അമ്മയ്ക്ക് നല്‍കുവാന്‍ സമ്മാനം നമുക്ക് സ്വയം ഉണ്ടാക്കാം

Posted By: Lekhaka
Subscribe to Boldsky

പ്രശസ്തമായ ഒരു ചൊല്ലുണ്ട്, "ദൈവത്തിന് എല്ലായിടത്തും എത്താന്‍ സാധിക്കുകയില്ല. അതിനാല്‍ അമ്മമാരെ സൃഷ്ടിച്ചു!" നമുക്കെല്ലാവര്‍ക്കും അറിയാം ഇത് എത്രത്തോളം സത്യമാണെന്ന്. ഒരു അമ്മയും കുട്ടിയും തമ്മിലുള്ള ബന്ധം സമാനതകളില്ലാത്തതാണ്.

9 മാസം വയറ്റില്‍ ചുമന്ന് പ്രസവിച്ചതിന്‍റെ വേദന കൂടാതെ, തന്‍റെ കുട്ടി ഒന്നുകൊണ്ടും ഒരുതരത്തിലും കഷ്ടത അനുഭവിക്കാതിരിക്കാനും അമ്മ എന്ത് വേദന സഹിച്ചും കുട്ടിക്കായി നിലകൊള്ളും.

അമ്മ എന്ന ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെ ഓര്‍ക്കുവാന്‍ ഒരു പ്രത്യേക ദിവസത്തിന്‍റെ ആവശ്യം ഇല്ലെങ്കിലും, അമ്മയ്ക്ക് വേണ്ടി ഒരു പ്രത്യേക ദിവസം തന്നെ നിലവിലുണ്ട്.

2017-ല്‍ അത് മേയ് മാസം 14-ആം തീയതിയാണ്. എങ്കില്‍ ഈ ദിവസം തന്‍റെ ഏറ്റവും പ്രിയപ്പെട്ട അമ്മയ്ക്കായി എന്തെങ്കിലും സംമാനിച്ചാലോ? വ്യത്യസ്തങ്ങളായ പല സമ്മാനങ്ങളും വിപണിയില്‍ ലഭ്യമാണെങ്കിലും നിങ്ങള്‍ സ്വന്തം കൈകൊണ്ട് ഉണ്ടാക്കിയ ഒരു സമ്മാനമാണ് അമ്മയ്ക്ക് കൊടുക്കുന്നതെങ്കിലോ? അതിന്‍റെ പ്രത്യേകത ഒന്ന് വേറെതന്നെയല്ലേ?

അടുക്കളയിലെ അവശ്യസാധങ്ങള്‍ അടങ്ങിയ കിറ്റ്‌

അടുക്കളയിലെ അവശ്യസാധങ്ങള്‍ അടങ്ങിയ കിറ്റ്‌

അമ്മമാര്‍ അമാനുഷിക നായകന്മാരെപ്പോലെയാണ് വീട്ടില്‍. ഏത് തരത്തിലുള്ള അവസ്ഥകളും കൈകാര്യം ചെയ്യാന്‍ അവര്‍ പ്രാപ്തരാണ്. അതിനാല്‍ തന്നെ അതിനുപകരിക്കത്തക്ക വിധത്തിലുള്ള കൈയ്യിലൊതുങ്ങുന്ന ചില വസ്തുക്കള്‍ ഇതിനായി ആവശ്യമാണ്‌. കുടവും മറ്റും ചൂടാകാതെ പിടിക്കുവാനുള്ള പോട്ട്ഹോള്‍ഡര്‍ തുണികള്‍ ഉപയോഗിച്ച് പേഴ്സ് പോലെ ഉണ്ടാക്കി നിങ്ങള്‍ ഈ വസ്തുക്കളെല്ലാം അതില്‍ ഇടുകയാണെങ്കില്‍ അത് എളുപ്പത്തില്‍ കൊണ്ടുനടക്കുവാനും അമ്മയ്ക്ക് സാധിക്കുന്നു.

 തടികൊണ്ടുള്ള മെനു കാർഡ്

തടികൊണ്ടുള്ള മെനു കാർഡ്

ഇത് പാചകം ഇഷ്ടപ്പെടുന്ന അമ്മമാർക്കും ഭക്ഷണപ്രിയരായ മക്കൾക്കും വേണ്ടിയുള്ളതാണ്. അടുക്കളയുടെ ചുവരിൽ തൂക്കാവുന്ന ഈ മെനു കാർഡിൽ നിങ്ങൾക്കായി ഉണ്ടാക്കുന്ന വ്യത്യസ്ത രുചികൾ ഏതൊക്കെയെന്നത് അമ്മയ്ക്ക് രേഖപ്പെടുത്താവുന്നതാണ്.

