ഇവ വച്ചാല്‍ പണവും ഐശ്വര്യവും ഫലം

Posted By:
Subscribe to Boldsky

ഫെംഗ്ഷുയി ചൈനീസ് ശാസ്ത്രശാഖയാണെങ്കിലും ലോകത്തെമ്പാടും പിന്‍തുടരുന്ന ഒന്നാണ്. ജീവിതത്തിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും വീട്ടില്‍ ഭാഗ്യം കൊണ്ടുവരാനും സഹായിക്കുന്ന ധാരാളം കാര്യങ്ങള്‍ ഫെംഗ്ഷുയി വിശദീകരിയ്ക്കുന്നുമുണ്ട്.

ഫെംഗ്ഷുയി പ്രകാരം ചില പ്രത്യേക വസ്തുക്കള്‍ വീട്ടില്‍ വയ്ക്കുന്നത് വീട്ടില്‍ ഭാഗ്യവും പണവുമെല്ലാം കൊണ്ടുവരാന്‍ സഹായിക്കും. ഇത്തരം ചില വസ്തുക്കളെ കുറിച്ചറിയൂ,

ഡോള്‍ഫിന്‍,മത്സ്യം

ഡോള്‍ഫിന്‍,മത്സ്യം

ഡോള്‍ഫിന്‍,മത്സ്യം എന്നിവയുടെ രൂപങ്ങള്‍ വീട്ടില്‍ വയ്ക്കുന്നത് വീട്ടില്‍ ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം. ഇത് ആയുസിനും നല്ലതാണ്.

മണികള്‍

മണികള്‍

ഓംകാര ചിഹ്നമുള്ള അല്ലെങ്കില്‍ ഓം എഴുതിയ മണികള്‍ വീട്ടില്‍ സൂക്ഷിയ്ക്കുന്നതും ഐശ്വര്യദായകമാണെന്നു വേണം, പറയാന്‍. ഇത്തരം മണികള്‍ ലഭ്യമാണ്.

3 ചൈനീസ് കോയിനുകള്‍

3 ചൈനീസ് കോയിനുകള്‍

ചൈനീസ് കോയിനുകളാണ് ഭാഗ്യം കൊണ്ടുവരുന്ന മറ്റൊന്ന്. ഇവ വീട്ടില്‍ മാത്രമല്ല, ബാഗിലും പഴ്‌സിലുമെല്ലാം സൂക്ഷിയ്ക്കുന്നതും ധനം കൊണ്ടുവരാന്‍ ഏറെ നല്ലതാണ്. ഇത് തെക്കുവശത്തുള്ള ചുവരില്‍ സൂക്ഷിയ്ക്കുന്നത് ആഗ്രഹപൂര്‍ത്തീകരണത്തിന ഏറെ സഹായകമാണ്. 3 ചൈനീസ് കോയിനുകള്‍ സൂക്ഷിയ്ക്കാം. മണിലോക്കറിലും പണം സൂക്ഷിയ്ക്കുന്നിടത്തുമെല്ലാം.

മൂന്നു മണികള്‍

മൂന്നു മണികള്‍

ഫെംഗ്ഷുയി പ്രകാരം മൂന്നു മണികള്‍ ഒരുമിച്ചു തൂക്കിയിടുന്നതും നല്ലതാണ്. ഇത്തരത്തിലുള്ള ഫെംഗ്ഷുയി മണികള്‍ വാങ്ങാന്‍ ലഭിയ്ക്കും.

ലവ്‌ബേര്‍ഡ്

ലവ്‌ബേര്‍ഡ്

ലവ്‌ബേര്‍ഡ് രൂപം പങ്കാളികള്‍ക്കിടയിലെ നല്ല ബന്ധത്തിന് ഏറെ നല്ലതാമ്. വിവാഹം കഴിയാത്ത പെണ്‍കുട്ടികള്‍ക്കു ഭാഗ്യം കൊണ്ടുവരുന്ന ഒന്നു കൂടിയാണിത്. ഇത് മുറിയില്‍ തെക്കുപടിഞ്ഞാറായി സൂക്ഷിയ്ക്കുക

തവള

തവള

മൂന്നു കാലുള്ള ഫെംഗ്ഷുയി തവള കിട്ടും. ഇത് ധനലാഭത്തിന് മികച്ചതാണ്. ഇതിന്റെ വായില്‍ ഒരു നാണയം കൂടി വയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് മുന്‍വാതിലിനു സമീപത്തായി വീടിനുള്ളിലേയ്ക്കു തിരിഞ്ഞിരിയ്ക്കുന്ന വിധത്തില്‍ വയ്ക്കണം.

