മരണ ശേഷം അവര്‍ സ്വപ്‌നത്തില്‍ വന്നാല്‍

Posted By:
Subscribe to Boldsky

മരണം എന്നും മനുഷ്യന്റെ കൂടപ്പിറപ്പാണ്. ജീവനുള്ള ഏതൊരു വസ്തുവിനും നാശം എപ്പോഴാണെങ്കിലും സംഭവിക്കും. മനുഷ്യന്റെ എല്ലാ ഭയങ്ങളുടേയും അടിസ്ഥാനമാണ് മരണം എന്ന കാര്യത്തില്‍ സംശയമില്ല. അത്രയേറെ ഭയാനകമായ ഒന്നാണ് മരണം. പലതിന്റേയും അവസാനമാണ് മരണം. പ്രായമായവരുടെ മരണം നമ്മളെ അത്രയധികം തളര്‍ത്തുകയില്ല. എന്നാല്‍ അകാലത്തില്‍ മരണപ്പെടുന്നവരുടെ വിയോഗം അത് നമ്മളെ വളരെയധികം ദു:ഖത്തിലാഴ്ത്തുന്ന ഒന്നാണ്.

വീട്ടില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കാന്‍ സ്ത്രീകള്‍

എന്നാല്‍ ഇത്തരത്തില്‍ അകാലത്തില്‍ മരണപ്പെട്ടവരും അല്ലാത്തവരുമായവര്‍ നമ്മുടെ സ്വപ്‌നത്തില്‍ വരാറുണ്ടോ? ചിലര്‍ക്ക് ഇത് വലിയ ആശ്വാസമായിരിക്കും. സ്വപ്‌നത്തിലെങ്കിലും ഇവരെ കാണാമല്ലോ എന്നത്. പലപ്പോഴും സഫലമാകാത്ത ആഗ്രഹങ്ങളുടെ ബഹിര്‍ഗമനങ്ങളാണ് സ്വപ്‌നങ്ങള്‍. അതുകൊണ്ട് തന്നെയാണ് ആഗ്രഹപൂര്‍ത്തീകരണം സംഭവിക്കാതെ മരിച്ചവരുടെ ആത്മാക്കള്‍ സ്വപ്‌നത്തില്‍ വരുന്നതും. തങ്ങളുടെ ആഗ്രഹം പൂര്‍ത്തീകരിക്കുക എന്നതാണ് ഇത്തരം സ്വപ്‌നങ്ങളിലൂടെ ആത്മാക്കാള്‍ അര്‍ത്ഥമാക്കുന്നതെന്ന് പറയുന്നവരും ഉണ്ട്. അതൊക്കെ പലരുടേയും വിശ്വാസത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്.

ചിലപ്പോള്‍ മരിച്ചു പോയവരെക്കുറിച്ചുള്ള ചിന്തകളാണ് ഇത്തരത്തില്‍ സ്വപ്‌നം കാണാന്‍ നമ്മുടെ ഉപബോധമനസ്സിനെ പ്രേരിപ്പിക്കുന്നത്. ഏത് സമയവും ഇവരെക്കുറിച്ചുള്ള ചിന്തകള്‍ നമ്മളെ അലട്ടിക്കൊണ്ടിരിക്കുന്നതാണ്. ഇതാണ് പലപ്പോഴും സ്വപ്‌നമായി നാം കാണുന്നതും. മരണസമയം എന്ന് പറയുന്നത് ആര്‍ക്കും സ്വയം തീരുമാനിക്കാവുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ പ്രിയപ്പെട്ടവരുടെ വിയോഗം ഉണ്ടാക്കുന്ന വിടവ് അത് പലരിലും താങ്ങാവുന്നതിലപ്പുറമായിരിക്കും. മരിച്ചവര്‍ സ്വപ്‌നത്തില്‍ വരുന്നതിനു പുറകിലെ ചില വിശ്വാസങ്ങളും ശാസ്ത്രീയ വശങ്ങളും നോക്കാം.

 മരിച്ചവര്‍ സ്വപ്‌നത്തില്‍ വരുന്നു

മരിച്ചവര്‍ സ്വപ്‌നത്തില്‍ വരുന്നു

എന്തുകൊണ്ട് മരിച്ചവര്‍ സ്വപ്‌നത്തില്‍ വരുന്നു, ഇപ്പോഴും സ്വപ്‌നത്തിനു ശേഷം നമുക്ക് പിടികിട്ടാത്ത കാര്യമാണിത്. എന്നാല്‍ പലപ്പോഴും സഫലമാകാത്ത ആഗ്രഹങ്ങളുടെ ബഹിര്‍ഗമനമാണ് സ്വപ്‌നങ്ങള്‍. അതുകൊണ്ടു തന്നെ ആഗ്രഹം സാധിക്കാതെ മരിച്ചവര്‍ക്ക് തങ്ങളിഷ്ടപ്പെടുന്നവരിലൂടെ ആഗ്രഹപൂര്‍ത്തീകരണമായിരിക്കും ഇതിന്റെ ലക്ഷ്യം. ഇത് വെറും വിശ്വാസം മാത്രമാണ്. എന്തെന്നാല്‍ പല വിശ്വാസങ്ങളുമാണ് നമ്മളില്‍ പലരേയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നതാണ് സത്യം.

