ഈ ലക്ഷണങ്ങള്‍ സാമ്പത്തിക നഷ്ടത്തിന്റെ സൂചന

Posted By:
Subscribe to Boldsky

സാമ്പത്തിക നേട്ടവും നഷ്ടവും എപ്പോള്‍ ഉണ്ടാവുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയുകയില്ല. പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും പലപ്പോഴും പല പ്രതിസന്ധികളേയും നമ്മള്‍ തരണം ചെയ്യേണ്ടി വരുന്നത്. ഇതിന് പലപ്പോഴും നമ്മുടെ ശ്രദ്ധക്കുറവുകളും കാരണമാകുന്നു. എന്നാല്‍ ധനനഷ്ടത്തിനു മുന്നോടിയായി ചില ലക്ഷണങ്ങള്‍ നമുക്ക് കാണിച്ച് തരുന്നു.

വിവാഹപ്രായമായോ, കൈരേഖ പറയും

സാമ്പത്തിക നഷ്ടം നിങ്ങള്‍ക്കുണ്ടാവുമെന്ന് കാണിക്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. സാമ്പത്തിക നഷ്ടം വരുമെന്ന് സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍ ഇവയാണ്. അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ ഇതിനെയെല്ലാം നമുക്ക് മറികടക്കാം. എന്തൊക്കെയാണ് ഇത്തരം ലക്ഷണങ്ങള്‍ എന്ന് നോക്കാം.

എണ്ണ തട്ടിത്തൂവുന്നത്

എണ്ണ തട്ടിത്തൂവുന്നത്

അറിഞ്ഞോ അറിയാതെയോ എണ്ണ തട്ടിത്തൂവുന്നത് നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാവാന്‍ പോവുന്നു എന്നതിന്റെ ലക്ഷണമാണ്. ഇത് നിങ്ങള്‍ക്ക് കടം വര്‍ദ്ധിക്കാന്‍ പോവുന്നു എന്നതിന്റെ സൂചനയാണ്.

വെള്ളം പാഴാവുന്നത്

വെള്ളം പാഴാവുന്നത്

വെള്ളം വെറുതേ പാഴാക്കുന്നത് എന്തായാലും നല്ല ശീലമല്ല. എന്നാല്‍ പൈപ്പില്‍ നിന്നും വെള്ളം ലീക്കാവുന്നതും ഓട്ടപ്പാത്രത്തില്‍ നിന്ന് വെള്ളം പോവുന്നതും എല്ലാം സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുന്നതിന്റെ സൂചനയാണ് എന്നാണ് ലക്ഷണങ്ങളില്‍ പറയുന്നത്.

‌സ്വര്‍ണം നഷ്ടപ്പെടുന്നത്

‌സ്വര്‍ണം നഷ്ടപ്പെടുന്നത്

സ്വര്‍ണം നഷ്ടപ്പെടുന്നത് ഏറ്റവും മാനസിക വിഷമമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. സ്വര്‍ണം കാണാതെ പോവുന്നത് നിങ്ങള്‍ക്ക് പല വിധത്തില്‍ സമ്പത്ത് നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്.

മേല്‍ക്കൂര ചോരുന്നത്

മേല്‍ക്കൂര ചോരുന്നത്

മേല്‍ക്കൂര ചോരുന്നതാണ് മറ്റൊരു ലക്ഷണം. മേല്‍ക്കൂര ചോരുമ്പോള്‍ അത് നിങ്ങളുടെ സമ്പത്ത് ചോര്‍ന്നു പോവാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നതാണ് ലക്ഷണം.

ആരോഗ്യ പ്രശ്‌നങ്ങള്‍

ആരോഗ്യ പ്രശ്‌നങ്ങള്‍

ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് ഇടക്കിടക്ക് ഉണ്ടാവുന്നുണ്ടെങ്കിലും അത് സൂചിപ്പിക്കുന്നത് സാമ്പത്തിക നഷ്ടത്തിന്റെ ലക്ഷണങ്ങളാണ്. പ്രത്യേകിച്ച് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ആണ് ശ്രദ്ധിക്കേണ്ടത്.

 വീട്ടിലെ വഴക്കും തര്‍ക്കവും

വീട്ടിലെ വഴക്കും തര്‍ക്കവും

വീട്ടിലുണ്ടാവുന്ന വഴക്കും തര്‍ക്കവും സൂചിപ്പിക്കുന്നതും നിങ്ങളുടെ സാമ്പത്തിക നില തകരാറിലാണ് എന്നതിന്റെ സൂചനയാണ്. പങ്കാളിയുമായുള്ള വഴക്കാണ് ഇതില്‍ ശ്രദ്ധിക്കേണ്ടത്.

അവസരങ്ങള്‍ കൈവിടുന്നത്

അവസരങ്ങള്‍ കൈവിടുന്നത്

നിങ്ങള്‍ക്ക് ജോലിസംബന്ധമായോ മറ്റേതെങ്കിലും തരത്തിലോ നല്ല രീതിയിലുള്ള അവസരങ്ങള്‍ നഷ്ടപ്പെടുന്നതും നിങ്ങള്‍ സാമ്പത്തിക നഷ്ടത്തിലേക്കെത്തുന്നതിന്റെ സൂചനയാണ്.

English summary

Signs you are going to face financial loses

These are the signs which show that you would face financial losses.
Story first published: Thursday, October 5, 2017, 16:22 [IST]