ഇതിലേതെങ്കിലും ഒന്ന് തിരഞ്ഞെടുക്കൂ, ഭാഗ്യമറിയാം

Posted By:
Subscribe to Boldsky

ജീവിതം എന്ന് പറയുന്നത് ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ കളിയാണ്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ എന്തൊക്കെ ഭാഗ്യങ്ങള്‍ നമ്മളെ തേടിയെത്തുന്നുവെന്ന് നമുക്കൊന്നും അറിയില്ല. ഭാഗ്യം മാത്രമല്ല നിര്‍ഭാഗ്യങ്ങളും ഇത്തരത്തില്‍ നമ്മുടെ ജീവിതത്തില്‍ മാറി മറിഞ്ഞ് വരാറുണ്ട്. ഇത് പല തരത്തിലാണ് ജീവിതത്തില്‍ നമ്മുടെ ആഗ്രഹങ്ങള്‍ക്ക് വില്ലനാവുന്നത്. ഇനി പറയുന്ന ചിഹ്നങ്ങള്‍ നമ്മുടെ ജീവിതത്തിലും വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്.

ലേഖനത്തില്‍ പറയുന്ന ചിഹ്നങ്ങളില്‍ ഏറ്റവും ആദ്യം തിരഞ്ഞെടുക്കപ്പെടുന്നത് ഏതാണെന്ന് നോക്കി നമുക്ക് പെട്ടെന്ന് തന്നെ ഭാഗ്യം തീരുമാനിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ തരത്തിലുള്ള മാറ്റങ്ങളാണ് വരുത്തുന്നത് എന്ന് നോക്കാം. പലര്‍ക്കും ഭാഗ്യം കൊണ്ട് വരുന്നതിന് ഇത് കാരണമാകുന്നു.

പുനര്‍ജന്മത്തില്‍ നിങ്ങളെന്താവും, അറിയാം ആ രഹസ്യം

ഏതൊക്കെ ചിഹ്നങ്ങളാണ് നിങ്ങള്‍ ആദ്യം തിരഞ്ഞെടുക്കുന്നത് എന്ന് നോക്കാം. അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഇതിലേതെങ്കിലും ഒന്ന് തിരഞ്ഞെടുത്താല്‍ അതിന് തക്കതായ ഭാഗ്യവും കാരണങ്ങളും നമുക്ക് കണ്ടെത്താവുന്നതാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ഈ ചിഹ്നത്തിലൂടെ എന്ന് നോക്കാം.

നോര്‍ത്ത് സ്റ്റാര്‍

നോര്‍ത്ത് സ്റ്റാര്‍

നിങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഒരു നോര്‍ത്ത് സ്റ്റാര്‍ ആണെങ്കില്‍ ലക്ഷ്യത്തിലേക്കെത്തുന്നതിന് നിങ്ങള്‍ക്ക് പെട്ടെന്ന് കഴിയുന്നു എന്നാണ് സൂചിപ്പിക്കുന്നത്. മനസ്സില്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ അത് ഉടനേ നടപ്പിലാക്കാന്‍ ശ്രമിക്കുന്നവരാണ് നോര്‍ത്ത് സ്റ്റാര്‍ തിരഞ്ഞെടുക്കുന്നവര്‍. ഒരിക്കലും ഇത്തരമൊരു തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ നഷ്ടപ്പെടേണ്ടി വരില്ല. ഏത് ലക്ഷ്യവും പൂര്‍ത്തീകരിക്കുന്നവരായിരിക്കും ഇവര്‍.

ത്രിമൂര്‍ത്തി ചിഹ്നം

ത്രിമൂര്‍ത്തി ചിഹ്നം

ത്രിമൂര്‍ത്തികളുടെ ചിഹ്നം ആണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ ജീവിതത്തിലെ ഏത് പ്രതിസന്ധിയേയും നല്ല കൂളായി കൈകാര്യം ചെയ്യുന്നവരാണ് നിങ്ങള്‍ എന്നതിനെ സൂചിപ്പിക്കുന്നു. മാത്രമല്ല ഭാഗ്യം പലപ്പോഴും പടിവാതില്‍ക്കല്‍ വന്ന് നില്‍ക്കുന്നതും ഇവരുടെ പ്രത്യേകതയാണ്. എത്ര വലിയ പ്രതിസന്ധിയിലും തളര്‍ന്ന് പോവാത്തവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ഏത് വലിയ പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്നവരായിരിക്കും ഇവര്‍.

മാജിക് സിംബല്‍

മാജിക് സിംബല്‍

ചിത്രത്തില്‍ കാണുന്നതു പോലുള്ള മാജിക് സിംബല്‍ ആണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവരായിരിക്കും. എപ്പോഴും യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. ഭയത്തോയെയല്ലാതെ ഏത് കാര്യത്തേയും സമീപിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നു. എന്താണ് നിങ്ങള്‍ക്ക് ചുറ്റും നടക്കുന്നതെന്ന് പലപ്പോഴും നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കുകയില്ല.

 നിയമചക്രം

നിയമചക്രം

നിയമചക്രമാണ് നിങ്ങളുടെ ചിഹ്നമെങ്കില്‍ ജീവിതത്തെ കൃത്യമായ കാഴ്ചപ്പാടോടെ നോക്കിക്കാണുന്നവരായിരിക്കും നിങ്ങള്‍ എന്നാണ് പറയുന്നത്. പ്രതീക്ഷകളോടെ ജീവിതം കൊണ്ടു പോവുന്നതിന് വളരെ എളുപ്പമായിരിക്കും നിങ്ങള്‍ക്ക്. ജീവിതത്തില്‍ എടുക്കുന്ന ഏത് തീരുമാനത്തിനും ന്യായത്തിന്റേയും നീതിയുടേയും പിന്തുണ ഉണ്ടാവും. തീരുമാനം എടുത്ത് കൃത്യമായി അറിയേണ്ടതും ഇവരുടെ ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടതായിരിക്കും.

 ഓം ചിഹ്നമെങ്കില്‍

ഓം ചിഹ്നമെങ്കില്‍

ഓം ചിഹ്നമാണ് നിങ്ങള്‍ക്കെങ്കില്‍ ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള ഐശ്വര്യങ്ങളും ഉണ്ടാവുന്നു. മാത്രമല്ല സാമ്പത്തികമായും മറ്റെല്ലാ തരത്തിലും നമ്മുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഈചിഹ്നത്തിന് കഴിയുന്നു. നല്ല വാര്‍ത്തകള്‍ കേള്‍ക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഓം ചിഹ്നം. ഇതാണ് നിങ്ങള്‍ ജീവിതത്തില്‍ തിരഞ്ഞെടുക്കുകയെങ്കില്‍ അത് എല്ലാ വിധത്തിലും നിങ്ങളെ വിജയത്തിലേക്ക് എത്തിക്കുന്നു.

English summary

psychological games

All that you need to do is pick a symbol and check on how it relates to your personality. Choosing any of these ancient symbols is believed to reveal about your current situation. Check it out.
Story first published: Tuesday, April 24, 2018, 11:37 [IST]