ഭര്‍ത്താവിന്റെ ഭാഗ്യത്തിന് ഈ രാശിക്കാരിയായ പെണ്ണ്‌

Posted By:
Subscribe to Boldsky

വിവാഹത്തിനൊരുങ്ങുന്നവര്‍ക്ക് വിവാഹം കഴിക്കാന്‍ പോവുന്ന പെണ്‍കുട്ടിയെക്കുറിച്ച് പല വിധത്തിലുള്ള സങ്കല്‍പ്പങ്ങളുണ്ടാവും. എന്നാല്‍ എത്രയൊക്കെ പുറംമോടി കണ്ടാലും പെണ്ണിന്റെ സ്വഭാവം മനസ്സിലാക്കാന്‍ അല്‍പം ബുദ്ധിമുട്ടാണ്. എന്നാല്‍ വിവാഹത്തിന് ഒരുങ്ങുന്ന പുരുഷന്‍മാര്‍ക്ക് രാശിപ്രകാരം പെണ്ണിനെ മനസ്സിലാക്കാം. അനുയോജ്യയായ പങ്കാളിയാണോ തനിക്ക് ലഭിക്കാന്‍ പോവുന്നതെന്നും ലഭിച്ചതെന്നും നമുക്ക് രാശിപ്രകാരം മനസ്സിലാക്കാം. ജ്യോതിശാസ്ത്രപ്രകാരം പല വിധത്തില്‍ വിവാഹത്തിന് ചേര്‍ച്ച നോക്കുന്നവരാണ് എല്ലാവരും.

നിങ്ങളില്‍ സാമ്പത്തിക നേട്ടമുണ്ടാക്കും മാസം ഇതാണ്

എന്നാല്‍ രാശിപ്രകാരം നിങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ അനുയോജ്യമായ പെണ്ണേതാണെന്ന് നോക്കാം. ചില രാശിക്കാരെ വിവാഹം കഴിക്കുന്നത് വിവാഹം കഴിക്കാന്‍ പോവുന്ന ചെക്കന് ഐശ്വര്യവും നേട്ടവും ഉണ്ടാക്കുന്നതാണ്. സോഡിയാക് സൈന്‍ പ്രകാരം ഏതൊക്കെ പെണ്‍കുട്ടികളെ വിവാഹം കഴിച്ചാല്‍ അത് നിങ്ങളുടെ ഐശ്വര്യത്തിനും ഉയര്‍ച്ചക്കും സഹായിക്കുന്നു എന്ന് നോക്കാം.

കര്‍ക്കിടക രാശി

കര്‍ക്കിടക രാശി

വിവാഹം കഴിക്കാന്‍ പോവുന്ന സ്ത്രീകള്‍ കര്‍ക്കിടക രാശിക്കാരാണ് എങ്കില്‍ ഇവര്‍ ഭര്‍ത്താവിനെ അനുസരിച്ച് ജീവിക്കുന്നവരായിരിക്കും. മാത്രമല്ല ഇവര്‍ ഉത്തമ പങ്കാളികളായിരിക്കും.മൃദുസ്വഭാവമുള്ള, ആശ്രയിക്കാവുന്ന ഗണത്തില്‍ പെട്ടവരാണ് കര്‍ക്കിടക രാശിക്കാരുടെ വിഭാഗത്തില്‍ വരുന്ന സ്ത്രീകള്‍.

 മിഥുനം രാശി

മിഥുനം രാശി

എത്രയൊക്കെ വിപരീതസാഹചര്യങ്ങളുണ്ടാകുമ്പോഴും ബന്ധത്തില്‍ തന്നെ ഉറച്ചുനില്‍ക്കാന്‍ എല്ലാ രീതിയിലും ശ്രമിയ്ക്കുന്നവരായിരിക്കും ഈ രാശിക്കാരായ സ്ത്രീകള്‍. ഭര്‍ത്താവിനെ സ്‌നേഹിക്കാനും അനുസരിക്കാനും മാത്രം അറിയുന്നവരായിരിക്കും ഇവര്‍. മാത്രമല്ല ഏത് കാര്യത്തിനും പങ്കാളിയ്ക്കു പിന്തുണ നല്‍കാന്‍ ശ്രമിയ്ക്കുന്നവരായിരിക്കും ഇവര്‍.

 മേടം രാശി

മേടം രാശി

മേടം രാശിയില്‍ പെട്ട സ്ത്രീകളെ വിവാഹം കഴിക്കുന്നത് ഭര്‍ത്താവിന് ഐശ്വര്യം ഉണ്ടാക്കുന്ന ഒന്നാണ്. ഈ രാശിയില്‍ പെട്ട സ്ത്രീകളും വിവാഹത്തിന് ഉത്തമകളാണ്. ഭര്‍ത്താവിന്റെ ആഗ്രഹങ്ങള്‍ക്ക് താങ്ങും തുണയുമാകുന്നവര്‍. മാത്രമല്ല കുടുംബത്തിനാണ് ആദ്യം പിന്തുണ നല്‍കുന്നത്.

 ഇടവം രാശിക്കാര്‍

ഇടവം രാശിക്കാര്‍

ഭര്‍ത്താവിനെ അവഗണിയ്ക്കാത്തവരായിരിക്കും ഇത്തരം സ്ത്രീകള്‍. കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളും ജോലികളുമെല്ലാം കൃത്യമായി ചെയ്യുന്ന വിഭാഗത്തില്‍ പെടുന്ന സ്ത്രീകള്‍. എപ്പോഴും ഉന്മേഷത്തോടെയും ചുറുചുറുക്കോടെയും കാര്യങ്ങള്‍ ചെയ്യുന്നവര്‍.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാരായ സ്ത്രീകള്‍ വിവാഹം കഴിയ്ക്കാന്‍ പുരുഷന് ഏറെ ചേര്‍ന്നവരായിരിക്കും. ആകര്‍ഷതത്വമുള്ള, ശക്തയായ സ്ത്രീ സാന്നിധ്യമായിരിയ്ക്കും, ഇവള്‍. സ്വന്തമായ അഭിപ്രായങ്ങളുള്ളവരായിരിക്കും ഇത്തരക്കാര്‍. മാത്രമല്ല പല വിധത്തിലുള്ള നേട്ടങ്ങളും ഇവരുടെ ഐശ്വര്യത്തിലൂടെ ഭര്‍ത്താവിന് ലഭിക്കുന്നു.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചിക രാശിയില്‍ വരുന്ന സ്ത്രീകള്‍ക്ക് ഏത് പ്രതിബന്ധത്തേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പങ്കാളിയ്‌ക്കൊപ്പമെങ്കിലും സ്വന്തമായ വ്യക്തിത്വവും അസ്തിത്വവുമുള്ളവരുമായിരിക്കും ഇവര്‍. മാത്രമല്ല ഇവരിലൂടെ ഭര്‍ത്താവിന് സാമ്പത്തിക നേട്ടത്തിനും ഇവര്‍ കാരണമാകും.

ധനു രാശി

ധനു രാശി

ധനു രാശിക്കാരായ സ്ത്രീകളെ വിവാഹം കഴിക്കുന്ന ചെറുപ്പക്കാര്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങള്‍ ലഭിക്കുന്നു. കുടുംബത്തിലേക്ക് ഐശ്വര്യം കൊണ്ട് വരാന്‍ ഇവര്‍ക്ക് സാധിക്കുന്നു.

English summary

best women to Marriage according to the Zodiac Signs

Your zodiac sign can reveal whether you tend to be happy in marriage read on