ചിന്തകളുടെ കൂട്ടം

ചിന്തകളുടെ കൂട്ടം

മരിച്ചു പോയവരെക്കുറിച്ചുള്ള നമ്മുടെ ചിന്തകളാണ് മറ്റൊന്ന്. പ്രത്യേകിച്ച് അകാലത്തില്‍ മരണമടഞ്ഞവരുടെചിന്തകള്‍ നമ്മളെ മരണം വരേയും വേട്ടയാടുന്നു. ഇത് പലപ്പോഴും സ്വ്പനങ്ങളായി നമ്മളെ വീണ്ടും ദു:ഖിപ്പിക്കുന്നു. മരിച്ചു പോയവരെക്കുറിച്ചുള്ള നമ്മുടെ ചിന്തകള്‍ തന്നെയാണ് പലപ്പോഴും ഇവരെക്കുറിച്ച് സ്വപ്‌നം കാണിക്കാന്‍ കാരണമാകുന്നത്. ഏത് സമയവും ഇവരുടെ ചിന്തകള്‍ നമ്മെ അലട്ടിക്കൊണ്ടിരിക്കും ഇതാണ് സ്വപ്‌നത്തിന് വഴിവെയ്ക്കുന്നത്.

ആത്മീയ വശം

ആത്മീയ വശം

മരണവും ജനനവും എല്ലാം പലപ്പോഴും വിശ്വാസത്തിന്റ രണ്ട് വശങ്ങള്‍ തന്നെയാണ്. അതുകൊണ്ട് തന്നെയാമ് മരണം മടന്ന് കഴിഞ്ഞാല്‍ ബലിയിടുന്നതും മറ്റും ചെയ്യുന്നത്. ആത്മീയ വശത്തെയാണ് ഇത് കൂടുതല്‍ ചോദ്യം ചെയ്യുന്നത്. പലപ്പോഴും ആഗ്രഹപൂര്‍ത്തീകരണം അല്ലെങ്കില്‍ തങ്ങളുടെ മരണത്തിനുത്തരവാദികള്‍ തുടങ്ങിയവരെ കണ്ടെത്തുക എന്ന ആത്മാവിന്റെ ലക്ഷ്യം സാധിപ്പിച്ചു കൊടുക്കാനുള്ള വെറുമൊരു ഉപകരണം മാത്രമായിരിക്കും ഈ സ്വപ്‌നം.

 ഒരേ ആളെത്തന്നെ വീണ്ടും വീണ്ടും

ഒരേ ആളെത്തന്നെ വീണ്ടും വീണ്ടും

മരിച്ച് പോയ ആളെ തന്നെ വീണ്ടും വീണ്ടും സ്വപ്‌നം കാണുന്ന അവസ്ഥയാണ് ഉള്ളതെങ്കില്‍ അത് പലപ്പോഴും നമ്മളെ മാനസികമായി തളര്‍ത്തുന്ന. മരണപ്പെട്ട വ്യക്തിയുമായുള്ള നമ്മുടെ മാനസിക അടുപ്പത്തെയാണ് ഇതിലൂടെ മനസ്സിലാവുന്നത്. മരിച്ചു പോയ ഒരേ ആളെ തന്നെ നിരവധി തവണ സ്വപ്‌നം കാണുന്നതിനെ നമ്മള്‍ സംശയിക്കണം. ഇത് പലപ്പോഴും നമ്മുടെ മാനസിക നിലയെ വരെ തകര്‍ക്കും. പക്ഷേ നിങ്ങളിലൂടെ പലതും സാധിച്ചെടുക്കുക എന്ന ലക്ഷ്യമായിരിക്കും ഇതിലൂടെ ആത്മാവ് ഉദ്ദേശിക്കുന്നതും.

കഠിന രോഗം മൂലം മരണപ്പെട്ടവര്‍

കഠിന രോഗം മൂലം മരണപ്പെട്ടവര്‍

കഠിന രോഗം മൂലം മരിച്ചവരെയാണ് ഇത്തരത്തില്‍ കൂടുതലായി സ്വപ്‌നം കാണുന്നതും. ഇത് ഇനിയും മഹാമാരി വരാനുണ്ട് എന്നതിന്റെ സൂചനയായിരിക്കും. ഇത് പലപ്പോഴും ഒരു വിശ്വാസത്തിന്റെ ഭാഗമായിരിക്കും. മരണശേഷവും ആത്മാവ് തങ്ങളെ തന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ട് എന്നതായിരിക്കും ഇതിലൂടെ പലരും മനസ്സിലാക്കുന്നത്.

