For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട് വാങ്ങുമ്പോള്‍ നിര്‍ഭാഗ്യം കൊണ്ടുവരുന്ന സ്ഥലം

വീട് വാങ്ങാന്‍ തുടങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

By Lekhaka
|

പുതിയ വീട് സ്വന്തമാക്കുക, നിങ്ങളുടെ കുഞ്ഞിനെ ആദ്യമായി എടുക്കുക, ഒരാളെ പ്രേമിക്കുക, ഇങ്ങനെ വാക്കുകള്‍ക്ക് അതീതമായ അനുഭവങ്ങള്‍ പകരുന്ന ഒരുപാട് മുഹൂര്‍ത്തങ്ങള്‍ ഉണ്ടാകാറുണ്ട് നമ്മുടെ ജീവിതത്തില്‍. പക്ഷെ, എന്തുകൊണ്ട് "വീട് സ്വന്തമാക്കുക" എന്നത് അതില്‍ നിന്ന് വേറിട്ട്‌ നില്‍ക്കുന്നു?

ചിലപ്പോഴൊക്കെ നമ്മള്‍ കാണാറുണ്ട്, ആളുകള്‍ കുറഞ്ഞ വില നോക്കി മോശം ചുറ്റുപാടുകളുള്ള സ്ഥലത്ത് വസ്തുവകകള്‍ വാങ്ങുന്നത്. ഇത് ഒട്ടും നല്ല കാര്യമല്ല. വീട് വാങ്ങാന്‍ തുടങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ആ വീട്ടില്‍ ഒരിക്കലും മനസമാധാനത്തോട് കൂടി നമുക്ക് താമസിയ്ക്കാന്‍ പറ്റില്ല.

 ശ്മശാനം, സെമിത്തേരി എന്നിവയുടെ സമീപം :

ശ്മശാനം, സെമിത്തേരി എന്നിവയുടെ സമീപം :

എപ്പോഴും ശവസംസ്കാരം നടക്കുന്നത് വ്യക്തമായി കാണാന്‍ കഴിയുന്ന സ്ഥലത്താണ് നിങ്ങളുടെ വീടെങ്കില്‍ സൂക്ഷിക്കുക. ഇത്തരം സ്ഥലങ്ങളില്‍ എപ്പോഴും മോശപ്പെട്ട ഊര്‍ജ്ജപ്രവാഹം ഉണ്ടായിരിക്കും. അത് നിങ്ങളുടെ കുടുംബത്തിലെ സമാധാനാന്തരീക്ഷത്തെ ഇല്ലാതാക്കിയേക്കാം. കൂടാതെ, ഇത്തരം സ്ഥലങ്ങളുടെ അടുത്ത് താമസിക്കുന്നത് കുടുംബാംഗങ്ങളുടെ മാനസികനിലയെ വരെ സാരമായി ബാധിക്കാന്‍ ഇടയുണ്ട്. അതിനാല്‍ ശാസ്ത്രം പറയുന്നത് പ്രകാരം ഇത്തരത്തില്‍ ശവസംസ്കാരം നടക്കുന്ന ഇടങ്ങളുടെ സമീപം താമസിക്കുന്നത് ഒഴിവാക്കുക.

ആശുപത്രികളുടെ സമീപം

ആശുപത്രികളുടെ സമീപം

ആശുപത്രികള്‍, ക്ലിനിക്കുകള്‍, ശുശ്രൂഷ കേന്ദ്രങ്ങള്‍ എന്നിങ്ങനെയുള്ള സ്ഥലങ്ങള്‍ മനസ്സിനെ മോശമായി ബാധിക്കുന്ന ഊര്‍ജ്ജപ്രവാഹം ഉണ്ടാക്കുന്ന സ്ഥലങ്ങള്‍ ആണെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്. കൂടാതെ, ഇങ്ങനെയുള്ള ഇടങ്ങളില്‍ വരുന്ന ആളുകള്‍ പല തരം പകര്‍ച്ചവ്യാധികളും അസുഖങ്ങളും ബാധിച്ച രോഗികളും ആയിരിക്കും.

തകര്‍ന്നടിഞ്ഞ ഇടങ്ങള്‍/വസ്തുക്കള്‍

തകര്‍ന്നടിഞ്ഞ ഇടങ്ങള്‍/വസ്തുക്കള്‍

നിങ്ങളുടെ വീടിന്‍റെ ജനലോ വാതിലോ തുറന്നാല്‍ കാണുന്നത് ഏതെങ്കിലും നശിക്കപ്പെട്ടതോ വൃത്തിഹീനമായതോ ആയിട്ടുള്ള സ്ഥലത്തിന്‍റെയോ വസ്തുവകകളുടെയോ ആണെങ്കില്‍ ആ കാഴ്ചയിലേക്കുള്ള ജനലും വാതിലും എപ്പോഴും അടച്ചിടുകയോ അവിടെ നിന്ന് മാറി താമസിക്കുകയോ ചെയ്യുക. അത്തരത്തിലുള്ള സ്ഥലങ്ങള്‍ ചിലപ്പോള്‍ അസാധാരണ ശക്തികളുടെ വിഹാര കേന്ദ്രമാകാം. അവ മനശക്തി കുറഞ്ഞവരെ സംഭ്രമിപ്പിക്കാനും സാധ്യതയുണ്ട്.. അതിനാല്‍, അത്തരത്തിലുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക.

