ആകെ വേണ്ടി വന്ന 25 ലക്ഷം രൂപയിൽ 15 ലക്ഷം രൂപയോളം ഇവർ മാത്രം സമാഹരിച്ചു. സമധാനത്തോടെ ഒരു ഗ്രമത്തിൽ വസിക്കുന്ന മുസ്ലീം ഹിന്ദു വിഭാഗങ്ങള്‍ ഗുരുദ്വാർ നവീകരണവും സർവമത സഹായത്തോടെയാണ് നടത്തി വരാറുള്ളത്. ഒരു ഗ്രാമവാസി ടൈംസ് ഓഫ് ഇന്ത്യയെ അറിയിച്ചത്, ഗ്രാമത്തില്‍ ഈദ്, ദശറ, ദീപാവലി തുടങ്ങിയ എല്ലാ വിധ മതാഘോഷങ്ങളും ഒരുമിച്ചാണ് നടത്താറുള്ളത് എന്നായിരുന്നു.

uh

4 മുസ്ലീം ദന്പതികളുടെ പ്രസവത്തിനു സഹായിച്ച ഹിന്ദു വിശ്വാസികള്‍

ഇല്യാസ് തന്റെ ഗർഭിണിയായ ഭാര്യയുമായി ടാക്സിയിൽ ഹോസ്പിറ്റലിലേക്ക് പോവുകയായിരുന്നു. ഭാര്യക്ക് യാത്രാ മധ്യേ പ്രസവവേദന വരുകയും, എന്നാല്‍ കാർ ഡ്രൈവർ അവരെ വഴിയില്‍ ഇറങ്ങാനാവശ്യപെടുകയുമുണ്ടായി, തന്‍റെ വണ്ടിയില്‍ വച്ച് പ്രസവിക്കുന്നതിൽ അയാൾക്ക് താൽപര്യമില്ലാർന്നു. ദൂരേ കണ്ട ഒരു ഗണേശ ക്ഷേത്രത്തിലേക്ക് നടന്ന അവർ, സഹായം തേടുകയും, ഹിന്ദു വിശ്വാസികളായ ഒരു പറ്റം സ്ത്രീകള്‍ ക്ഷേത്രത്തിനകത്ത് തന്നെ പ്രസവിക്കാനുളള സൌകര്യം ഒരുക്കുകയുമുണ്ടായി. സുഖപ്രസവം ഉണ്ടാവുകയും ആരോഗ്യമുള്ള കുഞ് ജനിക്കുകയും ചെയ്തു. ഇതിന്‍റെ ഓർമ്മക്കായി ആ ദന്പതികള്‍ കുഞിനു ഗണേഷ് എന്ന പേരിടുകയുമുണ്ടായി

,mh

5. തന്റെ സുഹൃത്തിന്റെ അന്ത്യകർമങ്ങൾ ഹിന്ദൂ അചാര പ്രകാരം നടത്തിയ മുസ്ലീം .

എല്ലാ ഹിന്ദു അചാരങ്ങളും പാലിച്ച് സന്തോഷ് സിംഗ് എന്ന മനുഷ്യന്‍റെ അന്ത്യകർമങ്ങൾ നടത്തിയത് രസാക്ക് ഖാൻ തിക്കാരി എന്ന മുസ്ലീം ആയിരുന്നു. സൌഹൃദത്തിലേക്ക് മതം കടന്നു വരാതിരിക്കുന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഈ സംഭവം. രസാക്കും സന്തോഷും വർഷങ്ങളോളമായി സുഹൃത്തുക്കളായിരുന്നു. സന്തോഷിന്റെ കുടുംബവും സാന്പത്തികമായി ഉന്നതിയിലായിരുന്നില്ല, മരണ ശേഷം സന്തോഷിന്റെ ഭാര്യയെ.സാന്പത്തികമായി.സഹായിക്കാനും രസാക്ക് തയ്യാറായി.

m

6. ഗണേഷ ചതുർത്തിയും ബക്രീദും ഒരേ വേദിയില്‍ ആഘോഷം.