മോക്ഷം ലഭിക്കാത്തത്

മോക്ഷം ലഭിക്കാത്തത്

മരണ ശേഷം മോക്ഷം ലഭിക്കുക എന്നത് ആത്മാവിന്റെ അവകാശമാണ്. അതിനു വേണ്ടിയാണ് പലരും ബലിയിടുന്നതും പ്രത്യേക പ്രാര്‍ത്ഥനകളും മറ്റും നടത്തുന്നതും. എന്നാല്‍ ഇതെല്ലാം വിശ്വാസത്തിന്റെ ഭാഗം തന്നെയാണ് എന്നതാണ് സത്യം. മരിച്ചു കഴിഞ്ഞിട്ടും മോക്ഷം ലഭിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് പലപ്പോഴും ഇത്തരം ആത്മാക്കള്‍ സ്വ്പ്‌നത്തില്‍ വരുന്നത്. അതുകൊണ്ടു തന്നെ ഇവര്‍ക്ക് മോക്ഷം ലഭിയ്ക്കുന്നതിനായുള്ള ശ്രമങ്ങളാണ് പിന്നീട് ചെയ്യേണ്ടതും.

 ദുര്‍മരണപ്പെട്ടവര്‍

ദുര്‍മരണപ്പെട്ടവര്‍

ദുര്‍മരണപ്പെട്ടവര്‍ക്ക് ഇത്തരത്തില്‍ നമ്മുടെ സ്വപ്‌നത്തില്‍ വരാറുണ്ട് എന്നതാണ് പലരുടേയും അനുഭവങ്ങള്‍. ദുര്‍മരണപ്പെട്ടവരുടെ ആത്മാവിന് സ്വപ്‌നത്തില്‍ വരാനുള്ള കഴിവുണ്ടെന്നും അവര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ഒരു വഴിയാണ് സ്വപ്‌നങ്ങളെന്നും ആണ് പലരും വിശ്വസിക്കുന്നത്.

 മരണത്തെ സൂചിപ്പിക്കുന്ന സ്വപ്‌നങ്ങള്‍

മരണത്തെ സൂചിപ്പിക്കുന്ന സ്വപ്‌നങ്ങള്‍

മരണത്തെ സൂചിപ്പിക്കുന്ന സ്വപ്‌നങ്ങള്‍ പലരും കാണാറുണ്ട്. പലപ്പോഴും ഇത്തരം സ്വപ്‌നങ്ങള്‍ പലരിലും മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നു. കാരണം മരണം നമ്മളിലെല്ലാരിലും ഭീകരത ഉണ്ടാക്കുന്ന ഒന്നാണ്. ഭീകരത മാത്രമല്ല മാനസിക സംഘര്‍ഷവും ഉണ്ടാക്കുന്നു. മരണത്തെ സൂചിപ്പിക്കുന്ന ചില സ്വപ്‌നങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

 പാമ്പ് കടിക്കുന്നത്

പാമ്പ് കടിക്കുന്നത്

പാമ്പ് കടിക്കുന്നത് സ്വപ്‌നം കാണുന്നവര്‍ സൂക്ഷിക്കാം. കറുത്ത നിറത്തിലുള്ള പാമ്പാണ് നിങ്ങളെ കടിക്കുന്നത് സ്വപ്‌നം കാണുന്നതെങ്കില്‍ ഇത് പല തരത്തിലുള്ള മരണസംബന്ധമായ പ്രതിസന്ധികള്‍ നിങ്ങള്‍ തരണം ചെയ്യേണ്ടതായി വരും എന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ മറ്റേതെങ്കിലും പാമ്പാണ് നിങ്ങളെ കടിക്കുന്നതായി സ്വപ്‌നം കാണുന്നതെങ്കില്‍ അത് മരണത്തില്‍ നിന്ന് രക്ഷപ്പെടുന്നതാണ് സൂചിപ്പിക്കുന്നത്.

കരയുന്ന സ്വപ്നം

കരയുന്ന സ്വപ്നം

കരയുന്ന സ്വപ്‌നം കാണുന്നതെങ്കില്‍ അല്‍പം സൂക്ഷിക്കുക. സ്വപ്‌നം നിങ്ങളഉടെ കരച്ചിലോ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരുടെ കരച്ചിലോ ആണെങ്കില്‍ അതും മരണസൂചനയാണ് പറയുന്നത്. മോര്‍ച്ചറിയോ സെമിത്തേരിയോ എന്തെങ്കിലും ആണെങ്കിലും അത് മരണത്തെ സൂചിപ്പിക്കുന്നതാണ്. ഇതെല്ലാം നിങ്ങളില്‍ മരണഭയം ഉണ്ടാക്കുന്നു.

English summary

What Do Dreams about Dead People Mean

What Do Dreams about Dead People Mean read on to know more about it.
Story first published: Saturday, October 21, 2017, 12:30 [IST]