ആദ്യം കണ്ണിലുടക്കുന്ന അക്കംപറയും നിങ്ങളുടെ സ്വഭാവം

Posted By:
Subscribe to Boldsky

ഒരാളുടെ വ്യക്തിത്വം എന്തായാലും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണ്. പലപ്പോഴും വ്യക്തിത്വം തീരുമാനിക്കുന്നത് വളര്‍ന്നു വരുന്ന സാഹചര്യങ്ങള്‍ തന്നെയാണ്. ഭാവിയും ഭൂതവും എല്ലാം അറിയാന്‍ ജ്യോത്സ്യനെ സമീപിക്കുന്നവരും നമ്മളില്‍ ഒട്ടും കുറവല്ല. ഒരാളുടെ സ്വഭാവത്തെക്കുറിച്ചറിയാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പ്രയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. പക്ഷേ സ്വഭാവത്തിന്റെ കാര്യത്തില്‍ പലപ്പോഴും മാറ്റവും സംഭവിക്കാം. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

താഴെ കാണിച്ചിരിക്കുന്ന ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ നിങ്ങളുടെ സ്വഭാവം നമുക്ക് തിരിച്ചറിയാന്‍ കഴിയും. മാത്രമല്ല നിങ്ങള്‍ ഏത് തരക്കാരാണ് എങ്ങനെ പെരുമാറും എന്തൊക്കെ ഗുണങ്ങളുണ്ട് ഇതെല്ലാം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നതും അതാണ്. നിങ്ങള്‍ക്ക് ഈ ചിത്രത്തില്‍ ആദ്യം കണ്ണിലുടക്കുന്നത് എന്താണ് അത് നോക്കി നിങ്ങളുടെ സ്വഭാവത്തെ മനസ്സിലാക്കാന്‍ സാധിക്കും. എങ്ങനെയെന്ന് നോക്കാം.

ഒന്ന് തിരഞ്ഞെടുക്കുന്നെങ്കില്‍

ഒന്ന് തിരഞ്ഞെടുക്കുന്നെങ്കില്‍

നിങ്ങള്‍ ഈ ചിത്രത്തില്‍ ഒന്നാണ് തിരഞ്ഞെടുത്തതെങ്കില്‍ വളരെ സ്വാതന്ത്ര്യത്തോടെയും സ്വന്തം അഭിപ്രായത്തോടെയും കാര്യങ്ങള്‍ ചെയ്യാന്‍ തീരുമാനിക്കുന്നവരായിരിക്കും. എന്താണ് ജീവിതത്തില്‍ ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് അത് ചെയ്ത് തീര്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങള്‍ കീഴടക്കുന്നതിനായി എത്ര കഷ്ടപ്പെടുന്നതിനും നിങ്ങള്‍ തയ്യാറായിരിക്കും. നിങ്ങളുടെ ജീവിതം മാത്രമല്ല മധുരതരമാക്കുന്നതിന് മറ്റുള്ളവരുടേതും അത്തരത്തില്‍ ആക്കുന്നതിന് നിങ്ങള്‍ക്ക് കഴിയുന്നു. എന്നാല്‍ ചില സമയങ്ങളിലെങ്കിലും ആളുകള്‍ നിങ്ങളുമായി സംസാരിക്കുന്നതിന് പ്രയാസപ്പെടുന്നു.

രണ്ട് തിരഞ്ഞെടുക്കുന്നെങ്കില്‍

രണ്ട് തിരഞ്ഞെടുക്കുന്നെങ്കില്‍

നിങ്ങള്‍ രണ്ടാണ് ഇനി തിരഞ്ഞെടുക്കുന്നതെങ്കില്‍ വിശ്വസിക്കാന്‍ കൊള്ളുന്നവരായിരിക്കും നിങ്ങള്‍. മാത്രമല്ല എന്തിനു വേണ്ടിയും കഠിനാധ്വാനം ചെയ്യുന്നതിന് ഇവര്‍ക്ക് കഴിയുന്നു. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതിന് ഇവര്‍ക്ക് കഴിയുന്നു. നിങ്ങളുടെ നല്ല സ്വഭാവം കൊണ്ട് തന്നെ ആളുകള്‍ നിങ്ങളെ വിശ്വസിക്കുന്നു. ജോലിസംബന്ധമായ ഏത് ഉത്തരവാദിത്വങ്ങളും നല്ല രീതിയില്‍ കൊണ്ട് പോവുന്നതിന് നിങ്ങള്‍ക്ക് കഴിയുന്നു. മാത്രമല്ല ഏത് കാര്യവും ചിന്തിച്ച് തീരുമാനം എടുക്കുന്നതിന് ശ്രമിക്കുന്നു.

മൂന്നാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍

മൂന്നാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍

ഇനി നിങ്ങളുടെ കണ്ണിലുടക്കിയത് മൂന്നാണെങ്കില്‍ നിങ്ങള്‍ പല പുതിയ ആശയങ്ങളും മുന്നിലേക്ക് കൊണ്ട് വരുന്നവരായിരിക്കും. എപ്പോഴും ഒറ്റക്കിരിക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. അന്തര്‍മുഖത്വം ഇവരുടെ മുഖമുദ്രയായിരിക്കും. എന്നാല്‍ മറ്റുള്ളവരുമായി എപ്പോഴും ഒരു അടുപ്പം സൂക്ഷിക്കാന്‍ ഇവര്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും. ഒരിക്കലും കപടത ഇവരുടെ നിഖണ്ഡുവില്‍ ഉണ്ടായിരിക്കില്ല. ധാര്‍മികതയോടു കൂടി കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ശ്രമിച്ചു കൊണ്ടേ ഇരിക്കും. നിങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കും മാത്രമല്ല അതിന് വേണ്ടി എത്രത്തോളം വാദിക്കുന്നതിനും നിങ്ങള്‍ തയ്യാറാവുന്നു.