നാല്‍കവലകളില്‍ സ്ഥിതി ചെയ്യുന്ന സ്ഥലം

നാല്‍കവലകളില്‍ സ്ഥിതി ചെയ്യുന്ന സ്ഥലം

ഭവിഷ്യപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്, ഒരു പാര്‍പ്പിടം ഒരു കാരണവശാലും നാല്‍ക്കവലയിലോ മുക്കിലോ പണിയരുത് എന്ന്. ഇത്തരം കവലകളില്‍ നിരന്തരം ആളുകളും വാഹനങ്ങളും പ്രവഹിക്കുന്നത് മൂലമുണ്ടാകുന്ന ശബ്ദകോലാഹലങ്ങളും പ്രകമ്പനങ്ങളുമാണ് ഇതിന്‍റെ പ്രധാന കാരണം. ഇത്തരം ഇടങ്ങളില്‍ വീട് വച്ച് താമസിക്കുകയാണെങ്കില്‍ അത് ചിലപ്പോള്‍ കുടുംബാംഗങ്ങളെ മാനസികമായും ശാരീരികമായും മോശമായി ബാധിച്ചേക്കാം.

ചൂതാട്ടകേന്ദ്രങ്ങള്‍/പബ്ബ്/ക്ലബ്‌ എന്നിവയുടെ സമീപം

ചൂതാട്ടകേന്ദ്രങ്ങള്‍/പബ്ബ്/ക്ലബ്‌ എന്നിവയുടെ സമീപം

ആളുകള്‍ തങ്ങളുടെ വിഷമങ്ങളും മനസ്സിലെ ഭാരങ്ങളും ഇറക്കി വയ്ക്കാന്‍ വരുന്ന ഇത്തരം ഇടങ്ങളുടെ അടുത്ത് ഒരിക്കലും നിങ്ങള്‍ താമസിക്കരുത്. കാരണം, അവിടുന്നുള്ള മോശപ്പെട്ട ഊര്‍ജ്ജം നിങ്ങളുടെ ഗൃഹത്തിലേക്കും പ്രവഹിച്ചേക്കാം. മദ്യത്തിന്‍റെയും മറ്റ് ലഹരികളുടെയും തേജോവലയം നിങ്ങളുടെ വീട്ടില്‍ വ്യാപിക്കാന്‍ നിങ്ങള്‍ ഒരിക്കലും ആഗ്രഹിക്കുകയില്ലല്ലോ.

മദ്യശാലയുടെ സമീപം

മദ്യശാലയുടെ സമീപം

നിങ്ങളുടെ വീട് ഒരു മദ്യശാലയുടെ സമീപം ആണെങ്കില്‍, ഒരു പുതിയ മദ്യശാല നിങ്ങളുടെ വീടിന് സമീപം തുറക്കുകയാണെങ്കില്‍, നിങ്ങള്‍ ആ വീട്ടില്‍ നിന്ന് എത്രയും പെട്ടെന്ന് താമസം മാറേണ്ടതാണ്. മദ്യം എന്നത് നാശത്തിന്‍റെ അടയാളമാണ്. അതിന്‍റെ സ്വാധീനത്തില്‍ രാപ്പകല്‍ കഴിയുക എന്നത് നിങ്ങളുടെ കുടുംബത്തിന്‍റെ സമാധാനത്തെ വരെ സാരമായി ബാധിച്ചേക്കാം.

അറവുശാലകളുടെ സമീപം

അറവുശാലകളുടെ സമീപം

പാവപ്പെട്ട മൃഗങ്ങളെ മാംസത്തിനും മറ്റും വേണ്ടി വളരെ നിഷ്ഠൂരമായി കൊല ചെയ്യുന്ന ഇടങ്ങളുടെ അടുത്ത് കുടുംബത്തോടെ താമസിക്കുന്നത് ഒട്ടും തന്നെ അഭികാമ്യമല്ല. ഇത്തരം പ്രതികൂലമായ അന്തരീക്ഷം കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതിയെ തന്നെ ബാധിച്ചേക്കാം. ഇത്തരം ഇടങ്ങളിലെ മോശപ്പെട്ട ഊര്‍ജ്ജപ്രവാഹം അത്രയധികം ശക്തമാണ്. നിരന്തരം മരണങ്ങള്‍ നടക്കുന്ന ഇത്തരം ഇടങ്ങളുടെ സമീപം വസിക്കുന്നത് ഒരിക്കലും നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതാന്തരീക്ഷം നല്‍കുകയില്ല.

English summary

Never buy home around these 7 inauspicious places

Sometimes, we often see that some people buy properties (land or home) at such places at the comfort of affordable prices, which they should not.
Story first published: Thursday, January 19, 2017, 17:54 [IST]
X
Desktop Bottom Promotion