വിവാഹച്ചടങ്ങുകള്‍ക്കു പുറകിലെ വിശ്വാസം

Posted By:
Subscribe to Boldsky

വിവാഹത്തെ സംബന്ധിച്ച് ഇന്ത്യയില്‍ പല വിശ്വാസങ്ങളുമുണ്ട്, നല്ല വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളുമെല്ലാം ഇതില്‍ പെടും. ചിലതെങ്കിലും രസകരമായ വിശ്വാസങ്ങളുമാണ്.

വിവാഹത്തിന്റെ പേരില്‍, വിവാഹച്ചടങ്ങുകളായി ഇന്ത്യയില്‍ നില നിന്നു വരുന്ന ചില വിശ്വാസങ്ങളെക്കുറിച്ചറിയൂ,

വിവാഹച്ചടങ്ങുകള്‍ക്കു പുറകിലെ വിശ്വാസം

വിവാഹച്ചടങ്ങുകള്‍ക്കു പുറകിലെ വിശ്വാസം

മയിലാഞ്ചിയുടെ കളര്‍ സംബന്ധിച്ച വിശ്വാസം മിക്കവാറും നാടുകളില്‍ ഒന്നാണ്. വധുവിന്റെ കയ്യിലെ മയിലാഞ്ചിനിറം എത്ര കൂടുന്നുവോ അത്രത്തോളം വരന് സ്‌നേഹം കൂടുമെന്നാണ് വിശ്വാസം.ഈ നിറം കൂടുതല്‍ നാള്‍ കയ്യില്‍ നീണ്ടു നിന്നാല്‍ കൂടുതല്‍ സ്‌നേഹം വരന്റെ കുടുംബത്തില്‍ നിന്നും ലഭിയ്ക്കുമെന്നും വിശ്വാസം.

വിവാഹച്ചടങ്ങുകള്‍ക്കു പുറകിലെ വിശ്വാസം

വിവാഹച്ചടങ്ങുകള്‍ക്കു പുറകിലെ വിശ്വാസം

വിവാഹദിവസം മഴ പെയ്യുന്നത് പ്രത്യുല്‍പാദനത്തിന്റെയും പണത്തിന്റേയും സൂചനയായി കരുതപ്പെടുന്നു.

വിവാഹച്ചടങ്ങുകള്‍ക്കു പുറകിലെ വിശ്വാസം

വിവാഹച്ചടങ്ങുകള്‍ക്കു പുറകിലെ വിശ്വാസം

പണ്ടുകാലത്ത് വിവാഹത്തിനു മുന്‍പ് വധുവരന്മാരെ പരസ്പരം കാണാന്‍ അനുവദിച്ചിരുന്നില്ല. ഇത് അവരുടെ മനസു മാറ്റുമെന്ന വിശ്വാസമായിരുന്നു, ഇതിനു പുറകില്‍.

വിവാഹച്ചടങ്ങുകള്‍ക്കു പുറകിലെ വിശ്വാസം

വിവാഹച്ചടങ്ങുകള്‍ക്കു പുറകിലെ വിശ്വാസം

വിവാഹത്തിന്റെ അന്നോ തലേന്നോ പിറ്റേന്നോ ആയി പാല്‍ തുളുമ്പിപ്പോകുന്നത് വിവാഹജീവിതത്തല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്നതിന്റെ സൂചനയായി കണക്കാക്കിയിരുന്നു.

വിവാഹച്ചടങ്ങുകള്‍ക്കു പുറകിലെ വിശ്വാസം

വിവാഹച്ചടങ്ങുകള്‍ക്കു പുറകിലെ വിശ്വാസം

കലീരന്‍ എന്നൊരു ചടങ്ങുണ്ട്, നോര്‍ത്തിന്ത്യയില്‍. വധുവിന് ചൂട എന്ന പേരിലെ വള ഇവിടെ നിര്‍ബന്ധമാണ്. ഇതില്‍ ഗോള്‍ഡന്‍, ചുവപ്പു നിറത്തിലെ ആഭരണങ്ങള്‍ ഇതില്‍ കെട്ടിയിടും. ഇത് അണിഞ്ഞ വധു വിവാഹം കഴിയാത്ത പെണ്‍കുട്ടികളുടെ തലയിയൂടെ കൈ നീക്കുമ്പോള്‍ ആരുടെ തലയിലാണോ കലീരന്‍ വീഴുന്നത് അവരുടെ വിവാഹം അടുത്തതായി നടക്കുമെന്നാണ് വിശ്വാസം.

