2018ല്‍ നിങ്ങള്‍ക്കു ഭാഗ്യം നല്‍കും നിറങ്ങള്‍

Posted By:
Subscribe to Boldsky

പുതുവര്‍ഷത്തെ ഏറെ പ്രതീക്ഷകളോടെയാണ് നാമോരോരുത്തരും വരവേല്‍ക്കുക. നല്ലതു വരണം, ഭാഗ്യം വരണം തുടങ്ങിയ ചിന്തകളോടെയാണ് പുതുവര്‍ഷത്തിനായി നാം കാത്തിരിക്കുകയും ചെയ്യുക.

പുതുവര്‍ഷം ഭാഗ്യം കൊണ്ടുവരാന്‍ പല ഘടകങ്ങളും നാം നോക്കാറുണ്ട്. ഇതിനു വേണ്ടി പല കാര്യങ്ങളും ചെയ്യാറുമുണ്ട്. ജനിച്ച മാസം അടിസ്ഥാനപ്പെടുത്തി സോഡിയാക് സൈനുകള്‍ പ്രകാരവും പല കാര്യങ്ങളും ചെയ്യുന്നവരും വിശസിയിക്കുന്നവരുമുണ്ട്.

ചൈനീസ് ജ്യോതിശാസ്ത്ര പ്രകാരം 2018 പലര്‍ക്കും ഏറെ ഭാഗ്യം കൊണ്ടുവരുമെന്നാണ് കരുതപ്പെടുന്നത്. മിക്കവാറും എല്ലാ സോഡിയാക് സൈനില്‍ പെട്ടവര്‍ക്കും ഇത് ഭാഗ്യവര്‍ഷമാകും.

സോഡിയാക് സൈന്‍ പ്രകാരം 2018ല്‍ ഭാഗ്യമുണ്ടാകാന്‍ ചില പ്രത്യേക നിറങ്ങള്‍ ഉപയോഗിയ്ക്കുന്നതു നല്ലതായിരിയ്ക്കും. ഇത്തരം ചില നിറങ്ങളെക്കുറിച്ചറിയൂ, ഇവ വസ്ത്രങ്ങളിലും ഉപയോഗിയ്ക്കുന്ന വസ്തുക്കളിലുമെല്ലാം ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.

ഏരിസ്

ഏരിസ്

ഏരിസ് വിഭാഗത്തില്‍ പെടുന്നവര്‍ക്ക് 2018ല്‍ നല്ല കാര്യങ്ങള്‍ക്കിറങ്ങുമ്പോള്‍ ചുവപ്പു നിറം ഒഴിവാക്കാന്‍ ആവശ്യപ്പെടുന്നു. വെള്ള, ലെമണ്‍ ഗ്രീന്‍, എമറാള്‍ഡ് ഗ്രീന്‍ എന്നിവയാകും, നല്ല നിറങ്ങള്‍.

ടോറസ്

ടോറസ്

വീനസ് ആണ് ടോറസ് വിഭാഗത്തില്‍ പെട്ടവരില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നത്. ഇവര്‍ക്ക് ആപ്പിള്‍ ഗ്രീന്‍, വെര്‍മിലിയോണ്‍ റെഡ് എന്നിവയാണ് ഭാഗ്യനിറമാകുന്നത്.

ജെമിനി

ജെമിനി

ജെമിനിക്കാര്‍ക്ക് വെള്ള, ഇളംചാരനിറം എന്നിവ ഏറെ നല്ലതായിരിയ്ക്കും. ഇതിനു പുറമേ ബുധനാഴ്ചകളില്‍ പച്ചയുപയോഗിയ്ക്കുന്നതും 2018ല്‍ ഏറെ ഭാഗ്യദായകമാകും.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ടര്‍ക്കോയിസ് ബ്ലൂ, കരാമൈന്‍ റെഡ് എ്ന്നിവയാണ് ഏറ്റവും ചേര്‍ന്നത്. ഇവയല്ലാതെ വെള്ള, കടല്‍ നീല, ലൈറ്റ് ബ്ലൂ എന്നിവ തിങ്കളാഴ്ചകളില്‍ ഉപയോഗിയ്ക്കുന്നതു ഗുണം ചെയ്യും.

