രാശിപ്രകാരം 2018ല്‍ നിങ്ങളുടെ ഭാവിയെക്കുറിച്ചറിയൂ

Posted By:
Subscribe to Boldsky

സോഡിയാക് സൈന്‍ അഥവാ രാശി പിറന്ന മാസം അനുസരിച്ചാണുള്ളത്. രാശി നമ്മളെക്കുറിച്ചു പറയുന്ന പല കാര്യങ്ങളുമുണ്ട്. ഭൂതവും ഭാവിയും വര്‍ത്തമാനവുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

2018ല്‍ ഓരോ സോഡിയാക് സൈനിനും എന്തായിരിയ്ക്കും ഭാവിയെന്നതും വിശദീകരിയ്ക്കുന്നുണ്ട്. 2018 നിങ്ങള്‍ക്കായി നല്ലതോ ചീത്തയോ എന്നു കണ്ടെത്താനുള്ള വഴി.

തള്ളവിരല്‍ പറയും വല്ലാത്ത രഹസ്യങ്ങള്‍

2018 ലെ ഭാവിഫലം സോഡിയാക് സൈന്‍ പ്രകാരം എന്തൊക്കെ വെളിപ്പെടുത്തുന്നുവെന്നു നോക്കൂ,

ഏരീസ്

ഏരീസ്

ഏരീസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് 2018ല്‍ പ്രണയസംബന്ധമായ നേട്ടങ്ങളുണ്ടാകും. താമസിയ്ക്കുന്നിടത്തു നിന്നും വേറെ സ്ഥലത്തേയ്ക്കു മാറാന്‍ സാ്ധ്യതയുണ്ട്. വീടു പുനര്‍നിര്‍മിയ്ക്കാനും സാധ്യതയുള്ള വര്‍ഷമാണ് 2018. കരിയര്‍ സംബന്ധമായി ഉയര്‍ച്ചകളുണ്ടാകാന്‍ സാധ്യതയുണ്ട്.

ടോറസ്

ടോറസ്

ടോറസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് അത്ര നല്ലതല്ല 2018 എന്നുവേണം പറയാന്‍. കഠിനാധ്വാനം ചെയ്താലേ നേട്ടങ്ങള്‍ ലഭിയ്ക്കൂ. കരിയറില്‍ സീനിയേഴ്‌സില്‍ നിന്നും പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്.

ജെമിനി

ജെമിനി

ജെമിനിയില്‍ ഡിസൈനിംഗ്, ആര്‍ട്‌സ്, ജേര്‍ണലിസം വിഭാഗത്തില്‍ പെട്ടവര്‍ക്ക് 2018 നല്ല വര്‍ഷമാണ്. കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസമുണ്ടാകുമെങ്കിലും പറഞ്ഞു തീര്‍ക്കാനും സാധ്യതയേറെയാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പ്രണയം, വിവാഹം, ബന്ധങ്ങള്‍ എന്നീ കാര്യങ്ങളില്‍ 2018 അത്ര നല്ല വര്‍ഷമാകില്ല. കുടുംബവും സൗഹൃദവും നല്ല രീതിയില്‍ മുന്നോട്ടു പോകാനുള്ള സാധ്യതയേറെയാണ്. ബിസിനസില്‍ വിദേശവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിയ്ക്കുന്നത് വിജയം കാണും. ആരോഗ്യപരമായി നല്ല വര്‍ഷം.

ലിയോ

ലിയോ

ലിയോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വരുന്ന വര്‍ഷമാണെങ്കിലും കാര്യങ്ങള്‍ നടന്നുകിട്ടും. താഴെയുള്ള സഹോദരങ്ങള്‍ക്ക് ആരോഗ്യപരമായ ചെറിയ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. ജോലിസംബന്ധമായി വിദേശയാത്രകള്‍ വേണ്ടി വന്നേക്കും. കൃത്യസമയത്ത് ഉറങ്ങുന്നത് ആരോഗ്യപരമായ പ്രശ്‌നങ്ങളൊഴിവാക്കാന്‍ സഹായിക്കും.