നാലാണ് തിരഞ്ഞെടുക്കുന്നെങ്കില്‍

നാലാണ് തിരഞ്ഞെടുക്കുന്നെങ്കില്‍

വളരെയധികം ചിന്തിച്ച് കാര്യങ്ങള്‍ ചെയ്യുന്നവരായിരിക്കും ഇവര്‍. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ പലപ്പോഴും പൂര്‍ണമായും ചെയ്ത് തീര്‍ക്കുന്നതിന് ഇവര്‍ക്ക് കഴിയുന്നു. എന്നാല്‍ പലപ്പോഴും ചെറിയ ചില തെറ്റിദ്ധാരണകളുടെ പുറത്ത് പല വിധത്തില്‍ നിങ്ങള്‍ക്ക് പ്രശ്‌നമുണ്ടാവുന്നതിനും മന പ്രയാസത്തിനും ഉള്ള സാധ്യത വളരെ കൂടുതലാണ്. ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നതിന് സ്വന്തമായ ഇടം വളരെ അത്യാവശ്യമായിരിക്കും നിങ്ങള്‍ക്ക്. മറ്റുള്ളവരെ ബഹുമാനിക്കുന്നതിനും വികാരപരമായി പെരുമാറുന്നതിനും നിങ്ങള്‍ ശ്രമിക്കുന്നു.

അഞ്ചാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍

അഞ്ചാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍

നിങ്ങളില്‍ നല്ലതു പോലെ വിശ്വാസമുള്ളയാളായിരിക്കും. മാത്രമല്ല സ്വതന്ത്രമായി നില്‍ക്കുന്നതിനും സ്വന്തം ഇഷ്ടത്തിനും പ്രാധാന്യം കൊടുക്കുന്നയാളായിരിക്കും നിങ്ങള്‍. നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരുടേയും കുടുംബത്തിന്റേയും നെടുംതൂണായിരിക്കും നിങ്ങള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്വപ്‌നങ്ങളെ പിന്തുടരുന്നയാളായിരിക്കും നിങ്ങള്‍. സ്വപ്‌നം കീഴടക്കാന്‍ തക്ക ആത്മവിശ്വാസം നിങ്ങളില്‍ വളരെ കൂടുതലായിരിക്കും. മറ്റുള്ളവരില്‍ നിന്നും വിശ്വാസം മാത്രമാണ് നിങ്ങള്‍ ആവശ്യപ്പെടുന്നത്. മാത്രമല്ല സത്യത്തെ അംഗീകരിക്കാനുള്ള മനസ്സും ധൈര്യവും നിങ്ങള്‍ക്കുണ്ടാവും.

 ആറാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍

ആറാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍

ബന്ധങ്ങളുടെ കാര്യത്തില്‍ വളരെ ശ്രദ്ധാലുക്കളായിരിക്കും നിങ്ങള്‍. എപ്പോഴും സന്തോഷത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങള്‍ അതുകൊണ്ട് തന്നെ എപ്പോഴും നിങ്ങളുടെ ചുറ്റും സുഹൃത്തുക്കള്‍ ഉണ്ടായിരിക്കും. മാത്രമല്ല മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ മുന്നിലായിരിക്കും. നിങ്ങളെ സ്‌നേഹിക്കാത്തവരെ പോലും തിരിച്ച് സ്‌നേഹിക്കുന്നതിനുള്ള മനസ്സ് നിങ്ങള്‍ക്കുണ്ടാവുന്നു.

ഏഴാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍

ഏഴാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍

നിങ്ങള്‍ ഏഴാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വളരെയധികം തമാശ ഇഷ്ടപ്പെടുന്ന പ്രകൃതക്കാരായിരിക്കും. മറ്റുള്ളവരെ ചിരിപ്പിക്കുക എന്നതായിരിക്കും പലപ്പോഴും നിങ്ങളുടെ ദൗത്യം. നിങ്ങളുടെ വ്യക്തിത്വം പലപ്പോഴും മറ്റുള്ളവരെ പോലും സ്വാധീനിക്കുന്നു. എന്നും സന്തോഷത്തോടെ ഇരിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നു. ഇത് ജീവിതത്തിനോടുള്ള നിങ്ങളുടെ ഇഷ്ടം വര്‍ദ്ധിപ്പിക്കുന്നു.

 എട്ടാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍

എട്ടാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍

എട്ടാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ ജീവിതത്തെ ഒരു വലിയ സമ്മാനമായി കൊണ്ട് നടക്കുന്നവരായിരിക്കും നിങ്ങള്‍. നേട്ടങ്ങള്‍ കൊണ്ട് ജീവിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരായിരിക്കും. നിങ്ങളുടെ സന്തോഷവും സങ്കടവും എല്ലാം പ്രിയപ്പെട്ടവള്‍ക്കു മുന്‍പിലായിരിക്കും കൂടുതല്‍ പ്രകടമാവുന്നത്. മറ്റുള്ളവരോട് സ്‌നേഹം പ്രകടിപ്പിക്കാന്‍ നിങ്ങളെ കഴിഞ്ഞേ ആളുള്ളൂ. മാത്രമല്ല ആരോഗ്യകരമായ ഒരു ആറ്റിറ്റിയൂഡ് ആയിരിക്കും നിങ്ങളുടേത്.

English summary

personality revelations

You wont believe that these results can be so apt! All that you need to do is pick a symbol and it will help reveal your personality. Check it out and let us know on how well your personality can be defined