സ്വപ്‌നം നല്‍കും അപായ സൂചനകള്‍

Posted By:
Subscribe to Boldsky

സ്വപ്‌നം കാണുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ചില സ്വപ്‌നങ്ങള്‍ അത് നമുക്ക് എത്രയൊക്കെ മറക്കാന്‍ ശ്രമിച്ചാലും വീണ്ടും വീണ്ടും ഓര്‍മ്മ വരും. ഇത്തരത്തില്‍ നമ്മള്‍ കാണുന്ന സ്വപ്‌നങ്ങള്‍ അപായ സൂചനകള്‍ നല്‍കുന്നതാണോ? ഇത്തരം സംശയങ്ങള്‍ പലരിലും ഉണ്ടാവാം. എന്നാല്‍ ഇതിന് കൃത്യമായ ഒരു നിഗമനം നല്‍കാന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. നമ്മളെ തീവ്രമായി വേട്ടയാടുന്ന കാര്യങ്ങളും നമ്മള്‍ തീവ്രമായി ആഗ്രഹിക്കുന്ന കാര്യങ്ങളും ആണ് പലപ്പോഴും സ്വപ്‌നങ്ങളായി നമ്മുടെ ചിന്തകളില്‍ വരുന്നത്.

നഖത്തിന്റെ ആകൃതിയും നിങ്ങളുടെ ഭാഗ്യവും

എന്നാല്‍ നമ്മള്‍ കാണുന്ന ചില സ്വപ്‌നങ്ങള്‍ ദുസ്വപ്‌നങ്ങളായിരിക്കും. എന്തൊക്കെ സ്വപ്‌നങ്ങളാണ് ഇത്തരത്തില്‍ നമുക്കുണ്ടാവാന്‍ പോകുന്ന അപകടങ്ങളെ കാണിച്ച് തരുന്നത് എന്ന് നോക്കാം. ഇത്തരം സ്വപ്‌നങ്ങള്‍ പലപ്പോഴും നമ്മുടെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കും എന്നതാണ് സത്യം. പലരും പല തരത്തില്‍ നമ്മുടെ ഉള്ളിലെ ഭയത്തെയാണ് നമുക്ക് മുന്നില്‍ തുറന്ന് കാണിക്കുന്നത്. ഇത്തരത്തില്‍ അപകട സൂചന നല്‍കുന്ന സ്വപ്‌നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കഴുത, ഒട്ടകം,കുരങ്ങ്

കഴുത, ഒട്ടകം,കുരങ്ങ്

കഴുത, ഒട്ടകം, കുരങ്ങ് എന്നിവയെ സ്വപ്‌നം കാണുന്നത് ഭാവിയില്‍ ദോഷം ഉണ്ടാക്കുന്ന ഒന്നാണ് എന്നാണ് സത്യം. മരണഭയം ഇവരെ വേട്ടയാടും എന്നതാണ് മറ്റൊന്ന്. കഴുത, കുരങ്ങ് ഇവയെ സ്വപ്‌നം കണ്ടാല്‍ മരണം കേള്‍ക്കാനോ മരണത്തെക്കുറിച്ചുള്ള ചിന്തകള്‍ക്കോ കാരണമാകുന്നു എന്നാണ് വിശ്വാസം.

വെള്ളത്തില്‍ മുങ്ങിയതായി സ്വപ്‌നം

വെള്ളത്തില്‍ മുങ്ങിയതായി സ്വപ്‌നം

കുളിക്കുമ്പോഴോ മറ്റോ വെള്ളത്തില്‍ മുങ്ങുന്നതായി സ്വപ്‌നം കാണുകയോ വെള്ളത്തില്‍ മുങ്ങി മരിക്കുന്നതായി കാണുകയോ ചെയ്താല്‍ സാമ്പത്തിക നഷ്ടം നിങ്ങള്‍ക്കുണ്ടാവും എന്നതിന്റെ സൂചനയാണ്. കടുത്ത സാമ്പത്തിക ഞെരുക്കം കൊണ്ട് കഷ്ടപ്പെടുന്ന ഒരു അവസ്ഥ നിങ്ങള്‍ക്കുണ്ടാവും.

പക്ഷികള്‍ പറക്കുന്നത്

പക്ഷികള്‍ പറക്കുന്നത്

നിങ്ങള്‍ കാണുന്ന സ്വപ്‌നത്തില്‍ പക്ഷികള്‍ പറക്കുന്നതായി കണ്ടാല്‍ അത് ദൗര്‍ഭാഗ്യത്തെ സൂചിപ്പിക്കുന്നു. ധന നഷ്ടം പിന്നീട് കരകയറാത്ത വിധത്തിലേക്ക് എത്തിക്കുന്നു എന്നതാണ് സ്വപ്‌നത്തിന്റെ അര്‍ത്ഥം.

 അന്ധനാവുന്നത് സ്വപ്നം

അന്ധനാവുന്നത് സ്വപ്നം

നിങ്ങള്‍ക്ക് കണ്ണ് കാണാതാവുന്നത് സ്വപ്‌നം കണ്ടാല്‍ അത് നിങ്ങള്‍ക്ക് ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ഇല്ല എന്നും ഉള്ള സുഹൃത്തുക്കളില്‍ നിന്നും ചതിക്കപ്പെടാന്‍ സാധ്യതയുണ്ട് എ്ന്നും ആണ് സൂചിപ്പിക്കുന്നത്.

പക്ഷികള്‍ തലയില്‍ വന്നിരിക്കുന്നത്

പക്ഷികള്‍ തലയില്‍ വന്നിരിക്കുന്നത്

പക്ഷികള്‍ തലയില്‍ വന്നിരിക്കുന്നതായി സ്വപ്‌നം കണ്ടാല്‍ അത് കാഴ്ചസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവും എന്നാണ് സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് കാക്ക കഴുകന്‍ എന്നീ പക്ഷികളെയാണ് സ്വപ്‌നം കാണുന്നതെങ്കില്‍ അത് പലപ്പോഴും രോഗങ്ങള്‍ക്ക് കാരണമാകും എന്നാണ് വിശ്വാസം.

 കിണറ്റില്‍ വീഴുക

കിണറ്റില്‍ വീഴുക

സ്വപ്‌നത്തില്‍ കിണറ്റിലോ കുഴിയിലോ വീഴുന്നതായി സ്വപ്‌നം കണ്ടാല്‍ അത് നിങ്ങളുടെ കുടുംബ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളെ സൂചിപ്പിക്കുന്നതാണ്. ചിലപ്പോള്‍ ബന്ധങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ പറ്റാത്ത വിധത്തില്‍ അകന്നു പോകുന്നതിന്റെ സൂചനയാണ്.

മൂങ്ങയെ സ്വപ്‌നം കണ്ടാല്‍

മൂങ്ങയെ സ്വപ്‌നം കണ്ടാല്‍

മൂങ്ങയെ സ്വപ്‌നം കണ്ടാല്‍ അത് ദൗര്‍ഭാഗ്യത്തെ സൂചിപ്പിക്കുന്നു. ഇത് സങ്കടങ്ങളും രോഗങ്ങലും ദുരിതങ്ങളുടേയും സൂചനയാണ്. മൂങ്ങയെ സ്വപ്‌നം കാണുന്നത് ആരോഗ്യപരമായും പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന ഒന്നാണ് എന്നതാണ് സൂചിപ്പിക്കുന്നത്.

English summary

Top Nightmares and What They Mean

Most people suffer from the occasional nightmare, and some seem to experience them almost every night. What exactly do these night terrors mean?
Story first published: Wednesday, November 1, 2017, 12:30 [IST]
Subscribe Newsletter