നിങ്ങള്‍ ആഭരണം സ്വപ്‌നം കണ്ടോ, എങ്കില്‍....

Posted By:
Subscribe to Boldsky

സ്വപ്‌നങ്ങള്‍ സത്യങ്ങളാകണമെന്നില്ല. ചിലപ്പോള്‍ മനസിന്റെ മായക്കാഴ്ചകളാണ സ്വപ്‌നങ്ങളായി വരുന്നത്. ചിലപ്പോള്‍ മനസിലെ ആഗ്രഹങ്ങളും പേടികളും സ്വപ്‌നത്തിന്റെ രൂപത്തില്‍ വരാം.

നല്ല സ്വപ്‌നങ്ങളും ദുസ്വപ്‌നങ്ങളുമെല്ലാമുണ്ടാകും. കാണാനാഗ്രഹിയ്ക്കുന്ന കാഴ്ചകള്‍ സ്വപ്‌നത്തില്‍ വരുമ്പോള്‍ അത് സന്തോഷം നല്‍കും, നല്ല സ്വപ്‌നങ്ങളെന്ന വിഭാഗത്തില്‍ പെടുത്താം.

സ്വപ്‌നങ്ങള്‍ ചിലപ്പോളെങ്കിലും ചില സൂചനകളുമാകാറുണ്ട്. നമ്മുടെ ജീവിതത്തില്‍ നടക്കാനിരിയ്ക്കുന്ന പല കാര്യങ്ങളുടേയും ലക്ഷണങ്ങളുമാകാറുണ്ട്.

ചിലര്‍ ആഭരണങ്ങള്‍ സ്വപ്‌നം കാണാറുണ്ട്. ആഭരണം സ്വപ്‌നം കണ്ടാല്‍ പറയുന്ന പല കാര്യങ്ങളുമുണ്ട്. ആഭരണങ്ങള്‍ സ്വപ്‌നം കാണുന്നതും ചില സൂചനകളാണെന്നു വേണം, പറയാന്‍. ഇത്തരം ചില സൂചനകളെക്കുറിച്ചറിയൂ,

നിങ്ങള്‍ ആഭരണം സ്വപ്‌നം കണ്ടോ, എങ്കില്‍....

നിങ്ങള്‍ ആഭരണം സ്വപ്‌നം കണ്ടോ, എങ്കില്‍....

ആഭരണം പൊതുവെ പൊസററീവ് സൂചനകളാണ് നല്‍കുന്നത്, ചിലതൊഴികെ. ആഭരണം ഏതു രീതിയില്‍ സ്വപ്‌നം കാണുന്നുവെന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിയ്ക്കും, ഇത്. പൊതുവെ ആഭരണം പണവും സ്ഥാനവും എന്ന സൂചനയാണ് നല്‍കുന്നത്.

നിങ്ങള്‍ ആഭരണം സ്വപ്‌നം കണ്ടോ, എങ്കില്‍....

നിങ്ങള്‍ ആഭരണം സ്വപ്‌നം കണ്ടോ, എങ്കില്‍....

ആഭരണങ്ങള്‍ സ്വപ്‌നം കാണുന്നത് ഉടന്‍ വലിയെ എന്തെങ്കിലും ചിലവുകള്‍ വരുന്നുണ്ടെന്നതിന്റെ സൂചനായാണ് നല്‍കുന്നത്. എന്നാല്‍ ഇത് സന്തോഷകരമായ ചിലവായിരിയ്ക്കും, അതായത് വിവാഹം പോലുള്ള എന്തെങ്കിലും മംഗളകര്‍മങ്ങള്‍.

നിങ്ങള്‍ ആഭരണം സ്വപ്‌നം കണ്ടോ, എങ്കില്‍....

നിങ്ങള്‍ ആഭരണം സ്വപ്‌നം കണ്ടോ, എങ്കില്‍....

നിങ്ങള്‍ക്കോ നിങ്ങളുടെ പങ്കാളിയ്‌ക്കോ ആഭരണം സമ്മാനമായി ലഭിയ്ക്കുന്നതായി സ്വപ്‌നം കണ്ടാല്‍ ഉടന്‍ തന്നെ നിങ്ങള്‍ക്ക് ധനം സമ്മാനമായി ലഭിയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് അര്‍ത്ഥം. ഇത് നിങ്ങള്‍ക്കെന്തായാലും സന്തോഷം വരുന്നുവെന്നതിന്റെ സൂചനയുമാണ്.