 ലിയോ

ലിയോ

വെള്ള, സ്വര്‍ണനിറങ്ങളാണ് ലിയോക്കാര്‍ക്ക് ഏറെ നല്ലത്. കോപ്പര്‍, ലൈറ്റ് ഗ്രീന്‍ എന്നിവയും ചേര്‍ന്ന നിറങ്ങള്‍ തന്നെയാണ്.

വിര്‍ഗോ

വിര്‍ഗോ

വിര്‍ഗോക്കാര്‍ക്ക് ടര്‍ക്വിസ് ഗ്രീന്‍, സിയാന്‍ ബ്ലൂ എന്നീ നിറങ്ങള്‍ ഗുണം ചെയ്യും. ബുധനാഴ്ചകളില്‍ പച്ചയുടെ ഷേഡുകള്‍ ഇടുന്നത് നല്ലതാണ്.

ലിബ്ര

ലിബ്ര

ലിബ്ര വിഭാഗത്തില്‍ പെട്ടവര്‍ക്ക് വെള്ള, ഗ്രീന്‍, നീല എന്നിവ ചേരുന്ന നിറങ്ങളാണ്. വെള്ളിയാഴ്ചകളില്‍ ക്രീം, ഓഫ് വൈറ്റ് നിറങ്ങള്‍ അണിയുന്നതും ഏറെ നല്ലതാണ്.

സ്‌കോര്‍പിയോ

സ്‌കോര്‍പിയോ

സ്‌കോര്‍പിയോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് കറുപ്പ്, വെള്ള നിറങ്ങള്‍ നല്ലപോലെ ചേരും. ഇതാണ് ഇവരുടെ ഭാഗ്യനിറങ്ങള്‍.

സാജിറ്റേറിയന്‍സിന്

സാജിറ്റേറിയന്‍സിന്

സാജിറ്റേറിയന്‍സിന് കാക്കി ഗ്രീന്‍, ഓറഞ്ച് റെഡ് എ്ന്നീ നിറങ്ങള്‍ ഗുണം ചെയ്യും. ചൊവ്വാഴ്ചകളില്‍ മഞ്ഞ ഇവര്‍ക്ക ഏറെ ചേരുന്ന നിറമാണ്.

കാപ്രികോണ്‍

കാപ്രികോണ്‍

കാപ്രികോണ്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് നീല, പൈന്‍ കളര്‍, പച്ച എന്നിവ ഗുണം ചെയ്യുന്ന നിറങ്ങളാണ്. ശനിയാഴ്ചകളില്‍ കറുപ്പിടുന്നത് ഏറെ ഭാഗ്യം നല്‍കുന്ന ഒന്നാണ്.

അക്വേറിയസ്

അക്വേറിയസ്

അക്വേറിയസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് ആപ്പിള്‍ ഗ്രീന്‍, ചുവപ്പ്, സ്‌കൈ ബ്ലൂ നിറങ്ങള്‍ ഏറെ നല്ലതാണ്. വയലറ്റ്, മിഡ്‌നൈറ്റ് ബ്ലൂ എന്നിവ ശനിയാഴ്ചകളില്‍ ഉപയോഗിയ്ക്കുന്നതു ഭാഗ്യം നല്‍കും.

പീസസ്

പീസസ്

പീസസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് പച്ചനിറം ഏറെ നല്ലതാണ്. ഇതിനു പുറമെ വ്യാഴാഴ്ചകളില്‍ മഞ്ഞനിറവും ഏറെ നല്ലതാണ്.

English summary

Lucky Color For Your Zodiac Sign In 2018

Lucky Color For Your Zodiac Sign In 2018, read more to know about
Subscribe Newsletter