ചൈനീസ് ഡ്രാഗണ്‍

ചൈനീസ് ഡ്രാഗണ്‍

ചൈനീസ് ഡ്രാഗണ്‍ വീടിന്റെ ലിവിംഗ് മുറിയില്‍ കിഴക്കായി വയ്ക്കുക. ഇത് അധികാരത്തേയും പണത്തേയും സൂചിപ്പിയ്ക്കുന്ന ഒന്നാണ്.

ലാഫിംഗ് ബുദ്ധ

ലാഫിംഗ് ബുദ്ധ

ലാഫിംഗ് ബുദ്ധയാണ് ഏറ്റവും പ്രചാരം നേടിയ ഫെംഗ്ഷുയി വസ്തു. ഇത് പല കാര്യങ്ങള്‍ക്കും പല രൂപത്തില്‍ ലഭ്യമാകും. ഇവ വയ്ക്കുന്നത്. ഇത് സാമ്പത്തിക ലാഭവും വിജയവും ഉറപ്പു നല്‍കുന്ന ഒന്നാണ്.

പക്വ മിറര്‍

പക്വ മിറര്‍

ഫെംഗ്ഷുയി പ്രകാരം ലഭിയ്ക്കുന്ന ഒരു പ്രത്യേക കണ്ണാടിയുണ്ട്. പക്വ മിറര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് വീടിനു പുറത്തായി ചുവരില്‍ വയ്ക്കുന്നത് നല്ലതാണ്. ഇതില്‍ നിങ്ങളുടെ മുഖം നോക്കരുത്. ഇത് ക്ഷുദ്ര ശക്തിയേയും നെഗറ്റീവ് ഊര്‍ജത്തേയും ഒഴിവാക്കുമെന്നു പറയപ്പെടുന്നു.

ക്രിസ്റ്റല്‍ പിരമിഡ്

ക്രിസ്റ്റല്‍ പിരമിഡ്

ക്രിസ്റ്റല്‍ പിരമിഡ് വീടിന്റെ ലിവിംഗ് റൂമില്‍ വയ്ക്കുന്നതും സൗഭാഗ്യം കൊണ്ടുവരാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. ക്രിസ്റ്റല്‍ ഗ്ലോബ് കുട്ടികളുടെ പഠനമുറിയില്‍ വടക്കുകിഴക്കായി വയ്ക്കുന്നത് അറിവും ബു്ദ്ധിയും കൊണ്ടുവരുമെന്നാണ് വിശ്വാസം.

ഫെംഗ്ഷുയി ബാംബൂ

ഫെംഗ്ഷുയി ബാംബൂ

പ്രിയപ്പെട്ടവര്‍ക്കു ഭാഗ്യം കൊണ്ടു വരുന്ന ഒന്നാണ് ഫെംഗ്ഷുയി ബാംബൂ. ഇത് വീടിനുള്ളില്‍ വയ്ക്കാം. നിങ്ങള്‍ക്ക് പണവും ഭാഗ്യവുമാണ് ഇതു നല്‍കുന്ന ഫലം.

വിന്‍ഡ് ചിം

വിന്‍ഡ് ചിം

മുന്‍വാതിലിനു സമീപത്തായി വിന്‍ഡ് ചിം തൂക്കിയിടുന്നതും ഏറെ നല്ലതാണ്.

ആന

ആന

തുമ്പിക്കൈ മുകളിലേയ്ക്കുയര്‍ത്തി നില്‍ക്കുന്ന ആന ഫെംഗ്ഷുയി പ്രകാരം നല്ല ഊര്‍ജത്തെ ആകര്‍ഷിയ്ക്കുന്ന ഒന്നാണ്. ഇത് തെക്കുകിഴക്കു ദിശയിലായി വയ്ക്കുക.

English summary

Feng shui Items To Invite Health Wealth And Prosperity

Feng shui Items To Invite Health Wealth And Prosperity