വലംപിരിശംഖിലെ ധനാകര്‍ഷണ മന്ത്രം യാഥാര്‍ത്ഥ്യം

Posted By:
Subscribe to Boldsky

വലംപിരി ശംഖിന്റെ പരസ്യം നമ്മളില്‍ പലരും കണ്ടിട്ടുണ്ടാവും. എന്നാല്‍ ധനമോഹത്തിന്റെ പേരില്‍ പലരും കാട്ടിക്കൂട്ടുന്ന ഇത്തരം പരസ്യങ്ങള്‍ പലപ്പോഴും നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്.

യഥാര്‍ത്ഥത്തില്‍ വലംപിരിശംഖ് ധനാകര്‍ഷണത്തിന് ഏറ്റവും മികച്ചതാണ്. വിശ്വാസത്തോടെ പൂജിച്ചാല്‍ ഐശ്വര്യവും സാമ്പത്തികവും കുമിഞ്ഞ് കൂടും എന്ന കാര്യത്തില്‍ സംശയം വേണ്ട. സര്‍വ്വദുരിതമകറ്റി ഭാഗ്യവും സമ്പത്തും തരും മന്ത്രം

വലംപിരി ശംഖ് എങ്ങനെ തിരിച്ചറിയാം എന്നത് പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ അബദ്ധം പറ്റുന്നവര്‍ ചില്ലറയല്ല. അപൂര്‍വ്വമായി മാത്രം ലഭിയ്ക്കുന്നതാണ് വലംപിരിശംഖ്. എങ്ങനെ ഇതിനെ തിരിച്ചറിയാം എന്ന് നോക്കാം. പുരാണം പറയുന്നു ഇത്തരക്കാര്‍ക്ക് പുനര്‍ജന്മമില്ല

വലംപിരിശംഖ് തിരിച്ചറിയാം

വലംപിരിശംഖ് തിരിച്ചറിയാം

മലര്‍ത്തി വെയ്ക്കുമ്പോള്‍ ശംഖിന്റെ വായ്ഭാഗം വലത്തോട്ട് തിരിഞ്ഞ് ഇരിയ്ക്കുന്നതാണ് വലംപിരിശംഖ്. ഇടത്തോട്ട് തിരിഞ്ഞാണെങ്കില്‍ ഇടംപിരിശംഖും. എന്നാല്‍ വലംപിരിശംഖ് വളരെ അപൂര്‍വ്വമായി മാത്രമേ ലഭിയ്ക്കുകയുള്ളൂ. എന്നാല്‍ ഇടംപിരി ശംഖാകട്ടെ ധാരാളം ലഭിയ്ക്കുന്നു.

ലക്ഷ്മിശംഖ്

ലക്ഷ്മിശംഖ്

വലംപിരിശംഖ് ലക്ഷ്മി ശംഖ് എന്നും അറിയപ്പെടുന്നുണ്ട്. വീടുകളിലും ഓഫീസുകളിലും വെച്ച് വലംപിരിശംഖ് പൂജിച്ചാല്‍ അവിടെ ഐശ്വര്യം നിറയും എന്നാണ് വിശ്വാസം. മാത്രമല്ല പുരാണങ്ങളില്‍ വരെ ഇതിന് ഒന്നാന്തരം തെളിവ് കാണാം.

പാലാഴി മഥനവും വലംപിരിശംഖും

പാലാഴി മഥനവും വലംപിരിശംഖും

പണ്ട് ദേവന്‍മാരും അസുരന്‍മാരും ചേര്‍ന്ന് പാലാഴി മഥനം നടത്തുമ്പോള്‍ പല വിശിഷ്ട വസ്തുക്കളും പുറത്ത് വന്നു. മഹാലക്ഷ്മി, കല്‍പ്പവൃക്ഷം, ഐരാവതം തുടങ്ങി വിവിധ വസ്തുക്കള്‍. എന്നാല്‍ ഇതിനോടൊപ്പം തന്നെ പുറത്ത് വന്ന ശംഖാണ് വലംപിരിശംഖ്.

മഹാലക്ഷ്മി

മഹാലക്ഷ്മി

വല്പിരിശംഖ് എന്ന് പറയുന്നത് മഹാലക്ഷ്മിയാണ്. അത് ഇരിയ്ക്കുന്നിടത്ത് വിഷ്ണുവിന്റെ സാന്നിധ്യം ഉണ്ടാവും. അതുകൊണ്ട് തന്നെയാണ് ഗൃഹങ്ങളില്‍ വെച്ച് പൂജിയ്ക്കാന്‍ പറ്റിയ അമൂല്യവസ്തുവായി ഇത് മാറിയത്.

ശംഖിനുള്ളിലെ ഓംകാരശബ്ദം

ശംഖിനുള്ളിലെ ഓംകാരശബ്ദം

ശംഖിനുള്ളിലെ ഓംകാര ശബ്ദം വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുകയും പോസിറ്റീവ് എനര്‍ജിയും ഐശ്വര്യവും പ്രദാനം ചെയ്യുകയും ചെയ്യുന്നു.

പൂജിയ്‌ക്കേണ്ട വിധം

പൂജിയ്‌ക്കേണ്ട വിധം

വലംപിരിശംഖ് പൂജിയ്‌ക്കേണ്ട വിധം അറിഞ്ഞിരിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. പിച്ചളപ്പാത്രത്തില്‍ ഉണക്കലരി എടുത്ത് അതിനു മുകളില്‍ വലംപിരിശംഖ് വെച്ച് മഹാലക്ഷ്മിയുടേയും വിഷ്ണുവിന്റേയും ഫോട്ടോയ്ക്ക് മുന്നില്‍ വെച്ച് അതില്‍ ജലം ഒഴിച്ച് പൂജിയ്ക്കാം. അരമണിക്കൂറിനു ശേഷം ഈ പൂജിച്ച ജലം നിങ്ങള്‍ക്ക് കഴിയ്ക്കാം.

ആരോഗ്യ ഗുണങ്ങള്‍

ആരോഗ്യ ഗുണങ്ങള്‍

വലംപിരിശംഖില്‍ നിന്നും പുറത്തേയ്ക്ക് വരുന്ന വെള്ളം വളരെയധികം ഊര്‍ജ്ജം നല്‍കുന്ന ഒന്നാണ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

English summary

How to identify Valampuri Sangu (conch shell)

How to identify Valampuri Sangu (conch shell), read on...
Story first published: Friday, March 3, 2017, 12:14 [IST]