ഓണം വന്നോണംവന്നോണം വന്നേ....

By: Raveendran V
Subscribe to Boldsky

പൂവിളികളും ആഘോഷവുമൊക്കെയായി അടുത്ത ഓണക്കാലമെത്തി. ഇനി ഓണപ്പാട്ടിന്റേയും സദ്യയുടേയും പൂക്കളത്തിന്റേയും ജലോത്സവത്തിന്റേയുമൊക്കെ നാളുകളാണ്. കേരളത്തിന്റെ കാര്‍ഷികോത്സവവും കൂടിയാണ് ഓണം.

ഓണത്തിന്റെ ഓരോ ദിവസത്തേയും പ്രത്യേകതകള്‍

അത്തം നാളില്‍ തുടങ്ങി പത്താം ദിവസം തിരുവോണമായി. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പൊന്നോണക്കാലം എങ്ങനെയാണ് മലയാളികള്‍ ആഘോഷിക്കുന്നതെന്ന് നോക്കാം.

കുമ്മാട്ടിക്കളി

കുമ്മാട്ടിക്കളി

കേരളത്തില്‍ പ്രത്യേകിച്ച് പാലക്കാട്, തൃശ്ശൂര്‍, വയനാട് എന്നിവിടങ്ങളിലാണ് കുമ്മാട്ടിക്കളി ആഘോഷിക്കുന്നത്. പൊതുവേ ഇത് മുഖംമൂടി നൃത്തമെന്നും പറയപ്പെടുന്നു.ഓണത്തപ്പനെ വരവേല്‍ക്കാന്‍ മുഖം മൂടി കെട്ടി പ്ലാവിലയോ മറ്റോ ചേര്‍ത്ത് തയ്യാറാക്കുന്ന വസ്ത്രങ്ങള്‍ അണിഞ്ഞാണ് കുമ്മാട്ടികള്‍ വീട് സന്ദര്‍ശിക്കുക.വീട്ടില്‍ കയറി ഇറങ്ങി ഉപഹാരങ്ങള്‍ സ്വീകരിച്ചാവും ഇവരുടെ മടക്കം.

 ഓട്ടന്‍ തുള്ളല്‍

ഓട്ടന്‍ തുള്ളല്‍

ഓട്ടന്‍ തുള്ളലില്‍ പലതും പറയും അതുകൊണ്ടാരു ഖേദിക്കരുത്. ഇത് തന്നെയാണ് കുഞ്ചന്‍ നമ്പ്യാരുടെ ഒഓട്ടന്‍തുള്ളലിന്റെ ഏറ്റവും വലിയപ്രത്യേകത. സമകാലിക സംഭവങ്ങള്‍ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ഓട്ടന്‍ തുള്ളലില്‍ കലാകാരന്‍മാര്‍ വേദികളില്‍ പാടുകയും നൃത്തം ചെയ്യുകും ചെയ്യുന്നു.

 തുമ്പി തുള്ളല്‍

തുമ്പി തുള്ളല്‍

ഓണക്കാലത്ത് മാത്രം കണ്ടുവരുന്ന കളിയാണ് തുമ്പി തുള്ളല്‍. മനോഹരമായി കേരളീയ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് സ്ത്രീകളാണ് തുമ്പി തുള്ളല്‍ ആഘോഷിക്കുന്നത്. സ്ത്രീകള്‍ വട്ടത്തില്‍ കൂടി നടുവില്‍ ഒരു സ്ത്രീയെ ഇരുത്തും. പിന്നീട് കൈയ്യില്‍ ചെറിയ മരച്ചില്ലകള്‍ ഏന്തിയ സ്ത്രീകള്‍ പാട്ടിനുസരിച്ച് നടുവിലിരിക്കുന്ന സ്ത്രീയ മരച്ചില്ലകള്‍ കൊണ്ട് മൃദുവായി തലോടി നീങ്ങുന്നതാണ് ആഘോഷം. ഇതിനിടയില്‍ പാട്ടിന്റെ താളം ഏറുമ്പോള്‍ നടുവിലിരിക്കുന്ന സ്ത്രീ തുമ്പിയെ പോലെ ഉറഞ്ഞ് തുള്ളുന്നു.

