For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷ ബീജത്തിന്റെ രസകരമായ കാര്യങ്ങള്‍

പുരുഷ ബീജത്തെക്കുറിച്ച് ചില രസകരമായ കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

|

പുരുഷന്റെ ബീജത്തെക്കുറിച്ച് നിരവധി രസകരമായ കാര്യങ്ങളുണ്ട്. പലപ്പോഴും വിചിത്രം എന്ന് തോന്നാവുന്ന കാര്യങ്ങളാണ് ഇവയെല്ലാം തന്നെ. പ്രത്യുത്പാദനത്തില്‍ പുരുഷന്റെ ഭാഗത്ത് നിന്ന് പ്രധാന പങ്ക് വഹിയ്ക്കുന്ന ഒന്നാണ് ബീജങ്ങള്‍. മുഖത്ത് തേയ്ക്കുന്ന ആര്‍ത്തവരക്തം, എന്തിന്?

അണ്ഡവും ബീജവും ചേര്‍ന്നാണ് ഗര്‍ഭസ്ഥശിശുവായി മാറുന്നതെന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ പുരുഷ ബീജത്തെക്കുറിച്ച് പുരുഷന്‍മാര്‍ക്ക് പോലും അറിയാത്ത ചില കാര്യങ്ങള്‍ നോക്കാം. ഇവളുടെ ചുണ്ട് ഒളിപ്പിക്കും ചില രഹസ്യം

ബീജഘടന

ബീജഘടന

ബീജത്തിന് മൂന്ന് ഭാഗങ്ങളാണ് ഉള്ളത്. തലഭാഗം, മധ്യഭാഗം, വാല്‍ഭാഗം എന്നിവയാണ് ബീജത്തിന്റെ മൂന്ന് ഭാഗങ്ങള്‍. എന്നാല്‍ സാധാരണ ബീജത്തില്‍ നിന്ന് എന്തെങ്കിലും തരത്തില്‍ വ്യത്യാസം ബീജത്തിനുണ്ടെങ്കില്‍ അത് തകരാറുള്ള ബീജത്തിന്റെ കണക്കില്‍ പെടുന്നു.

 ബീജത്തിന്റെ നീളം

ബീജത്തിന്റെ നീളം

പുരുഷന്റെ ബീജത്തിന് ഏകദേശം 50 മൈക്രോമീറ്റര്‍ നീളമുണ്ടാകും. അതിന്റെ തലമുതല്‍ വാല് വരെയുള്ള നീളമാണ് കണക്കാക്കുന്നത്.

ബീജത്തിന്റെ ഉത്ഭവം

ബീജത്തിന്റെ ഉത്ഭവം

വൃഷണങ്ങളിലാണ് ബീജം ഉത്പ്പാദിപ്പിക്കപ്പെടുന്നത്. വെറും ചുരുങ്ങിയ മണിക്കൂറുകള്‍ മാത്രമാണ് ഇതിന്റെ ആയുസ്സ്. ഓരോ സെക്കന്റിലും 1500 ബീജങ്ങള്‍ വീതം ഉത്പ്പാദിപ്പിക്കപ്പെടുന്നു.

വളര്‍ച്ച പൂര്‍ത്തിയാവുന്നത്

വളര്‍ച്ച പൂര്‍ത്തിയാവുന്നത്

ബീജങ്ങള്‍ വളര്‍ച്ച പൂര്‍ത്തിയാവുന്നത് മൂന്ന് മാസത്തിനുള്ളിലാണ്. വൃഷ്ണങ്ങളുടെ മുകള്‍ ഭാഗത്ത് കാണുന്ന ഭാഗത്തായാണഅ ഇവ വളരുന്നത്.

 വേഗത കൂടിയ ബീജങ്ങള്‍

വേഗത കൂടിയ ബീജങ്ങള്‍

വേഗത കൂടുതലുള്ള ബീജങ്ങള്‍ മിനിറ്റില്‍ 45 മില്ലിമീറ്റര്‍ വേഗത്തിലായിരിക്കും സഞ്ചരിയ്ക്കുന്നത്. വേഗത കുറഞ്ഞവയ്ക്ക് ഏകദേശം 12 മണിക്കൂര്‍ സഞ്ചരിക്കേണ്ടതായി വരും അണ്ഡവുമായി സംയോജിക്കാന്‍.

 ആണ്‍പെണ്‍ ബീജങ്ങള്‍

ആണ്‍പെണ്‍ ബീജങ്ങള്‍

ബീജങ്ങള്‍ എക്‌സ് ക്രോമസോം അല്ലെങ്കില്‍ വൈക്രോമസോമുകള്‍ ചേര്‍ന്നതായിരിക്കും. എക്‌സ് ക്രോമസം അണ്ഡവുമായി സംയോജിക്കുകയാണെങ്കില്‍ പെണ്‍കുട്ടിയും മറിച്ചാണെങ്കില്‍ ആണ്‍കുട്ടിയും ഉണ്ടാവും. എന്നാല്‍ രണ്ട് ക്രോമസോമുകള്‍ ഉള്ള ബീജമാണ് അണ്ഡവുമായി ചേരുന്നതെങ്കില്‍ അതില്‍ ആണും പെണ്ണും ഉണ്ടാവാനുള്ള സാധ്യതയുണ്ട്.

English summary

Interesting Facts Everyone Should Know about sperm

Things You Didn't Know About Sperm, read on to know more about it.
Story first published: Friday, February 17, 2017, 17:22 [IST]
X
Desktop Bottom Promotion