അടുക്കളയിലെ അലുമിനിയ പാത്രം നിര്‍ഭാഗ്യം തരും

Posted By:
Subscribe to Boldsky

ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ കലവറയാണ് ജീവിതം. എപ്പോഴും ഭാഗ്യം ഒരാളേയും സ്ഥിരമായി കടാക്ഷിക്കില്ല. ഭാഗ്യവും നിര്‍ഭാഗ്യവും ജീവിതത്തില്‍ മാറിയും മറിഞ്ഞും വരും. വീട്ടിലെ അടുക്കളയില്‍ നമ്മള്‍ നിസ്സാരമെന്ന് കരുതി അവഗണിക്കുന്ന ചില കാര്യങ്ങള്‍ ഭാഗ്യത്തില്‍ നിന്നും നിര്‍ഭാഗ്യത്തിലേക്ക് നമ്മളെ നയിക്കും.

ഈ സ്ത്രീ ലക്ഷണങ്ങള്‍ പുരുഷനറിയണം

വാസ്തുശാസ്ത്രപ്രകാരമല്ല അടുക്കളയും അടുക്കളയിലെ വസ്തുക്കളുമെങ്കില്‍ അത് ദോഷമാണ് ഉണ്ടാക്കുക. എന്തൊക്കെയാണ് അടുക്കളയില്‍ നിന്നും ജീവിതത്തിലേക്ക് നിര്‍ഭാഗ്യം കൊണ്ട് വരുന്ന കാര്യങ്ങള്‍ എന്ന് നോക്കാം.

അടുക്കളയും അടുപ്പും

അടുക്കളയും അടുപ്പും

അടുക്കളയുടെ സ്ഥാനം നിര്‍ണയിക്കേണ്ടത് ആണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. അടുപ്പ് സ്ഥിതി ചെയ്യുന്നതില്‍ നിന്ന് എല്ലാ ഭാഗത്തേക്കും ഒരു പോലെ ദൂരമായിരിക്കണം എന്നാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം.

അലുമിനിയം പാത്രങ്ങള്‍

അലുമിനിയം പാത്രങ്ങള്‍

അലുമിനിയം പാത്രങ്ങള്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന ശീലവും അത്ര നല്ലതല്ല. കാരണം അലുമിനിയം എപ്പോഴും നെഗറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കും എന്നതു കൊണ്ട് തന്നെ.

പാല്‍ തിളപ്പിക്കരുത്

പാല്‍ തിളപ്പിക്കരുത്

ഒരിക്കലും അലുമിനിയം പാത്രത്തില്‍ പാല്‍ തിളപ്പിക്കരുത്. പാല്‍ സൂചിപ്പിക്കുന്നത് ചന്ദ്രനെയാണ് അലുമിനിയമാകട്ടെ രാഹുവിനേയും. ചന്ദ്രനും രാഹുവും ബന്ധവൈരികളാണ് എന്നത് കാര്യങ്ങള്‍ പ്രശ്‌നത്തിലാക്കുന്നു.

ഒത്ത നടുവില്‍ അടുക്കള

ഒത്ത നടുവില്‍ അടുക്കള

ഒരിക്കലും വീടിന്റെ ഒത്ത നടുവില്‍ അടുക്കള പണിയരുത്. ഇത് നിര്‍ഭാഗ്യം കൊണ്ട് വരുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ വാസ്തു നോക്കാതെ അടുക്കള പണിയുന്നത് ശ്രദ്ധിക്കണം.

 അടുക്കളയുടെ പെയിന്റ്

അടുക്കളയുടെ പെയിന്റ്

അടുക്കളയില്‍ പെയിന്റ് അടിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ഒന്നാണ് പെയിന്റിന്റെ നിറം. ചുവപ്പ് എന്ന് പറയുന്നത് അഗ്നിയാണ്.ഇത് ഭാഗ്യത്തെ ഇല്ലാതാക്കുന്ന ഒന്നാണ്.

ടോയ്‌ലറ്റ്

ടോയ്‌ലറ്റ്

അടുക്കള പൂജാമുറി എന്നിവയോട് ചേര്‍ന്ന് ഒരിക്കലും ടോയ്‌ലറ്റ് പാടില്ല. ഇത് വീട്ടില്‍ നെഗറ്റീവ് എനര്‍ജി ഉണ്ടാക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ അടുക്കള പണിയുമ്പോള്‍ ശ്രദ്ധിക്കണം.

തെക്ക് വടക്കുള്ള അടുക്കള

തെക്ക് വടക്കുള്ള അടുക്കള

തെക്ക് വടക്കുള്ള ഭാഗങ്ങളില്‍ അടുക്കള പണിയുന്നത് ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇത് നെഗറ്റീവ് എനര്‍ജി കൊണ്ട് വരാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ തെക്ക് വടക്ക് അടുക്കള പണിയാതിരിക്കാന്‍ ശ്രദ്ധിക്കണം.

English summary

Kitchen bringing misfortune in your life

Kitchen bringing misfortune in your life read on to know more about it
Story first published: Tuesday, July 11, 2017, 17:36 [IST]
Subscribe Newsletter