വീട്ടിലെ വാസ്തു പിഴവ് ഒഴിവാക്കാന്‍ വഴികള്‍

Posted By:
Subscribe to Boldsky

വാസ്തുവിന് നാമെല്ലാവരും പ്രധാന സ്ഥാനം കൊടുക്കാറുണ്ട്. പ്രത്യേകിച്ചും വീടു പണിയുമ്പോഴും സ്ഥലം വാങ്ങുമ്പോഴുമെല്ലാം. വാസ്തു പിഴവുകള്‍ പല വിധത്തിലെ ദോഷങ്ങളായി നമ്മെ ബാധിയ്ക്കുമെന്നാണ് പൊതുവെയുള്ള കണക്കുകൂട്ടല്‍. വീട്ടിലെ എല്ലാ കാര്യങ്ങളിലും വാസ്‌തു നിയമങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞു എന്നാല്‍, വാസ്‌തുവിലുണ്ടാകുന്ന പിഴവുകള്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങളും ഉണ്ട്‌.

കണ്ണാടികളുടെ സ്ഥാനം മാറ്റുക, ചില വസ്‌തുക്കള്‍ മാറ്റി വയ്‌ക്കുക പോലെ ചെറിയ മാറ്റങ്ങളിലൂടെ വീട്ടില്‍ ശാന്തിയും സമാധാനവും നിറയ്‌ക്കാന്‍ കഴിയും. വാതിലുകളുടെയും ബാത്‌റൂമിന്റെയും മറ്റും സ്ഥാനം മാറ്റുക പോലെ വീടിന്റെ അടസ്ഥാനപരമായ ഘടനകള്‍ മാറ്റാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ ഉണ്ട്‌. അത്തരത്തിലുള്ള വാസ്‌തു പ്രശ്‌നങ്ങളുടെ ഫലം കുറയ്‌ക്കാന്‍ ചില പ്രതിവിധികള്‍ ഉണ്ട്‌. ഇവ പിന്തുടരുന്നത്‌ പോസിറ്റീവ്‌ ഊര്‍ജം സന്തുലിതമായി നിലനിര്‍ത്താന്‍ സഹായിക്കും.

വീട്ടിലെ വാസ്തു പിഴവുകള്‍ പരിഹരിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ഭിത്തി

ഭിത്തി

വീട്ടിനുള്ളിലേക്ക്‌ പ്രവേശിക്കുമ്പോള്‍ കാണുന്ന ആദ്യ ഭിത്തി ശൂന്യമാണെങ്കില്‍ അതില്‍ താമസിക്കുന്നവര്‍ ഒറ്റയ്‌ക്കാണന്നതിന്റെ സൂചനയാണ്‌ നല്‍കുക. ഇത്‌ ഒഴുവാക്കുന്നതിനായി ചിത്രങ്ങളോ ഗണേശ വിഗ്രഹമോ ഭിത്തിയില്‍ തൂക്കുക. വീട്ടിലെ ദുഖങ്ങള്‍ അകറ്റി സന്തോഷം നിറയ്‌ക്കാന്‍ ഇത്‌ സഹായിക്കും.

പൗര്‍ണമി ദിവസം

പൗര്‍ണമി ദിവസം

പൗര്‍ണമി ദിവസം പ്രധാന വാതിലിലില്‍ അതേ നീളത്തിലും വീതിയിലും കറുകമാലയോ വെറ്റിലമാലയോ ഇടുക. പിറ്റേന്ന് ഇവ ശുദ്ധജലത്തില്‍ മുക്കി വീട്ടിലും പുറത്തും വളപ്പിലുമെല്ലാം തളിയ്ക്കുക. ഇത് വാസ്തുദോഷം മാറാന്‍ ഏറെ നല്ലതാണ്. ഈ മാലകള്‍ വൃത്തിയുള്ള തുണിയില്‍ പൊതിഞ്ഞ് ഒഴുകുന്ന വെള്ളത്തില്‍ ഇടണം.

വീടു പണിയാന്‍ ഉദ്ദേശിയ്ക്കുന്ന ഭൂമിയില്‍

വീടു പണിയാന്‍ ഉദ്ദേശിയ്ക്കുന്ന ഭൂമിയില്‍

വീടു പണിയാന്‍ ഉദ്ദേശിയ്ക്കുന്ന ഭൂമിയില്‍ നവധാന്യങ്ങള്‍ നടുക. ഇവ മുളച്ചാല്‍ പശുവിനോ മറ്റോ കൊടുക്കുക. മുളച്ചില്ലെങ്കില്‍ വാസ്തു ദോഷമാകാം, കാരണം. അപ്പോള്‍ ഇതിന് പ്രതിവിധി തേടണം. നവധാന്യങ്ങള്‍ നവഗ്രഹങ്ങളെ സൂചിപ്പിയ്ക്കുന്നു.

