ദീപികയുടെ ജീവിതത്തില്‍ ഉള്ള ആ പുതിയ ആള്‍

Posted By: Staff
Subscribe to Boldsky

XXX എന്ന സിനിമയുടെ വിജയത്തിനു ശേഷം നിരവധി ചോദ്യങ്ങള്‍ ദീപികയോട് പ്രേക്ഷകര്‍ക്ക് ചോദിയ്ക്കാനുണ്ട്. എവിടെയാണ് ഇപ്പോള്‍ ദീപിക പദുക്കോണ്‍ എന്ന ബോളിവുഡ് സ്വപ്ന സുന്ദരി.

ബാംഗ്ലൂരില്‍ നിന്ന് മുംബൈയിലേക്ക് കുടിയേറി മോഡലിംഗ് എന്ന ലോകത്ത് നിന്ന് അഭിനയത്തിന്റെ ലോകത്തെത്തിയ സുന്ദരിയാണ് ദീപിക. ജീവിതത്തില്‍ നിരവധി മോശം ഘട്ടങ്ങളിലൂടെ അവര്‍ കടന്നു പോയിട്ടുണ്ട്. എന്നാല്‍ ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന തലത്തിലേക്ക് ഇവര്‍ ഉയര്‍ന്നു. ബോളിവുഡില്‍ വിജയക്കൊടി പാറിച്ച ശേഷം ഇപ്പോള്‍ ഹോളിവുഡിലും ചരിത്രം ആവര്‍ത്തിയ്ക്കുകയാണ്.

എന്താണ് ഇനി ദീപികയുടെ ജീവിതത്തില്‍ അടുത്തത് എന്നായിരിക്കും പുതിയ ചോദ്യം. എന്നാല്‍ ഞങ്ങളൊരു ക്ലൂ തരാം.

ദീപിക പദുക്കോണ്‍ എന്ന ബോളിവുഡ് സുന്ദരി ഇനി മുതല്‍ ഓപ്പോ എഫ് 3 പ്ലസിന്റെബ്രാന്‍ഡ് അംബാസഡറായി മാറിയിരിക്കുകയാണ്. മാര്‍ച്ച് 23നാണ് ഓപ്പോ എഫ്3 പ്ലസ് വിപണിയിലെത്തുന്നത്.

deepika padukone

സെല്‍ഫി എക്‌സ്പര്‍ട്ട് ഫോണ്‍ എന്നാണ് ഓപ്പോ അറിയപ്പെടുന്നത് തന്നെ. നിരവധി മുന്‍നിര അഭിനേതാക്കള്‍ തന്നെയായിരുന്നു ഓപ്പോയുടെ അംബാസിഡര്‍മാര്‍.

ഹൃത്വിക് റോഷനും സോനം കപൂറുമായിരുന്നു ഓപ്പോ എഫ് 1 ഫോണിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍. സെല്‍ഫി എക്‌സ്പര്‍ട്ട് ഫോണ്‍ എന്ന ആശയം ഉദിച്ചതും അന്നായിരുന്നു. വിപണിയില്‍ തരംഗം സൃഷ്ടിയ്ക്കാന്‍ അന്ന് തന്നെ ഓപ്പോയ്ക്ക് കഴിഞ്ഞെന്നതാണ് യാഥാര്‍ത്ഥ്യം.

ആമിജാക്‌സണ്‍, തമന്ന ഭട്ട്, ക്രിക്കറ്റ് താരം യുവരാജ് സിംഗ് എന്നിവരായിരുന്നു പിന്നീട് ഓപ്പോ എഫ് 1 എസ് സീരീസിന്റെ അംബാസിഡര്‍മാര്‍. ഉയര്‍ന്ന ക്യാമറ ക്വാളിറ്റിയും, 64 ജി ബി റോമും, 4 ജി ബി റാമും കൊണ്ട് ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ തരംഗ് സൃഷ്ടിയ്ക്കാന്‍ ഓപ്പോയ്ക്ക് കഴിഞ്ഞു.

പിന്നീട് ബ്രാന്‍ഡ് അംബാസഡര്‍മാരായി ബിപാഷ ബസുവും ഭര്‍ത്താവും കരണ്‍സിംഗുമായിരുന്നു. വാലന്റൈന്‍സ് ഡേ ദിനത്തോടനുബന്ധിച്ച് കമ്പനി സംഘടിപ്പിച്ച പ്രചാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇവര്‍ ഓപ്പോ എഫ്1 എസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി.

ഇന്ന് ദീപിക പദുക്കോണ്‍ ബ്രാന്‍ഡ് അംബാസിഡറായി പുതിയ ഓപ്പോ എഫ് 3 പ്ലസിന് തുടക്കം കുറിയ്ക്കുന്നു. ചൈനീസ് ബ്രാന്‍ഡായ ഓപ്പോ ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിച്ച് തുടങ്ങിയിട്ട് കാലം കുറച്ചായതേ ഉള്ളൂ. എന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ക്യാമറയ്ക്ക് പ്രാധാന്യം നഷ്ടപ്പെട്ടു കൊണ്ടിരിയ്ക്കുമ്പോള്‍ ഫോട്ടോഗ്രഫിക്ക് പ്രാധാന്യം നല്‍കി ഓപ്പോ എഫ്3 പ്ലസ് വ്യത്യസ്തമാകുന്നത്. നിരവധി ഫീച്ചറുകളാണ് ഓപ്പോ വാഗ്ദാനം ചെയ്യുന്നത്. ഡ്യുവല്‍ സെല്‍ഫി ക്യാമറ, വെറും 5 മിനിട്ട് ചാര്‍ജിലൂടെ രണ്ട് മണിക്കൂറോളം ടാക്ക്‌ടൈം എന്നിവയാണ് നല്‍കുന്നത്.

നമ്മുടെ പ്രതീക്ഷകള്‍ക്കും അപ്പുറത്താണ് പുതിയ ഓപ്പോ എഫ് 3 പ്ലസ് നല്‍കുന്നത്. മാത്രമല്ല നമ്മള്‍ പ്രതീക്ഷിക്കുന്ന എല്ലാ ഗുണങ്ങളും ഇതിലൂടെ നേടാന്‍ കഴിയുന്നു. കൂടാതെ ദീപിക പദുക്കോണ്‍ എന്ന പുതിയ ബ്രാന്‍ഡ് അംബാസിഡറിലൂടെ പുതിയ നേട്ടങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഓപ്പോ തയ്യാറെടുക്കുന്നു.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: https://www.youtube.com/watch?v=NfIYcJg2Z3k

Read more about: deepika padukone
English summary

Oppo F1S | Oppo Phone Series | Deepik Padukone Oppo Brand Ambassador | Oppo Phone |

Deepika Padukone is the brand ambassador for the new OPPO F3 Plus phone. The Chinese mobile manufacturer has already announced that the big highlight of this phone is its 'dual selfie' camera.
Subscribe Newsletter