ജീവിക്കാന്‍ കൊതിച്ച മകളെ കൊന്നു കളഞ്ഞ അച്ഛന്‍

Posted By:
Subscribe to Boldsky

മനുഷ്യത്വം ഇല്ലാത്ത ലോകത്താണ് നമ്മള്‍ ജീവിയ്ക്കുന്നതെന്ന് തെളിയ്ക്കുന്നതാണ് ഓരോ ദിവസവും പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. മനസ്സില്‍ നന്മയും സ്‌നേഹവും ഉള്ള ആര്‍ക്കും ഈ 13-കാരിയുടെ വാക്കുകള്‍ കേട്ടില്ലെന്നു വെയ്ക്കാനാവുമായിരുന്നില്ല. എന്നാല്‍ മനസാക്ഷി മരിച്ച ആ കുഞ്ഞിന്റെ അച്ഛനു മാത്രം അവളുടെ വാക്കുകള്‍ കേള്‍ക്കാന്‍ കഴിഞ്ഞില്ല.

സ്വന്തം മകളെ ചികിത്സ നല്‍കാതെ കൊന്നു തള്ളാനായിരുന്നു ആ അച്ഛന്‍ ശ്രമിച്ചത്. വാക്കുകള്‍ കൊണ്ടു പോലും അയാളെ അച്ഛനെന്ന് വിശേഷിപ്പിക്കാനാവില്ല. സായ് ശ്രീ എന്ന 13കാരിയുടെ വീക്കുകള്‍ ഹൃദയമുള്ള ഏതൊരാള്‍ക്കും തള്ളിക്കളയാന്‍ പറ്റുന്നതായിരുന്നില്ല.

 ക്യാന്‍സര്‍ എന്ന വില്ലന്‍

ക്യാന്‍സര്‍ എന്ന വില്ലന്‍

ക്യാന്‍സര്‍ ബാധിച്ച തനിയ്ക്ക് ചികിത്സ നല്‍കണമെന്ന് പിതാവായ ശിവകുമാറിനോട് കരഞ്ഞപേക്ഷിച്ചിട്ടും അയാള്‍ ആ കുരുന്നിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ തയ്യാറായില്ല.

മരണം

മരണം

എന്നാല്‍ തന്റെ വാക്കുകള്‍ കേള്‍ക്കാന്‍ തയ്യാറാകാതിരുന്ന അയാളേയും തോല്‍പ്പിച്ച് മരണം അവളെ എന്നന്നേക്കുമായി കൊണ്ടു പോയി.

 അച്ഛനും അമ്മയും

അച്ഛനും അമ്മയും

അച്ഛന്‍ ശ്രീകുമാറും അമ്മ സുമശ്രീയും കഴിഞ്ഞ വര്‍ഷത്തോടെ തന്നെ ബന്ധം വേര്‍പെടുത്തിയിരുന്നു. ഇതോടെയാണ് സായ് ശ്രീയൂടെ ജീവിതം ദുരിതത്തിലായത്.

 പിന്നീട് അമ്മയുടെ കൂടെ

പിന്നീട് അമ്മയുടെ കൂടെ

അച്ഛനുമായി വേര്‍പിരിഞ്ഞ ശേഷം അമ്മയുടെ കൂടെയായിരുന്നു മകളുടെ ജീവിതം. എന്നാല്‍ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ അമ്മയെക്കൊണ്ടാവുമായിരുന്നില്ല.

സെല്‍ഫി വീഡിയോ

സെല്‍ഫി വീഡിയോ

തുടര്‍ന്നാണ് തന്റെ ചികിത്സയ്ക്ക് സഹായിക്കണമെന്നാവശ്യപ്പെട്ട് സായ് ശ്രീ സെല്‍ഫി വീഡിയോ എടുത്ത് ശിവകുമാറിനയച്ചത്. എന്നാല്‍ മകളെ ചികിത്സിക്കാനുള്ള സന്നദ്ധത അയാള്‍ കാണിച്ചില്ല. മാത്രമല്ല പണം നല്‍കാതിരിയ്ക്കാനും ശ്രമിച്ചു.

 വീട് വിറ്റ് ചികിത്സ

വീട് വിറ്റ് ചികിത്സ

എന്നാല്‍ തന്റെ വീട് വിറ്റ് ചികിത്സ നടത്താന്‍ ശ്രമിച്ച സുമയെ അയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. സമൂഹമാധ്യമങ്ങളില്‍ വളരെ പ്രാധാന്യത്തോടെ തന്നെയാണ് ഈ പിഞ്ചുകുഞ്ഞിന്റെ നിസ്സഹായാവസ്ഥയും കരച്ചിലും പ്രചരിക്കുന്നത്.

English summary

girl pleading her dad in video

Sai Sri wished to live and pleaded her dad to save her life, but he did nothing to save her…
Story first published: Thursday, May 18, 2017, 9:00 [IST]
Subscribe Newsletter