പാദത്തിന്റെ ആകൃതിയിലുണ്ട് സ്വഭാവം

Posted By:
Subscribe to Boldsky

കാല്‍പ്പാദത്തിന്റെ ആകൃതി നോക്കി സ്വഭാവവും വിലയിരുത്താം. പാദത്തിന്റെ ആകൃതിയും വിരലിന്റെ നീളവും നോക്കി ആളുകളുടെ സ്വഭാവം വിലയിരുത്താം. നിങ്ങളുടെ കാലിന് നിങ്ങളെക്കുറിച്ച് പലതും പറയാനുണ്ടാവും. നിങ്ങളുടെ സ്വഭാവം നിങ്ങളുടെ ഭാവി എന്നിവയെക്കുറിച്ചെല്ലാം പാദങ്ങള്‍ക്ക് പറയാന്‍ കഴിയും.

ദാരിദ്ര്യം ഫലം കട്ടിലിനടിയില്‍ വെള്ളം വെച്ചാല്‍

ഏതൊക്കെ തരത്തിലാണ് പാദങ്ങളുടെ ആകൃതി എന്നതിനെക്കുറിച്ച് ആദ്യം അറിഞ്ഞിരിക്കണം. നിങ്ങളുടെ പാദങ്ങളുടെ ആകൃതി നോക്കി സ്വഭാവത്തെ വിലയിരുത്താം. പാദങ്ങളുടെ ആകൃതിയും സ്വഭാവവും നോക്കി എങ്ങനെ കാര്യങ്ങള്‍ തീരുമാനിക്കാം എന്ന് നോക്കാം.

സ്‌ക്വയര്‍ പാദം

സ്‌ക്വയര്‍ പാദം

കാലിലെ എല്ലാവിരലുകളും ഒരേ നീളമുള്ളതിനെയാണ് സ്‌ക്വയര്‍ പാദം എന്നു പറയുന്നത്. എന്ത് തീരുമാനം എടുക്കുന്നതിനുമുന്‍പും മൂന്നുവട്ടം ആലോചിക്കുന്ന സ്വഭാവക്കാരാണിവര്‍.

 തീ നാളത്തിന്റെ ആകൃതിയുള്ള വിരലുകള്‍

തീ നാളത്തിന്റെ ആകൃതിയുള്ള വിരലുകള്‍

തീ നാളത്തിന്റെ രൂപമായ കാല്‍പാദങ്ങളെ ഫയര്‍ പാദം എന്നു പറയുന്നു. തള്ളവിരലിനേക്കാള്‍ രണ്ടാമത്തെ വിരലിന് നീളക്കൂടുതലുണ്ടാകും. വളരെ ഊര്‍ജസ്വലരായിരിക്കും ഇത്തരക്കാര്‍.

വളഞ്ഞ വിരലുകള്‍

വളഞ്ഞ വിരലുകള്‍

ശരീരത്തിന് ആനുപാതികമായ പാദങ്ങളാണിവ. സമൂഹവുമായി നന്നായി ഇടപ്പെടുന്നവരായിരിക്കും ഇത്തരക്കാര്‍. ക്രിയാത്മകമായ പ്രവര്‍ത്തികളോട് വളരെ താത്പര്യമുള്ളവരായിരിക്കും. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്നു.

 തള്ളവിരല്‍ വളഞ്ഞിരിക്കുന്നത്

തള്ളവിരല്‍ വളഞ്ഞിരിക്കുന്നത്

തള്ളവിരലും ചെറുവിരലും അകത്തേയ്ക്ക് അല്പം വളഞ്ഞിരിക്കുന്നതാണ് സ്‌ട്രെറ്റ്ച്ച്ഡ് പാദം. ഇത്തരക്കാര്‍ രഹസ്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരും വൃക്തിജീവിതം മറ്റുള്ളവരില്‍ നിന്ന് മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നവരുമായിരിക്കും.

ചെറിയ കാല്‍പ്പാദം

ചെറിയ കാല്‍പ്പാദം

ചെറിയ കാല്‍പാദമുള്ളവര്‍ ജീവിതത്തെയും ജോലിയെയും വളരെയധികം സ്‌നേഹിക്കുന്നവരാണ്.

വലിയ കാല്‍പ്പാദങ്ങള്‍

വലിയ കാല്‍പ്പാദങ്ങള്‍

പുതിയ സംരഭങ്ങള്‍ തുടങ്ങാനിഷ്ടപ്പെടുന്നവരും സല്‍സ്വഭാവികളുമാണ് വലിയ കാല്‍പാദമുള്ളവര്‍.

കൂട്ടുപിണഞ്ഞ വിരലുകള്‍

കൂട്ടുപിണഞ്ഞ വിരലുകള്‍

കൂട്ടുപിണഞ്ഞ വിരലുകള്‍ കീഴടങ്ങലുകളെ സൂചിപ്പിക്കുന്നു.

 നീണ്ട വിരലുകള്‍

നീണ്ട വിരലുകള്‍

നീണ്ട വിരലുകളുള്ള പാദം ലക്ഷ്യബോധത്തെ സൂചിപ്പിക്കുന്നു.

 വലിയ തള്ളവിരലുകള്‍

വലിയ തള്ളവിരലുകള്‍

വലിയ തള്ളവിരലുള്ള പാദം വിവേചനബുദ്ധിയെ കാണിക്കുന്നു

English summary

foot shape say about your personality

The shape of your feet might hold clues to your personality.
Story first published: Friday, June 30, 2017, 18:08 [IST]
Subscribe Newsletter