യോനിയില്‍നാരങ്ങ;ഭയപ്പെടുത്തും ഗര്‍ഭനിരോധനമാര്‍ഗ്ഗം

Posted By:
Subscribe to Boldsky

ഗര്‍ഭനിരോധനം ഇന്നത്തെ കാലത്ത് പുത്തരിയല്ല. കാരണം വൈദ്യശാസ്ത്രം അത്രയേറെ പുരോഗമിച്ചിരിക്കുന്ന ഈ കാലത്ത് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗത്തിലൂടെ തന്നെ അബോര്‍ഷന്‍ നടത്താം. ഗുളികകളും ശസ്ത്രക്രിയകളും എന്നു വേണ്ട നിരവധി മാര്‍ഗ്ഗങ്ങളുണ്ട്.

എന്നാല്‍ പണ്ട് കാലത്ത് വിവിധ രാജ്യങ്ങളില്‍ ഉപയോഗിച്ചിരുന്ന പ്രാകൃതമായ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുണ്ട്. ഇവ ഏറ്റവും അപകടകരമായ മാര്‍ഗ്ഗമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ബ്രേസ്ലറ്റ് ലൈന്‍ രണ്ടാണോ സാമ്പത്തിക നേട്ടം ഉറപ്പ്

എന്നാലും പണ്ട് കാലത്തെ സ്ത്രീകള്‍ ഈ മാര്‍ഗ്ഗത്തിലൂടെയാണ് ഗര്‍ഭനിരോധനം നടത്തിയിരുന്നത്. ഏതൊക്കെയാണ് പ്രാകൃതമായ ഇത്തരം ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

കറുത്ത പൂച്ചയുടെ എല്ല്

കറുത്ത പൂച്ചയുടെ എല്ല്

കഴുതയുടെ മലമാണ് പണ്ട് കാലത്ത് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളില്‍ ഒന്നായി ഉപയോഗിച്ചിരുന്നത്. അല്ലെങ്കില്‍ കറുത്ത പൂച്ചയുടെ എല്ലും ഗര്‍ഭനിരോധനത്തിന് ഉപയോഗിച്ചിരുന്നു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുന്‍പ് തന്നെ പുരുഷന്‍ ഇവ വെച്ച് ചില മന്ത്രവാദം നടത്തും. ഇത് ഗര്‍ഭനിരോധനത്തെ തടയും എന്നാണ് വിശ്വാസം.

 നാരങ്ങ

നാരങ്ങ

ശാരീരിക ബന്ധത്തിനു ശേഷം സ്ത്രീകള്‍ നാരങ്ങ മുറിച്ച് യോനിയില്‍ വെച്ചിരുന്നു. നാരങ്ങ നീരിലെ സിട്രിക് ആസിഡിന് ബീജത്തെ ഇല്ലാതാക്കാനുള്ള കഴിവുണ്ടെന്നായിരുന്നു വിശ്വാസം.

 മുതലയുടെ മലവും മാസപേശിയും

മുതലയുടെ മലവും മാസപേശിയും

പുരാതന ഈജിപ്തിലെ സ്ത്രീകള്‍ മുതലയുടെ മലവും മാംസപേശിയും തേന്‍ മിക്‌സ് ചെയ്ത് സ്ത്രീയുടെ യോനിയില്‍ പുരട്ടിയിരുന്നു. എന്നാല്‍ ഇത് ഫലപ്രദമായ മാര്‍ഗ്ഗമാണ് എന്ന് പണ്ട് കാലങ്ങളിലെ ആരോഗ്യ വിദഗ്ധര്‍ മനസ്സിലാക്കിയിരുന്നു.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ബീജത്തെ ഒലീവ് ഓയില്‍ നശിപ്പിച്ചിരുന്നു എന്ന് വിചാരിച്ച് സ്വീകരിച്ചിരുന്ന മാര്‍ഗ്ഗമായിരുന്നു ഇത്. അതുകൊണ്ട് തന്നെ ലൈംഗിക ബന്ധത്തിനു ശേഷം സ്ത്രീകള്‍ ഒലീവ് ഓയില്‍ ഉപയോഗിച്ചിരുന്നു.

ഈയം ഉരുക്കിയ വെള്ളം

ഈയം ഉരുക്കിയ വെള്ളം

ഈയം ഉരുക്കിയ വെള്ളം കുടിച്ചാല്‍ ഗര്‍ഭനിരോധനം സംഭവിക്കും എന്ന് വിശ്വസിച്ചിരുന്ന ഒരു കൂട്ടര്‍ ചൈനയിലുണ്ടായിരുന്നു. എന്നാല്‍ ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നത് കൊണ്ട് തന്നെ ഈ രീതി ഉപേക്ഷിക്കപ്പെടുകയായിരുന്നു.

 മെര്‍ക്കുറി വെള്ളം

മെര്‍ക്കുറി വെള്ളം

മെര്‍ക്കുറി വെള്ളം കുടിച്ചിരുന്ന ഒരു തലമുറയും ചൈനയിലുണ്ടായിരുന്നു. എന്നാല്‍ ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കും. മെര്‍ക്കുറി വെള്ളത്തിന്റെ അമിതമായ ഉപയോഗം വൃക്കയിലും തലച്ചോറിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

ശ്രദ്ധിക്കേണ്ടത് ഇതാണ്

ശ്രദ്ധിക്കേണ്ടത് ഇതാണ്

ഇതെല്ലാം പണ്ട് കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളാണ്. എന്നാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതു കൊണ്ട് തന്നെ പില്‍ക്കാലത്ത് ഇതെല്ലാം ഉപേക്ഷിക്കപ്പെട്ടു.

English summary

bizarre things ancients used to prevent pregnancy

Following is a list of such bizarre practices that were followed by people
Story first published: Wednesday, June 21, 2017, 12:27 [IST]