ഇത്തവണ മുംബൈയിലെ ബക്രീദ് ആഘോഷവേളയിൽ ചില മുസ്ലീംസ് ഗണപതി പന്തലിൽ നിസ്കരിക്കുന്നത് കാണാനായിരുന്നു. എങ്ങനെയാണിത് സംഭവിച്ചത്? ആഘോഷവേളയിൽ മുസ്ലീം പള്ളിയിൽ വിശ്വാസികളെ പൂർണമായി ഉൾക്കൊള്ളാൻ സാധിക്കില്ല എന്ന് കണ്ട ഗണേഷ ഭക്തർ തങ്ങളുടെ പന്തൽ നമസ്കാരത്തിനായി അനുവദിക്കുകയായിരുന്നു..

k

7. മതതിനും ജാതിക്കും അപ്പുറം ജയിൽ വാസികളുടെ നോൽപ് അനുഷ്ഠാനം

ലുദിയാനാ ജയിലിലെ എല്ലാ ജയിൽവാസികളും മുസ്ലീം സുഹൃത്തുക്കളോടൊപ്പം നോൽപ് അനുഷ്ഠിക്കുകയുണ്ടായി. അത് പോലെ മുസ്ലീങ്ങൾ.ജയിലിനകത്ത് ദിപാവലി, ഗുരുപുറപ്പ് എന്നിവ ഹിന്ദുവിനോടും സിഖുക്കാരോടും ഒപ്പം ആഘോഷിച്ചൂ.

mj

8. ഹനുമാന്‍ മന്ത്രങ്ങൾ ഉറുദുവിലോട്ട് മൊഴിമാറ്റിയ മുസ്ലീം

ഇരു മത വിഭാഗങ്ങൾ പരസ്പരം മനസിലാക്കാന്‍ ഉപകാരപ്രദമാകും എന്ന് ചൂണ്ടി കാണിച്ച് ആബിദ് അലവി എന്ന മുസ്ലീം യുവാവ് ഹിന്ദു മന്ത്രമായ ഹനുമാന്‍ ചാലിസ ഉറുദുവിലോട്ട് മൊഴിമാറ്റുകയുണ്ടായി.ഉത്തർ പ്രദേശിലെ ജുവാൻപൂർ കാരാനായ ആബിദ് അലവി മൂന്ന് മാസമെടുത്താണ് മൊഴിമാറ്റിയത്. ഉറുദു പുസ്തകങ്ങള്‍ ഹിന്ദിയിലോട്ട് മൊഴിമാറ്റപെടണമെന്നാണ് അദ്ദേഹം ആഗ്രഹിക്കണത്.

m

9 . മുഹമ്മദ് നബിയുടെ ജീവചരിത്രം രചിച്ച ഹിന്ദു

രാജിവ് ശർമ മുഹമ്മദ് നബിയുടെ ജീവിതം വായിക്കുകയും അതിൽ ആകൃഷ്ഠനാവുകയുമുണ്ടായി. രാജസ്ഥാനിലെ നാട്ടുഭാഷയായ മാർവാരിയിൽ അദ്ദേഹം മുഹമ്മദ് നബിയുടെ ജീവ ചരിത്രം എഴുതി. 112 പേജുള്ള പുസ്തകത്തിന്റെ പേര് "പയ്ഗാമന്പർ രൊ പയ്ഗാം" എന്നായിരുന്നു. ശർമാസ് ഈ ലൈബ്രറയിൽ ഈ പുസ്തകം സൌജന്യമായി ലഭ്യമാണ്.

fdv

10. കീർത്തനം ആലപിക്കുന്ന മുസ്ലീം

രാജിഭാബ കീർതൻകർ' എന്ന് അറിയപെടുന്ന ശയ്ക്ക് റിയാസുദീൻ അബ്ദുള്‍ ഗസ്നി വെള്ളം നിറച്ച കുടങ്ങള്‍ ചുമക്കുന്ന് മിരയുടെ ഭജനകൾ പാടാറുണ്ട്. 73 വയസായ ഇദ്ദേഹം തന്‍റെ ചെറുപ്പം മുതല്‍ ഹിന്ദു മതത്തോട് താൽപര്യം കാണിക്കുകയും അന്പലത്തിനടുത്തിരുന്ന് കീർത്തനങ്ങൾ പഠിക്കുകയും ചെയ്തിരുന്നു. ശേഷം പൂജാരികൾ ഇദ്ദേഹത്തെ മനസികാക്കുകയും കീർത്തനം ആലപിക്കാൻ ക്ഷേത്രത്തിനകത്തേക്ക് ക്ഷണിക്കുകയുമുണ്ടായി. കീർത്തനങ്ങളുടെ സമയത്ത് ആളുകൾ.ഉറങ്ങുന്നു എന്ന് മനസിലാക്കിയ റിയാസുദ്ദീൻ കീർത്തനത്തിനൊപ്പം നൃത്തം ചെയ്യുവാനും ആരംഭിച്ചു. കുറച്ച് മാസങ്ങള്‍ക്ക് ശേഷം iit bombay നടത്തിയ സപൈക്ക് മാക്കായ് ഫെസ്റ്റിവൽ കീർത്തനം ആലപിക്കുകയും ചെയ്തൂ.

Read more about: life ജീവിതം
English summary

communal-harmony

Read out stories happened in India , which tells religious harmony of the country,
X
Desktop Bottom Promotion