Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ബെഡ്റൂം വാസ്തുപ്രകാരമല്ലെങ്കില്‍
വാസ്തുവിന് നമ്മുടെയൊക്കെ ജീവിതത്തില്‍ പ്രധാന സ്ഥാനമുണ്ട്. വീടു പണിയുന്നതില്‍ തുടങ്ങി പല കാര്യങ്ങളിലും വാസ്തു നോക്കുന്നവരാണ് പലരും.
വീട്ടിലെ ഓരോ മുറികളുടെ കാര്യത്തിലും വാസ്തു ഏറെ പ്രധാനം തന്നെയാണ്. അടുക്കളിയിലും ബെഡ്റൂമിലുമെല്ലാം ഇതനുസരിച്ചു ചെയ്യേണ്ട പല കാര്യങ്ങളുമുണ്ട്.
ബെഡ്റൂമിന് വാസ്തു നിര്‍ദേശിയ്ക്കുന്ന ചില കാര്യങ്ങളുണ്ട്. ഇവയെക്കുറിച്ചറിയൂ,

ബെഡ്റൂം വാസ്തുവിനെക്കുറിച്ചു നിങ്ങളറിയൂ
തെക്കുപടിഞ്ഞാറു ദിശയിലാകണം മാസ്റ്റര്‍ ബെഡ്റൂം ഉണ്ടാകേണ്ടത്. കുടുംബനാഥ അല്ലെങ്കില്‍ നാഥനാകണം ഇവിടെയുറങ്ങേണ്ടതും.

ബെഡ്റൂം വാസ്തുവിനെക്കുറിച്ചു നിങ്ങളറിയൂ
മാസ്റ്റര്‍ ബെഡ്റൂമിന് മറ്റു മുറികളേക്കാള്‍ വലിപ്പവുമുണ്ടാകണം. ഇതും വാസ്തുപ്രകാരം പ്രധാനമാണ്.

ബെഡ്റൂം വാസ്തുവിനെക്കുറിച്ചു നിങ്ങളറിയൂ
ഇരുനില വീടെങ്കില്‍ മാസറ്റര്‍ ബെഡ്റൂം മുകള്നിലയിലാകുന്നതാണ് ഏറെ നല്ലത്.

ബെഡ്റൂം വാസ്തുവിനെക്കുറിച്ചു നിങ്ങളറിയൂ
ദമ്പതിമാര്‍, അതായത് വിവാഹം കഴിഞ്ഞവര്‍ മാത്രമേ മാസ്റ്റര്‍ ബെഡ്റൂം ഉപയോഗിയ്ക്കാവൂയെന്നു വാസ്തുശാസ്ത്രം പറയുന്നു.

ബെഡ്റൂം വാസ്തുവിനെക്കുറിച്ചു നിങ്ങളറിയൂ
ബാത്റൂം വാതിലിന് നേരെ അഭിമുഖമായി കട്ടില് ഇടരുത്. ബാത്റൂമിന്റെ വാതില്‍ എപ്പോഴും അടച്ചിടുകയും വേണം. ബാത്റൂം വാതില്‍ ഒറ്റവാതിലാകണം. തുറക്കുമ്പോള്‍ ഒച്ച വരികയുമരുത്.

ബെഡ്റൂം വാസ്തുവിനെക്കുറിച്ചു നിങ്ങളറിയൂ
ചെടികളും അക്വേറിയവുമൊന്നും മാസ്റ്റര്‍ ബെഡ്റൂമില്‍ വയ്ക്കരുതെന്നു വാസ്തു പറയുന്നു.

ബെഡ്റൂം വാസ്തുവിനെക്കുറിച്ചു നിങ്ങളറിയൂ
ദമ്പതിമാര്‍ കിടപ്പുമുറിയില്‍ വടക്കുകിഴക്കായി ഉറങ്ങിയാല്‍ അസുഖബാധിതരാകുമെന്നും വാസ്തു പറയുന്നു.

ബെഡ്റൂം വാസ്തുവിനെക്കുറിച്ചു നിങ്ങളറിയൂ
വിവാഹിതരാകാത്തവരും അതിഥികളും കിഴക്കു ദിശയിലെ ബെഡ്റൂം ഉപയോഗിയ്ക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