നിങ്ങളുടെ വീട്‌ ഇരിക്കുന്ന സ്ഥലം

നിങ്ങളുടെ വീട്‌ ഇരിക്കുന്ന സ്ഥലം

നിങ്ങളുടെ വീട്‌ ഇരിക്കുന്ന സ്ഥലം വടക്ക്‌ കിഴക്ക്‌ ദിക്കിലേക്കല്ലാതെ നദിയോ ഓവുചാലോ ഒഴുകുന്നിടത്താണെങ്കില്‍ , വാസ്‌തുപരമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെടാം. ഇത്‌ പരിഹരിക്കുന്നതിന്‌ വടക്ക്‌-കിഴക്ക്‌ ദിക്കിലായി നൃത്തംചെയ്യുന്ന ഗണേശ വിഗ്രഹം വയ്‌ക്കുക.

വാസ്തുദോഷമുള്ള ഭൂമിയില്‍

വാസ്തുദോഷമുള്ള ഭൂമിയില്‍

വാസ്തുദോഷമുള്ള ഭൂമിയില്‍ ചാണകവെള്ളം തളിക്കുകയോ കല്ലുപ്പ് വിതറുകയോ ചെയ്യുന്നത് നല്ലതാണ്.

വളപ്പില്‍

വളപ്പില്‍

വളപ്പില്‍ നെല്ലി, പ്ലാവ് എന്നിവ നടുക, തുളസിത്തറയില്‍ തുളസിയോടൊപ്പം മഞ്ഞള്‍ നടുക എന്നിവ വാസ്തു ദോഷങ്ങള്‍ അകറ്റാന്‍ നല്ലതാണ്.

വളരെ ഉയര്‍ന്ന വോള്‍ട്ടേജ്‌ ഉള്ള വയര്‍

വളരെ ഉയര്‍ന്ന വോള്‍ട്ടേജ്‌ ഉള്ള വയര്‍

വളരെ ഉയര്‍ന്ന വോള്‍ട്ടേജ്‌ ഉള്ള വയര്‍ വീടിന്‌ നേരെ മുകളിലൂടെ കടന്നു പോകുന്നുണ്ടെങ്കില്‍ വീട്ടില്‍ നെഗറ്റീവ്‌ എനര്‍ജി നിറയാന്‍ കാരണമാകും. ഇതിന്റെ ഫലം കുറയ്‌ക്കുന്നതിന്‌ ചുണ്ണാമ്പ്‌ നിറച്ച പ്ലാസ്റ്റിക്‌ പൈപ്പ്‌ മുറിയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ വയ്‌ക്കുക.ഇത്‌ രണ്ട്‌ അറ്റത്ത്‌ നിന്നും കുറഞ്ഞത്‌ മൂന്നടി വീതം പുറത്തേക്ക്‌ ആയിരിക്കണം.

പെട്ടി പോലുള്ള കട്ടിലുകള്‍

പെട്ടി പോലുള്ള കട്ടിലുകള്‍

പെട്ടി പോലുള്ള കട്ടിലുകള്‍ ഒഴിവാക്കി നാല്‌ കാലുള്ള കട്ടിലുകള്‍ എല്ലായ്‌പ്പോഴും തിരഞ്ഞെടുക്കുക. പെട്ടി പോലുള്ളവ വായു സഞ്ചാരം തടസ്സപ്പെടുത്തുകയും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

 പിരമിഡ്‌

പിരമിഡ്‌

ഏത്‌ തരം വാസ്‌തു പിഴവുകള്‍ പരിഹരിക്കാനും വീട്ടില്‍ ഒരു പിരമിഡ്‌ സ്ഥാപിക്കുന്നത്‌ സഹായിക്കും. ഏതെങ്കിലും പ്രത്യേക മുറിയിലോ വീടിന്റെ നടുക്കോ വേണം ഇത്‌ സ്ഥാപിക്കാന്‍. വീട്ടിനുള്ളിലെ ഇലക്ട്രോമാഗ്നിറ്റിക്‌ പ്രവാഹം ഉയര്‍ത്തുകയും ശരീരത്തെയും ആത്മാവിനെയും ഏകോപിപ്പിക്കുകയും ചെയ്യും.

ചില ചിത്രങ്ങള്‍

ചില ചിത്രങ്ങള്‍

ചില ചിത്രങ്ങള്‍ വീട്ടിനുള്ളില്‍ തിന്മയും അതൃപ്‌തിയും കൊണ്ടു വരുന്നതാണ്‌. കരയുന്ന കുട്ടി,മൂങ്ങ, യുദ്ധം എന്നിവ പോലുള്ള ചിത്രങ്ങള്‍ അശുഭ സൂചകങ്ങള്‍ ആയിട്ടാണ്‌ കണക്കാക്കുന്നത്‌, അവ വേഗം മാറ്റി സ്ഥാപിക്കുക.

English summary

How To Avoid Vastu Errors Of Home

How To Avoid Vastu Errors Of Home, read more to know about
Story first published: Saturday, December 16, 2017, 9:30 [IST]