മലയാളം ലിപികള്‍ ഉണ്ടായതെങ്ങനെ?

Posted By:
Subscribe to Boldsky

നമ്മള്‍ ഇന്നുപോഗിക്കുന്ന ലിപികള്‍ക്ക് ഈ ആകൃതി വന്നതെങ്ങനെ? പലര്‍ക്കും അറിയാന്‍ ആഗ്രഹമുള്ള ഒന്നാണ് ഇത്. കാരണം മലയാള ലിപികളുടെ രൂപകല്‍പ്പനയെക്കുറിച്ചറിഞ്ഞില്ലെങ്കില്‍ പിന്നെ മലയാളിയെന്ന് പറഞ്ഞിട്ടെന്ത് കാര്യം. ചതുരവടിവിലായിരുന്ന അക്ഷരങ്ങളാണ് പിന്നീട് വട്ടവടിവിലേക്ക് മാറിയത്. പല കഷ്ടപ്പാടുകള്‍ക്കും ശേഷമാണ് ഇന്ന് കാണുന്ന തലത്തിലേക്ക് മലയാള ഭാഷ എത്തിയത്.

ആദ്യമായി മലയാള ലിപികള്‍ അച്ചടിച്ചത് ഹോര്‍ത്തൂസ് മലബാറിക്കസിലാണ്. റോമിലാണ് മലയാള ലിപിക്കായുള്ള അച്ചുകള്‍ വാര്‍ക്കപ്പെട്ടത്. മലയാള ലിപിയുടെ മുദ്രണരൂപത്തിന് ഇന്നത്തെ തരത്തിലുള്ള രൂപം നല്‍കിയത് ബെഞ്ചമിന്‍ ബെയ്‌ലിയാണ്. ബെയ്‌ലിയുടെ ഇത്തരം ശ്രമങ്ങളാണ് മലയാളഭാഷയുടെ പരിഷ്‌കാരത്തിന് കാരണമായത്. ആധുനിക മലയാള ലിപി രൂപം കൊണ്ട് ത് തന്നെ ഗ്രന്ഥ ലിപിയില്‍ നിന്നാണ് എന്നാണ് ചരിത്രം. ഇത്‌നി മുന്‍പ് മലയാളമെഴുതാന്‍ ഉപയോഗിച്ചിരുന്നതായിരുന്നു വട്ടെഴുത്ത്.

The earliest inscription in Malayalam language

തുഞ്ചത്തെഴുത്തച്ഛനാണ് ഇന്നത്തെ രൂപത്തിലേക്ക് അക്ഷരങ്ങളെ മാറ്റിയെഴുതിയത്. ഗ്രന്ഥാക്ഷരങ്ങളെ ഒന്നു കൂടി പരിഷ്‌കരിച്ച് ഇപ്പോഴുള്ള അക്ഷരമാലയാക്കി തീര്‍ത്തത് എഴുത്തച്ഛനാണ്. എന്നാല്‍ തുളുഭാഷയിലും ഇതേ രീതി തന്നെയാണ് പിന്തുടര്‍ന്നിരുന്നത്.

എന്നാല്‍ മലയാളഭാഷയില്‍ ഏറ്റവും കൂടുതല്‍ ഇടപെട്ടിട്ടുള്ളത് സംസ്‌കൃതമാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഹിന്ദി, മറാഠി, ഉറുദു, അറബിക്, ഇംഗ്ലീഷ് തുടങ്ങി പല ഭാഷകളുമായി പല തോതിലുള്ള ബന്ധങ്ങളും മലയാളത്തിന് പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഉണ്ടായിട്ടുണ്ട്.

English summary

The earliest inscription in Malayalam language

The earliest inscription in Malayalam language read on...
Story first published: Friday, June 23, 2017, 17:00 [IST]
Subscribe Newsletter