വിര്‍ഗോ

വിര്‍ഗോ

വിര്‍ഗോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് സാമ്പത്തിക ഉന്നമനമുണ്ടാകുന്ന വര്‍ഷമാണ് 2018. ജോലിയിലെ കഠിനാധ്വാനത്തിന് സീനിയേഴ്‌സില്‍ നിന്നും അംഗീകാരം ലഭിയ്ക്കും. ശമ്പളവര്‍ദ്ധനവുണ്ടാകും. കടബാധ്യതകളില്‍ നിന്നും മോചനം നേടും. കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധ വേണം. കുട്ടികള്‍ക്ക് ചെറിയ തോതില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്.

ലിബ്ര

ലിബ്ര

ലിബ്ര വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇത് നല്ല വര്‍ഷമാണ്. അധ്വാനവും ആത്മവിശ്വാസവും ധൈര്യവും പുതിയ ഉയരങ്ങളിലെത്തിയ്ക്കും. വ്യക്തിപരമായും തൊഴില്‍ പരമായും നല്ല ഉയര്‍ച്ച നേടും.

സ്‌കോര്‍പിയോ

സ്‌കോര്‍പിയോ

സ്‌കോര്‍പിയോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് 2018 ഇടകലര്‍ന്ന വര്‍ഷമാണ്. യാത്രകള്‍ക്കു പോകും. വിചാരിക്കാതിരിക്കുന്ന ചിലവുകള്‍ വന്നു ചേരും. ചുറ്റുമുള്ളവരുമായി നല്ല ബന്ധം പുലര്‍ത്താന്‍ ശ്രമിയ്ക്കുക.

സാജിറ്റേറിയസ്

സാജിറ്റേറിയസ്

സാജിറ്റേറിയസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് സാമ്പത്തികമായി 2018 നല്ല വര്‍ഷമാണ്. കുടുംബത്തുള്ളവരുടെ പിന്തുണ ലഭിയ്ക്കും. എന്നാല്‍ പറയുന്ന വാക്കുകള്‍ സൂക്ഷിച്ചുപയോഗിയ്ക്കുക.

കാപ്രികോണ്‍

കാപ്രികോണ്‍

കാപ്രികോണ്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് 2018 പ്രൊഫഷണലായി ഏറെ ഗുണം നല്‍കുന്ന ഒരു സമയമാണ്. പൊസററീവായ മാറ്റങ്ങള്‍ തൊഴില്‍പരമായി ഉണ്ടാകും. വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ക്കു സാധ്യതയുള്ള വര്‍ഷം കൂടിയാണിത്.

അക്വേറിയസ്

അക്വേറിയസ്

അക്വേറിയസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് വ്യക്തിപരമായും തൊഴില്‍ പരമായും ഉയര്‍ച്ചയുണ്ടാകുന്ന വര്‍ഷമാണ് 2018. ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം തോന്നാന്‍ സാധ്യതയുള്ള വര്‍ഷം. സാമ്പത്തിക ഉന്നമനവും ഫലം.

പീസസ്

പീസസ്

പീസസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് 2018 ജീവിതശൈലിയിലെ മാറ്റങ്ങളുടെ സമയമാകും. പ്രൊഫഷണല്‍, വ്യക്തി ജീവിതങ്ങളില്‍ ഉയര്‍ച്ചയുണ്ടാകും. അല്‍പം അധ്വാനമെടുത്താല്‍ തൊഴില്‍പരമായി ഉയര്‍ച്ച നേടാം. കുടുംബത്തിന്റെ പിന്തുണയുമുണ്ടാകും.

English summary

2018 Future Predictions Of Each Zodiac Sign

2018 Future Predictions Of Each Zodiac Sign, read more to know about,