മൊബൈല്‍ നമ്പര്‍ കൂട്ടിനോക്കൂ, രഹസ്യമുണ്ട്

Posted By:
Subscribe to Boldsky

മൊബൈലില്ലാത്തവര്‍ ഇപ്പോഴത്തെ കാലത്തു ചുരുങ്ങും. ഇഷ്ടനമ്പര്‍ കിട്ടാനും സാധ്യതകളുണ്ട്. ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രം നോക്കിയും മൊബൈല്‍ നമ്പര്‍ തെരഞ്ഞെടുക്കുന്നവര്‍ ചുരുക്കമല്ല.

മൊബൈല്‍ നമ്പറും പല കാര്യങ്ങളും വിശദീകരിയ്ക്കുന്നുണ്ട്. മൊബൈലിന്റെ എല്ലാ അക്കങ്ങളും കൂട്ടിക്കിട്ടി ലഭിയ്ക്കുന്ന സംഖ്യ. ഉദാഹരണത്തിന് 89191112234 എന്ന സംഖ്യ കൂട്ടിയാല്‍ ലഭിയ്ക്കുന്നത് 5 ആണ്. 8+9_1+9+1+1+1+2+2+3+4 = 5. ഇതാണ് ഇവിടെ പറയുന്ന നമ്പര്‍.

നമ്പറുകള്‍ പറയുന്ന കാര്യങ്ങള്‍ക്കിടിസ്ഥാനത്തില്‍ മൊബൈല്‍ നമ്പറുകള്‍ തെരഞ്ഞെടുക്കാം. അല്ലെങ്കില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നിങ്ങള്‍ക്കു ശുഭകരമോയെന്നു കണ്ടെത്താം. അത് നിങ്ങളെക്കുറിച്ചെന്തു വിശദീകരിയ്ക്കുന്നുവെന്നു പറയാം.

1

1

1 എന്നത് സ്വാധീനശക്തിയുള്ള നമ്പറാണ്. ഇത് ബിസിനസുകാര്‍ക്കും ജോലിസംബന്ധമായ കാര്യങ്ങളില്‍ ഉയര്‍ച്ച നേടേണ്ടവര്‍ക്കും സഹായകമാണ്. പ്രണയം തേടുന്നവര്‍ക്ക് ഇതത്ര നല്ലതല്ല.

2

2

റൊമാന്‍സിനു ചേര്‍ന്ന നമ്പറാണ് 2. ഈ നമ്പറെങ്കില്‍ ദയയുള്ളവരും നയതന്ത്രശാലികളുമായിരിയ്ക്കും. സെയില്‍സ് സംബന്ധമായ ജോലികളുള്ളവര്‍ക്കു ചേര്‍ന്ന നമ്പറാണിത്.

3

3

ആര്‍ട്ടിസ്റ്റുകള്‍ക്കും പാട്ടുകാര്‍ക്കുമെല്ലാം ചേര്‍ന്ന നമ്പറാണ് 3. ഇതുപോലെ എഴുത്തു സംബന്ധമായ ജോലികള്‍ ചെയ്യുന്നവര്‍ക്കും. കൂടുതല്‍ ആ്ഗ്രഹങ്ങളുള്ളവര്‍ക്കു ചേര്‍ന്ന നമ്പറുമല്ല.

4

4

4 നല്ല ഉറപ്പുള്ള വിശ്വാസയോഗ്യമായ നമ്പറാണ്. ഇൗ നമ്പര്‍ ബാങ്കിംഗ്, ലോ തുടങ്ങിയ ജോലികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ചേര്‍ന്നതുമാണ്. ഒറ്റയ്ക്കു ജീവിക്കുന്നുവെങ്കില്‍ ഈ നമ്പര്‍ നല്ലതല്ല.

5

5

സാഹസികപ്രിയര്‍ക്കു ചേര്‍ന്നതാണ് 5 എന്ന നമ്പര്‍. സ്വാതന്ത്ര്യമാഗ്രഹിയ്ക്കുന്നവര്‍ക്കും ഒറ്റയ്ക്കു ജീവിയ്ക്കുന്നവര്‍ക്കും ചേര്‍ന്ന നമ്പര്‍. മാനസികപ്രശ്‌നങ്ങളുള്ളവര്‍ക്കും കുടുംബത്തോടു ചേര്‍ന്നു നില്‍ക്കുന്നവര്‍ക്കും അത്ര ചേര്‍ന്ന നമ്പറല്ല.

6

6

6 കുടുംബവുമായി അടുപ്പം പുലര്‍ത്തുന്ന ആളുകള്‍ക്കുള്ള നമ്പറാണ്. കുടംബസൗഹൃദ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന നമ്പര്‍. ബിസിനസ് സംബന്ധമായ യാത്രകള്‍ ചെയ്യുന്നവര്‍ക്കു ചേര്‍ന്ന നമ്പര്‍. പ്രണയിക്കുന്നവര്‍ക്കും പ്രണയം തേടുന്നവര്‍ക്കും നല്ലതുമല്ല.

7

7

7 എന്ന നമ്പര്‍ ചിന്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പറ്റിയ നമ്പറാണ്. പൊസറ്റീവിറ്റിയിലും ജീവിതത്തിന്റെ സന്തുലിതാവസ്ഥയും നില നിര്‍ത്തുന്ന നമ്പര്‍.

8

8

8 എന്ന നമ്പര്‍ സ്വന്തം ബിസിനസുകളുള്ളവര്‍ക്കു നല്ല നമ്പറാണ്. കരിയര്‍, ധനസംബന്ധമായ ഉയര്‍ച്ച വേണമെന്നാഗ്രഹമുള്ള, കൂടുതല്‍ ആഗ്രഹങ്ങള്‍ വച്ചു പുലര്‍ത്തുന്നവര്‍ക്കു ചേര്‍ന്ന നമ്പര്‍.

9

9

9 എന്ന നമ്പര്‍ ദയയും ആദര്‍ശവും സൂചിപ്പിയ്ക്കുന്നവയാണ്. ഈ നമ്പര്‍ പൊതുവെ ഭാഗ്യനമ്പറാണെന്നു പറയാം. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്കു ചേര്‍ന്ന നമ്പറല്ല.

English summary

What Sum Of Your Mobile Number Reveals

What Sum Of Your Mobile Number Reveals, Read more to know about,
Story first published: Friday, September 8, 2017, 12:02 [IST]
Subscribe Newsletter