മരണശേഷവും ശരീരത്തില്‍ നിന്ന് രക്തം വരും?

Posted By:
Subscribe to Boldsky

മരണശേഷം നമ്മുടെ ശരീരത്തിന് എന്ത് സംഭവിക്കുന്നു എന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്. നമ്മുടെ മരണശേഷം ആത്മാവ് ശരീരത്തില്‍ നിന്നും വേര്‍പെട്ട് പോവുന്നു. വേര്‍പെട്ട് പോവുന്ന ആത്മാവിന് എന്ത് സംഭവിക്കുന്നുവെന്നോ മരണശേഷം ആത്മാവ് വേര്‍പെട്ട ശരീരത്തിന് എന്ത് സംഭവിക്കുന്നുവെന്നോ നമുക്കറിയാന്‍ കഴിയില്ല.

നഖത്തിന്റെ ആകൃതിയില്‍ ഭാഗ്യമുണ്ട്, ഇങ്ങനെയെങ്കില്‍

പലരും പറഞ്ഞ് നാം കേട്ടിട്ടുണ്ട്. മരണ വീട്ടില്‍ പോയി വന്നാല്‍ കുളിക്കണം എന്ന്. ഇത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പലരും പറയുന്നതെങ്കിലും ശാസ്ത്രീയാടിത്തറ ഇതിന് പിന്നിലുണ്ട്. കാരണം മരണവീട്ടിലെ ആളുകളില്‍ നിന്നും പല തരത്തിലുള്ള ബാക്ടീരിയകളാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. നിങ്ങള്‍ക്ക് രോഗപ്രതിരോധ ശേഷി കുറവാണെങ്കില്‍ അത് പെട്ടെന്ന് തന്നെ നിങ്ങളെ ആക്രമിച്ച് കീഴിപ്പെടുത്തുന്നു. എന്നാല്‍ ഇതു പോലുള്ള പല കാര്യങ്ങളും മരണശേഷം സംഭവിക്കുന്ന കാര്യങ്ങളില്‍ നിങ്ങള്‍ അറിയേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

 ശരീരം മറവ് ചെയ്യുമ്പോള്‍

ശരീരം മറവ് ചെയ്യുമ്പോള്‍

പലരുടേയും ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ച് മൃതശരീരം കത്തിക്കുകയോ കുഴിച്ചിടുകയോ ആണ് ചെയ്യുന്നത്. എന്നാല്‍ മരണശേഷം ശരീരം കത്തിക്കുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം അതില്‍ നിന്നുണ്ടാക്കുന്ന പല ബാക്ടീരിയകളും മറ്റും പലപ്പോഴും ജീവിച്ചിരിക്കുന്നവരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. വിശ്വാസമനുസരിച്ച് നശിക്കാതെ കിടക്കുന്ന ശരീരത്തിനു ചുറ്റും ആത്മാവ് ചുറ്റിക്കളിക്കും. ഇതാണ് മൃതദേഹം കത്തിച്ച് കളയണം എന്നുള്ള വിശ്വാസത്തിന് പുറകില്‍.

മൃതദേഹം വലംവെക്കുന്നത്

മൃതദേഹം വലംവെക്കുന്നത്

മൃതദേഹം വലം വെക്കുന്ന ചടങ്ങ് നമുക്കിടയിലുണ്ട്. എന്നാല്‍ ഇത്തരത്തില്‍ വലം വെക്കുമ്പോള്‍ അവിടെ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന നെഗറ്റീവ് എനര്‍ജി നമ്മുടെ ഓറയെ നശിപ്പിക്കും. ഇത് നമ്മുടെ ഓറക്ക് മോശമായി ബാധിക്കുകയും ചെയ്യും.

സാധാരണ മരണമെങ്കില്‍

സാധാരണ മരണമെങ്കില്‍

സാധാരണ മരണമാണെങ്കില്‍ പോലും മരണ ശേഷം മണിക്കൂറുകള്‍ പിന്നിട്ടാല്‍ ശരീരത്തില്‍ നിന്നും രക്തം പുറത്തേക്ക് വരുന്നു. മണിക്കൂറുകള്‍ കൂടുന്തോറു പുറത്തേക്ക് വരുന്ന രക്തത്തിന്റെ അളവ് കൂടിക്കൊണ്ടിരിക്കും.

താപനില കുറയുന്നു

താപനില കുറയുന്നു

ശരീരത്തിന്റെ താപനില കുറഞ്ഞ് അന്തരീക്ഷ താപനിലയിലേക്ക് താഴുന്നു. മരണ ശേഷം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ശരീരത്തില്‍ ഇത്തരം മാറ്റങ്ങള്‍ കാണാന്‍ സാധിക്കുന്നു. രക്തത്തില്‍ ആഡിസ് മയം കാണപ്പെടുന്നതു കൊണ്ടും കോശങ്ങള്‍ വിഭജിക്കപ്പെടുന്നതിനും കാരണമാകുന്നു.

 ശരീരം മരവിക്കുന്നു

ശരീരം മരവിക്കുന്നു

മരണശേഷം ശരീരം മരവിക്കുന്നത് നമ്മള്‍ കണ്ടിട്ടില്ലേ? മരണത്തിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത്തരം മാറ്റം സംഭവിക്കുന്നത്. മരണശേഷം 48 മണിക്കൂര്‍ കഴിഞ്ഞാണ് ശരീരം ജീര്‍ണ്ണിക്കാന്‍ തുടങ്ങുന്നത്. ഇതോടെ ശരീരത്തിനകത്തെ സ്രവങ്ങളും മറ്റും പുറത്തേക്ക് വരാന്‍ തുടങ്ങും.

