For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സദ്യ വെറുതേ വിളമ്പിയാല്‍ പോര, അറിയണം ചിലത്

ഓണസദ്യ വിളമ്പുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം

By Sajith K S
|

മലയാളികളുടെ ഏറ്റവും വലിയ ആഘോഷം ഏതെന്ന് ചോദിച്ചാല്‍ അതിനുത്തരം ഓണം എന്ന് തന്നെയായിരിക്കും. ഒരു ആഘോഷവും സദ്യയില്ലാതെ പൂര്‍ണമാവില്ല. പ്രത്യേകിച്ച് ഓണം. ഓണം എന്നത് ദേശീയ ആഘോഷമാണ്. അതില്‍ ഹിന്ദുവെന്നോ മുസ്ലീം എന്നോ വേര്‍തിരിവില്ല എന്നതാണ് സത്യം.

മലയാളിയായ ആര്‍ക്കും ഓണം ആഘോഷിക്കാം. ഓണസദ്യ തന്നെയായിരിക്കും ഇതില്‍ ഏറ്റവും കേമം. എന്നാല്‍ എല്ലാ സദ്യകളേയും പോലെ ആയിരിക്കില്ല ഓണസദ്യ. പ്രത്യേകം പ്രത്യേകം ചില കാര്യങ്ങള്‍ ഇതില്‍ ശ്രദ്ധിക്കാനുണ്ട്.

ഓണസദ്യയുടെ പ്രാധാന്യത്തെക്കുറിച്ചും എങ്ങനെ ഓണസദ്യ വിളമ്പാം എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം. ഓരോ കറിയും വിളമ്പേണ്ടതും അതിന്റേതായ സ്ഥാനത്താണ്. എന്തൊക്കെയാണ് ഓണസദ്യ വിളമ്പുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ഓണസദ്യയുടെ ചില പ്രത്യേകതകള്‍ നോക്കാം.

ഓണസദ്യയുടെ പ്രാധാന്യം

ഓണസദ്യയുടെ പ്രാധാന്യം

സാധാരണ സദ്യകളില്‍ നിന്ന് ഓണസദ്യയെ വ്യത്യസ്തമാക്കുന്നത് കറികളുടെ എണ്ണം തന്നെയാണ്. പൂര്‍ണമായും വെജിറ്റേറിയന്‍ ആയിരിക്കണം കറികളെല്ലാം തന്നെ. 23-24 കൂട്ടം കറികള്‍ ഓണസദ്യയില്‍ ഉണ്ടായിരിക്കും.

 വാഴയിലയിലെ സദ്യ

വാഴയിലയിലെ സദ്യ

വാഴയിലയിലാണ് സദ്യ വിളമ്പേണ്ടത്. നിലത്തിരുന്നാണ് സദ്യ കഴിക്കേണ്ടത്. കൂട്ടുകാരും വീട്ടുകാരും ബന്ധുക്കളും എല്ലാം സദ്യ കഴിക്കാന്‍ ഉണ്ടായിരിക്കും. സ്പൂണ്‍ ഒന്നും ഉപയോഗിക്കാതെ കൈകൊണ്ട് തന്നെയാണ് സദ്യ കഴിക്കേണ്ടതും.

മോഡേണ്‍ രീതിയില്‍

മോഡേണ്‍ രീതിയില്‍

കത്തി, ഫോര്‍ക്ക് തുടങ്ങിയവ ഉപയോഗിച്ച് ഒരിക്കലും സദ്യ കഴിക്കരുത്. അവിയല്‍, കൂട്ടുകറി, തോരന്‍, അച്ചാര്‍, നാരങ്ങ എന്നിവയെല്ലാം മലയാളിക്ക് മാത്രം അവകാശപ്പെടാവുന്ന കറികളാണ്. സദ്യ കഴിഞ്ഞാല് മുറുക്കുന്ന ശീലം ഉള്ളവരും ചില്ലറക്കാരല്ല.

 ഓണം സദ്യയുടെ പ്രാധാന്യം

ഓണം സദ്യയുടെ പ്രാധാന്യം

മഹാബലി വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളുടെ ക്ഷേമമന്വേഷിക്കാനായി കേരളത്തില്‍ എത്തുന്നു. ഈ ദിവസമാണ് ഓണം ആഘോഷിക്കുന്നത്. ഈ സമയം സദ്യ ഒരുക്കി മഹാബലി ചക്രവര്‍ത്തിയെ കാത്തിരിക്കുന്നു എന്നാണ് സങ്കല്‍പ്പം.

 എങ്ങനെ ഓണസദ്യ വിളമ്പാം

എങ്ങനെ ഓണസദ്യ വിളമ്പാം

ഓണസദ്യ വിളമ്പുന്നതും അല്‍പം പ്രത്യേകതകളോട് കൂടിയാണ്. വൃത്തിയായ വാഴയിലയാണ് ആവശ്യം. വൃത്തിയായ വാഴയിലയില്‍ മാത്രമേ സദ്യ കഴിക്കാന്‍ പാടുകയുള്ളൂ.

പപ്പടമാണ് ആദ്യം

പപ്പടമാണ് ആദ്യം

ഇലയുടെ ഇടതേ അറ്റത്ത് പപ്പടമാണ് ആദ്യം വിളമ്പേണ്ടത്. അതിനു ശേഷം പുഴുങ്ങിയ പഴം വിളമ്പണം. പപ്പടത്തിന്റെ വലത് വശത്ത് ഉപ്പ് വിളമ്പാം. ശേഷം വാഴക്ക ഉപ്പേരിയും മറ്റ് ശര്‍ക്കര ഉപ്പേരിയും വിളമ്പാവുന്നതാണ്.

ഇഞ്ചിപ്പുളി

ഇഞ്ചിപ്പുളി

പിന്നീട് ഇഞ്ചിപ്പുളി അടുത്തായി വിളമ്പാം, ശേഷം നാരങ്ങയോ മാങ്ങയോ അച്ചാര്‍ വിളമ്പണം.

പച്ചടി

പച്ചടി

പച്ചടി വിളമ്പേണ്ടതാണ് അടുത്തത്. കാബേജ് തോരന്‍ എങ്കില്‍ വലതു വശത്ത് വിളമ്പണം. തോരനോടൊപ്പം തന്നെ അവിയലും കൂട്ടുകറിയും വിളമ്പാം.

ചോറ്

ചോറ്

ഇലയുടെ നടുവിലായാണ് ചോറ് വിളമ്പേണ്ടത്. ചോറ് വിളമ്പുന്നതിനു മുന്‍പ് കഴിക്കേണ്ട ആള്‍ ഇരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ടത്.

അട പ്രഥമന്‍

അട പ്രഥമന്‍

പിന്നീട് സാമ്പാര്‍, രസം എന്നിവ വിളമ്പാം. എല്ലാം വിളമ്പി സദ്യ കഴിച്ച് കഴിയാറായാല്‍ അട പ്രഥമന്‍ വിളമ്പേണ്ടതാണ്.

English summary

Celebrating Onam-The Traditional Onam Sadya

Typical meal for Onam is the Onam sadya. But this Onam sadya is much more than just a meal; it is an elaborate feast.
X
Desktop Bottom Promotion