പേഴ്‌സില്‍ പണം നിറയും, ഇവയിലൂടെ

Posted By:
Subscribe to Boldsky

പേവ്‌സ് കാലിയായി എന്നാണ് പൊതുവെ പണം നഷ്ടപ്പെടുന്നതിന്, അല്ലെങ്കില്‍ പണമില്ലാത്തതിന് പറയുക. പേഴ്‌സിന് നമ്മുടെയൊക്കെ ജീവിതത്തിലെ സ്ഥാനത്തേയാണ് ഇത സൂചിപ്പിയ്ക്കുന്നത്.

ജീവിതത്തല്‍ പണവും ഭാഗ്യവുമുണ്ടാകാന്‍ പല വഴികളും നോക്കുന്നവാണ് നാം. ഇതിനായി പല വിശ്വാസങ്ങളേയും മുറുകെപ്പിടിയ്ക്കുന്നവരും.

പേഴ്‌സില്‍ പണം നിറയാനും ഇത്തരം ചില വിദ്യകളുണ്ട്. ചില സാധനങ്ങള്‍ പഴ്‌സില്‍ പണം നിറയ്ക്കുന്നവരും ചിലത് ഒഴിവാക്കുന്നവയും ആണ്.

പഴ്‌സില്‍ പണം നിറയാന്‍ സഹായിക്കുന്ന ഫെംഗ്ഷുയി ടിപ്‌സ് ധാരാളമുണ്ട്. ഇത്തരം ചില ഫെംഗ്ഷുയി ടിപ്‌സിനെ കുറിച്ചറിയൂ, ഇതനസുരിച്ചു പേഴ്‌സില്‍ പണം നിറയുന്നുണ്ടോയെന്നറിയൂ,

പഴ്‌സില്‍

പഴ്‌സില്‍

പഴ്‌സില്‍ ആവശ്യത്തിനോ അതില്‍ കൂടുതലോ സ്ഥലമുണ്ടാകാണം. പണം വച്ചു കഴിഞ്ഞാലും. നോട്ടുകള്‍ ഒരിക്കലും പേഴ്‌സില്‍ മടക്കി വയ്‌ക്കേണ്ടി വരരതുത്. ഇതുപോലെ ബില്ലുകളും. നോട്ടുകളെല്ലാം ഒരേ തീരിയില്‍ അടുക്കി മടക്കാതെ വയ്ക്കണം.

പുതിയ പേഴ്‌സ്

പുതിയ പേഴ്‌സ്

പുതിയ പേഴ്‌സ് വാങ്ങുമ്പോള്‍ പഴയതിനേക്കാള്‍ കൂടുതല്‍ സ്ഥലമുള്ളതു വാങ്ങുക. കേടായതോ കീറിയതോ ആയ പേഴ്‌സുകള്‍ ഉപയോഗിയ്ക്കരുത്.

കറുത്ത പേഴ്‌സാണ്

കറുത്ത പേഴ്‌സാണ്

ഫെംഗ്ഷുയി പ്രകാരം കറുത്ത പേഴ്‌സാണ് ഏറ്റവും നല്ലത്. വെള്ള സില്‍വര്‍, ഗ്രേ, ഗോള്‍ഡ് തുടങ്ങിയ നിറങ്ങള്‍ ഉറപ്പിനെ സൂചിപ്പിയ്ക്കുന്നു. ഇതു കൊണ്ടുതന്നെ ധനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. പച്ച നിറം വളര്‍ച്ചയെ കാണിയ്ക്കുന്നു. ധനസംബന്ധമായ നേട്ടങ്ങള്‍. ചുവന്ന നിറം പൊസറ്റീവിറ്റിയാണ്. ഇത് പണത്തിന്റെ പൊസറ്റീവായ വരവു സൂചിപ്പിയ്ക്കുന്നു.

പേഴ്‌സിനുള്ളില്‍

പേഴ്‌സിനുള്ളില്‍

പേഴ്‌സിനുള്ളില്‍ കുടുംബഫോട്ടോകള്‍ സൂക്ഷിയ്ക്കാതിരിയ്ക്കുകയാണ് ഫെംഗ്ഷുയി പ്രകാരം ധനാഗമത്തിന് നല്ലത്.

 പണം

പണം

യാതൊരു കാരണവശാലും പേഴസ് കാലിയാക്കി വക്കരുത്. അല്‍പം പണം ഇതില്‍ എപ്പോഴും സൂക്ഷിയ്ക്കുക.

പണമല്ലാതെ

പണമല്ലാതെ

പണമല്ലാതെ മറ്റൊന്നും പഴ്‌സില്‍ വയ്ക്കരുത്. ഡ്രൈവിംഗ് ലൈസന്‍ടക്കം ഇതില്‍ വയ്ക്കരുതെന്നാണ് ഫെംഗ്ഷുയി പ്രകാരം പറയുന്നത്.

ക്രെഡിറ്റ് കാര്‍ഡ്

ക്രെഡിറ്റ് കാര്‍ഡ്

ഇതുപോലെ കടമുള്ള പേപ്പറുകള്‍, ക്രെഡിറ്റ് കാര്‍ഡ് എന്നിവയും പേഴ്‌സില്‍ സൂക്ഷിയ്ക്കരുത്.

പഴ്‌സ്

പഴ്‌സ്

പഴ്‌സ് നല്ല ഗുണമുള്ളതു നോക്കി വാങ്ങുക. കൂടുതല്‍ പണം കൊടുത്തു വാങ്ങുക എന്നതല്ല ഉദ്ദേശിക്കുന്നത്. അതുപോലെ ഇതെപ്പോഴും വൃത്തിയാക്കി വയ്ക്കുകയും വേണം.

English summary

Fengshui Tips To Make Your Wallet A Money Magnet

Fengshui Tips To Make Your Wallet A Money Magnet
Subscribe Newsletter