 മരിച്ച് തൊട്ടടുത്ത നിമിഷം

മരിച്ച് തൊട്ടടുത്ത നിമിഷം

മരണം സംഭവിച്ച് തൊട്ടടുത്ത നിമിഷം തന്നെ ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറയും. നാഢീഞരമ്പുകളും തലച്ചോറും പ്രവര്‍ത്തനരഹിതമാകുന്നു. മാത്രമല്ല ശരീരത്തിലെ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനവും ക്രമാതീതമായി കുറയുന്നു.

 മരിച്ച് 20 മിനിട്ടിനുള്ളില്‍

മരിച്ച് 20 മിനിട്ടിനുള്ളില്‍

മരണം സംഭവിച്ച് 20 മിനിട്ടിനുള്ളില്‍ അഡിനോസിന്‍ ട്രൈഫോസ്‌ഫേറ്റ് ഇല്ലാതാവുന്നു. ഇതോടെ പേശികളും മലമൂത്ര നാളങ്ങളും എല്ലാം പ്രവര്‍ത്തനരഹിതമാകുന്നു. കൃത്യമായ രക്തയോട്ടം ലഭിക്കാത്തതിന്റെ ഭാഗമായി ശരീരം വിളറുന്നു. ഇതെല്ലാം വെറും 20 മിനിട്ടിനുള്ളില്‍ നടക്കുന്ന സംഭവങ്ങളാണ്.

 ഹൃദയത്തിന്റെ പ്രവര്‍ത്തനം

ഹൃദയത്തിന്റെ പ്രവര്‍ത്തനം

മരിച്ച് കഴിഞ്ഞ് വെറും നിമിഷങ്ങള്‍ കൊണ്ട് തന്നെ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലക്കുന്നു. ഹൃദയം രക്തം പമ്പ് ചെയ്യുന്നത് നിര്‍ത്തുന്നതോടെ രക്തം ശരീരത്തിന്റെ ഏറ്റവും താഴ്ഭാഗത്ത് വന്ന് കട്ടപിടിക്കുകയും ശരീരത്തിന് രക്തത്തിന്റെ നിറമാവുകയും ചെയ്യും. എന്നാല്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിലക്കുന്നതിനാല്‍ രക്തം ലഭിക്കാതെ ശരീരം വിളറി വെളുത്ത് കാണപ്പെടുന്നു.

 ശരീരം ജീര്‍ണിക്കുന്നത്

ശരീരം ജീര്‍ണിക്കുന്നത്

ശരീരം 24മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മരവിക്കാന്‍ തുടങ്ങും. ശേഷം ജീര്‍ണിക്കപ്പെടുന്ന അവസ്ഥയിലേക്കെത്തുന്നു. ഇതിന് ശരീരത്തിനകത്തുള്ള ബാക്ടീരിയകളാണ് സഹായിക്കുന്നത്. ഇവ ആന്തരാവയവങ്ങളെ തിന്നു തുടങ്ങുന്നു.

ആന്തരാവയവങ്ങളുടെ നാശം

ആന്തരാവയവങ്ങളുടെ നാശം

ശരീരത്തിലെ ആന്തരാവയവങ്ങള്‍ നശിക്കുന്നതിന് സമയം എടുക്കുന്നുണ്ട്. മരണം സംഭവിച്ച് 12 മണിക്കൂര്‍ ശേഷമാണ് ശ്വാസനാളിയും മഹാധമനിയും നിറം മാറിത്തുടങ്ങുന്നത്. ശേഷം പ്ലീഹ നശിക്കാന്‍ തുടങ്ങുന്നു. ഇതിന് ശേഷം കരള്‍ മൃദുവാകുകയും അവസാനം തേനീച്ചക്കൂട് പരുവത്തിലാവുകയും ചെ്തിരുന്നു. പിന്നീട് ശ്വാസകോശം ചുരുങ്ങുന്നു. സാവധാനം മാത്രമേ മൂത്രസഞ്ചി നശിക്കുകയുള്ളൂ.

ശരീരത്തിലെ സുഷിരങ്ങള്‍

ശരീരത്തിലെ സുഷിരങ്ങള്‍

ശരീരത്തിലുണ്ടാവുന്ന സുഷിരങ്ങള്‍ വഴിയാണ് ശരീരത്തിനകത്ത് കെട്ടിക്കിടക്കുന്ന സ്രവങ്ങളും വാതകങ്ങളും പുറത്തേക്ക് പോവുന്നത്. ദിവസങ്ങളെടുത്താണ് ശരീരം ഈ പ്രക്രിയ നടത്തുന്നതും. പുഴുക്കളും ഫംഗസുകളുടേയും മറ്റും പ്രവര്‍ത്തന ഫലമായാണ് ശരീരം ദ്രവിക്കുന്നത്. അസ്ഥികള്‍ അഴുകി ദ്രവിക്കണമെങ്കില്‍ വര്‍ഷങ്ങള്‍ തന്നെയെടുക്കും.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Fascinating Things That Happen to Your Body When You Die

    There's more that happens after you die. Things That Happen to Your Body When You Die.
    Story first published: Thursday, July 27, 2017, 11:00 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more