7 ദിവസം ചെയ്യൂ പുറത്തുപോകുമ്പോളിത്, ധനലാഭം ഫലം

Posted By:
Subscribe to Boldsky

ധനവും ഭാഗ്യവുംഐശ്വര്യവുമെല്ലാം ജീവിതത്തില്‍ ആഗ്രഹിയ്ക്കാത്തവരുണ്ടാകില്ല. ഇതിനായി വിശ്വാസങ്ങള്‍ മുറുകെപ്പിടിയ്ക്കുന്നവരും പൂജ, പ്രാര്‍ത്ഥാനാ കര്‍മങ്ങള്‍ ചെയ്യുന്നവരുമെല്ലാം ഏറെയുണ്ട്.

ഓരോ ദിവസവും തുടങ്ങുമ്പോള്‍ ഇന്നത്തേത് നല്ല ദിവസമാകണേയെന്ന പ്രാര്‍ത്ഥനയോടെയും ചിന്തയോടെയുമാണ് എല്ലാവരും തുടങ്ങുക. ഇതിനായി ശകുനം നോക്കുന്നവരും ഓരോ ചിട്ടകള്‍ പാലിയ്ക്കുന്നവരുമെല്ലാമുണ്ട്.

ആഴ്ചയില്‍ ഓരോ ദിവസങ്ങളും ഭാഗ്യമാകാനും പണവും കീര്‍ത്തിയും ഐശ്വര്യവും കൊണ്ടുവരാനും ചെയ്യേണ്ടുന്ന ചില കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ,

ഞായറാഴ്ച

ഞായറാഴ്ച

ഞായറാഴ്ച പുറത്തിറങ്ങുമ്പോള്‍ ഒരു വെറ്റില പോക്കറ്റിലോ കയ്യിലോ സൂക്ഷിയ്ക്കുന്നത് ശുഭകരമാണ്. ഇത് നല്ല ഫലം തരുമെന്നാണ് വിശ്വാസം

തിങ്കളാഴ്ച

തിങ്കളാഴ്ച

തിങ്കളാഴ്ച ദിവസം പുറത്തു പോകുന്നതിനു മുന്‍പായി കണ്ണാടിയില്‍ നോക്കുന്നത് നല്ലതാണെന്നു വിശ്വാസം. പ്രത്യേകിച്ചു ഓവല്‍ ഷേപ്പിലുള്ള കണ്ണാടിയില്‍. പുറത്തേക്കിറങ്ങുമ്പോള്‍ പ്രധാന വാതിലിനു സമീപത്തായി ഇത്തരം ഒരു കണ്ണാടി വയ്ക്കുന്നതു ഗുണം ചെയ്യും.

 ചൊവ്വാഴ്ച

ചൊവ്വാഴ്ച

ഹൈന്ദവ വിശ്വാസ പ്രകാരം ചൊവ്വാഴ്ച ഹനുമാനെ പ്രാര്‍ത്ഥിയ്ക്കാനുള്ള ദിവസമാണെന്നാണ് വിശ്വാസം. രാവിലെ നേരത്തെ ഭക്ഷണമൊന്നും കഴിയ്ക്കാതെ കുളിച്ചു ശുചിയായി ഹനുമാന്‍ ചാലിസ ജപിയ്ക്കുന്നത് ഏറെ നല്ലതാണ്. ചൊവ്വാഴ്ച ദിവസം പുറത്തിറങ്ങുന്നതിന് മുന്‍പായി മധുരമുളള എന്തെങ്കിലും കഴിയ്ക്കുന്നതും ഏറെ നല്ലതാണ്.

ബുധനാഴ്ച

ബുധനാഴ്ച

ബുധനാഴ്ച ദിവസങ്ങളില്‍ വീട്ടില്‍ നിന്നും പുറത്തു പോകുന്നതിന് മുന്‍പായി പുതിത ഇലയോ മല്ലിയിലയോ കടിച്ചു ചവയ്ക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം.

വ്യാഴാഴ്ച

വ്യാഴാഴ്ച

വ്യാഴാഴ്ച ദിവസങ്ങളില്‍ വീട്ടില്‍ നിന്നും പുറപ്പെടുന്നതിനു തൊട്ടു മുന്‍പായി കടുകോ ജീരകമോ വായിലിട്ടു ചവക്കുന്നത് നല്ലതാണെന്നു പറയും. എന്നാല്‍ പുറത്തിറങ്ങിയ ശേഷം ഇവ കഴുകാനോ ചവയ്ക്കാനോ പാടില്ല. ഇത് വായിലുണ്ടെങ്കില്‍ അങനെ തന്നെ വയ്ക്കണം. അല്ലെങ്കില്‍ വീട്ടില്‍ നിന്നും ഇറങ്ങുന്നതിന് മുന്‍പായി ചവച്ചരക്കണം.

2 ടീസ്പൂണ്‍ തൈരു കഴിച്ചു

2 ടീസ്പൂണ്‍ തൈരു കഴിച്ചു

വെള്ളിയാഴ്ച ദിവസങ്ങളില്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നതിനു മുന്‍പായി 2 ടീസ്പൂണ്‍ തൈരു കഴിച്ചു വീട്ടില്‍ നിന്നും ഇറങ്ങുന്നത് നല്ലതാണെന്നു പറയപ്പെടുന്നു. ഇതില്‍ മധുരമോ ഉപ്പോ ഇടുകയുമരുത്.

ശനിയാഴ്ച

ശനിയാഴ്ച

ശനിയാഴ്ച ദിവസങ്ങളില്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നതിന് മുന്‍പായി വേവിയ്ക്കാത്ത ഇഞ്ചി ലേശം നെയ്യു ചേര്‍ത്തു കഴിയ്ക്കുന്നത് ഗുണകരമാണെന്നു പറയാം.

Read more about: pulse life
English summary

Tips To Boost Fame And Wealth Before Going Out

Tips To Boost Fame And Wealth Before Going Out, read more to know about
Story first published: Tuesday, December 12, 2017, 14:25 [IST]