 ഫോട്ടോ ഫ്രെയിം

ഫോട്ടോ ഫ്രെയിം

കടയിൽ നിന്ന് വാങ്ങുന്നതിന് പകരം ഇത് നിങ്ങൾക്ക് വീട്ടിൽ തന്നെ സ്വയം ഉണ്ടാക്കാവുന്നതാണ്. ഇതിനായി പല വഴികളുണ്ട്. പഴയ ഫോട്ടോ ഫ്രെയിം വീട്ടിൽ തന്നെയുണ്ടെങ്കിൽ, അതിൽ വർണ്ണക്കടലാസുകൾ കൊണ്ട് പൊതിഞ്ഞ് പൂക്കളുടെയും മറ്റും അങ്കാരപ്പണികളും ചെയ്ത് മാനോഹരമാക്കുക. ഇതില്‍ നിങ്ങളും അമ്മയുമൊത്തുള്ള സുന്ദരനിമിഷങ്ങളുടെ ഫോട്ടോകള്‍ പതിപ്പിച്ച് അമ്മയ്ക്ക് സമ്മാനമായി നല്‍കുക.

 മനോഹരമായ പൂച്ചട്ടി

മനോഹരമായ പൂച്ചട്ടി

പഴയ പൂച്ചട്ടിയുണ്ടോ വീട്ടില്‍? എങ്കില്‍ അതിന് പുതുമയാര്‍ന്ന ഭംഗിയേകൂ. കണ്ണാടിത്തുണ്ടുകള്‍, വര്‍ണ്ണക്കടലാസുകള്‍, ചായങ്ങള്‍ എന്നിവയെല്ലാം ഉപയോഗിച്ച് നിങ്ങളുടെ പഴയ പൂച്ചട്ടി പുതിയത് പോലെയാക്കാം. ഇങ്ങനെയെല്ലാം ചെയ്ത് വീട് മനോഹരമാക്കുവാന്‍ നിങ്ങള്‍ ചെയ്യുന്ന പ്രയത്നം കണ്ട് തീര്‍ച്ചയായും അമ്മ സന്തോഷവതിയാകും.

 കാര്‍ഡ് ഉണ്ടാക്കാം

കാര്‍ഡ് ഉണ്ടാക്കാം

നിങ്ങളുടെ ചിന്തകളെയും ഭാവനകളെയും ഉണര്‍ത്തു. കുടുംബ ഫോട്ടോകളും മറ്റും ചേര്‍ത്ത് വ്യത്യസ്തവും മനോഹരവുമായ രീതിയില്‍ ആശംസാകാര്‍ഡുകള്‍ ഉണ്ടാക്കി ഈ മദേഴ്സ് ഡേയ്ക്ക് അമ്മയ്ക്ക് സമ്മാനിക്കാം.

മെഴുകുതിരി ഉണ്ടാക്കാം

മെഴുകുതിരി ഉണ്ടാക്കാം

നല്ല സുഗന്ധപൂരിതമായ മെഴുകുതിരികള്‍ എല്ലാവര്ക്കും ഇഷ്ടമാണ്. ഇത് നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതാണ്. ഉപയോഗിച്ച മെഴുകുതിരികളില്‍ നിന്ന് ബാക്കി വന്ന മെഴുക് ഉരുക്കി സുഗന്ധദ്രവ്യങ്ങളും ചേര്‍ത്ത് അച്ചില്‍ ഒഴിച്ച് മനോഹരമായ മെഴുകുതിരികള്‍ എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതാണ്.

 സുഗന്ധപൂരിതമായ സോപ്പ് ഉണ്ടാക്കാം

സുഗന്ധപൂരിതമായ സോപ്പ് ഉണ്ടാക്കാം

വീടിന്‍റെയും കുടുംബാംഗങ്ങളുടെയും കാര്യങ്ങള്‍ നോക്കുന്നതിന്‍റെ ഇടയ്ക്ക് സ്വന്തം കാര്യങ്ങള്‍ ശ്രദ്ധിക്കുവാന്‍ പലപ്പോഴും അമ്മമാര്‍ക്ക് കഴിയാറില്ല. അതിനാല്‍, നിങ്ങള്‍ക്ക് അത് അമ്മയ്ക്ക് വേണ്ടി ചെയ്യാം. എങ്ങിനെയെന്നല്ലേ? അമ്മയ്ക്കായി പ്രത്യേകം സോപ്പുകള്‍ തയ്യാറാക്കാം. അമ്മയുടെ ചര്‍മ്മസംരക്ഷണത്തിനായി ജാസ്മിന്‍, ലാവണ്ടര്‍ എന്നിങ്ങനെ പല സുഗന്ധങ്ങളിലുള്ള സോപ്പുകള്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം നിങ്ങള്‍ക്ക്. ഇതിനായി സോപ്പ് സ്വയം തയ്യാറാക്കുന്നതിന്‍റെ ശരിയായ വിധം നിങ്ങള്‍ക്ക് പഠിക്കാവുന്നതാണ്. ഇത് വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതുമാണ്

English summary

Homemade gifts for mothers day | how to prepare homemade gifts | Tips to prepare gifts for mothers day

Here are some simple homemade gift ideas that you can present and surprise your mom on this mothers day. Take a look.
Story first published: Friday, May 12, 2017, 12:48 [IST]
Subscribe Newsletter