നിങ്ങള്‍ ആഭരണം സ്വപ്‌നം കണ്ടോ, എങ്കില്‍....

നിങ്ങള്‍ ആഭരണം സ്വപ്‌നം കണ്ടോ, എങ്കില്‍....

ആഭരണവുമായി ബന്ധപ്പെട്ട ചില സ്വപ്‌നങ്ങള്‍ ദുസൂചനകളാണ് നല്‍കുന്നത്. ഉദാഹരണമായി ആരെങ്കിലും ആഭരണങ്ങള്‍ ധരിയ്ക്കുന്നതായി സ്വപ്‌നം കണ്ടാല്‍ അത് ബന്ധുക്കളുടെ മരണം സൂചിപ്പിയ്ക്കുന്നു. ഇതല്ലെങ്കില്‍ അടുത്ത ആരുടേയോ ജോലി നഷ്ടപ്പെടുമെന്നോ വിവാഹജീവിതം അവസാനിയ്ക്കുമെന്നോ ഉള്ള സൂചനകളും നല്‍കുന്നു. ആഭരണമണിയുന്നതായ സ്വപ്‌നം എന്തിന്റെയെങ്കിലും അവസാനമാണ് സൂചിപ്പിയ്ക്കുന്നത്.

നിങ്ങള്‍ ആഭരണം സ്വപ്‌നം കണ്ടോ, എങ്കില്‍....

നിങ്ങള്‍ ആഭരണം സ്വപ്‌നം കണ്ടോ, എങ്കില്‍....

എന്നാല്‍ വിവാഹിതയായ ഒരു സ്ത്രീ ഇത്തരം സ്വപ്‌നം കണ്ടാല്‍ ഇത് നല്ലതാണെന്നു വേണം പറയാന്‍. ഇത് കുടുംബത്തില്‍ വിവാഹമോ ജനനമോ നടക്കാന്‍ പോകുന്നതിന്റെ സൂചനയായി എടുക്കാം.

നിങ്ങള്‍ ആഭരണം സ്വപ്‌നം കണ്ടോ, എങ്കില്‍....

നിങ്ങള്‍ ആഭരണം സ്വപ്‌നം കണ്ടോ, എങ്കില്‍....

നിങ്ങള്‍ ആഭരണം വാങ്ങുന്നതായി സ്വപ്‌നം കണ്ടാല്‍ കുറേക്കാലം കൊണ്ട് ആഗ്രഹിയ്ക്കുന്ന എന്തോ ഒന്ന് നിങ്ങള്‍ക്കു ലഭിയ്ക്കാന്‍ പോകുന്നുവെന്നതിന്റെ സൂചന നല്‍കുന്നു.

നിങ്ങള്‍ ആഭരണം സ്വപ്‌നം കണ്ടോ, എങ്കില്‍....

നിങ്ങള്‍ ആഭരണം സ്വപ്‌നം കണ്ടോ, എങ്കില്‍....

ആഭരണം നഷ്ടപ്പെടുന്നതായി സ്വപ്‌നം കാണുന്നത് ദുസൂചനയാണ്. ഇത് നിങ്ങള്‍ക്ക് ബിസിനസിലോ മറ്റോ എന്തെങ്കിലും നഷ്ടം വരാന്‍ പോകുന്നുവെന്നതിന്റെ സൂചന നല്‍കുന്ന ഒന്നാണ്.

നിങ്ങള്‍ ആഭരണം സ്വപ്‌നം കണ്ടോ, എങ്കില്‍....

നിങ്ങള്‍ ആഭരണം സ്വപ്‌നം കണ്ടോ, എങ്കില്‍....

ആഭരണപ്പെട്ടി സ്വപ്‌നം കാണുന്നത് നിങ്ങള്‍ ഉള്ളിലെന്തോ വിലപ്പെട്ട രഹസ്യം ഒളിച്ചു വച്ചുവെന്നതിന്റെ സൂചന നല്‍കുന്ന ഒന്നാണ്.

English summary

What Does It Means Seeing Jewellery In Your Dreams

What Does It Means Seeing Jewellery In Your Dreams, Read more to know about
Subscribe Newsletter