Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
നിങ്ങള് കാണുന്ന സ്വപ്നം ചില സൂചനകള്
സ്വപ്നം കാണാത്തവര് ആരുമുണ്ടാകില്ല, ഉറക്കത്തിലെ സ്വപ്നങ്ങള് പലപ്പോഴും നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ചില സൂചനകളാണ് നല്കാറ്.
സ്വപ്നങ്ങള് ദുസൂചകവും ശുഭസൂചകവുമെല്ലാമാകാറുണ്ട്, നമ്മുടെ ജീവിതത്തില് നടന്നതും നടക്കാനിരിയ്ക്കുന്നതുമായ പല കാര്യങ്ങളുടേയും പ്രതിഫലനവുമാകാറുണ്ട്.
പൊതുവെ നാം കാണാറുള്ള ചില സ്വപ്നസൂചനകളെക്കുറിച്ചറിയൂ,

കുഞ്ഞുങ്ങളേയും കുട്ടികളേയും
കുഞ്ഞുങ്ങളേയും കുട്ടികളേയും സ്വപ്നം കാണുന്നത് ജീവിതത്തില് പുതിയ കാര്യങ്ങള് നടക്കുമെന്നതിന്റെ സൂചനയാണ് നല്കുന്നത്. ഇത് ജോലിയിലോ വ്യക്തിജീവിതത്തിലോ എല്ലാമാകാം.

ഭക്ഷണം
ഭക്ഷണം സ്വപ്നം കാണുന്നത് ബൗദ്ധികവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഇത് പുതിയ അറിവുകള്ക്കായുള്ള ആഗ്രഹമാണ് കാണിയ്ക്കുന്നത്.

വീഴുന്നത്
വീഴുന്നത് പൊതുവെ ഏതെങ്കിലും കാര്യത്തില് വീഴ്ചകള് സംഭവിയ്ക്കുമെന്നതിന്റെ ഒരു സൂചനയായാണ് പൊതുവെ എടുക്കാറ്. എന്നാല് നമ്മുടെ ജീവിതത്തില് കാര്യങ്ങള് നമ്മുടെ നിയന്ത്രണത്തിലല്ലായെന്നതിന്റെ സൂചന കൂടിയാണിത്.

മരണം
മരണം സ്വപ്നം കാണുന്നത് മരണസൂചനയല്ല, ഇത് നമ്മുടെ ജീവിതത്തില് മാറ്റങ്ങള് സംഭവിയ്ക്കുമെന്നതിന്റെ സൂചനയാണ് നല്കുന്നത്.

ഉറക്കത്തില്
ഉറക്കത്തില് അനങ്ങാന് വയ്യാത്ത അവസ്ഥയുണ്ടാകുന്നവരുണ്ട്. ഇത് സാധാരണ ഉറക്കത്തിനും ഉണര്ച്ചയ്ക്കും ഇടയിലുള്ള ഒരു പ്രത്യേക ഘട്ടത്തെയാണ് കാണിയ്ക്കുന്നത്. തലച്ചോറിന്റെ പ്രവര്ത്തവുമായി ബന്ധപ്പെട്ട ഒന്ന്. ഇതിനു പുറമെ ഇത് തന്റെ ജീവിതത്തില് ഒരാള്ക്കു നിയന്ത്രണം നഷ്ടപ്പെടുന്നുവെന്നതിന്റെ സൂചനയാണ് നല്കുന്നത്.

സ്വപ്നത്തില്
സ്വപ്നത്തില് നിറമുള്ള വസ്ത്രങ്ങളിഞ്ഞു നിങ്ങളെ കാണുകയാണെങ്കില് ഇതു നിങ്ങളുടെ കുട്ടികളെപ്പോലെയുള്ള സ്വാഭാവത്തെ കാണിയ്ക്കുന്നു.

നഗ്നമായി നടക്കുന്നതാണ്
നഗ്നമായി നടക്കുന്നതാണ് സ്വപ്നത്തിലെങ്കില് ഇത് നിങ്ങളുടെ ജീവിതം നിങ്ങള്ക്കു സുഖകരമാണെന്നതിന്റെ സൂചനയാണ്. ഓഫീസ് വസ്ത്രത്തിലാണ് നിങ്ങള് നിങ്ങളെ സ്വപ്നം കാണുന്നതെങ്കില് നിങ്ങള് വ്യക്തിജീവിതത്തേക്കാള് പ്രൊഫഷണല് ജീവിതത്തിനു മുന്ഗണന നല്കുന്നുവെന്നു പറയാം.



Click it and Unblock the Notifications