വിവാഹച്ചടങ്ങുകള്‍ക്കു പുറകിലെ വിശ്വാസം

വിവാഹച്ചടങ്ങുകള്‍ക്കു പുറകിലെ വിശ്വാസം

വധുവരന്മാരുടെ നേര്‍ക്ക് അരിമണികള്‍ എറിയുന്ന ചടങ്ങ് ഹൈന്ദവവിവാഹങ്ങളില്‍ പലയിടത്തും പതിവാണ്. പ്രത്യുല്‍പാദനത്തിനും സമൃദ്ധിയ്ക്കും വേണ്ടിയാണ് ഇതെന്നതാണ് വിശ്വാസം,

വിവാഹച്ചടങ്ങുകള്‍ക്കു പുറകിലെ വിശ്വാസം

വിവാഹച്ചടങ്ങുകള്‍ക്കു പുറകിലെ വിശ്വാസം

വിവാഹദിവസത്തില്‍ വധു കരയുന്നത് നല്ലതാണെന്നാണ് വിശ്വാസം. ഇതിനു ശേഷം വിവാഹജീവിതത്തില്‍ അവള്‍ക്കു കരയേണ്ടി വരില്ലെന്നും വിശ്വാസം.

വിവാഹച്ചടങ്ങുകള്‍ക്കു പുറകിലെ വിശ്വാസം

വിവാഹച്ചടങ്ങുകള്‍ക്കു പുറകിലെ വിശ്വാസം

വലതുകാല്‍ വച്ച് വരന്റെ വീട്ടിലേയ്ക്കു വധു കയറുന്നത് പതിവാണ്. ഇത് വരന്റെ വീട്ടില്‍ ഐശ്വര്യവുമായി വരുന്നുവെന്ന വിശ്വാസത്തിലാണ്.

വിവാഹച്ചടങ്ങുകള്‍ക്കു പുറകിലെ വിശ്വാസം

വിവാഹച്ചടങ്ങുകള്‍ക്കു പുറകിലെ വിശ്വാസം

ഇന്ത്യയ്ക്കു പുറത്തും ചില പ്രത്യേക ആചാരങ്ങളും വിശ്വാസങ്ങളുമുണ്ട്. വിവാഹത്തിന് മണി ഐറിഷ് വിവാഹങ്ങളില്‍ പതിവാണ്. ഇത് ഇവ ഒത്തൊരുമയുള്ള കുടുംബജീവിതത്തിന് സഹായിക്കുമെന്നാണ് വിശ്വാസം.

വിവാഹച്ചടങ്ങുകള്‍ക്കു പുറകിലെ വിശ്വാസം

വിവാഹച്ചടങ്ങുകള്‍ക്കു പുറകിലെ വിശ്വാസം

ഇറ്റലിയില്‍ വിവാഹദിവസം വധൂവരന്മാര്‍ ഗ്ലാസോ പൂപ്പാത്രമോ പൊട്ടിയ്ക്കുന്ന പതിവുണ്ട്. ഇതെത്ര കഷ്ണമാകുന്നുവോ അത്രത്തോളം വര്‍ഷം ദമ്പതിമാര്‍ സന്തോഷമായി ജീവിയ്ക്കുമെന്നാണ് വിശ്വാസം.

വിവാഹച്ചടങ്ങുകള്‍ക്കു പുറകിലെ വിശ്വാസം

വിവാഹച്ചടങ്ങുകള്‍ക്കു പുറകിലെ വിശ്വാസം

റോമില്‍ വധു നേര്‍ത്ത നെറ്റു കൊണ്ടു മുഖം മറയ്ക്കുന്ന പതിവുണ്ട്. ഇത് ദുഷ്ടശക്തികളില്‍ നിന്നും വധുവിനെ രക്ഷിയ്ക്കാനാണെന്നതാണ് വിശ്വാസം.

English summary

Superstitions That People Follow In Marriages

വിവാഹത്തെ സംബന്ധിച്ച് ഇന്ത്യയില്‍ പല വിശ്വാസങ്ങളുമുണ്ട്, നല്ല വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളുമെല്ലാം ഇതില്‍ പെടും. ചിലതെങ്കിലും രസകരമായ വിശ്വാസങ്ങളുമാണ്.വിവാഹത്തിന്റെ പേരില്‍, വിവാഹച്ചടങ്ങുകളായി ഇന്ത്യയില്‍ നില നിന്നു വരുന്ന ചില വിശ്വാസങ്ങളെക്കുറിച്ചറിയൂ,