 കളരിപ്പയറ്റ്

കളരിപ്പയറ്റ്

വാളും പരിചയും ഏന്തി കരുത്തുള്ള ചുവടുകളോടെയാണ് കളരിപ്പയറ്റി നടക്കുക. കേരളത്തില്‍ മാത്രം കണ്ടുവരുന്ന ഈ കല മാനസികവും ശാരീരികവുമായി കഴിവുകളെ പരിപോഷിക്കാന്‍ സഹായിക്കുന്നു.

ആന എഴുന്നള്ളത്

ആന എഴുന്നള്ളത്

നെറ്റിപ്പട്ടം ചൂടി ഗജവീരന്‍മാര്‍ നിരന്ന് നില്‍ക്കുന്ന കാഴ്ച കണ്ടാല്‍ തന്നെ മനം നിറയും എന്നാണ് ചൊല്ല്. ഓണക്കാലങ്ങളില്‍ മിക്കയിടത്തും ഈ കാഴ്ച കണ്ണിനും മനസ്സിനും കുളിരേകും.

കൈകൊട്ടിക്കളി

കൈകൊട്ടിക്കളി

അവിവാഹിതയായ സ്ത്രീകള്‍ കേരളീയ വസ്ത്രം അണിഞ്ഞ് ആഭരണ വിഭൂഷിതയായി വട്ടത്തില്‍ കൈക്കൊട്ടി കളിക്കുന്നു. ഇതിനായി പ്രത്യേക പാട്ടുകളും ഉണ്ടാകും. ഭൈരവി, കാംബോജി രാഗങ്ങളാണ് കൈക്കൊട്ടി കളിയില്‍ പ്രധാനമായും പാടുന്നത്.

അത്തച്ചമയം

അത്തച്ചമയം

വിവിധ തരം വസ്ത്രങ്ങളും വേഷങ്ങളും കോലങ്ങളും അണിനിരന്ന് ആഘോഷപൂര്‍വ്വമായ ഷോഷയാത്രയാണ് അത്തചമയം. അത്തം നാളിലാണ് ഈ ഘോഷയാത്ര നടത്തുക. പാട്ടും നൃത്തവും മേളങ്ങളും തുടങ്ങി കണ്ണിനും മനസ്സിനും ഒരു പോലെ ആനന്ദം പകരുന്ന കാഴ്ചയാണ് അത്തചമയ ഘോഷയാത്രകളില്‍ ഉണ്ടാകുക.

 ഓണപ്പൂക്കളം

ഓണപ്പൂക്കളം

പൂക്കളവും പൂവിളിയുമില്ലാതെ ഓണം ഇല്ലല്ലോ അല്ലേ. നിറയെ പൂക്കള്‍ കൊണ്ട് തയ്യാറാക്കുന്ന പൂക്കളങ്ങളാണ് ഓണത്തിന്റെ പ്രധാന ആകര്‍ഷണം. വിവിധ തരം പൂക്കള്‍ ഇഷ്ട ഡിസൈനുകളില്‍ നടുമുറ്റങ്ങളില്‍ കേരളീയര്‍ ഓണദിവസം തയ്യാറാക്കും.ഓണത്തിന് ശേഷം രണ്ടാഴ്ചയോളം തുമ്പ പൂക്കള്‍ മാത്രം ഉപയോഗിച്ചുള്ള പൂക്കളങ്ങളും ഉണ്ടാക്കുന്നു.

ഓണസദ്യ

ഓണസദ്യ

പറയുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറും. പല കൂട്ടം കറികളും പായസും കൂടിയുള്ള ഒരു ഗംഭീര സദ്യ. തങ്ങളെ കാണാനെത്തുന്ന മഹാബലിയോട് തങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും സന്തോഷവാന്‍മാരാണെന്ന് വിളിച്ചോതുക കൂടിയാണ് ഈ ആഘോഷങ്ങള്‍ വഴി മലയാളി.

English summary

Onam festival attractions

Take a look at some of the exquisite Onam attractions that you can enjoy…
Subscribe Newsletter